Dec 29, 2009

3 ഇഡിയറ്റ്സ്



സംവിധാനം : രാജ്‌കുമാർ ഹിരാനി
കഥ :ചേതന്‍ ഭഗവത്
തിരക്കഥ : രാജ്‌കുമാർ ഹിരാനി, അഭിജിത് ജോഷി
നിര്‍മ്മാണം : വിനോദ് ചോപ്ര
സംഗീതം: ശന്തനു മൌയിത്ര
അഭിനേതാക്കള്‍ : അമീര്‍ ഖാന്‍, മാധവന്‍, ഷര്‍മന്‍ ജോഷി, ബൊമ്മന്‍ ഇറാനി, കരീനകപ്പൂര്‍ തുടങ്ങിയവര്‍



മുന്നാഭായി ചിത്രങ്ങളിലൂടെ പ്രശസ്തനായ രാജ്‌കുമാർ ഹിരാനിയുടെ ഏറ്റവും പുതിയ ചിത്രമാണ് 3 ഇഡിയറ്റ്സ്. അമീന്‍ഖാനും മാധവനും ഷര്‍മ്മനും 23കാരമ്മാരായ കോളേജ് കുമാരന്‍മാരായി അഭിനയിക്കുന്നു എന്നതും. അമീര്‍ഖാന്റെ കഴിഞ്ഞ കുറേകാലങ്ങളായുള്ള ഫിലിം സെലക്ഷനും കൊണ്ടുതന്നെ വളരെ അധികം പ്രതീക്ഷ വെച്ച് പുലര്‍ത്തിയ ചിത്രമാണ് ഇത്. കൂടാതെ മുന്നാഭായി ചിത്രം കഴിഞ്ഞ് ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രം എന്നതുകൊണ്ടുതന്നെ പ്രതീക്ഷകളുടെ അമിതഭാരമാണ് ചിത്രത്തിന്. ചേതന്‍ ഭഗവതിന്റെ ഫൈവ് പോയന്റ് സംവണ്‍സ് എന്ന ബെസ്റ്റ് സെല്ലര്‍ നോവനിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


ഫര്‍ഹാന്‍ ഖുറേഷി(മാധവന്‍), രാജു റസ്തോഗി(ഷര്‍മന്‍ ജോഷി) എന്നീ രണ്ട് സുഹൃത്തുക്കള്‍ തങ്ങളുടെ കൂടെ എഞ്ചീനീയറിങ്ങ് കോളേജില്‍ പഠിച്ച രാഞ്ചോഡ്ദാസ് ശ്യാമില്‍ദാസ് ഛാഞ്ചോഡ്(അമീര്‍ ഖാന്) എന്ന സുഹൃത്തിനെ അന്വേഷിച്ച് നടത്തുന്ന യാത്രയാണ് കഥ അതിനിടയില്‍ അവരുടെ കോളേജ് ലൈഫും വരുന്നു. കോളേജില്‍ 3 ഇഡിയറ്റ്സ് എന്ന് അറിയപ്പെടുന്ന ഇവര്‍ കോളേജ് കഴിഞ്ഞ ശേഷം രാഞ്ചോഡ്ദാസിനെ കണ്ടിട്ടില്ല. കോളേജില്‍ ഇവരുടെ കൂടെ ഉണ്ടായിരുന്ന ചധുര്‍ രാമലിംഗം എന്ന ഇവരുടെ ശത്രുവില്‍ നിന്നാണ് രാഞ്ചോഡ്ദാസിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത് ആയാത്രയില്‍ അവര്‍ രാഞ്ചോഡ്ദാസിനെ പ്രേമിച്ച പെണ്ണിനെയും കല്യാണപന്തലില്‍നിന്നും പൊക്കുന്നു. രാഞ്ചോഡ്ദാസ് ഒരു "കൂള്‍ ഗയ്" ആണ് അവന്‍ ഇവരുടെ എല്ലാവരുടെ ജീവിതത്തിലും ഒരുപാട് സ്വാധീനം ഉണ്ടാക്കിയിട്ടുള്ള ആളാണ്.... രാഞ്ചോഡ്ദാസ് ഇപ്പോ എവിടെയാണ് അവന്‍ എന്തിനാണ് എല്ലാവരില്‍ നിന്നും മാറിനില്‍ക്കുന്നത് എന്നതാണ് ബാക്കി കഥ.


സിനിമയെ പറ്റി എന്താ പറയേണ്ടത് സൂപ്പര്‍ബ്.... ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. മനോഹരമായ തിരക്കഥ. ഓരോ കഥാപാത്രങ്ങള്‍ക്കും സ്വന്തം വ്യക്തിത്വം... ഓരോ കഥാപാത്രങ്ങളും ശ്രദ്ധേയം... മനോഹരമായ കഥ... ലോജിക്കിന്റെ ചെറിയ പ്രശ്നം ഉണ്ടെങ്കിലും നമുക്ക് അതെല്ലാം മറക്കാം, രസകരമായ കഥാഗതി, സിനിമക്ക് നീളക്കൂടുതല്‍ ഉണ്ടെങ്കിലും ഒരു നിമിഷം പോലും ബോറഡിക്കില്ല.


മൂന്ന് ഇഡിയറ്റുകളെ പറ്റി എന്താ പറയുക മൂന്നുപേരും കഥാപാത്രങ്ങളായി ജീവിക്കുകയാണ്... 40 കാരനായ അമീര്‍ ആണ് 23 വയസ്സ്കാരനായ രാഞ്ചോഡ്ദാസ് ശ്യാമില്‍ദാസ് ഛാഞ്ചോഡ് ആയി അഭിനയിച്ചത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസം കിളവമ്മാരായ മലയാള സൂപ്പര്‍ വേസ്റ്റുകള്‍ ഇവരെയൊക്കെ കണ്ട് പഠിക്കണം. മാധവനും ഷര്‍മന്‍ ജോഷിയും കട്ടക്ക് കട്ട പിറകെയുണ്ട്... എന്നാല്‍ ഇവരെയും കടത്തിവെട്ടുന്നത് "വൈറസ്" എന്ന ബൊമ്മന്‍ ഇറാനിയാണ്... ഹൊ! എനിക്കിനിയും പുകഴ്ത്താന്‍ വയ്യ!!!
കരീന പേരിന് വന്നിട്ട് പോകുന്നു കാര്യമായിട്ടൊന്നും ചെയ്യാനില്ല... എന്നാലും സ്ഥിരം മസാല വേഷങ്ങളില്‍ നിന്നും മാറി നിക്കുന്ന ഒരു നായിക വേഷമാണ് ഇതില്‍. മറ്റൊരു ശ്രദ്ധേയ കഥാപാത്രം ചധുര്‍ രാമലിംഗം എന്ന കഥാപാത്രം അവതരിപ്പിച്ച ഓമി വൈദ്യ ആണ്...

ഗാനങ്ങള്‍ കഥയുടെ മൂഡിനനുസരിച്ച് പോകുന്നുണ്ട്... നിങ്ങള്‍ ഒരിക്കലും മിസ്സ് ചെയ്യാന്‍ പാടില്ലാത്ത ഒരു ചിത്രമാണ് ഇത്. സിനിമ കാണുമ്പോ ഒരിക്കലെങ്കിലും രാഞ്ചോഡ്ദാസ് ശ്യാമില്‍ദാസ് ഛാഞ്ചോഡിന്റെ കൂടെ ആ ക്യാമ്പസ്സില്‍ പഠിക്കാന്‍ കൊതിതോന്നാത്തവരില്ല... 3 ഇഡിയറ്റ്സ് ആകാന്‍ കൊതിക്കാത്തവരും.


ഒന്നുരണ്ട് ലോജിക്കിന്റെ പ്രശ്നങ്ങള്‍ കഥയ്ക്ക് ഉണ്ട് എന്നാല്‍ അത് നിങ്ങളുടെ സിനിമാ ആസ്വാദനത്തിന് തടസമാകും എന്നതിനാല്‍ പറയുന്നില്ല... എന്തൊക്കെ പറഞ്ഞാലും മലയാള സിനിമയില്‍ ഇങ്ങനെ ഒരു ചിത്രം 20 വര്‍ഷം കഴിഞ്ഞാലും വരും എന്ന് എനിക്ക് തോന്നുന്നില്ല.


എന്റെ റേറ്റിങ്ങ് : 4.6/5


Dec 24, 2009

വേട്ടക്കാരന്‍



കഥ, സംവിധാനം : ബാബു ശിവന്‍
നിര്‍മ്മാണം : എം. ബാലസുബ്രമണ്യം (എ വി എം)
സംഗീതം: വിജയ് ആന്റണി
അഭിനേതാക്കള്‍ : വിജയ്, അനുഷ്ക, ശ്രീഹരി, സലിം ഗൌഡ് തുടങ്ങിയവര്‍


ബാബുശിവന്റെ കന്നി സംവിധാന സംരംഭമാണ് വേട്ടക്കാരന്‍. പതിവ് വിജയ് മസാല ഫോര്‍മാറ്റില്‍ തന്നെയാണ് ഇതിന്റെയും വരവ്. കഴിഞ്ഞ 4-5 വര്‍ഷത്തിനുള്ളില്‍ പോക്കിരി എന്ന ഒരേ ഒരു ഹിറ്റ് ചിത്രം മാത്രം നല്‍കിയ വിജയുടെ ഈ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് സണ്‍ പിക്ചേഴ്സ് ആണ്. ഏത് ഓടാത്ത പടവും സണ്‍ ടിവിയില്‍ പരസ്യം ഇട്ട് ഓടിക്കാനുള്ള കഴിവുള്ള സണ്‍ടീവി എങ്ങനെയും ഈ പടവും കരകേറ്റും എന്ന് പ്രതീക്ഷിക്കാം. വിജയുടെ ഇന്‍ട്രൊടെക്ഷന്‍ സോങ്ങായ "ഞാന്‍ അടിച്ചാ താങ്കെ മാട്ടാ, നാലുമാസം തൂങ്ക മാട്ടാ..." എന്ന കുത്ത് പാട്ടില്‍ വിജയുടെ മകനായ സഞ്ജയും ഡാന്‍സ് ആടുന്നുന്നുണ്ട്.


സത്യസന്ധനും ധീരനുമായ ദേവരാജ് ഐ‌പി‌എസിനെ (ശ്രീഹരി) പോലെ ആകാന്‍ കൊതിക്കുന്ന,കൂട്ടുകാര്‍ ‘പൊലീസ് രവി’ എന്ന് കളിയാക്കി വിളിക്കുന്ന രവി (വിജയ്) തന്റെ പൊലീസ് മോഹവുമായി ചെന്നൈയിലെ കൊളേജില്‍ ചേരുന്നു. ചെന്നൈയില്‍ ജീവിക്കാനും പഠിക്കാനുമുള്ള പണം കണ്ടെത്താനായി പാര്‍‌ട്ടൈമായി ഓട്ടോ ഓടിക്കുന്ന രവി തന്റെ കൂട്ടുകാരിയെ അപമാനിക്കാന്‍ ശ്രമിച്ച ചെല്ല (രവിശങ്കര്‍) എന്ന റൌഡിയെ എടുത്തിട്ട് അലക്കുന്നു. ചെല്ലയുടെ അച്ഛനാവട്ടെ സ്ഥലത്തെ അധോലോക നായകനായ വേദനായകവും. തന്റെ ആരാധനാമൂര്‍ത്തിയായ ദേവരാജ് ഐപി‌എസിനെ വേദനായകം പരിപ്പിളക്കിയിട്ടുണ്ട് എന്ന് അറിയുന്ന രവി വേദനായകത്തിന്റെ പരിപ്പിളക്കാനായി വേട്ടക്കാരനായി അവതാരമെടുക്കുന്നു.


കണ്ടുമടുത്ത തമിഴ്, തെലുങ്ക് സിനിമകളിലെ കഥാപാത്രങ്ങളുടെ സവിശേഷതകള്‍ ഇല്ലാത്ത ഒരു കഥാപാത്രം പോലും സിനിമയില്‍ ഇല്ല. ഒരു ചെല്ലത്താമരെ എന്ന ഒരു പാട്ട് മാത്രമാണ് ചിത്രത്തില്‍ കൊള്ളാവുന്നതായി തോന്നിയത്. നൂറ് കണക്കിന് അനുയായികളുള്ള വില്ലന്‍ നായകന്‍ ഒറ്റയ്ക്ക് എല്ലാവരെയും അടിച്ച് ചമ്മന്തിയാക്കുന്നു. ഇത്രയേ ഉള്ളു കഥ.


അപാര സഹനശക്തിയുണ്ടെങ്കില്‍ മാത്രം ഈ സിനിമയ്ക്ക് കയറിയാല്‍ മതി. ഒടുക്കത്തെ ഫൈറ്റ്സും പാട്ടും ഡാന്‍സും ഒക്കെയായി ഒരു ഒന്നൊന്നര മസാലയാണ് സിനിമ. നായികയായ അനുഷക്ക തന്റെ ശരീരം പരമാവധി സിനിമയ്ക്കായി ഡഡിക്കേറ്റ് ചെയ്തിട്ടുണ്ട്. വിജയുടെ അഴകിയ തമിഴ് മകന്‍, കുരുവി, വില്ല് എന്നി പടങ്ങള്‍ കണ്ട ഒരാളാണ് നിങ്ങള്‍ എങ്കില്‍ ഈ ചിത്രവും കണ്ടോളൂ.... നിങ്ങള്‍ക്ക് ഈ ചിത്രം സഹിക്കാനുള്ള ശേഷി കൈവന്നിട്ടുണ്ടാകും.

എന്റെ റേറ്റിങ്ങ് : 1.5/5

Dec 21, 2009

അവതാര്‍





കഥ, സംവിധാനം : ജയിംസ് കാമറൂണ്‍
നിര്‍മ്മാണം : ജയിംസ് കാമറൂണ്‍, ജോന്‍ ലാന്‍ഡാവ്
സംഗീതം: ജയിംസ് ഹോണര്‍
അഭിനേതാക്കള്‍ : സാം വര്‍ത്തിംഗ്ടണ്‍, സോയി സല്‍ദാന, സ്റ്റീഫന്‍ ലാംഗ് തുടങ്ങിയവര്‍



ടെര്‍‌മിനേറ്റര്‍, എലിയന്‍‌സ്, ടൈറ്റാനിക്ക്, ട്രൂ ലൈസ് എന്നീ ഇതിഹാസ സിനിമകള്‍ ഒരുക്കിയ ജെയിംസ് കാമറൂണിന്റെ ഏറ്റവും പുതിയ സിനിമയാണ് അവതാര്‍. 1500 കോടി രൂപ മുടക്കി വര്‍ഷങ്ങള്‍ എടുത്ത് നിര്‍മ്മിച്ചതാണ് ഈ ചിത്രം. ഗ്രാഫിക്സ്സും യഥാര്‍ഥ ഷോട്ടുകളും തിരിച്ചറിയാനാകാത്തവിധം ഇണക്കിച്ചേര്‍ത്താണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 2D,3D,Imax 3D ഫോര്‍മാറ്റുകളില്‍ ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.



"കഥ നടക്കുന്നത് 2154-ലാണ്. പാണ്ടോറ എന്ന സാങ്കല്‍പ്പിക ഗ്രഹത്തിലേക്ക് അത്യാഗ്രഹികളായ മനുഷ്യര്‍ കടന്നുവരുന്നതും ഭൂമിയുടെ അതിജീവനത്തിനായി ഈ ഗ്രഹത്തിലുള്ള അമൂല്യധാതു കൊള്ളയടിക്കാനായി അവിടത്തെ അന്തേവാസികളായ നാവികളുമായി പോരടിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. മനുഷ്യര്‍ക്ക് ആവശ്യമായ അമൂല്യധാതു, പണ്ടോറയിലെ ഘോരവനങ്ങളില്‍ മറഞ്ഞുകിടക്കുന്നു. എന്നാല്‍ ധാതു മാത്രമല്ല ഇവിടെയുള്ളത്, ദിനോസറും പുലിയും പറക്കുന്ന ഡ്രാഗണുകളും മറ്റ് വിചിത്ര/ഭയാനക ജീവികളും വനങ്ങളിലുണ്ട്.

പണ്ടോറയില്‍ വായുവില്ല. അതിനാല്‍ തന്നെ, നാവികളെപ്പോലെ ക്ലോണ്‍ ചെയ്തെടുത്തിട്ടുള്ള മനുഷ്യരെയാണ് ഈ ഗ്രഹം പിടിച്ചടക്കാനായി മനുഷ്യര്‍ അയയ്ക്കുന്നത്. ഭൂമിയിലെ യുദ്ധത്തില്‍ പരുക്കേറ്റ് ശരീരം ഭാഗികമായി തളര്‍ന്ന ജേക്ക് സള്ളി നാവിയാകാന്‍ തയ്യാറാവുകയാണ്. നാവിയായി അവതാരമെടുക്കുന്നതിലൂടെ തന്‍റെ ചലനശേഷി വീണ്ടെടുക്കാന്‍ പറ്റുമെന്ന സന്തോഷത്തിലാണ് ജേക്ക്.

നാവിയായി അവതാരമെടുത്ത ജേക്ക് പണ്ടോറയിലെത്തി മനുഷ്യര്‍ക്ക് വേണ്ടി തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ നാവി ഗോത്രക്കാരിയായ നെയ്‌തിരിയുമായി പ്രണയബന്ധത്തില്‍ ആവുകയും നാവികളെ അടുത്തറിയും ചെയ്യുന്നതോടെ ജേക്കിന്‍റെ ഉള്‍‌ക്കണ്ണ് തുറക്കുന്നു. പാവങ്ങളായ നാവികളെ കുരുതി കൊടുത്ത് ഭൂമിക്ക് വേണ്ടി അമൂല്യധാതു പിടിച്ചെടുക്കണോ നാവികളെ കൂട്ടക്കുരുതിയില്‍ നിന്ന് രക്ഷിക്കണോ എന്നാണ് ജേക്കിന് മുന്നിലുള്ള സമസ്യ. ഈ സമസ്യയുടെ ഉത്തരം തന്നെയാണ് അവതാറിന്‍റെ ക്ലൈമാക്സ്."(കട : വിക്കി)


അടുത്തകാലത്ത് ഇറങ്ങിയ സയന്‍സ്ഫിക്ഷന്‍ സിനിമകളില്‍ ഏറ്റവും മനോഹരം. കഥ കേട്ട് പഴകിയതാനെങ്കിലും സ്വീകരിച്ചിരിക്കുന്ന കഥപറയല്‍ രീതിയാണ് ശ്രദ്ധേയം. ഓരോ ചെറിയ ചെറിയ കാര്യങ്ങളും ശ്രദ്ധിച്ച് വളരെ മനോഹരമായാണ് ഇതിന്റെ ഗ്രാഫിക്സ് രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നമ്മള്‍ കണ്ട് പഴകിയ 3D സങ്കേതം അല്ല ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് (നമ്മളുടെ 3D സ്ക്രീനീന്ന് ഐസ്ക്രീം നീട്ടുന്നതും വാള്‍ വീശുന്നതുമൊക്കെയല്ലേ) എന്നാല്‍ സ്ക്രീനില്‍ നമുക്ക് ഷോട്ടുകളുടെ "ആഴവും പരപ്പും" തിരിച്ചറിയാനകുന്നവിധമാണ് ഇതിലെ 3D രീതി. ഇത് ഗ്രാഫിക്സ് തന്നെയാണോ എന്ന് സംശയിച്ച് പോകും വിധമാണ് ഓരോ രംഗവും. എന്നാല്‍ ഗ്രാഫിക്സ് തിരക്കഥയെ വിഴുങ്ങാതെ അവതരിപ്പിച്ചിട്ടുണ്ട്. നാവികള്‍ക്കായി ഒരു പ്രത്യേക ഭാഷതന്നെ ജയിംസ് കാമറൂണും കൂട്ടരും തയ്യാറാക്കിയിരുന്നു. 15 വര്‍ഷം മുന്നേ തന്നെ ജയിംസ് കാമറൂണിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന കഥയായിരുന്നു പോലും ഇത്. എന്നാല്‍ അന്നത്തെ സാങ്കേതികവിദ്യ വെച്ച് ഇത് ഇടുത്താല്‍ തന്റെ മനസ്സില്‍ ഉള്ളത് സ്ക്രീനില്‍ വരില്ലാ എന്ന് കാമറൂണിന് മനസിലായി അങ്ങനെ 15 വര്‍ഷത്തിന് ശേഷമാണ് കാമറൂണ് ആ കഥ അഭ്രപാളിയിലേക്ക് പകര്‍ത്തുന്നത്. ടൈറ്റാനിക്കിന് ശേഷം 14 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജയിംസ് കാമറൂണ് സംവിധാനം ചെയ്ത ഒരു ചിത്രം പുറത്ത് വരുന്നത് അത് വെറുതെയായില്ല.

ഞാന്‍ ഇതുവരെ കണ്ട ഒരു ഏലിയന്‍ സിനിമയിലും നമുക്ക് ഏലിയന്‍സിനോട് ഇഷ്ട്ടം തോന്നാന്‍ മാത്രം ഒന്നും കാണില്ല. എന്നാല്‍ ഇതില്‍ നാവികളുടെ വിജയം നമ്മളുടെ വിജയമായി കണ്ട് നമ്മള്‍ സന്തോഷത്തോടെയാണ് തിയേറ്റര്‍ വിടുക. ചില കാര്യങ്ങള്‍ സിനിമ കണ്ട് കഴിഞ്ഞാലും മനസ്സില്‍ നിന്നും മായില്ല "ഐ സീയു", ഹാങ്ങിങ്ങ് മൌണ്ടേന്‍സ് (ഹാലേലൂയ), സീക്രട്ട് ട്രീസ് സീഡ്സ്, നാവിയുടെ മുടി തുടങ്ങിയവ....

പറ്റുമെങ്കില് 3Dയില്‍ തന്നെ ഈ സിനിമ കാണുക. 40ഉം 50ഉം രൂപക്ക് നാട്ടീന്ന് സിനിമ കണ്ടുകൊണ്ടിരുന്ന ഞാന്‍ 300 രൂപ ടിക്കറ്റ് ചാര്‍ജ് കണ്ടപ്പോ തല ഒന്ന് ചുറ്റിയതാ... പക്ഷേ സിനിമ കണ്ട് കഴിഞ്ഞപ്പോ 300 ഒരു നഷ്ട്ടവും തോന്നിയില്ല..... പക്ഷേ ഇന്റര്‍വെല്ലിലെ പോപ്പ്കോണും കോളയും അര്‍മ്മാദമായിപ്പോയി.

എന്റെ റേറ്റിങ്ങ് : 4.8/5

റെനിഗുണ്ട



സംവിധാനം : പനിനീര്‍ശെല്‍വം
നിര്‍മ്മാണം : ഫിലിംഫ്രാബ്രിക്കേര്‍സ്
സംഗീതം: ഗണേഷ് രാഖവേന്ദ്ര
അഭിനേതാക്കള്‍ : ജോണി, സനുഷ, നിഷാന്ത് തുടങ്ങിയവര്‍


പുതുമുഖ സംവിധായകനായ പനിനീര്‍ ശെല്‍വം സംവിധാനം ചെയ്ത ചിത്രമാണ് "റെനിഗുണ്ട". പരുത്തിവീരന്‍, വെണ്ണിലാ കബടി കുളു, സുബ്രമണ്യപുരം, കുങ്കുമപൂവും കൊഞ്ചും പുറാവും, നാടോടികള്‍ തുടങ്ങിയ റിയലറ്റിക് സിനിമാഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് റെനിഗുണ്ടയും. വയലന്‍സ് തന്നെയാണ് ചിത്രത്തിന്റെ പ്രധാന തീം.

തമിഴ്നാട്ടിലെ ദേവകോട്ടയെന്ന സ്ഥലത്ത് മാതാപിതാക്കളോടൊപ്പം കഴിയുകയാണ് ശക്തി എന്ന 19കാരന്‍. പഠിക്കാന്‍ വലിയമിടുക്കനൊന്നുമല്ല ശക്തി‍. സ്ഥലത്തെ രാഷ്ട്രീയ നേതാവും ഗുണ്ടകളും ചേര്‍ന്ന് നടത്തിയ കൊലപാതകത്തിന് ശക്തിയുടെ അച്ഛന്‍ സാക്ഷിയായി. അച്ഛനേയും അമ്മയേയും അതെത്തുടര്‍ന്ന് ഗുണ്ടകള്‍ കൊലപ്പെടുത്തി. പ്രതികാരം ചെയ്യാന്‍ തുനിഞ്ഞ ശക്തിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. ജയിലില്‍ അടച്ചു. ജയിലില്‍ കൊലപാതകക്കേസില്‍പ്പെട്ട് കഴിയുന്ന ഒരു സംഘം യുവാക്കള്‍ക്കൊപ്പം ചേര്‍ന്ന് ശക്തി ജയില്‍ ചാടി ആന്ധ്രയിലെ റെനിഗുണ്ടയില്‍ എത്തുന്നു. അവിടെയും അവര്‍ കൊലപാതകങ്ങള്‍ ചെയ്യുന്നു... പോലീസ് പുറകെ ഉണ്ട്... പിന്നെ ശക്തിക്കും കൂട്ടുകാര്‍ക്കും എന്ത് സംഭവിക്കുന്നു എന്നതാണ് ബാക്കി കഥ.

ദാരിദ്രം, പട്ടിണി, പ്രതികാരം, സമൂഹത്തിനോടുള്ള വിരോധം ഇതൊക്കെയാണ് മറ്റ് എല്ലാ സിനിമകളെയും പോലെ ഇതിലെയും വയലന്‍സിനുള്ള കാരണം. ഗുണ്ടകളുടെ സുഹൃത്ബന്ധം, പ്രേമം, ലോലവികാരങ്ങള്‍ തുടങ്ങിയവയാണ് ഇതിലും ഉള്ളത്... "5 ഗുണ്ടകളുടെ കരളലിയിക്കുന്ന കദനകഥ." തമിഴ്നാട്ടില്‍ മാന്യമായി കൊട്ടേഷന്‍ പണി ചെയ്ത് ജീവിക്കാന്‍ സമ്മതിക്കത്ത ക്രൂരമ്മാരായ പോലീസിന്റെ ശല്യം കാരണം ആന്ധ്രയില്‍ പോയി കൊട്ടേഷന്‍ പണി ചെയ്യാന്‍ തീരുമാനിക്കുന്ന സുഹൃത്തുക്കള്‍... കോപ്പ്... തമിഴന്‍മാര്‍ക്ക് ഇമ്മാതിരി ഗുണ്ടകളെ പിടിച്ച് വിശുദ്ധമ്മാരാക്കുന്ന പടം പിടിച്ച് മതിയായില്ലേ?... എല്ലാത്തിലും ഒരേ കഥ.. ഗുണ്ടാപ്പണി ചെയ്ത് മാന്യമായി ജീവിക്കുന്ന നായകന്‍ നല്ലവളായ നായിക.. നായികയെ ചുറ്റി കുറേ പ്രശ്നങ്ങള്‍... നായകന് പ്രേമം.. ഗുണ്ടാപ്പണി എല്ലാം വിട്ട് ഒരുമിക്കാന്‍ തീരുമാനിക്കുന്നു... ഒന്നികില്‍ പോലീസ് അല്ലെങ്കില്‍ മറ്റ് ഗുണ്ട്കള്‍ നായികയെ കൊല്ലും... നായകന്‍ പ്രതികാരം... അവസാനം നായകനും മരിക്കും... ഇതേ പാറ്റേണില്‍ എത്ര തമിഴ്, തെലുങ്ക്, കന്നഡ പടങ്ങള്‍... മലയാളത്തിലും ഉണ്ട്..

കൂതറകളായ നായകമ്മാരുടെ വസന്തമാണ് തമിഴില്‍ ഇപ്പോള്‍... വന്ന് വന്ന് ഏത് രായപ്പനും അഭിനയിക്കാം എന്ന സ്ഥിതി ആയി ഇപ്പൊള്‍... എന്തൊക്കെ ആയാലും ജസ്റ്റ് വാച്ചബിള്‍ ആണ് സിനിമ.... 60% മലയാള ചിത്രങ്ങളെകാളും ഭേദം.... സനുഷയും മോശമാക്കിയില്ല... പക്ഷേ നായികയാകാനുള്ള പ്രായം കൊച്ചിനില്ല.. നമുക്ക് കണ്ടാല്‍ ആ ബേബി സനുഷയെ തന്നെ ഓര്‍മ്മവരും...

സമയം കിട്ടിയാല്‍ ഒന്ന് കണ്ടുനോക്കിക്കോ.. വല്യ കുഴപ്പം വരില്ലാ.... അധവാ വല്ല കുഴപ്പവും തോന്നിയാല്‍ കമ്പനിക്ക് യാതൊരു ഉത്തരവാദവും ഇല്ലാ....

എന്റെ റേറ്റിങ്ങ് : 2.5/5

Dec 19, 2009

റോക്കറ്റ് സിങ്ങ് സേയില്‍സ്മാന്‍ ഓഫ് ദി ഇയര്‍



സംവിധാനം : ഷമ്മിത്ത് അമന്‍
കഥ : ജദീപ് സാഹ്നി
നിര്‍മ്മാണം : ആദിത്യാ ചോപ്ര
സംഗീതം: സലിം & സല്‍മാന്‍ മര്‍ചെന്റ്
അഭിനേതാക്കള്‍ : രണ്‍ബീര്‍ കപ്പൂര്‍, ഷസാന്‍ പദംസി തുടങ്ങിയവര്‍


'ചക് ദേ ഇന്ത്യ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഷിമ്മിത് അമന്‍ യാഷ് രാജിന് വേണ്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റോക്കറ്റ് സിങ്ങ് സേയില്‍സ്മാന്‍ ഓഫ് ദി ഇയര്‍' കംപ്യൂട്ടര്‍ ബിസിനസ്സ് രംഗത്തെ നെറികേടുകളും ചതികളുമാണ് ഷമ്മിത്ത് ഈ ചിത്രത്തിലൂടെ തമാശയുടെ അകമ്പടിയോടെ പറയുന്നത്....


പഠനത്തില്‍ പിന്നാക്കമായിരുന്നു ഹര്‍പ്രീത് സിംഗ് (രണ്‍ബീര്‍ കപൂര്‍).'AYS'(At Your Service) എന്ന കമ്പനിയില്‍ സെയില്‍സ്മാനായി ജോലി നേടി. പക്ഷെ സത്യസന്ധനായ ഹര്‍പ്രീത് ബിസിനസ് നേടുന്നതില്‍ പരാജയപ്പെടുന്നു. അവനെ കസ്റ്റമര്‍ കോളിങ്ങ് സെക്ഷനിലേക്ക് മാറ്റുന്നു. കമ്പനിയില്‍ അയാള്‍ പരിഹാസ കഥാപാത്രമായി. ടെലിഫോണ്‍ ഓപ്പറേറ്റര്‍ അവിടെ വന്ന ഒരു കോള്‍ ഹര്‍പ്രീതിനോട് സഹതാപം തോന്നി അവന് മറിച്ച് കൊടുക്കുന്നു... ആ കസ്റ്റമറെ(ഷസാന്‍ പദംസി) കാണാന്‍ പോയ ഹര്‍പ്രീത് കസ്റ്റമര്‍ക്ക് വേണ്ടി ഗ്രാഫിക്ക് കാര്‍ഡ് വാങ്ങാന്‍ പോകുന്നു.. അവിടെ വെച്ച് ഹര്‍പ്രീതിന് ഒര്‍ജിനല്‍ വിലയും തന്റെ കമ്പനി കസ്റ്റമര്‍ക്ക് കൊടുക്കുന്ന വിലയും തമ്മിലുള്ള അന്തരം മനസിലാകുന്നു.. ഹര്‍പ്രീത് ആ കസ്റ്റമര്‍ക്ക് വേണ്ടി തന്റെ കമ്പനിയിലെ ഹാഡ്‌വെയര്‍ ടെക്നീഷ്യനെ കൂട്ടുപിടിച്ച് സ്വയം സിസ്റ്റം കൊടുക്കുന്നു... അവന് വീണ്ടും വീണ്ടും ഓഡര്‍ കിട്ടുന്നു.. അങ്ങനെ 'റോക്കറ്റ് സേയില്‍സ് കോര്‍പ്പറേഷന്‍' എന്ന രഹസ്യ കമ്പനി ഉണ്ടാക്കി അതേ കമ്പനിയില്‍ ഇരുന്നുകൊണ്ടുതന്നെ അയാള്‍ അതേ ബിസിനസ് നടത്തി വിജയിക്കുകയാണ്. കമ്പനി മുതലാളിയുടെ ശകാരം കേട്ട് അസ്വസ്ഥരായി നിന്നിരുന്ന മറ്റു ചില ജീവനക്കാരുടെ പിന്തുണയും അയാള്‍ക്ക് ലഭിച്ചു. ഹര്‍പ്രീത് സിംഗിന്‍െറ ബിസിനസ് തഴച്ചുവളര്‍ന്നു. 'AYS' കമ്പനിയുടെ ബിസിനസ് പതനവുമായി.കമ്പനി മുതലാളി ഇത് അന്വേഷിച്ച് കണ്ടുപിടിക്കുന്നു... പിന്നെ ഹര്‍പ്രീതിനും കൂട്ടര്‍ക്കും എന്ത് സംഭവിക്കുന്നു റോക്കറ്റ് സേയില്‍സ് കോര്‍പ്പറേഷന് എന്ത് സംഭവിക്കുന്നു എന്നതാണ് ബാക്കി കഥ.


ഒരു സെക്കന്റ് പോലും ബോറഡിക്കാതെ രസിച്ച് അവസാനം അല്‍പ്പം ചിന്തിച്ച് ഇരുന്നു കാണാവുന്ന ചിത്രമാണ് ഇത്... അനാവശ്യമായ ഒരു കഥാപാത്രം പോലും ചിത്രത്തിലില്ല... ടെലിഫോണ്‍ ഓപ്പറേറ്റര്‍, ഹാഡ്‌വെയര്‍ ടെക്നീഷ്യന്‍, പ്യൂണ്‍, സേയില്‍ മാനേജര്‍ തുടങ്ങിയ എല്ലാകഥാപാത്രങ്ങളും (ആരുടെയും പേര് അറിയില്ല) സിനിമ കഴിഞ്ഞാലും നമ്മുടെ മനസ്സില്‍ ഉണ്ടാകും.. കൂടാതെ കംപ്യൂട്ടര്‍ സേയില്‍ രംഗത്തെ ഒരുവിധപ്പെട്ട എല്ലാ ഉള്ളുകളികളും ചിത്രത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.. 'എംപ്ലോയി ഓഫ് ദ മന്ത്' എന്ന ഹോളീവുഡ് ചിത്രത്തിന്റെ വിദൂരഛായ ചിത്രത്തിനുണ്ട്.. ഹര്‍പ്രീതായി രണ്‍ബീറും മികച്ച അഭിനയമാണ് കാഴ്ച്ചവെക്കുന്നത്.. അങ്ങനെ രണ്‍ബീറിന്റെ തുടര്‍ച്ചയായ നാലാമത്തെ ഹിറ്റും പിറന്നു.

ചിത്രത്തിലില്ലെങ്കിലും "പോക്കറ് മേം റോക്കറ്റ്" എന്ന ബണ്ണി ദയാല്‍ ആലപിച്ച ടൈറ്റില്‍ സോങ്ങ് ആണ് എനിക്ക് ഇഷ്ട്ടപ്പെട്ടത്.. ഏത് തരക്കാര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടെയിനറാണ് ചിത്രം എന്ന് കണ്ണുംപൂട്ടി പറയാം...

എന്റെ റേറ്റിങ്ങ് : 3.5/5



Dec 18, 2009

ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍




പ്രിയപ്പെട്ടവരേ...

ഇന്ന് എന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാളാണ്... ഒരു കുഞ്ഞു പിറന്നാള്‍...

ഓര്‍കൂട്ടിലെ മലയാളം ഒരു സാന്ത്വനം എന്ന കമ്യൂണിറ്റിയില്‍ സിനിമാറിവ്യൂവിനായി ഒരു ടോപ്പിക്ക് ഉണ്ട്... നാട്ടില്‍ ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തി നടന്ന സമയത്ത് എല്ലാ സിനിമയും റിലീസിന് തന്നെ കാണുമായിരുന്നു... പിന്നെ രാത്രി വന്ന് അതിനെ പറ്റി ചെറിയ ഒരു കുറിപ്പ് ആ ടോപ്പിക്കില്‍ ഇടുമായിരുന്നു... അപ്പോഴൊന്നും സിനിമയെ പറ്റി എഴുതാന്‍ ഒരു ബ്ലോഗ് എന്ന് സ്വപ്നത്തില്‍ പോലും ഇല്ല... പിന്നെ ബോംബെയില്‍ ഒരു ജോലി കിട്ടി. അവിടെ നിന്ന് പുതിയ എല്ലാ സിനിമകളും ഡൌണ്‍ലോഡ് ചെയ്ത് കാണാനുള്ള സാഹചര്യം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ ഈ പ്രാന്ത് കണ്ട് സഹമുറിയനും സഹവര്‍ക്കനും ഗുരു തുല്യനുമായ ശ്രീ ജോസ്മോന്‍ വാഴയില്‍ ആണ് എനിക്ക് ഒരു സിനിമാബ്ലോഗ് തുടങ്ങാനുള്ള ആശയം തരുന്നത്... അങ്ങനെ 2008 ഡിസംബര്‍ 16ന് ജോസിന്റെ കാര്‍മ്മികത്വത്തില്‍ ബ്ലോഗിന്റെ പേരിടല്‍ കര്‍മ്മം നടത്തി....


സിനിമയെ പറ്റി അധികം ഒന്നും അറിയാത്ത ഒരു ശരാശരി പ്രേക്ഷകനായ ഞാന്‍ എന്റെ ശരാശരിയിലും താണ ഭാഷയില്‍ എനിക്ക് തോന്നിയത് എഴുതി... അതിന് ബൂലോകത്ത് നിന്ന് കിട്ടിയ പ്രതികരണം എന്റെ കണ്ണ് നിറയിച്ചിട്ടുണ്ട്... കമന്റ് വഴിയും മെയില്‍ വഴിയും എനിക്ക് കിട്ടിയ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും എനിക്ക് എഴുതാനുള്ള പ്രചോദനമായി.... എന്നെ പിന്‍തുണക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.

എല്ലാത്തിലും വലുത് എന്റെ ഈ ബ്ലോഗ് ഒരു വര്‍ഷം സഹിച്ച് വായനക്കാരാണ്... അവര്‍ക്കും നന്ദി ഞാന്‍ ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.... മറ്റോരു സന്തോഷം ബൂലോകം ഓണ്‍ലൈനില്‍ "അവാര്‍ഡ് 2009"ലെ നോമിനേഷന്‍ല്‍ പെട്ടത് ആണ്.... ഇതാണ് ശരിക്കും എനിക്ക് കിട്ടിയ അവാര്‍ഡ്...ഈ അവാര്‍ഡ് എനിക്ക് കിട്ടില്ല എന്ന പൂര്‍ണവിശ്വാസം എനിക്ക് ഉണ്ട്... കാരണം പലരുടെയും സിനിമാറിവ്യു വായിച്ച് കണ്ണ് തള്ളിയിരിക്കാറുള്ള ഞാന്‍ ആ അവാര്ഡിന് മോഹിച്ചാല്‍ ബിന്‍ലാദന്‍ സമാധാനത്തിനുള്ള നോബൈല്‍ പ്രൈസ് ആഗ്രഹിച്ചത് പോലിരിക്കും അല്ലേ സൂപ്പര്‍ സംവിധായകനായ വിനയന്‍ ഓസ്കാറിന് മോഹിച്ചത് പോലെയിരിക്കും.....

ബാങ്കളൂരില്‍ ആയത് കാരണം മലയാളസിനിമകള്‍ റിലീസിന് കാണാന്‍ പറ്റാറില്ല.. നാട്ടില്‍ പോയാല്‍ 2-3 സിനിമകള്‍ ഒരു ദിവസം കണ്ട് ഞാന്‍ ആ കുറവ് തീര്‍ക്കാന്‍ നോക്കാറുണ്ട്... തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്കു സിനിമകള്‍ കാണുന്നത് ഇവിടെ വന്നതിന് ശേഷം വിപുലപ്പെട്ടു എന്തോ കന്നഡ സിനിമ കാണാനുള്ള ധൈര്യം ഇതുവരെ കിട്ടിയിട്ടില്ല.... അതും കിട്ടും എന്ന് പ്രതീക്ഷിച്ചുകൊണ്ട്... വായനക്കാര്‍ക്ക് എന്റെ എല്ലാവിധ നന്ദിയും അറിയിച്ചുകൊണ്ട് നിര്‍ത്തുന്നു....

                                                                                       സ്നേഹത്തോടെ
                                                                                           രായപ്പന്‍

Dec 4, 2009

ദേ ധനാ ധന്‍


കഥ, തിരക്കഥ, സംവിധാനം : പ്രിയദര്‍ശന്‍
നിര്‍മ്മാണം : ഗണേഷ് ജയിന്‍
സംഗീതം: പ്രീതം
അഭിനേതാക്കള്‍ : അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, കത്രീന കൈഫ്, സമ്മീറ റെഡ്ഡി, പരേഷ് റാവല്‍, രാജ്പാല്‍ യാദവ് തുടങ്ങിയവര്‍...


പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹിന്ദി സിനിമയാണ് "ദേ ധനാ ധന്‍‍". അദ്ദേഹത്തിന്റെ തന്നെ "വെട്ടം" എന്ന മലയാളം സിനിമയുടെ ഇടവേളക്ക് ശേഷമുള്ള കഥയാണ് "ദേ ധനാ ധന്‍‍" എന്ന ഹിന്ദി ചിത്രമായി ഇപ്പൊള്‍ പുറത്ത് വന്നിരിക്കുന്നത്.. പ്രിയന്റെ സ്ഥിരം ഫോര്‍മുല ആയ ലോജിക്ക് ഇല്ലാത്ത സിറ്റുവേഷന്‍ കോമഡി തന്നെയാണ് ഈ ചിത്രത്തിന്റെയും പ്രത്യേകത.


വളര്‍ത്തുനായയെ അമിതമായി സ്നേഹിക്കുന്ന ഒരു സമ്പന്ന സ്ത്രീയുടെ ഡ്രൈവറായി ജോലി നോക്കുന്ന നിതിന്‍ ബാങ്കര്‍ (അക്ഷയ് കുമാര്‍), കൊറിയന്‍ ജീവനക്കാരനായി തൊഴിലെടുക്കുന്ന രാം മിശ്ര (സുനില്‍ ഷെട്ടി) സുഹൃത്തുക്കളായ അവര്‍ക്ക് കാമുകിമാരെ (കത്രിനാ കെയ്ഫ്, സമീറാ റെഡ്ഢി) വിവാഹം കഴിക്കാനും അടിച്ച് പൊളിച്ച് ജീവിക്കാനും ഒരുപാട് പണം വേണം. യജമാനത്തിയുടെ വളര്‍ത്തുനായയെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യമായി പണം നേടാന്‍ അവര്‍ തീരുമാനിച്ചു. പക്ഷെ നായ വഴിയില്‍ വെച്ച് ഓടിപ്പോയി വീട്ടില്‍ തിരിച്ചെത്തുന്നു. തട്ടിക്കൊണ്ട് പോകപ്പെട്ടത് നിതിനാണെന്ന് പൊലീസ് തെറ്റിദ്ധരിച്ചു. നിധിനും രാമും ഹോട്ടല്‍ പാന്‍ ഇന്റര്‍നാഷണലില്‍ റൂം എടുക്കുന്നു. ആ ഹോട്ടലില്‍ തന്നെ ആണ് റാമിന്റെ കാമുകിയായ മന്‍പ്രീതിന്റെ (സമ്മീറ) വിവാഹച്ചടങ്ങ് നടക്കുന്നത്. നിധിന്റെ കാമുകിയായ അഞ്ചലിയും ഹോട്ടലില്‍ എത്തുന്നു. വിവാഹത്തിന് എത്തിയിട്ടുള്ള അതിഥികള്‍ പലതരക്കാര്‍. കൂട്ടത്തില്‍ വാടക കൊലയാളിയും ഉണ്ട്. തെറ്റിദ്ധാരണകള്‍, ആശയക്കുഴപ്പം, കൂട്ടത്തല്ല് അങ്ങനെ ഒരു പ്രിയന്‍ ക്ലൈമാക്സ്.....


'വെട്ടം' "ദേ ധനാ ധന്‍‍" ആയപ്പോള്‍ പണം വാരും ഉറപ്പ്... അക്ഷയും ഷെട്ടിയും കൈഫും റെഡ്ഡിയും പരേഷും എല്ലാവരും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്. വെട്ടം കണ്ട് കരഞ്ഞ അനുഭവം ഉണ്ടായിട്ട് പോലും ഞാന്‍ നന്നായി ആസ്വദിച്ചു... "പൈസാ" എന്ന് തുടങ്ങുന്ന ഗാനവും കലക്കി കാശ് എറിഞ്ഞ് പാട്ട് പിടിക്കാന്‍ പ്രിയന്‍ പണ്ടേ മിടുക്കനാണല്ലോ... ഒരുപാട് കഥാപാത്രങ്ങളും അവരെയൊക്കെ വിഗദ്ധമായി കൂട്ടിക്കുരുക്കാനും ആ കുരുക്കഴിക്കാനും പ്രിയന്‍ പണ്ടേ മിടുക്കനാല്ലോ... ഇതും ഒട്ടും വെത്യസ്തമല്ല...

ക്ലൈമാക്സില്‍ വെട്ടത്തിലെ ഷോക്കിന് പകരം പ്രിയന്‍ ഇതില്‍ വെള്ളത്തിനെയാണ് കൂട്ടുപിടിച്ചിരിക്കുന്നത് ഈ ചിത്രത്തിലെ ക്ലൈമാക്സ് ചിത്രീകരിക്കാന്‍ പ്രിയന്‍ 700 ടാങ്ക് വെള്ളം ഉപയോഗിച്ചു എന്ന് വാര്‍ത്ത ഉണ്ടായിരുന്നു വെള്ളത്തില്‍ വെച്ച് കൂട്ടയടിയോടെ ആണ് സിനിമ അവസാനിക്കുന്നത്...

പ്രിയന്റെ പഴയ ഹിന്ദി ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ധൈര്യമായി ഇതിന് കേറിക്കോ... വെട്ടം കണ്ടിട്ടുണ്ടെങ്കിലും ഇല്ലേലും ഇങ്ങള്‍ക്ക് ഈ സിനിമ ഇഷ്ട്ടപ്പെടും...

എന്റെ റേറ്റിങ്ങ് : 3/5

Dec 3, 2009

യോഗി



സംവിധാനം : സുബ്രമണ്യ ശിവ
കഥ, തിരക്കഥ, നിര്‍മ്മാണം : അമീര്‍ സുല്‍ത്താന്‍
സംഗീതം: യുവാന്‍ ശങ്കര്‍ രാജ
അഭിനേതാക്കള്‍ : അമീര്‍ സുല്‍ത്താന്‍, മധുമിത, ഗഞ്ചാ കറുപ്പ് തുടങ്ങിയവര്‍


"തിരുടാ തിരുടീ" എന്ന ചിത്രം സംവിധാനം ചെയ്ത സുബ്രഹ്മണ്യശിവയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. മൗനം പേശിയതേ, രാം, പരുത്തിവീരന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അമീര്‍ ആണ് ചിത്രത്തിലെ നായകന്‍... ഇദ്ദേഹം ഒരു ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നു എന്നതുകൊണ്ട് തന്നെ റിലീസിന് മുന്നേ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഇത്. ടീംവര്‍ക്ക് പ്രൊഡക്ഷന്‍ ഹൌസിന്റെ ബാനറില്‍ അമീര്‍തന്നെയാണ് 12കോടിരൂപ ചിലവില്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചെന്നെയിലെ ഒരു ചേരിയിലെ ഗുണ്ടയാണ് യോഗി അവന്റെ കൂടെ എപ്പോഴും മൂന്ന് സുഹൃത്തുക്കളും കാണും. യോഗിയുടെ ഏരിയയിലെ വലിയ ഗുണ്ടയെ അറിയാതെ ചെറിയ ചെറിയ 'വേട്ട' നടത്തിയാണ് യോഗിയും കൂട്ടുകാരും ജീവിക്കുന്നത്. അങ്ങനെ ഒരു വേട്ടക്കിടയില്‍ യോഗിക്ക് ഒരു കുട്ടിയെ കിട്ടുന്നു പിന്നെ ആ കുട്ടിയെ നോക്കാനായി യോഗി ഗുണ്ടാജീവിതം ഉപേക്ഷിക്കാനൊരുങ്ങുന്നു.കുട്ടിക്ക് പാല് കൊടുക്കാനായി ചേരിയിലെ ഒരു പെണ്ണിന്റെ അടുത്ത് പോകുന്നു. (ഒരു മലയാള പടത്തിന്റെ മണം അടിക്കുന്നില്ലേ?) ആ കുട്ടിയുടെ അഛ്ച്ചന്‍ കുട്ടിയെ കൊല്ലാന്‍ നോക്കുന്നു യോഗി രക്ഷിക്കാനും...

മലയാളത്തില്‍ മുല്ലയാണ് മണം മാറി തമിഴില്‍ മണക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. മലയാളത്തിലെ ലച്ചുവിനെയും അമ്പിയണ്ണനെയും ഒഴിവാക്കിയതാണ് തമിഴിലെ കാതലായ മാറ്റം. പിന്നെ വില്ലനായി കുട്ടിയുടെ അഛ്ച്ചന്‍ വരുന്നു
കുട്ടിയുടെ സ്നഗ്ഗി മാറ്റുന്നതും, മധുരം കൊടുത്ത് ഉറുമ്പ് വരുന്നതും, അടുത്ത വീട്ടിലെ ഒരു പെണ്ണിന്റെ അടുത്ത് കുട്ടിക്ക് പാല് കൊടുക്കാന്‍ കൊണ്ടുപോകുന്നതും, മുല്ലയുടെ ഉയരത്തില്‍ ഉള്ള വീടും അടക്കം മലയാളത്തിലെ പല സീനുകളും ഈച്ചക്കോപ്പിയാണ് യോഗിയില്‍. പിന്നെ ഹീറോയിസവും ആക്ഷനും വയലന്‍സും ആവശ്യത്തിലും അധികം. പക്ഷേ ടൈറ്റിലില്‍ എവിടെയും മുല്ലയ്ക്കോ ലാല്‍ജോസിനോ കഥാകൃത്തായ എം. സിന്ധുരാജിനോ കടപ്പാട് കൊടുത്തിട്ടില. നോക്കിയേ ആ പോസ്റ്ററില്‍തന്നെ ഒരു മുടിവെച്ച മുല്ല മണക്കുന്നില്ലേ?

അമീന്‍ ഈ സിനിമയെ പറ്റി പറഞ്ഞിരിക്കുന്നത് ''ഒരു ആക്ഷന്‍ ഹീറോ ആവുകയെന്നതല്ല എന്റെ ലക്ഷ്യം. നായകന്‍മാരായ നമ്മുടെ ഒട്ടു മിക്ക താരങ്ങളുടെയും ധാരണ, ഒരു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതോടെ എളുപ്പത്തില്‍ ആക്ഷന്‍ ഹീറോമാരായി മാറാം എന്നാണ്. യഥാര്‍ഥ ഹീറോ നടനല്ല, തിരക്കഥയാണ് എന്ന് സ്ഥാപിക്കുയാണ് എന്റ ആത്യന്തിക ലക്ഷ്യം. എനിക്ക് പോലും ഒരു ആക്ഷന്‍ ഹീറോ ആയി മാറാമെന്ന് തെളിയിക്കുകയാണ് ആവശ്യം!". എന്നാണ് (കട: മാതൃഭൂമി) അമീന്‍ മലയാളത്തിലെ ദിലീപിനെക്കള്‍ നന്നായി ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടൂണ്ട്. പിന്നെ മധുമിത തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല ഒരു കഥാപാത്രത്തെയാണ് യോഗിയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

ഗാനാപാട്ട് ശ്രേണിയില്‍ ഉള്‍പ്പെടുന്ന "ശീര്‍മേവും കൂവത്തിലെ" എന്ന പാട്ട് ഇതിനകംതന്നെ തമിഴ് നാട്ടില്‍ ശ്രദ്ധിക്കപ്പെട്ടിട്ടൂണ്ട്. നായകാനായ അമീറും ഈ പാട്ടില്‍ പാടിയിട്ടൂണ്ട്. യുവാന്റെ ബാഗ്രൌണ്ട് മ്യൂസിക്കും കൊള്ളാം. ഒരു റിയലിസ്റ്റിക്ക് സിനിമാ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് യോഗി.

സിനിമ കണ്ടിറങ്ങിയപ്പോ ആകെ ഒരു കലക്കം.. മുല്ലയും യോഗിയും തമ്മില്‍ ഒരു പിടിവലി സിനിമയെ പറ്റി എന്ത് പറയണം എന്ന് ഒരു പിടിയും ഇല്ല... എന്നാലും പറയുകയാ മുല്ലയെ മറന്ന് കേറാന്‍ പറ്റുമെങ്കില്‍ കേറിക്കോ

ഓടോ: മുല്ലയാണെന്നറിഞ്ഞിരുന്നേല്‍ ഞാന്‍ കേറുമായിരുന്നില്ല....



എന്റെ റേറ്റിങ്ങ് : 2.5/5

Nov 22, 2009

അജബ് പ്രേം കി ഗസബ് കഹാനി


കഥ, സംവിധാനം : രാജ്കുമാര്‍ സന്തോഷി
നിര്‍മ്മാണം: രമേഷ് എസ് തരുണി
സംഗീതം: പ്രീതം
അഭിനേതാക്കള്‍ : രണ്‍ബീര്‍‍, കത്രീന കൈഫ്, ഉപന്‍ പട്ടേല്‍ തുടങ്ങിയവര്‍..



പ്രമുഖ ബോളിവുഡ് സംവിധായകനായ രാജ്കുമാര്‍ സന്തോഷിയുടെ ഏറ്റവും പുതിയ ചിത്രമാണ് "അജബ് പ്രേം കി ഗസബ് കഹാനി" തന്റെ പഴയ ചിത്രങ്ങളില്‍ നിന്നും വെത്യസ്തമായി തികച്ചും ഒരു കോമഡി ചിത്രമാണ് സന്തോഷി ഒരുക്കിയിരിക്കുന്നത്.


തികച്ചും അലസനായ ജീവിതത്തെ പറ്റിയാതൊരു ചിന്തയും ഇല്ലാത്ത ഒരു ചെറുപ്പക്കാരനാണ് പ്രേം. ഹാപ്പി ക്ലബ് എന്ന സ്ഥലത്തെ പ്രധാന അലമ്പ് ക്ലബിന്റെ പ്രസിഡന്റും കൂടിയാണ് പ്രേം.. പ്രേമിക്കുന്നവരെ എങ്ങനേയും ഒന്നിപ്പിക്കുന എന്നതാണ് ക്ലബിന്റെ മോട്ടോ... പ്രേമിന്റെ ജീവിതത്തിലെക്ക് ജെന്നിഫര്‍ എന്ന പെണ്‍ കുട്ടിവരുന്നതും പ്രേമിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കഥ.


ലോജിക്ക് ഒന്നും ഇല്ലാത്ത പ്രീയദര്‍ശന്‍ മോഡല്‍ തമാശകളാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഡബിള്‍മീനിങ്ങുകള്‍ ഇല്ലാത്തതും തികച്ചും കാര്‍ട്ടൂണിഷ് ആയതും ആയ ഒരു കോമഡികളാല്‍ സമ്പന്നമാണ് ചിത്രം... പല തമിഴ് മലയാള ചിത്രങ്ങളുടെ വിദൂര സാമ്യം ഉണ്ട് കഥയ്ക്ക് എന്നാല്‍ ഇതൊന്നും ചിത്രം ആസ്വദിക്കുന്നതില്‍ നിന്നും നമ്മള്‍ പിന്നോട്ടടിക്കുന്നില്ല. സല്‍മാന്‍ ഖാന്‍ ഗസ്റ്റ് അപ്പിയറന്‍സില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് ചിത്രത്തില്‍ അതും സല്‍മാന്‍ ആയിത്തന്നെ.

രണ്‍ബീറും കത്രീനയും തകര്‍ത്ത് അഭിനയിച്ചിരിക്കുന്നു ചിത്രത്തില്‍. എന്നാല്‍ ചിത്രത്തില്‍ പുതുമയുള്ളതായി വല്ലതും ഉണ്ട് എന്ന് തോന്നുന്നില്ല... പലചിത്രങ്ങളിലും വിജയിച്ച പല ഫോര്‍മുലകളും ഉപയോഗിച്ച് വിജയകരമായി ഒരു വിഭവം ഉണ്ടാക്കിയിരിക്കുന്നു സന്തോഷി.
കാമുകനെ വിട്ട് നല്ലവനും ശുദ്ധഗതിക്കാരനും അവരുടെ പ്രേമത്തില്‍ ഹെല്‍പ്പ് ചെയ്തവനുമായ നായകനെ തേടിപ്പോകുന്ന നായികയെ ഒരു നൂറ് പടത്തിലെങ്കിലും നമ്മള്‍ കണ്ടതാണെങ്കിലും ഇതിലും രാജ്കുമാര്‍ സന്തോഷി ആ ഫോര്‍മുല തന്നെ ഉപയോഗിച്ചിട്ടുണ്ട്.


ഗാനങ്ങള്‍ വല്യകുഴപ്പമില്ല എന്നേ പറയാനാകൂ... എനിക്ക് വലുതായി ഒരു പാട്ടും ഇഷ്ട്ടപ്പെട്ടില്ല. എന്നാല്‍ പിക്ചറൈസേഷന്‍ നന്നായിട്ടുണ്ട്. സംഘട്ടനങ്ങള്‍ നമ്മുടെ പ്രീയദര്‍ശന്റെ പഴയ മലയാളം ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ്....


മറ്റെല്ലാം മറന്ന് കുറച്ച് സമയം ചിരിക്കാനാണെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി ഈ പടത്തിന് കയറാം... ഒരു നഷ്ട്ടവും ഉണ്ടാകില്ല പക്ഷേ സിനിമ കഴിഞ്ഞ് നിങ്ങള്‍ക്ക് കൂടെ കൊണ്ടുവരാന്‍ ചിത്രത്തില്‍നിന്നും ഒന്നും കിട്ടില്ല.....

എന്റെ റേറ്റിങ്ങ് : 3.5/5

Nov 19, 2009

തും മിലേ


സംവിധാനം : കുണാല്‍ ദേശ്മുഖ്
നിര്‍മ്മാണം: മഹേഷ് ഭട്ട്
സംഗീതം: പ്രീതം
അഭിനേതാക്കള്‍ : ഇംറാന്‍ ഹാഷ്മി‍, സോഹ അലിഖാന്‍ തുടങ്ങിയവര്‍..



ജന്നത്ത് എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ കുനാല്‍ ദേശ്മുഖാണ് തും മിലേ ഒരുക്കിയിരിക്കുന്നത്. മഹേഷ് ഭട്ടിന്റെ മകന്‍ രാഹുല്‍ ഭട്ടിന്റെ തീവ്രവാദി ബന്ധം ആരോപിച്ച് ഗുജറാത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞിരിക്കുകയാണ് ഇപ്പൊള്‍...

പ്രേമിച്ച് ഒന്നിക്കുകയും പിന്നീട് അഭിപ്രായഭിന്നതകളാല്‍ പിരിയുകയും ചെയ്ത യുവാവും യുവതിയും ദീര്‍ഘകാലത്തിന് ശേഷം മുംബൈയിലെക്കൂള്ള ഫൈറ്റില്‍ വെച്ച് വീണ്ടും കണ്ടുമുട്ടുന്നതും പിന്നീട് മുംബയ് പേമാരിയിലും വെള്ളപ്പൊത്തിലും പെട്ടപ്പോള്‍ അവിടെ വിമാനമിറങ്ങുന്ന നായകനും നായികയും പ്രകൃതിയുടെ സംഹാരതാണ്ഡവത്തില്‍ നിസ്സഹായരായി നില്‍ക്കുമ്പോള്‍ തമ്മിലുള്ള സ്നേഹം പലപ്പോഴും പ്രകടമാകുന്നു. തങ്ങള്‍ തമ്മില്‍ പിണങ്ങിയത് നിസ്സാരകാര്യത്തിനാണ് എന്ന കാര്യവും അവര്‍ക്ക് തിരിച്ചറിയാനാകുന്നു. പിന്നീട് അവര്‍ ഒന്നാവുകയും ചെയ്യുന്നതാണ് കഥ.

ഫ്ലാഷ്ബാക്കില്‍ വരുന്ന പ്രണയരംഗങ്ങളില്‍ ഇംറ്രാനും സോനയും മോശമില്ലാതെ അഭിനയിച്ചിട്ടുണ്ട്... എന്നാല്‍ വെള്ളത്തില്‍ ഇറങ്ങിയപ്പോ രണ്ടും നനഞ്ഞ കോഴിയായി..
കുടിക്കാന്‍ പോലും വെള്ളത്തിനായി ജനങ്ങള്‍ ബുദ്ധിമുട്ടുന്ന മുംബൈയില്‍ തും മിലേയുടെ ആവശ്യത്തിനായി മഹേഷ് ഭട്ട് 24 ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ച് പ്രത്യേക സെറ്റ് നിര്‍മ്മിച്ചാണ് വെള്ളപ്പൊക്കരംഗങ്ങള്‍ ചിത്രീകരിച്ചത്... അത്രേം വെള്ളം നാട്ടുകാര്‍ക്ക് കുടിക്കാന്‍ കൊടുത്തിരുന്നേല്‍ അത്രേം പുണ്യമെങ്കിലും ഭട്ടിന് കിട്ടിയേനേ...

സെറ്റ് ഇട്ടാണ് പടം എടുത്തിരിക്കുന്നത് എന്ന് ചെറിയ പിള്ളേര്‍ക്ക് വരെ കണ്ടാല്‍ മനസിലാകും... കുണാലിന്റെ കഴിഞ്ഞ ചിത്രമായ ജന്നത്ത് അത്യാവശ്യം കണ്ടിരിക്കബിള്‍ ആയിരുന്നു എന്നാല്‍ ഇത് ഈശ്വരാ!!! ഒന്നും പറയേണ്ട.....

പിന്നെ രണ്ട് പാട്ടുകള്‍ വല്യ കുഴപ്പം ഇല്ല... കേള്‍ക്കാന്‍ കൊള്ളാം.. ബാക്കിയൊക്കെ മാത്തമാറ്റിക്സ് തന്നെ....... വെള്ളപ്പൊക്കത്തില്‍ അഭിനയിച്ചിരിക്കുന്ന എസ്ട്രാനടമ്മാരെയൊക്കെ സമ്മതിക്കണം... ഇമ്മാതിരി കൂതറയായി അഭിനയിച്ചിരിക്കുന്നതിന്... അതും പോട്ടെ.... എന്നെ സമ്മതിക്കണം.. ഇമ്മാതിരി കൂതറയൊക്കെ ഓസിക്കാണേലും ബങ്കളുരു ഫോറത്തിലെ പിവിആറാണേലും(ആദ്യായിട്ടാ എന്നിട്ടും ആരോടും പറഞ്ഞില്ലേ മോശമല്ലേ..) കണ്ട് സഹിക്കുന്നില്ലേ... ഹാശ്മി ഇതിലും നിരാശപ്പെടുത്തിയില്ലാ.... "ചുംബനം" ഇതിലും ഉണ്ട് രണ്ടെണ്ണം... (അവന്റെ തലേവരച്ച പെന്‍സില്‍ എന്റെ വീട്ടിന്റെ പറമ്പിലെങ്കിലും ഒന്ന് ഇട്ടിരുന്നേല്‍ എന്തായിരുന്നു)


ഗുജറാത്തില്‍ നിരോധിച്ചത് നന്നായി... അവരെങ്കിലും രക്ഷപെട്ടല്ലോ!!!



എന്റെ റേറ്റിങ്ങ് : 1.5/5


Nov 9, 2009

കണ്ടേന്‍ കാതലൈ






തിരക്കഥ, സംവിധാനം : ആര്‍ കണ്ണന്‍
നിര്‍മ്മാണം: വി എം ലളിത, ജി ധനഞയന്‍
അഭിനേതാക്കള്‍ :ഭരത്, തമന്ന, സന്താനം, മുന്ന തുടങ്ങിയവര്‍..



ആര്‍ കണ്ണന്‍ സംവിധാനം ചെയ്ത് ഭരത്, തമന്ന എന്നിവര്‍ നായികാ നായകന്മാരാകുന്ന "കണ്ടേന്‍ കാതലൈ" എന്ന ചിത്രം സണ്‍ പിച്ചേഴ്സ് ആണ് തിയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത് "ജബ് വീ മെറ്റ്" എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ഇത്. ആര്‍ കണ്ണന്‍ എന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രമാണ് ഇത് ജയം കൊണ്ടേന്‍ എന്ന ആദ്യചിത്രം ഒരു ശരാശരി വിജയം മാത്രമായിരുന്നു... മുനിയാണ്ടി വിളങ്ങിയല്‍ മൂണ്ട്രാമാണ്ട്, സേവല്‍, ആറുമുഖം എന്നീ തുടര്‍പരാജയ ചിത്രങ്ങള്‍ക്ക് ശേഷം പുറത്ത് വരുന്ന ഭരത് ചിത്രം എന്നതിനാലും സംവിധായകനും നായകനും ഏറെ പ്രധാനപ്പെട്ട ചിത്രമാണ് ഇത്.....


ജബ് വി മെറ്റിന്റെ കാര്‍ബണ്‍ കോപ്പിയാണ് "കണ്ടേന്‍ കാതലൈ" എന്ന ഈ ചിത്രം ജബ് വി മെറ്റില്‍ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ പോലും 90% ഇതിലും കോപ്പി അടിച്ചിരിക്കുന്നു അപരിചിതരായ രണ്ട് വ്യക്തികള്‍ ഒരു യാത്രക്കിടയില്‍ കണ്ടുമുട്ടുന്നതും അവര്‍ പരസ്പരം അവരുടെ ജീവിതത്തില്‍ സ്വാധീനിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ.

ജബ് വി മെറ്റ് കണ്ട ഒരാളില്‍ ഒരു ചലനവും സൃഷ്ട്ടിക്കാന്‍ കണ്ടേന്‍ കാതലെ എന്ന ഈ ചിത്രത്തിന് കഴിയില്ല.. ഭതത്തിന്റെയും തമന്നയുടെയും അഭിനയം പോലും ഷാഹിദ്-കരീന ജോഡികള്‍ കോപ്പി ചെയ്തിരിക്കുന്നതാണ്.. ഭരത് തമന്ന സ്വന്തമയി ഒന്നും ചിത്രത്തില്‍ ചെയ്തിട്ടില്ല... എല്ലാം ഷാഹിദ്-കരീന ജോഡികളെ ഈച്ചക്കോപ്പി ചെയ്തിരിക്കുന്നു... സന്താനത്തിന്റെ കഥാപാത്രം മാത്രമാണ് തമിഴില്‍ ഉള്ള പുതുമ ഹിന്ദിയില്‍ നിന്നും വെത്യസ്തമായി തമിഴില്‍ തമന്നയെ പെണ്ണ് കാണാന്‍ വരുന്ന ബാല്യകാലസുഹൃത്തിന്റെ റോളില്‍ ഉള്ള സന്താനം ആണ്... അതും ചിലസ്തലങ്ങളില്‍ അരോചകമാണ് സന്താനത്തിന്റെ തമാശ... തമന്നയുടെ കാമുകനായി വരുന്ന മുന്നയും നമ്മളെ അത്യാവശ്യം ബോറഡിപ്പിക്കാം...

ഗാനങ്ങള്‍ വലിയ കുഴപ്പം...... ഇല്ലാ കേട്ടിരിക്കബിള്‍ ആണ് ഗാനങ്ങള്‍........ സണ്‍ പിച്ചേഴ്സ് ആണ് വിതരണത്തിന് എടുത്തിരിക്കുന്നത് എന്നതിനാല്‍ ചിത്രം ഹിറ്റാകും എന്ന കാര്യത്തില്‍ വല്യ സംശയത്തിന് ഇടമില്ലാ.... ഏത് കൂതറപ്പടവും സണ്‍ ടിവിയില്‍ പരസ്യം ഇട്ട് ഹിറ്റാക്കാന്‍ അവര്‍ക്ക് പ്രത്യേക മിടുക്കുണ്ട്.... ഇംത്യാസ് അലിയുടെ കഥയാണ് ചിത്രത്തിലെ നായകന്‍... കഥ നമ്മളെ ബോറഡിപ്പിക്കില്ല.... ജബ് വി മെറ്റ് കാണാത്ത് ഒരാള്‍ക്ക് കാണാവുന്ന ഒരു പടം ആണ് ഇത്.....

എന്റെ റേറ്റിങ്ങ് : 2.5 (ഇംത്യാസ് അലിയുടെ കഥക്ക്)

Oct 22, 2009

ബ്ലൂ


സംവിധാനം : ആന്റണി ഡിസൂസ
കഥ : ജോഷ്വ ലൂറി, ബ്രയാന്‍ സളിവന്‍
തിരക്കഥ : ലക്ഷ്മണ്‍ ഉതേകര്‍
നിര്‍മ്മാണം: ശ്രീ അഷ്ടവിനായക സിനി വിഷന്‍ ലിമിറ്റഡ്‍
സംഗീതം: എ.ആര്‍. റഹ്മാന്‍
അഭിനേതാക്കള്‍ : അക്ഷയ് കുമാര്‍, കത്രീന കൈഫ്, ലാറാ ദത്ത, സഞ്ജയ് ദത്ത്, സയീദ് ഖാന്‍ തുടങ്ങിയവര്‍..


ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ചെലവേറിയ ചിത്രം 'ബ്ലൂ' ദീപാവലിക്ക് തിയേറ്ററുകളിലെത്തി. ബോളിവുഡ് നായകന്‍ അക്ഷയ്കുമാര്‍ മുഖ്യവേഷത്തിലെത്തുന്ന ഈ ഹിന്ദിചിത്രത്തിലെ നായിക ലാറ ദത്തയാണ്. ചിത്രത്തിന്റെ മുഖ്യആകര്‍ഷണം കടലിനടിയില്‍ ചിത്രീകരിച്ച രംഗങ്ങള്‍ തന്നെ. ചിത്രത്തിന്റെ ഏതാണ്ടു മുക്കാല്‍ഭാഗവും അണ്ടര്‍വാട്ടര്‍ സിനിമാട്ടോഗ്രഫി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. പുതുമുഖസംവിധായകന്‍ ആന്റണി ഡിസൂസ ഒരുക്കിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പൈററ്റ്‌സ് ഓഫ് കരീബിയന്‍സ്, ഡീപ് ബ്ലൂ സീ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ ക്യാമറാമാന്‍ പീറ്റ് സുക്കാര്‍ണിയാണ്. ഇന്ത്യയുടെ ഓസ്‌കര്‍ പ്രതിഭകള്‍ വീണ്ടുമൊരുമിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ബ്ലൂവിനുണ്ട്. എ.ആര്‍. റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുമ്പോള്‍ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയുടേതാണ്.


സേട്ട്ജി എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന സാഗര്‍(സഞയ് ദത്ത്) ബഹാമാസിലെ ഒരു ആധുനീക മീന്‍പിടിത്തക്കാരനാണ് കടല്‍ തന്റെ കൈവെള്ളയിലെന്നപോലെ അറിയുന്ന ഇദ്ദേഹം നല്ല ഒരു മുങ്ങല്‍ വിദഗ്ദന്‍ കൂടിയാണ്. ഇദ്ദേഹത്തിന്റെ ഏറ്റവും നല്ല സുഹൃത്താണ് ആരിഫ്(അക്ഷയ്). വളരെ പണക്കാരനായ ആരിഫിന്റെ ഏറ്റവും വലിയ ആഗ്രഹം ലേഡി ഇന്‍ ബ്ലൂ എന്ന മുന്‍പ് ബഹാമാസ് കടലിടുക്കില്‍ തകര്‍ന്ന് വീണ കപ്പലില്‍ ഉള്ള നിധി സ്വന്തമാക്കുകയാണ് .അതിനായി സേട്ട്ജിയെ നിര്‍ബധിച്ച് കൊണ്ടിരിക്കുകയാണ് ആരിഫ് എന്നാല്‍ സേട്ട്ജി ഒരിക്കലും താന്‍ ഇതി കൂട്ട് നിക്കില്ല എന്ന് ആരിഫിനോട് പറയുന്നു. സേട്ട്ജിയുടെ അനിയന്‍ സാം എന്ന സമീര്‍(സയീദ് ഖാന്‍) ഒരു ട്രാപ്പില്‍ പെട്ട് വലിയ ഒരു കടക്കെണിയില്‍ പെടുന്നു. അത് തിരിച്ച് കൊടുക്കാത്തതിനാല്‍ ഗുല്‍ഷന്‍(രാഹുല്‍ ദേവ്) എന്ന അധോലോക നായകന്‍ സേട്ട്ജിയുടെ ഭാര്യ ആയ മോണ(ലാറാ ദത്ത)യെ പിടിച്ച് കൊണ്ടുപോകുന്നു. അവസാനം സേട്ട്ജിക്ക് ലേഡി ഇന്‍ ബ്ലൂവിലെ നിധി തേടി പോകേണ്ടിവരുന്നു.. സേട്ട്ജി എന്തിനണ് ലേഡി ഇന്‍ ബ്ലൂവിനെ പേടിക്കുന്നത്.. ആരിഫ് എന്തിനാണ് ലേഡി ഇന്‍ ബ്ലൂവിലെ നിധി തേടുന്നത്. മോണയെ എങ്ങനെ രക്ഷിക്കും എന്നതൊക്കെയാണ് ബാക്കി കഥ.


വളരെ അധികം ചിലവിട്ട് നിര്‍മ്മിച്ചതാണേലും ആളെ തിയേറ്ററില്‍ പിടിച്ചിരിത്തിക്കാന്‍ മാത്രം ബ്ലൂവില്‍ ഒന്നും ഇല്ല.... നമ്മളെ പടത്തിലെക്ക് ആകര്‍ഷിക്കാന്‍ സിനിമക്ക് കഴിയുന്നില്ല.. ഒരു താല്‍പര്യവും സിനിമയില്‍ ഉണ്ടാക്കാന്‍ ബ്ലൂവിലെ ഒരു രംഗത്തിനും കഴിയുന്നില്ല...കിടില്‍ അണ്ടര്‍ വാട്ടര്‍ സീനുകള്‍ - അതിന് ഡിസ്കവറിയോ നാഷണല്‍ ജിയോഗ്രാഫിയോ കണ്ടാല്‍ പോരെ? പിന്നെ ലാറാദത്തയുടെ ബിക്കിനി അതിന് രാത്രി 10 മണിക്ക് ശേഷം എഫ് ടിവി കണ്ടാല്‍ പോരെ?


ഗാനങ്ങളില്‍ "ചിഗി വിഗി" കുഴപ്പമില്ല ആ ഗാനരംഗത്ത് ഓസ്ട്രേലിയന്‍ പോപ്പ് ഗായികയായ കൈലി മിനോഗ് പ്രത്യക്ഷപ്പെടുന്നുണ്ട് ആഗാനം പാടിയിരിക്കുന്നതും മിനോഗും സോനു നിഗവും ചേര്‍ന്നാണ് 4.5 കോടിയാണ് ആഗാനത്തില്‍ അഭിനയിക്കുന്നതിനും പാടുന്നതിനുമായി പുള്ളിക്കരി വാങ്ങിയിരിക്കുന്നത്...

പിന്നെ അണ്ടര്‍ വാട്ടര്‍ ആക്ഷന്‍... ഇവമ്മാര്‍ ഡീപ്പ് ബ്ലൂ സീയും വാട്ടര്‍വേള്‍ഡും ഒന്നും കണ്ടിട്ടില്ല എന്ന് തോന്നുന്നു അതാണ് ഇതിനെയൊക്കെ അണ്ടര്‍വാട്ടര്‍ ആക്ഷന്‍ എന്ന് വിളിക്കാന്‍ തോന്നുന്നത്... പല ഹോളീവുഡ് സിനിമകളില്‍ നിന്നും പല സീനുകളും ചൂണ്ടിയിട്ടുണ്ട് ജോഷ്വ ലൂറി, ബ്രയാന്‍ സളിവന്‍ ചേട്ടമ്മാര്‍... സിനിമയെ കുറച്ചെങ്കിലും ആകര്‍ഷകമാക്കുന്നത് അക്ഷയ് കുമാറാണ്... ഹോളീവുഡ് നിലവാരമുള്ള ബോളീവുഡ് ആക്റ്റര്‍ എന്ന് നമുക്ക് സംശയലേശമന്യേ അക്ഷയെ വിശേഷിപ്പിക്കം ആരവ് എന്ന കഥാപാത്രത്തെ അക്ഷയ് മനോഹരമാക്കി...കത്രീന കൈഫ് ഒരു ഗസ്റ്റ് അപ്പിയറന്‍സായി പ്രത്യക്ഷപ്പെടുന്നുണ്ട്...

അങ്ങനെ ഒരു 100കോടിയുടെ ഒരു ബോറഡിയാണ് ആകെ മൊത്തം ടോട്ടല്‍ ബ്ലൂ....

ബ്ലൂവിന് ഇറക്കിയ കാശ് വെള്ളത്തില്‍ പോയി... എന്റെയും നിര്‍മ്മാതാക്കളുടെയും....

എന്റെ റേറ്റിങ്ങ് : 2.5/5

Oct 20, 2009

ആദവന്‍













സംവിധാനം,: കെ എസ് രവികുമാര്‍
കഥ: രമേഷ് ഖന്ന
നിര്‍മ്മാണം: ഉദയനിധി സ്റ്റാലിന്‍
സംഗീതം: ഹാരിസ് ജയരാജ്
അഭിനേതാക്കള്‍ : സൂര്യ, മുരളി, വടിവേലു, നയന്‍താര, സരോജാദേവി തുടങ്ങിയവര്‍..



കെ. എസ് രവികുമാറിന്‍റെ ആദവന്‍ ഈ ദീപാവലിക്ക് റിലീസായി. ദശാവതാരത്തിന് ശേഷം രവികുമാറും അയന് ശേഷം സൂര്യയും വെള്ളിത്തിരയില്‍ എത്തുന്നു എന്നതിനാല്‍ റിലീസിന് മുന്നേതന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ആദവന്‍. മലയാളത്തിന്‍റെ പ്രിയ താരം മുരളി അവസാനം അഭിനയിച്ച ചിത്രമാണ് ആദവന്‍. തമിഴകത്തിന്‍റെ പഴയ രോമാഞ്ചം സരോജാ ദേവി വളരെ കാലത്തിന് ശേഷം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ആദവന് ഉണ്ട്. വിദേശസ്റ്റണ്ട് താരങ്ങള്‍ അണിനിരക്കുന്ന ഫൈറ്റ് സീക്വന്‍സാണ് ഈ ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റ് കരുണാനിധിയുടെ കൊച്ചുമകന്‍ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉദയനിധി അതിഥി വേഷത്തിലെത്തുന്നുമുണ്ട്.


കൊല്‍ക്കെത്തയിലാണ് കഥ നടക്കുന്നത്. വാടകക്കൊലയാളി ആയ "ആദവന്‍" പുതിയ അസൈന്‍മെന്റ് കിട്ടി ഒരു ജഡ്ജിനെ കൊല്ലാന്‍ പോകുന്നു ഒരിക്കലും ലക്ഷ്യം പിഴച്ചിട്ടില്ലാത്ത ആദവന് ഇത്തവണ ലക്ഷ്യം പിഴക്കുന്നു. പിന്നെ ആ ജഡ്ജിനെ കൊല്ലേണ്ടത് തന്റെ നിലനില്‍പ്പിന് തന്നെ ആവശ്യമാണ് എന്ന് പറഞ്ഞ് 10 ദിവസത്തിനകം ജഡ്ജിനെകൊല്ലും എന്ന് ചലഞ്ജ് ചെയ്യുന്നു പിന്നെ ആ വീട്ടില്‍ ഒരു വേലക്കാരനായി കടന്ന് ചെല്ലുന്നു. ആവീട്ടുകാര്‍ എല്ലാവരും ആദവനെ ഇഷ്ട്ടപ്പെട്ട് തുടങ്ങുന്നു ആദവന് ആ വീടിനോട് തന്നെ ഒരു അറ്റാച്ച് മെന്റ് ഉണ്ടാകുന്നു ആദവന്‍ ജഡ്ജിനെ കൊല്ലുമോ? അതോ ആദവനെ അസൈന്‍മെന്റിന് അയച്ചവര്‍കൊല്ലുമോ? എന്നൊക്കെയാണ് ബാക്കി കഥ.... കഥയുടെ പ്രധാന പോരായ്മ ഊഹിക്കാന്‍ പറ്റുന്ന കഥാഗതിയാണ് പിന്നെ രണ്ടാം പകുതിയിലെ ഇഴയുന്ന കഥപറച്ചിലും...


ചിത്രത്തിന്റെ ആദ്യ പകുതി ഒരു കിടിലന്‍ ഹോളീവുഡ് ചിത്രത്തിന്റെ ഇഫക്റ്റുകളോടെ അവതരിപ്പിച്ചിരിക്കുന്നു എന്നാല്‍ രണ്ടാം പകുതി നമ്മളെ വല്ലാതെ ബോറഡിപ്പിക്കും ആദ്യപകുതിയുടെ ഇംപാക്റ്റ് പോലും രണ്ടാം പകുതി കൊന്ന് കൊലവിളിച്ച് നമ്മുടെ കയ്യില്‍തരും... എന്നാല്‍ പല ഗറ്റപ്പുകളില്‍ സൂര്യ പതിവുപോലെ കലക്കിയിരിക്കുന്നു. സൂര്യയുടെ കുട്ടിക്കാലവും സൂര്യയെ ഗ്രാഫിക്സില്‍ ചെറിയതാക്കികാണിച്ചത് കൊള്ളാമായിരുന്നെങ്കിലും പാഴ്ചിലവായിത്തോന്നി. ജഡ്ജായി വന്ന മുരളിയും തന്റെ ഭാഗം മികച്ചതാക്കി... പ്രധാനമായും എടുത്ത് പറയേണ്ടത് "വൈകൈപുയല്‍ വടിവേലുവിനെ" പറ്റിയാണ് സാധാരണ കോമഡി? കാണിച്ച് മനുഷ്യനെ ക്ഷമയുടെ നെല്ലിപ്പടി കാണിക്കാറുണ്ടെങ്കിലും ഈ ചിത്രത്തില്‍ വടിവേലു കലക്കിയിരിക്കുന്നു വടിവേലു വരുന്ന ഒരു സീനിലും ചിരിക്കാതിരിക്കാനാകില്ല നമുക്ക്.... സരോജാദേവിയും മോശമാക്കിയില്ല...

ഗാനങ്ങള്‍ എല്ലാം കൊള്ളാവുന്നതാണേലും(കേള്‍ക്കുമ്പോ പല പാട്ടുകള്‍ ഓര്‍മ്മവരും എന്നാലും കൊള്ളാം) തിയേറ്ററില്‍ കാണുമ്പോ നമുക്ക് കൂവലോ മാനിയ വരും.... വല്ലാതെ ഉറക്കവും സിനിമയുടെ മൊത്തം സ്പീടിനെതന്നെ അത് വല്ല്ലാതെ ഇഫക്റ്റ് ചെയ്തിട്ടുണ്ട്... അതില്‍ തന്നെ സെകന്റ് ഹാഫില്‍ 3 പാട്ട് ഇട്ട് മനുഷ്യനെ കൊന്നിട്ടുണ്ട്... ഫൈറ്റ് രംഗങ്ങള്‍ എല്ലാം ഹോളീവുഡ് ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഉള്ളതാണ്... അയന്റെ ഹാങ്ങ്ഓവര്‍ ആയിരിക്കാം ഒരു കിടിലന്‍ ചേസിങ്ങ് രംഗവും ഉണ്ട്.. ഡിസ്ടിക്ക് ബി 13 എന്ന റഷ്യന്‍ ചിത്രത്തില്‍ ഒരു ചേസിങ്ങ് രംഗം അതേ പടി എന്ന് പറയാന്‍ പറ്റില്ല എന്നാലും തന്നാലാകും വിധം കോപ്പിയടിച്ചിട്ടുണ്ട് നമ്മുടെ രവികുമാര്‍ ചേട്ടന്‍


പാവും നയന്‍താരക്കൊച്ചിന് ഇപ്പോ സിനിമ കുറവാണെന്ന് തോന്നുന്നു... ഒന്നും തിന്നാനും കിട്ടാറില്ല എന്ന് തോന്നുന്നു ആകെ മെലിഞ്ഞുണങ്ങി ക്ഷീണിച്ചു പാവം ... ഹിന്ദിയില്‍ കരീനക്കച്ചും ഈ ഉണങ്ങലോമാനിയ പിടിച്ച് നടക്കുവാ!!!! എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ എന്ന് പറഞ്ഞപോലെ എന്തിനോ വേണ്ടി വന്ന് പോകുന്ന നയന്‍സ്... പണ്ടൊക്കെ നയസ് എന്ന് പറഞ്ഞാല്‍ ഹരമായിരുന്നു ഇപ്പോ ഭയം ആണ് ആ സിനിമ ഗോവിന്ദ!!! ആകുമല്ലോ എന്ന് ആലോച്ചിച്ചുള്ള ഭയം...

മൊത്തത്തില്‍ ഒരു കിടിലന്‍ ചിത്രം ആക്കാവുന്ന സിനിമയെ സംവിധായകന്‍ കൊന്ന് കൊലവിളിച്ച് ആവറേജ് ചിത്രമാക്കിയിരിക്കുന്നു എന്ന് പറയാം.. എന്നിട്ട് അവസാനം സംവിധായകനും പ്രൊഡ്യൂസറും ഗസ്റ്റ് അപ്പിയറന്‍സും... അമ്മേ സമ്മതിക്കണം!!!!!!!!

കാണണോ? കണ്ടോ സീഡി ഇറങ്ങുമ്പോ...!!!!!


എന്റെ റേറ്റിങ്ങ് : 2.5/5

Sep 22, 2009

നിനത്താലേ ഇനിക്കും




സംവിധാനം,: കുമാരവേലു
കഥ: ജെയിംസ് ആല്‍ബര്‍ട്ട്
നിര്‍മ്മാണം: ചരണ്‍
സംഗീതം: വിജയ് ആന്റണി
അഭിനേതാക്കള്‍ : പൃഥ്വിരാജ്, ശക്തി,കാര്‍ത്തിക്ക്,പ്രിയാമണി തുടങ്ങിയവര്‍......




കഥ ഒന്നും പറയേണ്ട ആവശ്യം ഇല്ലല്ലോ? മൂലകഥയായ ക്ലാസ്മേറ്റ്സില്‍ നിന്നും ഏറെ ഒന്നും വെത്യാസം വരുത്തിയിട്ടില്ല തമിഴിലും എന്നാല്‍ മലയാളത്തില്‍ കഥ പറയുമ്പോള്‍ ഉണ്ടായിരുന്ന ശക്തമായ രാഷ്ട്രീയ പശ്ച്ചാത്തലം തമിഴില്‍ ഇല്ല അത് ചിത്രത്തിന് ഏറെ ദോഷം ചെയ്തു... മലയാളത്തില്‍ ചിത്രത്തിന്റെ എല്ലാ ട്വിസ്റ്റ് & ടേണ്‍സും രാഷ്ട്രീയമായ കാര്യങ്ങളിലാണ് തമിഴില്‍ അവിടെ എത്തിക്കാനായി ഏച്ച് കെട്ടിയ എല്ലാ സംഭവങ്ങളും മുഴച്ച് നിക്കുന്നു...

ഗാനങ്ങള്‍ എല്ലാം തന്നെ കേള്‍ക്കാന്‍ സുഖമുള്ളതാണെങ്കിലും ചിത്രത്തില്‍ അസമയത്താണ് പ്രത്യക്ഷപ്പെടുന്നത് കൂടാതെ 2 ഗാനങ്ങള്‍ തിരുകിക്കയറ്റിയിട്ടുമുണ്ട്. പിക്ചറൈസേഷന്‍ വല്യകുഴപ്പം ഇല്ലെങ്കിലും മലയാളികള്‍ക്ക് വല്ലാതെ കല്ലുകടിക്കും...

മലയാളത്തില്‍ തുല്യ പ്രാഥാന്യത്തില്‍ ഉണ്ടായിരുന്ന 5 കഥാപാത്രങ്ങള്‍ തമിഴില്‍ 2 കഥാപാത്രങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നു
ശരിക്ക് പറഞ്ഞാല്‍ പൃഥ്വിരാജിന്റെയും ശക്തിയുടെയും കഥാപാത്രങ്ങളിലേക്ക്... പയസ്സ്, പഴംതുണി എന്നീ കഥാപാത്രങ്ങളെ നമുക്ക് ശെരിക്ക് മിസ്സ് ചെയ്യും ചിത്രത്തില്‍....

റസിയ-മുരളി പ്രണയം തമിഴില്‍ കാണുമ്പോ കൂവാന്‍ തോന്നും... അയ്യോ അതൊക്കെ സഹിച്ച എന്നെ സമ്മതിക്കണം...
ജയസൂര്യയുടെ സതീശന്‍ കഞ്ഞിക്കുഴി എന്ന കഥാപാത്രം തമിഴില്‍ എത്തുമ്പോ പൃഥ്വിരാജിന്റെ തല്ലുമേടിക്കാനുള്ള ഒരു ഉപകരണം മാത്രമാകുന്നു....

മലയാളിയുടെ സ്വകാര്യ അഹങ്കാരം എന്ന് പറയാവുന്ന "ക്ലാസ്മേറ്റ്സ്" എന്ന ചിത്രം തമിഴില്‍ പന്ന പാണ്ടിപടമായത് കണ്ട് കണ്ണ് നിറഞ്ഞ് പോയി.... "ക്ലാസ്മേറ്റ്സ്" കാണുമ്പോ നമുക്ക് തോന്നുന്ന ഒരു നൊസ്റ്റാള്‍ജിയ ഈ ചിത്രം കണ്ടാല്‍ ഗോപി!!!

"ക്ലാസ്മേറ്റ്സ്" നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടിരുന്നു എങ്കില്‍ ദയവായി ഈ ചിത്രം കാണരുത്....

എന്റെ റേറ്റിങ്ങ് : 2/5

Aug 25, 2009

കന്തസാമി



കഥ, തിരക്കഥ, സംവിധാനം,: സുസി ഗണേശന്‍
നിര്‍മ്മാണം: കലൈപ്പുലി എസ് താണു
സംഗീതം: ശ്രീ ദേവീപ്രസാദ്
അഭിനേതാക്കള്‍ : വിക്രം, ശ്രേയ, വടിവേലു, പ്രഭു, ആശിശ് വിദ്യാര്‍ഥി തുടങ്ങിയവര്‍......


ആഗസ്റ്റ്‌ 21ന്‌ ലോകമൊട്ടുക്കുമുള്ള ആയിരത്തോളം തിയറ്ററുകളില്‍ കന്തസ്വാമി പ്രദര്‍ശനത്തിനെത്തി... ചിത്രത്തിന്‌ വേണ്ടി നിര്‍മാതാവ്‌ കലൈപുലി താണു ഇതുവരെ മുടക്കിയത്‌ അറുപത്‌ കോടിയോളം രൂപയാണ്‌. ചിത്രത്തിന്റെ പൂജക്ക് തയ്യാറാക്കിയ പതിഞ്ചായിരം രൂപവിലവരുന്ന ചിത്രത്തിന്റെ 8 മിനിറ്റ് ട്രയലറോട് കൂടിയ ഡിജിറ്റല്‍ ക്ഷണക്കത്തും ചിത്രത്തെ വെത്യസ്തമാക്കി. പണക്കൊഴുപ്പും രണ്ട് വര്‍ഷത്തെ വിക്രമിന്റെ തയ്യാറെടുപ്പും കൊണ്ടുതന്നെ റിലീസിന് മുന്നേതന്നെ ശ്രദ്ധയാകര്ഷിക്കാനായി ചിത്രത്തിന്


കന്തസാമി എന്നത് മുരുകഭഗവാന്റെ പര്യായങ്ങളില്‍ ഒന്നാണ്. കന്തസാമി ക്ഷേത്രത്തിലുള്ള മരത്തിന്റെ ചില്ലകളില്‍ പരാതികള്‍ എഴുതിയ കടലാസ് കെട്ടിയാല്‍ ഭഗവാന്‍ രക്ഷക്കെത്തും എന്നത് ഒരു വിശ്വാസമാണ്. പെട്ടെന്ന് ഒരു ദിവസം മുതല്‍ കന്തസാമി ജനങ്ങളുടെ രക്ഷക്ക് എത്തുകയാണ്... പറക്കാന്‍ കഴിയുന്ന, മുഖം‌മൂടിയിട്ട, പോര് കോഴിയുടെ ചലനങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ഫാന്റസിടെച്ചുള്ള കഥാപാത്രമായാണ് കന്തസാമി വരുന്നത്. തങ്ങളെ സഹായിക്കാന്‍ എത്തുന്നത് ഭഗവാനാണെന്ന് ജനങ്ങള്‍ കരുതുമ്പോഴും പൊലീസ് ഡി‌ഐജിക്ക് ഇതില്‍ വിശ്വാസം വരുന്നില്ല. ഡി‌ഐജി ഇതിനെ പറ്റി അന്വേഷിക്കുന്നു

പിന്നെ കാണുന്നത് കന്തസാമിയെന്ന സി‌ബി‌ഐ ഓഫീസറെയാണ്. സത്യസന്ധനായ ഓഫീസറാണ് കന്തസാമി. പണക്കാര്‍ മറച്ച് വച്ചിരിക്കുന്ന ‘ബ്ലാക്ക് മണി’ വേട്ടയാടിപ്പിടിച്ച് പുറത്തുകൊണ്ടുവന്നാല്‍ ഇന്ത്യ വന്‍ സാമ്പത്തികശക്തിയായി മാറുമെന്നും ഇന്ത്യയിലെ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്നും എന്ന വിശ്വാസക്കാരനാണ് കന്തസാമി. "PPP"(പള്ളൂര്‍ പരമജ്യോതി പൊന്നുസ്വാമി) എന്ന ബിസിനസ്സുകാരനെ റെയ്ഡ് ചെയ്ത് കള്ളപ്പണം എല്ലാം കന്തസാമി കണ്ടെത്തുന്നു.
റെയ്‌ഡ് കഴിഞ്ഞതോടെ പൊന്നുസ്വാമിക്ക് സ്ട്രോക്ക് വരുന്നു. ഇതറിഞ്ഞ പൊന്നുസ്വാമിയുടെ മകള്‍ സുബ്ബലക്ഷ്മി കന്തസാമിയോട് പ്രതികാരം ചെയ്യാന്‍ തുടങ്ങുന്നു, അതിനായി കന്തസാമിയെ പ്രണയിക്കുന്നതായി അഭിനയിക്കുന്നു.
കന്തസാമിക്ക് പ്രബലമ്മാരായ ശത്രുക്കള്‍ കൂടിവരുന്നു....

കന്തസാമി ആരാണ്? സിബിഐ കന്തസാമിയും ജനങ്ങളെ സഹായിക്കുന്ന കന്തസാമിയും തമ്മിലുള്ള ബന്ധം എന്താണ്? ഡി‌ഐജി കന്തസാമിയെ കണ്ടെത്തുമോ? സുബ്ബലക്ഷ്മി പ്രതികാരം ചെയ്യുമോ? എന്നൊക്കയാണ് ബാക്കി കഥ.....

അങ്ങനെ വന്നു.. ആര്?? കന്തസാമി.... വന്നപ്പോഴോ... നനഞ്ഞ പടക്കം... എന്നേ എനിക്ക് പറയാനുള്ളൂ... അങ്ങനെ ഹോളീവുഡ് കോപ്പ് ഗ്രാഫിക്സ് എന്നൊക്കെ പറഞ്ഞ് തമിഴമ്മാരെ പറ്റിക്കാം പക്ഷേ നല്ലപടങ്ങള്‍ ചുരുക്കമേ ഇറങ്ങുന്നുള്ളൂ എങ്കിലും മലയാളിയെ പറ്റിക്കാന്‍ ഇത് പോരാ മോനേ സൂസി ഗണേശാ......

ഒന്നാമത് കെട്ടുറപ്പില്ലാത്ത കഥ(അന്യന്‍,ശിവാജി+മസാല) പിന്നെ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചിരിക്കുന്ന ഗ്രാഫിക്സ്.. പലസ്ഥലത്തും മിസ്സിങ്ങ് തോന്നുന്ന എഡിറ്റിങ്ങ്( ഇനി ഞാന്‍ കണ്ട തിയേറ്ററിലെ എഡിറ്ററുടെ പണിയാണോ എന്നറിയില്ല) അനാവശ്യമായ വടിവേലുവിന്റെ വളിച്ച തമാശ(?)... അമ്മോ!!!

എന്തൊക്കെയാനെങ്കിലും വിക്രമിന് ഞാന്‍ 100 മാര്‍ക്കും നല്‍കും.. വിവിധ ഗറ്റപ്പുകളിലെ അഭിനയും,(പ്രത്യേകിച്ചും കന്തസാമി ആയും പെണ്‍വേഷത്തിലും) ആക്ഷന്‍,പിന്നെ പാടിയ 4 പാട്ടും കുഴപ്പമില്ല.... 'DSP'യുടെ മ്യൂസിക്കും കുഴപ്പമില്ല... ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റാണ്.. എല്ലാം നല്ല അടിച്ച് പൊളി പാട്ടുകളാണ്....

പിന്നെ പൈസ മൊതലാകുന്നത് നമ്മുടെ ശ്രേയകൊച്ചിനെ കാണുമ്പോഴാണ്.... 4.5 കോടി രൂപയുടെ വസ്ത്രങ്ങളാത്രേ ഈ പടത്തില്‍ പുള്ളിക്കാരി ഇട്ടത്.. എന്നാ ആസീനൊക്കെ വെട്ടികളഞ്ഞ് കാണും ഞാന്‍ കണ്ട സീനിലൊന്നും ആകൊച്ചിന് 4.5 ലക്ഷത്തിന്റെ വസ്ത്രങ്ങള്‍ പോലും ഉണ്ടായിരുന്നില്ല...

പിന്നെ മലയാളത്തില്‍ നിന്നും ഇന്ദ്രജിത്ത് പടത്തില്‍ അഭിനയിച്ചെന്ന് കേട്ടു പക്ഷേ ഞാനൊന്നും കണ്ടില്ല.. ഇനി അതും ഞാന്‍ കണ്ട തിയേറ്ററിലെ എഡിറ്ററുടെ പണിയാണോ എന്നറിയില്ല...

എന്തൊക്കെ ആയാലും ഒന്ന് കണ്ടാല്‍ വല്യ കുഴപ്പം വരില്ലാ എന്നാണ് എന്റെ അഭിപ്രായം.. ആക്ഷന്‍ സീനുകളൊക്കെ കിടിലന്‍.. ഗാനങ്ങള്‍ എല്ലാം "ദൃശ്യസമ്പന്നം" ശ്രേയയുടെ എന്തും തുറന്ന് കാട്ടാനുള്ള തന്റേടം... എല്ലാം കൂടി ഒരു മസാല മിക്സ് ആണ് ചിത്രം..
സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്....

എന്റെ റേറ്റിങ്ങ് : 3.2

Aug 4, 2009

ജീവിതം

സംവിധാനം: ഈശ്വരന്‍
തിരക്കഥ: മൂപ്പിലാന്‍ തന്നെ
നിര്‍മ്മാണം: അതും പുള്ളിക്കാരന്‍ തന്നെ പിന്നെ പാതി ഞാനും
സംഗീതം: തല്‍കാലം ഇല്ല
അഭിനേതാക്കള്‍ :വണ്‍ ആന്‍ഡ് ഓണ്‍ലി രായപ്പന്‍...



വലിയ ഒരു പ്രധിസന്ധിയിലൂടെ കടന്ന് പോവുകയാണ്.... ഇത്രയും നാളും വീട്ടുകാരുടെ ചിലവില്‍ പുട്ടടിച്ച് പിള്ളേര് കളിച്ച് നടക്കുകയായിരുന്നു എന്നാല്‍ സ്വയം ഒരു വഴി കണ്ടുപിടിക്കേണ്ട സമയം ആയിരിക്കുന്നു... അങ്ങനെ ഒരു ജോലിതേടി എത്തിയിരിക്കുന്നത് ഇന്ത്യയുടെ സിലിക്കണ്‍വാലിയായ ബങ്കളുരുവിലാണ്... 2 ആഴ്‌ച്ചത്തെ അലച്ചിലിന് ശേഷം ഒരു ജോലി കിട്ടി.... 3 മാസം പ്രബോഷന്‍ പിരീഡ് ആണ് ഈ സമയത്തെ പെര്‍ഫോമന്‍സ് അനുസരിച്ചായിരിക്കും ജോലി സ്ഥിരപ്പെടുമോ ഇല്ലയോ എന്നത്... ഈ സമയത്ത് സിനിമ,ബ്ലോഗ് എന്നിവയ്ക്ക് എന്നെ സംബന്ധിച്ചടുത്തോളം ജീവിതത്തില്‍ ഉള്ള സ്ഥാനം പണത്തിനും,വിശപ്പിനും പിന്നിലാണ് അതുകൊണ്ട് തല്ക്കാലം ഞാന്‍ ബ്ലോഗിങ്ങ് നിര്‍ത്തുകയാണ്... ഇതുവരെ എന്റെ ബ്ലോഗ് വായിച്ചും കമന്റിട്ടും സഹിച്ചും സഹകരിച്ച എല്ലാവര്ക്കും എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ചുകൊള്ളുന്നു.... ഒരു ചെറിയ ഇടവേളക്ക് ശേഷം തിരിച്ച് വരും എന്ന പ്രതീക്ഷയില്‍ തല്‍കാലം വിടപറയുകയാണ്.....


സ്നേഹപൂര്‍വ്വം

രായപ്പന്‍

Jun 14, 2009

ഇവര്‍ വിവാഹിതരായാല്‍...?


സംവിധാനം: സജി സുരേന്ദ്രന്‍
തിരക്കഥ: കൃഷ്ണ പൂജപ്പുര
നിര്‍മ്മാണം: എസ്. ഗോപകുമാര്‍
സംഗീതം: എം.ജയചന്ദ്രന്‍
അഭിനേതാക്കള്‍ :ജയസൂര്യ, സിദ്ദിഖ്, നെടുമുടി വേണു, ഗണേ ഷ്കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഭാമ, സംവൃതാ സുനില്‍, രേഖ, കലാരഞ്ജിനി, മല്ലിക സുകുമാരന്‍ തുടങ്ങിയവര്‍...

സീരിയലുകളിലൂടെ ശ്രദ്ധേയനായ(?) സജി സുരേന്ദ്രന്റെ ആദ്യ സിനിമയാണ് ഇവര്‍ വിവാഹിതരായാല്‍.


പിണങ്ങിപ്പിരിഞ്ഞ് ഒരേ അപ്പാര്‍ട്ട്മെന്റില്‍ തൊട്ടടുത്ത ഫ്ലാറ്റുകളില്‍ ജീവിക്കുന്ന അഭിഭാഷകദമ്പതികളുടെ പുത്രനാണ് എം ബി എ വിദ്യാര്‍ഥിയായ വിവേക് . കൂട്ടായി 4 സുഹൃത്തുക്കളും. വിവേകിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കല്യാണം കഴിക്കണം എന്നത്. അവസാനം വിവേകിന്റെ നിര്‍ബധപ്രകാരം അച്ഛനമ്മമാര്‍ വിവാഹത്തിന് സമ്മതിക്കുന്നു അങ്ങനെ ഇരുപത്തിരണ്ടുകാരനായ വിവേകിന്റെ വധുവായി ഇരുപതുകാരിയായ കാവ്യ എത്തുന്നു. വിവേക്‌,കാവ്യ ബന്ധം കുഴപ്പത്തിലാകാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. അങ്ങനെ അച്ഛനും അമ്മയും മകനും ഭാര്യയും എല്ലാ ബന്ധങ്ങളും കുഴപ്പത്തിലാകുന്നു. അവസാനം പ്രശ്നങ്ങള്‍ എല്ല്ലാം കലങ്ങിതെളിയുന്നു.. നിരന്ന് നിന്ന് ചിരിക്കുന്നു...മംഗളം!!ശുഭം... ദി എന്‍ഡ്.

ആദ്യ പകുതി വലിയ കുഴപ്പം ഇല്ല... എന്നാല്‍ രണ്ടാം പകുതി വലിച്ച് നീട്ടി മാക്സിമം കൊളമാക്കിയിട്ടുണ്ട്... ഒരു ഡയലോഗില്‍ തീര്‍ക്കേണ്ട കാര്യം 10-15 സീന്‍,ഒരു പാട്ട് ഹൊ!! സാധാരണ സുരാജ് ഉണ്ടെങ്കില്‍ മൂപ്പരെ കൊണ്ട് പറ്റാവുന്ന രീതിയില്‍ നാട്ടുകാരെ ബോറഡിപ്പിക്കാറുണ്ട്.... എന്നാല്‍ ഈ ചിത്രത്തില്‍ അങ്ങേര് ഇല്ലെങ്കിള്‍ ബോറായേനെ.... വിവേകിനെ അഭിനയിച്ച് ഫലിപ്പിക്കാന്‍ ജയസൂര്യ അധികം കഷ്ട്ടപ്പെട്ട് കാണില്ല... അതെന്താന്ന് സിനിമ കണ്ടാല്‍ അറിയാം... പിന്നെ വിവേകിന്റെ ഫ്രണ്ട് ആയിവന്ന സ്മവൃതയും നന്നായി.... പിന്നെ ജയസൂര്യയുടെ പൊട്ടത്തരങ്ങളും സുരാജിന്റെ തമാശകളും ഇടക്കൊക്കെ നമ്മളെ ചിരിപ്പിക്കും...

ഗാനങ്ങള്‍ കുഴപ്പമില്ല.. “എനിക്ക് പാടാന്‍” എന്ന് തുടങ്ങുന്ന ഗാനം ഇതിനകം ഹിറ്റായികഴിഞ്ഞു... പിന്നെ ആ പാട്ടിന്റെ എഡിറ്റിങ്ങ് ആല്‍ബം സോങ്ങിനെ ഓര്‍മ്മിപ്പിക്കും.. പിന്നെ പഴയ ഹിറ്റ് ഗാനമായ “പൂമുഖവാതില്‍ക്കല്‍”
ജയസൂര്യയും നവ്യാനായരും മത്സരിച്ച് കൊളമാക്കിയിട്ടുണ്ട്.... തിയേറ്ററില്‍ ആദ്യ കൂവല്‍ ഉയര്‍ന്നത് ആ പാട്ടില്‍ നവ്യാനായരെ കാണിച്ചപ്പോഴായിരുന്നു..... പിന്നെ കൂവല്‍ ക്ലൈമാക്സിന് മാത്രം....

പിന്നെ സിനിമ കണ്ട് പുറത്തിറങ്ങിയാല്‍ ഒരു 100 സംശയങ്ങള്‍ എങ്കിലും നമുക്ക് തോന്നും... അതിനൊന്നും ഉത്തരം തരാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല... ചുരുക്കത്തില്‍ രണ്ടരമണിക്കൂര്‍ ഉള്ള ഒരു സീരിയല്‍ എന്ന് വേണമെങ്കില്‍ പറയാം....

എന്റെ റേറ്റിങ്ങ് : 2/5

Jun 6, 2009

കാഞ്ചീപുരത്തെ കല്യാണം



സംവിധാനം: ഫാസില്‍- ജയകൃഷ്ണ
തിരക്കഥ: ജെ പള്ളാശേരി
നിര്‍മ്മാണം: സോമന്‍ പല്ലാട്ട്
സംഗീതം: എം.ജയചന്ദ്രന്
അഭിനേതാക്കള്‍ : സുരേഷ് ഗോപി, മുകേഷ്, ജഗതി, ഇന്നസെന്‍റ്, ഹരിശ്രീ അശോകന്‍, ജഗദീഷ്, തുടങ്ങിയവര്‍...


നവാഗതരായ ഫാസില്‍- ജയകൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് കാഞ്ചീപുരത്തെ കല്യാണം

സുഹൃത്തുക്കളായ അച്യുതന്‍‌കുട്ടിയും നജീബും ചേര്‍ന്ന് നടത്തിയ ഫ്രണ്‍സ് ഇവന്റ് മാനേജ്‌മെന്റ് കമ്പനി അച്യുതന്‍‌കുട്ടിയുടെ സഹോദരിയെ നജീബ്‌ പ്രേമിച്ച് വിവാഹം കഴിക്കുന്നതോടെ രണ്ടു കമ്പനികളായി മാറുന്നു .ഇവര്‍ പുറമേ ശത്രുക്കളായി ഭാവിക്കുമെങ്കിലും ഉള്ളില്‍ നിറയെ സ്നേഹം കൊണ്ട് നടക്കുന്നവരാണ് .വിവാഹം വേണ്ടെന്നു പറഞ്ഞു നടക്കുന്ന അച്യുതന്‍‌കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ നജീബ്‌ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ കാതല്‍ .അച്യുതന്‍‌കുട്ടിയുടെ സഹായിയായി പി എം പ്രേമചന്ദ്രനും നജീബിന്റെ സഹായിയായി സി എം പ്രേമചന്ദ്രനും ഉണ്ട്. മീനാക്ഷി എന്ന പെണ്‍കുട്ടിയുടെ കല്യാണത്തിന്റെ ഇവന്റ് മാനേജേഴ്‌സ് ആയി ഇവര്‍ രണ്ടു പേരും കാഞ്ചീപുരത്ത് എത്തുന്നു പിന്നീട് അവിടെ നടക്കുന്ന സംഭവ വികാസങ്ങളാണ് കഥ...


പുതുമയില്ലാത്ത കഥ,ഊഹിക്കാവുന്ന കഥാഗതി,സുരേഷ് ഗോപിയുടെ അമിതാഭിനയം,ഒരുമാതിരി വൃത്തികെട്ടതമിഴ്(മലയാളികള്‍ക്ക് തമിഴ് അറിയില്ലെന്നാണോ ഇവരുടെയൊക്കെ വിചാരം... സുബ്രമണ്യപുരവും പോക്കിരിയും ഗജനിയുമൊക്കെ കേരളത്തില്‍ 100 ദിവസം തികച്ച് ഓടിയത് ഇവമ്മാരൊന്നും അറിഞ്ഞില്ലേ???)
ഗാനങ്ങളും ഓര്‍മ്മയില്‍ നില്‍ക്കാന്‍ സാധ്യതയില്ല... എന്നാലും ചില തമാശകളൊക്കെ നമ്മളെ ചിരിപ്പിക്കും ആദ്യ പകുതി സാമാന്യം കുഴപ്പമില്ലാതെ കണ്ടിരിക്കാം..ഇതൊക്കെ ആണെങ്കിലും ഒന്നും പ്രതീക്ഷിക്കാതെ മറ്റൊരു പണിയും ഇല്ലെങ്കില്‍ ഈ സിനിമ കണ്ടാല്‍ ചിലപ്പോ മുഷിയില്ല.....


എന്റെ റേറ്റിങ്ങ് : 2/5

May 15, 2009

ഭഗവാന്‍


സംവിധാനം,തിരക്കഥ: പ്രശാന്ത്‌ മാമ്പുള്ളി
നിര്‍മ്മാണം: പി.കെ ചന്ദ്രന്‍
സംഗീതം: ????
അഭിനേതാക്കള്‍ :മോഹന്‍ലാല്‍,ഡാനിയല്‍ ബാലാജി,സുധീഷ്,ശിവജി ഗുരുവായൂര്‍,ലെന,ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവര്‍...



മലയാള സിനിമാ ചരിത്രത്തിലാദ്യമായാണ് ഒരു റിയല്‍ ടൈം മൂവി ഇറങ്ങുന്നത്. കൂടാത്ര് വെറും 19മണിക്കൂര്‍ കൊണ്ട് നിര്‍മ്മിച്ച ചിത്രം എന്ന പ്രത്യേകതയും ചിത്രത്തുനുണ്ട്.. ഒറ്റ ലൊക്കേഷനില്‍ ആറോളം ക്യാമറകള്‍ കൊണ്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ലോകനാഥന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ പ്രശാന്ത്‌ മാമ്പുള്ളി ആണ് ചിത്രത്തിന്റെ സംവിധായകന്‍


ഡോ. ബാലഗോപാല്‍. ഇദ്ദേഹം ഒരു ഗൈനക്കോളജിസ്റ്റ് ആണ്. അദ്ദേഹം വര്‍ക്ക് ചെയ്യുന്ന ഹോസ്പിറ്റലില്‍ തീവ്രവാദികള്‍ കയറിയിരിക്കുന്നു. അവരുടെ ലക്ഷ്യപ്രാപ്തിക്കായി കേരള ആഭ്യന്തര വകുപ്പ് മന്ത്രി സക്കറിയ തോമസിന്റെ മകളെ തീവ്രവാദികള്‍ കിഡ്‌നാപ്പ് ചെയ്തിട്ടുണ്ട്. നിരവധി പേരുടെ ജീവന്‍ അപകടത്തിലാണ്. ആരും ഒന്നും അറിഞ്ഞിട്ടില്ല. എന്തും ചെയ്യാന്‍ മടിക്കാത്ത തീവ്രവാദികള്‍. അവര്‍ക്ക് ലക്ഷ്യമാണ് പ്രധാനം. ചില ഭാഗങ്ങളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നുകൂടി അറിയാനിടയായതോടെ ബാലഗോപാല്‍ പ്രതികരിക്കുന്നു ഇതാണ് ചിത്രത്തിന്റെ കഥ.

സംവിധാനം പ്രശാന്ത്‌ മാമ്പുള്ളിക്ക് പറ്റിയ പണിയല്ല എന്ന് ചിത്രത്തിന്റെ ആദ്യ ഷോട്ട് കണ്ടാല്‍ തന്നെ അറിയാം... മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ 19മണിക്കൂര്‍ ചുമ്മാ വേസ്റ്റാക്കി... ആസമയം ഭാര്യയുടെയും മക്കളുടെയും അടുത്തെങ്കിലും ഇരിക്കാമായിരുന്നു അദ്ദേഹത്തിന്... ആവശ്യമില്ലാതെ വാരിവിതറിയ സ്പെഷല്‍ ഇഫക്റ്റ്.. വലിച്ച് നീട്ടിയ ഷോട്ടുകള്‍... കുത്തിക്കേറ്റിയ പാട്ടുകള്‍... റിപ്പീറ്റ് സീന്‍സ്... തുമ്പും വാലുമില്ലാത്ത കഥ പറച്ചില്‍... അങ്ങനെ ആകെ മൊത്തം കടുത്ത മോഹന്‍ലാല്‍ ആരാധകരെകൊണ്ട് പോലും കൂവിക്കാനുള്ള എല്ലാ പണിയും പ്രശാന്ത്‌ മാമ്പുള്ളി ഈ ചിത്രത്തില്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്...

കൂടുതല്‍ എന്ത് പറയാന്‍ എന്തൊക്കെയോ ആക്കണം എന്ന് കരുതി ഉണ്ടാക്കിയിട്ട് അവസാനം ഒന്നും ആയില്ല എന്ന് പറയുന്നതായിരിക്കും നല്ലത് റിയല്‍ ടൈം സ്റ്റോറി എന്ന് പേരും പറഞ്ഞ് ചുമ്മാ ഇടക്കിടക്ക് സമയം എഴുതിക്കാണിച്ചാല്‍ അത് ഭയങ്കര സംഭവമാകുമോ????

ഗൂഗിള്‍ എര്‍ത്തില്‍ ഇമേജും എടുത് അതില്‍ ചുവന്ന വട്ടത്തില്‍ ബോംബ് എന്ന് എഴുതി റോഡിലൂടെ പച്ച ഏറോമാര്‍ക്ക് ബോംബിന്റെ അടുക്കല്‍ എത്തിച്ച് പിന്നെ “ഡിഫ്യൂസ്ഡ്” എന്ന് എഴുതിക്കാണിക്കും... അപ്പൊ ബോംബ് ഡിഫ്യൂസായി എന്ന നമ്മള്‍ വിശസിക്കണം.... പിന്നെ ഒരു ലാപ് ടോപ്പില്‍ പെന്‍ ഡ്രൈവ് കുത്തി
കൌണ്ട് ഡൌണ്‍ ചെയ്യൂന്നതായി കാണിച്ചാല്‍ ഇപ്പോ ബോംബ് പൊട്ടും എന്നും നമ്മള്‍ വിശ്വസിക്കണം... കൂടാതെ ഈ “കൌണ്ട് ഡൌണ്‍“ തന്നെ ഫുള്‍ സ്ക്രീനില്‍ മൂന്ന് മിനിറ്റോളം കാണിക്കുന്നുണ്ട്...


ചിത്രത്തില്‍ മുന്ന് പാട്ടുകള്‍ ഉണ്ട് എന്ന് മനസിലായി പക്ഷേ ആരാധക ലക്ഷങ്ങളുടെ ശബ്ധഘോഷത്തില്‍(കൂവല്‍) എനിക്ക് ഒന്നും കേള്‍ക്കാന്‍ പറ്റിയില്ല.. അതുകൊണ്ട് “നോ കമന്‍സ്” ആകെ ഉള്ള ഒരാശ്വാസം പടം 2 മണിക്കൂര്‍ മാത്രമേ ഉള്ളൂ എന്നാണ്... സിനിമയുടെ തുടക്കത്തില്‍ ലാലേട്ടനും മാമ്പുള്ളിച്ചേട്ടനും കീ ജയ് വിളിച്ചിരുന്ന ഫാന്‍സ് അസോസിയേഷന്‍കാര്‍... അവസാനം മാന്യദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബക്കാര്‍ക്കും പിതാമഹന്മാര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുണ്ടായിരുന്നു അതും നല്ല എരിവും പുളിയും ചേര്‍ത്ത്....

ചുരുക്കി പറഞ്ഞാല്‍ നല്ല പെരുമഴയത്ത് പോലും “ഭഗവാന്‍” അവതരിച്ചിരിക്കുന്ന തിയേറ്ററിനും മുന്നില്‍ പെട്ടാല്‍
മഴ കൊണ്ടോട്ടെ എന്ന് വെക്കുക!!!

എന്റെ റേറ്റിങ്ങ് : 1/5(ലാലേട്ടന്റെ 19 മണിക്കൂറിന്)

Apr 23, 2009

ഭാഗ്യദേവത







സംവിധാനം,തിരക്കഥ: സത്യന്‍ അന്തിക്കാട്
കഥ: രാജേഷ് ജയരാമന്‍
നിര്‍മ്മാണം: ഹംസ
സംഗീതം: ഇളയരാജ
അഭിനേതാക്കള്‍ :ജയറാം, നരേന്‍, കനിഹ, ഇന്നസെന്റ്, മാമുക്കോയ, നെടുമുടി വേണു, വേണു നാഗവള്ളി, പി. ശ്രീകുമാര്‍ തുടങ്ങിയവര്‍...

ഇന്നത്തെ ചിന്താവിഷയത്തിന് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഭാഗ്യദേവത” “മനസിനക്കരെ” എന്ന ചിത്രത്തിന് ശേഷം ജയറാമും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.


ഇടത്തരം ക്രിസ്‌ത്യന്‍ കുടുംബത്തിന്റെ കുടുംബനാഥനാന് സ്റ്റാര്‍ ഷൈന്‍ കേബിള്‍ നടത്തുന്ന ബെന്നി. കേബിള്‍ ടിവി കൊണ്ട് ബെന്നിയ്‌ക്ക്‌ കാര്യമായ വരുമാനമൊന്നും ലഭിയ്‌ക്കുന്നില്ല. കൂടെ പഠിച്ചവരും കൂട്ടുകാരുമെല്ലാം ഇന്ന്‌ സമ്പന്നരാണ്‌. ജീവിത പ്രാരാബന്ധം കൂടിയപ്പോള്‍ അയാള്‍ ഒരു ഫിഷിങ്ങ് ബോട്ട് വാങ്ങാനായി ശ്രമിക്കുന്നു.. അതിനായി കണ്ടെത്തിയ വഴിയോ 5 ലക്ഷം സ്ത്രീധനം വാങ്ങി കല്യാണം കഴിക്കുക. എന്നാല്‍ കല്യാണം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് സ്ത്രീധനം കിട്ടിയില്ല... മൂന്നുമാസത്തെ അവധിയും കഴിഞ്ഞപ്പോള്‍ ബെന്നി ഭാര്യയായ ഡേയ്സിയെ അവളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി... ഭാര്യാപിതാവുമായി വഴക്കും വക്കാണവുമായി... ഇനി ഈ വീടിന്റെ പടി ചവിട്ടില്ല എന്നും പറഞ്ഞ് ബെന്നി ഭാര്യവീട്ടീന്ന് ഇറങ്ങി.... പിറ്റേന്ന് രാവിലെ ബെന്നീടെ ഭാര്യക്ക് 2 കോടിരൂപ ലോട്ടറി അടിച്ചു എന്ന വാര്‍ത്ത കേട്ടാണ് ബെന്നി ഉറക്കമെഴുന്നേല്‍ക്കുന്നത്..... പിന്നീട് ഭാര്യയെ തിരിച്ച് വിളിക്കാന്‍ ബെന്നി നടത്തുന്ന പരാക്രമങ്ങളാണ് ചിത്രത്തിന്റെ ബാക്കി കഥ....


ലളിതമായ കഥ ലളിതമായ കഥപറച്ചില്‍ എന്ന സ്ഥിരം സത്യന്‍ അന്തിക്കാട് സ്റ്റൈലില്‍ തന്നെയാണ് ഈ ചിത്രവും സത്യന്‍ അന്തിക്കാട് ഒരുക്കിയിരിക്കുന്നത്... ബെന്നിയായി ജയറാമും ഭാര്യയായി കനിഹയും തകര്‍ത്ത് അഭിനയിച്ചിരിക്കുന്നു... എടുത്ത് പറയേണ്ട ഒരു കാര്യം തമാശ ഉണ്ടാക്കാനായി ഒരു രംഗത്തും ഒന്നും കുത്തിക്കേറ്റിയിട്ടില്ല സ്വാഭാവികമായ തമാശകളാണ് ചിത്രത്തില്‍... ആള്‍ക്കാരെ പൊട്ടിച്ചിരിപ്പിക്കും തലകുത്തി മറിയിക്കും എന്നൊന്നും അവകാശപ്പെടാനില്ല എന്നാല്‍ ഒരു ചെറു ചിരിയോടെ മാത്രമേ മിക്ക രംഗങ്ങളും നമുക്ക് കണ്ടിരിക്കാന്‍ സാധിക്കൂ... ഇളയരാജ ഈണം നല്‍കിയ ഈ ചിത്രത്തില്‍ ഗാനങ്ങള്‍ മനോഹരങ്ങളാണ്.... അവ വിണ്ടും വീണ്ടും കേള്‍ക്കാന്‍ നമ്മളെ പ്രേരിപ്പിക്കും... ചുരുക്കത്തില്‍ ഈ മധ്യവേനല്‍ അവധിയില്‍ കുടുംബപ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ എത്താന്‍ മറ്റൊരു കാരണം കൂടി.

എന്റെ റേറ്റിങ്ങ് : 3/5

Apr 13, 2009

സമസ്ത കേരളം പി.ഒ


സംവിധാനം: ബിപിന്‍ പ്രഭാകര്‍
കഥ,തിരക്കഥ,സംഭാഷണം: ഗിരീഷ് കുമാര്‍
നിര്‍മ്മാണം: ഹൌളി പോട്ടൂര്‍
സംഗീതം: എം.ജയചന്ദ്രന്‍
അഭിനേതാക്കള്‍ :ജയറാം,പ്രിയങ്ക, സൈറ ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ജനാര്‍ദ്ദനന്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയവര്‍


കാക്കി, വണ്‍വേ ടിക്കറ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രമാണ് സമസ്ത കേരളം പി.ഒ.ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജയറാമിന്റെ ഹിറ്റ് ചിത്രമായ 'വെറുതെ ഒരു ഭാര്യ' യുടെ തിരക്കഥാകൃത്ത് ഗിരീഷ് കുമാര്‍ ആണ്.


തോനക്കര പഞ്ചായത്തിലെ വാര്‍ഡ് മെമ്പറാണ് പ്രഭാകരന്‍. തികഞ്ഞ ഗാന്ധിയന്‍ കൂടിയാണ് പ്രഭാകരന്‍. എല്ലാം സത്യസന്ധമായി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവന്‍. പല തവണ ഇലക്ഷനില്‍ മത്സരിച്ച് തോല്‍വി ഏറ്റുവാങ്ങിയ പ്രഭാകരന്‍ ഒരു തവണ ജയിക്കുന്നു. പക്ഷെ ഇത് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തീരെ ഇഷ്ടപ്പെടുന്നില്ല. എന്തിലും കയറി ഇടപെടുന്ന പ്രഭാകരന്റെ രീതികള്‍ രണ്ടു കൂട്ടര്‍ക്കും തലവേദനയാകുന്നു.

പ്രഭാകരന്റെ വീട്ടിലെ ഒരു അംഗമാണ് രാധ. എപ്പോഴും അധ്വാനിക്കുന്ന ഒരു പെണ്‍കുട്ടിയാണ് രാധ. പ്രഭാകരന്റെ അച്ഛന് വഴിയില്‍ കിടന്ന് കിട്ടിയതാണ് അവളെ. ബോംബൈയില്‍ ഉള്ള അമ്മാവന്റെ വീട്ടിലാണ് പ്രഭാകരനും അമ്മയും രാധയും കഴിയുന്നത് ഒരു ദിവസം ബോബെയിലുള്ള പ്രഭാകരന്റെ അമ്മാവനും മകളും നാട്ടില്‍ എത്തുന്നു. എന്നാല്‍ ഇവര്‍ എത്തുന്നത് പ്രഭാകരന് ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതികളെ എതിര്‍ക്കുന്ന പ്രഭാകരനെതിരെ എല്ലാവരും തിരിയുന്നു... പ്രഭാകരനെ ചതിയില്‍ പെടുത്തുന്നു.. അവസാനം പ്രഭാകരന്‍ നല്ലവനാണെന്ന് നാട്ടുകാര്‍ക്ക് മനസിലാകുന്നു...


ഹൊ!! പടം കണ്ടുതീര്‍ക്കാന്‍ ഞാന്‍ പെട്ടപാട്... ജയറാം ഇത്രയായിട്ടും പഠിച്ചില്ലേ??? അല്ലാ ഞാന്‍ ഇത്രയും കിട്ടിയിട്ടും പഠിച്ചില്ലേ??? “വെറുതെ ഒരു ഭാര്യ” ഗിരീഷ് കുമാറിന്റെ തൂലികയില്‍ അബധത്തില്‍ ഉണ്ടായി എന്ന് ഇത് കണ്ടാല്‍ ആരും സശയിച്ച്പോകും... അതോ ബിപിന്‍ പ്രഭാകരന്‍ പറ്റിച്ച പണിയാണോ എന്തായാലും ഈ സിനിമ സമസ്തകേരളത്തിലും മഷിയിട്ട് നോക്കേണ്ടിവരും ഒരാഴ്ച്ചക്കുള്ളില്‍..... ബാക്കി കാര്യങ്ങളെകുറിച്ചൊന്നും പറഞ്ഞ് ഞാന്‍ എന്റെ സമയവും നിങ്ങളുടെ സമയവും കൊല്ലുന്നില്ലാ...

ഈ സിനിമയൊക്കെ കാണുന്ന സമയത്ത് രണ്ട് തെങ്ങിന് തടമെടുത്തിരുന്നേല്‍ അത്രയുമായേനേ....


നിയമപ്രകാരമുള്ള മുന്നറിയിപ്പ്: പടത്തില്‍ സുരാജ് ഉണ്ട് സൂക്ഷിക്കുക

എന്റെ റേറ്റിങ്ങ്: 1/5

Apr 1, 2009

2 ഹരിഹര്‍ നഗര്‍


കഥ,തിരക്കഥ,സംവിധാനം: ലാല്‍
നിര്‍മ്മാണം: ലാല്‍ ക്രിയേഷന്‍സ്
സംഗീതം: അലക്സ് പോള്‍
അഭിനേതാക്കള്‍ : മുകേഷ്, സിദ്ധിഖ്, ജഗദീഷ്, അശോകന്‍, അപ്പഹാജ, വിനീത്, സലിംകുമാര്‍, ജനാര്‍ദ്ദനന്‍, ലക്ഷ്മി റായ്, രോഹിണി തുടങ്ങിയവര്‍...


സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി നടനും നിര്‍മ്മാതാവുമൊക്കെയായ ലാല്‍ ആദ്യമായി സ്വന്ത്രസംവിധായകനാകുന്ന ചിത്രമാണ് “2 ഹരിഹര്‍ നഗര്‍”. സംവിധായകനായ ലാലിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും.


ജോണ്‍ ഹോനയും മായയും പ്രശ്നങ്ങളും എല്ലാം തീര്‍ന്നിട്ട് വര്‍ഷം പതിനെട്ട്‌ കഴിഞ്ഞു. മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദന്‍ കുട്ടിയും തോമസ്സ്‌ കുട്ടിയുമൊക്കെ ഇന്ന്‌ നല്ല നിലയില്‍ ജീവിയ്‌ക്കുന്നു.


നാല്‍വര്‍ സംഘത്തിലെ പ്രധാനിയായ മഹാദേവന്‍ ഇന്ന്‌ ഗള്‍ഫിലാണ്‌. ഭാര്യ സുലുവുമായി അത്ര രസത്തിലല്ല ഏക മകള്‍ മീനു. അപ്പുക്കുട്ടന്‍ ഇന്ന്‌ ഡോക്ട്ടര്‍ ആണ് ഡോ:അപ്പുക്കുട്ടന്‍ ബോംബെയില്‍ ഡെന്റിസ്റ്റാണ്‌. ഭാര്യ ജാനകിയും ഒപ്പം ഇരട്ടക്കുട്ടികളും.

സംഘത്തിലെ മൂന്നാമന്‍ ഗോവിന്ദന്‍ കുട്ടി നാട്ടില്‍ തന്നെ ബിസ്സിനസ്സുമായി കഴിയുന്നു. കണ്‍സ്ട്രക്ഷന്‍ വര്‍ക്കാണ്

എന്നാല്‍ പഴയ പെണ്‍ വിഷയത്തില്‍ ആര്‍ക്കും ഒരു മാറ്റവും വന്നിട്ടില്ല...

തോമസ് കുട്ടിയുടെ വിവാഹ നിശ്ചയത്തിന് ഇവര്‍ ഒത്തുകൂടുന്നു‌. വിവാഹം വരെ പഴയ പോലെ അടിച്ചു പൊളിയ്ക്കാന്‍ ഇവര്‍ തീരുമാനിച്ചതോടെ ‍ഹരിഹര്‍ നഗറിലെക്ക് വീണ്ടും വരുന്നു

ഇതിനിടയില്‍ അവര്‍ ഒരു പെണ്‍കുട്ടിയെ കണ്ടു മുട്ടി. “മായ“. അവരുടെ വില്ലയ്‌ക്ക്‌ മുന്നില്‍ തന്നെയാണ്‌ മായയും താമസിയ്‌ക്കുന്നത്‌. പെണ്ണ്‌ ഇപ്പോഴും വീക്ക്നസ് ആയി കൊണ്ടുനടക്കുന്ന നാല്‍വര്‍ കൂട്ടം മായയുടെ പിന്നാലെ കൂടുന്നു...പിന്നീട് അവര്‍ ചെയ്ത് കൂട്ടുന്ന തമാശകളും ഉണ്ടാക്കുന്ന പ്രശ്നങ്ങളും ഇച്ചിരി സസ്പെന്‍സും ഒക്കെയാണ് ബാക്കി...


ഫസ്റ്റ് ഹാഫില്‍ തിയേറ്ററില്‍ ചിരിയൊഴിഞ്ഞിട്ട് നേരമില്ലാ... സെക്കന്റ് ഹാഫ് കുഴപ്പമില്ല ഫസ്റ്റ് ഹാഫിന്റെ ആ ഒരു ഒരു ‘മജ’ സെകന്റ് ഹാഫിനില്ലാ പക്ഷേ അപ്രതീക്ഷിതമായ പല സസ്പെന്‍സുകളും സെക്കന്റ് ഹാഫിലുണ്ട് ... നിലവാരമുള്ള അനവധി തമാശകള്‍ ഉണ്ട് ചിത്രത്തില്‍. ജഗദീഷിനാണ് ഏറ്റവും കൂടുതല്‍ കയ്യടി... മുകേഷും സിദ്ധിക്കും അശോകനും ഒപ്പത്തിനൊപ്പം ഉണ്ട്... ഇന്‍ ഹരിഹര്‍ നഗറിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളായ ഏകാന്ത ചന്ദ്രികയും ഉന്നം മറന്നുമൊക്കെ ഇതില്‍ റീമിക്സ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്... സിനിമയുടെ അവസാനമുള്ള ഗാനത്തില്‍ ഇന്‍ ഹരിഹര്‍ നഗറിലെ കഥാപാത്രങ്ങള്‍ എത്തുന്നുണ്ട്.. ഒപ്പം ഈ സിനിമയിലെ കഥാപാത്രങ്ങളും.... പടത്തിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലാ കണ്ടില്ലെങ്കില്‍ ഒരു നഷ്ട്ടമായിരിക്കും...




റേറ്റിങ്ങ് 4.5/5

Mar 26, 2009

സാഗര്‍ ഏലിയാസ് ജാക്കി


ഛായാഗ്രഹണം,സംവിധാനം: അമല്‍ നീരദ്
കഥ,തിരക്കഥ,സംഭാഷണം: എസ് എന്‍ സ്വാമി
നിര്‍മ്മാണം: ആശിര്‍വാദ് സിനിമാസ് (ആന്റണി പെരുമ്പാവൂര്‍)
സംഗീതം: ഗോപി സുന്ദര്‍
അഭിനേതാക്കള്‍ : മോഹന്‍ലാല്‍, സുമന്‍, വിനായകന്‍, നെടുമുടി, ഭാവന, ശോഭന, മനോജ് കെ ജയന്‍, ജഗതി, ഗണേശന്‍ തുടങ്ങിയവര്‍


ബിഗ്‌ ബിക്ക്‌ ശേഷം അമല്‍ നീരദ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഇരുപതാം നൂറ്റാണ്ട് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ നായകനായ ജാക്കിയെ പുതിയ കാലത്തേക്ക് പറിച്ചുനടുകയാണ് എസ് എന്‍ സ്വാമി എന്നാല്‍ ഇരുപതാംനൂറ്റാണ്ടിന്‍റെ രണ്ടാം ഭാഗമായി സാഗര്‍ ഏലിയാസിനെ കാണരുത്‌ എന്നാണ്‌ തിരക്കഥാകൃത്ത് പറയുന്നത്‌. ഇരുപതാംനൂറ്റാണ്ടില്‍ നിന്നും നായകനേയും ചില കഥാപാത്രങ്ങളേയും മാത്രമേ പുതിയ സിനിമയിലേക്ക്‌ എടുത്തിട്ടുള്ളു.


ഇരുപതാംനൂറ്റാണ്ടിലെ നായകനായ സാഗര്‍ എന്ന ജാക്കി കേരളത്തിലെ അധോലോക രാജാവായിരുന്നെങ്കില്‍ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ രാജ്യാന്തരതലത്തിലേക്ക്‌ വളര്‍ന്നു കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടില്‍ സാഗറിന്‍റെ വലംകൈയ്യായിരുന്ന അശോകനും കൂടെയുണ്ട്‌. സാഗറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പഴയ ബിസ്ക്കറ്റ് കച്ചവടം നിര്‍ത്തി ഇപ്പോ കോണ്‍‌ട്രാക്റ്റാണ്. കണ്‍സ്ട്രക്ഷന്‍... ചിലപ്പോ ‘പണിയും’ ചിലപ്പോ ‘പൊളിക്കും’ മറ്റാര്‍ക്കും നടത്താനാകാത്ത മിഷനുകള്‍ ഏറ്റെടുത്ത് നടത്തുകയാണ് ഇപ്പോള്‍ സാഗറിന്റെ പണി. ഒപ്പം റിസോട്ടുകളും ഉണ്ട്
തന്റെ സുഹൃത്തും കേരളാമുഖ്യമന്ത്രിയുടെ മരുമകനുമായ മനോജ് കെ ജയനെ ആരോതട്ടിക്കൊണ്ട്പോയി എന്ന് അറിഞ്ഞ് അവനെ കണ്ടെത്താന്‍ നാട്ടിലെക്ക് വരികയാണ് സാഗര്‍ ആ മിഷനില്‍ പലരെയും സാഗര്‍
നൈന,റൊസാരിയോ ബ്രദേര്‍സ് തുടങ്ങിയവരെ ശത്രുക്കളാക്കുന്നു.. പിന്നീട് ഇവരുടെ പക പോക്കലാണ് ചിത്രത്തിന്റെ ബാക്കി കഥ ഇതിനിടയില്‍ ആരതി മേനോന്‍ എന്ന സി എന്‍ എന്‍ റിപ്പോര്‍ട്ടറും സാഗറിന്റെ പുറകെ ഉണ്ട്...

സംഭാഷണങ്ങള്‍ കുറച്ച് വിഷ്വലുകളിലൂടെ കഥപറയുന്ന രീതിയാണ് ഈ ചിത്രത്തിലും അമല്‍ നീരദ് സ്വീകരിച്ചിരിക്കുന്നത്. മികച്ച ക്യാമറവര്‍ക്കും അതിനെ പൂര്‍ണമായും സപ്പോര്‍ട്ട് ചെയ്യുന്ന ബാഗ്രൌണ്ട് മ്യൂസിക്കും ചിത്രത്തിന്റെ മുതല്‍കൂട്ടാണ്.. റെഡ് ചില്ലീസില്‍ ലാലിനെ ഒരുവിധമൊക്കെ സ്റ്റൈലായി കണ്ടതുകൊണ്ടാണോ എന്നറിയില്ല ലാലിന്റെ ഡ്രസ്സ് കോഡ് അത്രയൊന്നും എന്നെ ആകര്‍ഷിച്ചില്ല. ഇരുപതാം നൂറ്റാണ്ടിലെ തീം മ്യൂസിക്ക് ചെറുതായി ഒന്ന് പരിഷ്ക്കരിച്ച് ഇതിലും ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളും കുഴപ്പമില്ല. എന്നാല്‍ ഭാവനയുമായുള്ള പ്രണയരംഗങ്ങള്‍ വേണോ എന്ന് തോന്നിപ്പോയി ലാലിന് തീരെ മാച്ചിങ്ങല്ല ഭാവന എന്നാല്‍ ഭാവന തന്റെ കഥാപാത്രത്തെ വളരെ നന്നായി അവതരിപ്പിക്കുകതന്നെ ചെയ്തു... ലേറ്റസ്റ്റ് മോഡല്‍ കാറുകള്‍, ഗണ്‍സ്,ഡ്രസ്സിങ്ങ് അങ്ങനെ ഒരു വിഷ്വല്‍ മാജിക്ക് ക്രിയേറ്റ് ചെയ്യാന്‍ അമല്‍ നീരദിന് സാധിച്ചു. ബാല,ജോതിര്‍മയി എന്നിവര്‍ ഗസ്റ്റ് റോളില്‍ ചിത്രത്തിലുണ്ട്... മോഹന്‍ ലാലിന്റെ മകനായ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ അവസാനം ഒരു സീനില്‍ ഒന്ന് മിന്നി മറയുന്നുണ്ട്...

യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ഈ ചിത്രത്തിന് സാധിക്കും തീര്‍ച്ച എന്നാല്‍ പടം രക്ഷപെടണമെങ്കില്‍ സ്ത്രീപ്രേക്ഷകര്‍ കൂടി തിയേറ്ററില്‍ എത്തണം അങ്ങനെ എത്തിക്കാന്‍ ലാലിനും സഘത്തിനും കഴിഞ്ഞാല്‍ പിന്നെ ഈ ചിത്രത്തിന്റെ സ്ഥാനം ഹിറ്റ് ചാര്‍ട്ടില്‍ ആയിരിക്കും


എന്റെ റേറ്റിങ്ങ് 4/5

Feb 28, 2009

ഇത് ഞങ്ങളുടെ ലോകം


കഥ,തിരക്കഥ,സംവിധാനം: ശ്രീകാന്ത് അടല
സംഭാഷണം: സതീഷ് മുതുകുളം (മലയാളം)
നിര്‍മ്മാണം: ദില്‍ രാജു (ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ്)
സംഗീതം: മിക്കി ഐം മേയര്‍
അഭിനേതാക്കള്‍ : വരുണ്‍ സന്ദേശ്. ശ്വേതാ പ്രസാദും,പ്രകാശ് രാജ്,ജയസുധ തുടങ്ങിയവര്‍


സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രമായാ “കോത്ത ബങ്കരു ലോകം“ മൊഴിമാറി എത്തിയതാണ് ‘ഇത് ഞങ്ങളുടെ ലോകം’. ഈ സൂപ്പര്‍ഹിറ്റ് പ്രണയകഥ ശ്രീകാന്ത് അഡലയുടെ ആദ്യ സംവിധാന സംരംഭമാണ്. ഹാപ്പി ഡേയ്‌സിലൂടെ ശ്രദ്ധേയനായ വരുണ്‍ സന്ദേശാണ് നായകന്‍. നായിക ശ്വേതാ പ്രസാദും.രെദഖ് ആര്‍ട്സിന്റെ ബാനറില്‍ കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത് ഖാദര്‍ ഹസനാണ്.

കൃഷ്‌ണമൂര്‍ത്തിയുടെയും ഭാര്യയുടെയും (പ്രകാശ് രാജ്, ജയസുധ) ഏക മകനാണ് ബാലു (വരുണ്‍ സന്ദേശ്). ബാലുവിന്റെ അച്‌ഛന്‍ മകനോട്ഒരു സുഹൃത്തിനെ പോലെ ആണ് പെരുമാറുന്നത്. അവന് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു. കോളജിലെത്തുന്ന അവന്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നു. അവരുടെ സ്വകാര്യ നിമിഷങ്ങള്‍ ഒരു പത്രത്തില്‍ അച്ചടിച്ച് വരുന്നു ഇതറിയുന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ (അഹുതി പ്രസാദ്‌) മകള്‍ സ്വപ്‌നയെ (ശ്വേത). വിവാഹം കഴിപ്പിക്കാന്‍ അച്‌ഛന്‍ തീരുമാനിക്കുന്നു. സ്വപ്‌ന ബാലുവുമൊത്ത് ഒളിച്ചോടാന്‍ നിശ്‌ചയിച്ചെങ്കിലും കൃഷ്‌ണമൂര്‍ത്തിയുടെ അപകട മരണം മൂലം അവള്‍ക്ക് ബാലുവിനെ കാണാ‍ന്‍ കഴിഞ്ഞില്ല. അച്‌ഛന്റെ സ്വപ്‌നം സഫലമാക്കാനായി നന്നായി പഠിക്കാന്‍ ബാലു നിശ്‌ചയിക്കുന്നു. അവന്‍ എന്‍‌ജിനീയറിംഗ് പൂര്‍ത്തിയാക്കിയ ദിവസം സ്വപ്‌നയുടെ അച്‌ഛനെ അപ്രതീക്ഷിതമായി കാണുന്നു. സ്വപ്‌ന തങ്ങളുടെ രണ്ടു പേരുടെയും കൂടെയില്ലെന്ന് അവര്‍ ഇരുവരും അന്നാണ് മനസിലാക്കുന്നത്.പിന്നെ ചെറിയ ഒരു സസ്പെന്‍സ്(?)


ഒരു തെലുങ്ക് പടം അതിന്റെ എല്ലാ സ്വഭാവവും ഇതിലും കാണിച്ചിട്ടുണ്ട്.... എന്ത് പറയാന്‍ നായികയെ കാണാന്‍ കൊള്ളാവുന്നതുകൊണ്ട് കണ്ടിരുന്നു.... ഉള്ളത് പറയണമല്ലേ നല്ല പിക്ചറൈസേഷന്‍ ഗാനങ്ങള്‍(സീനുകള്‍ മാത്രം) നന്നായിട്ടുണ്ട്... പിന്നെ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഒരു ഗാനവും നന്നായിട്ടുണ്ട്... ഒരു പൈങ്കിളി പ്രേമം അങ്ങനെയെ സിനിമയെ വിശേഷിപ്പിക്കാനാകൂ... തെലുങ്കില്‍ ഇതൊക്കെ നടക്കും മലയാളത്തില്‍ ഇച്ചിരി കഷ്ട്ടപ്പെടും ഹസ്സന്‍ ചേട്ടന്‍...

നമ്മുടെ ലൈഫ് ഈസ് ബ്യൂട്ടിഫുള്ളിലെ മോഹന്‍ ലാലിന്റെ ക്ലാസില്ലേ??? അത് കോപ്പിയടിച്ചിട്ടുണ്ട് ഈ സിനിമയില്‍
അപ്പോ തെലുങ്കമ്മാരും മലയാളപടം കാണാറുണ്ടല്ലേ???? അതോ ഇനി വല്ല ഹോളീവുഡ് പടത്തില്‍ നിന്നും ആണോ ഫാസിലും ആ സംഭവം പൊക്കിയത്?

എന്തായാലും നമ്മുടെ കളേഴ്സിനെകാളും സിങ്കപ്പൂരിനെകാളും കണ്ടിരിക്കാന്‍ പറ്റിയ പടം ആണ് ഇത്.... ഇച്ചിരി ഓവര്‍ അഭിനയം ആണെന്നേ ഉള്ളൂ വേറെ വല്യ കുഴപ്പം ഒന്നും ഇല്ല പടത്തിന് പിന്നെ മലയാളികള്‍ക്ക് ദഹിക്കാന്‍ പറ്റാത്ത
കഥയും മലയാളികള്‍ക്ക് ഇപ്പോഴും 40വയസ്സ് കഴിഞ്ഞവര്‍ വേണമല്ലോ കോളേജ് പയ്യമ്മാരുടെ വേഷം ചെയ്യാന്‍!!!

റേറ്റിങ്ങ് 2/5

Feb 15, 2009

റെഡ് ചില്ലീസ്


സംവിധാനം: ഷാജി കൈലാസ്
കഥ,തിരക്കഥ, സംഭാഷണം: ഏ കെ സാജന്‍
നിര്‍മ്മാണം:രജപുത്ര മൂവീസ്
സംഗീതം:എം ജയചന്ദ്രന്‍
അഭിനേതാക്കള്‍ : മോഹന്‍ലാല്‍, സിദ്ദിഖ്, ബിജുമേനോന്‍, ഗണേശന്‍, തിലകന്‍, സുകുമാരി തുടങ്ങിയവര്‍

ഓട്ടേറെ ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ റെഡ് ചില്ലീസ് വാലന്റൈന്‍സ് ദിനത്തില്‍ റിലീസായി. ലാല്‍-ഷാജി കൂട്ടുകെട്ടിന്റെ അവസാന ചിത്രങ്ങളായ ബാബാ കല്യാണി,അലിഭായ് തുടങ്ങിയവ പ്രേക്ഷകരില്‍ വലിയ ചലനമൊന്നും സൃഷ്ട്ടിച്ചിട്ടുണ്ടായിരുന്നില്ല. ഏ കെ സാജന്‍-കൈലാസ് കൂട്ടുകെട്ടിന്റെ ചിന്താമണി കൊലക്കേസ് വലിയ ഹിറ്റായിരുന്നു എന്നാല്‍ അതിന് ശേഷം ഈ കൂട്ടുകെട്ടിനും വലിയ ഹിറ്റുകളൊന്നും സമ്മാനിക്കാനായിരുന്നില്ല.

സിങ്കപ്പൂരിലെ വലിയ ബിസിനസ്‌മാനാണ് ഒ എം ആര്‍(ലാല്‍) ഇദ്ദേഹത്തിന്റെ യഥാര്‍ഥ ബിസിനസ്സ് എന്താണെന്ന് ആര്‍ക്കും അറിയില്ല എണ്ണകച്ചവടമാണെന്നും ആയുദ്ധക്കച്ചവടമാണെന്നും അല്ല അധോലോക നായകനാണെന്നും പറയുന്നവരും ഉണ്ട്. ഒ എം ആര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഒന്‍പത് പെണ്‍കുട്ടികള്‍(റെഡ് ചില്ലീസ്) ഒ എം ആറിന്റെ റേഡിയോ(ക്ലബ് എഫ് എം) യില്‍ ജോക്കീസ് ആണ് കൂടാതെ ഇവര്‍ ഒരു മ്യൂസിക്ക് ബാന്റ് കൂടിയാണ്. ന്യൂയിര്‍ ദിനത്തില്‍ ഇവരെ കാണാന്‍ ഒ എം ആര്‍ വരുന്നു കൂടാതെ ഇവറില്‍ ഒരാളെ ഒ എം ആര്‍ കമ്പനിയുടെ ചീഫ് ആക്കും എന്നും അറിയിക്കുന്നു ഇവര്‍ ആരും ഒ എം ആറിനെ നേരില്‍ കണ്ടിട്ടില്ല. ഇവര്‍ ന്യൂയിര്‍ ദിനത്തില്‍ ഒരു അപകടത്തില്‍ ചെന്ന് ചാടുന്നു ഇവരെ രക്ഷിക്കാന്‍ ഒ എം ആര്‍ വരുന്നു. ഇതാണ് ബേസിക്ക് തീം....

മോഹന്‍ ലാലിനെ മാക്സിമം സ്റ്റൈലിഷ് ആക്കാന്‍ ഷാജി കൈലാസ് കണിഞ്ഞ് പരിശ്രമിച്ചിട്ടുണ്ട് എന്നാല്‍ “ടൈഗര്‍“, “ചിന്താമണി” എന്നീ ചിത്രങ്ങളില്‍ കൈലാസ് കാണിച്ച ആങ്കിളുകള്‍, സ്ലോമോഷന്‍,ഷോട്ട്സ് ഇതില്‍ കൂടുതല്‍ ഒന്നും പുള്ളിക്ക് ഇതിലും ചെയ്യാന്‍ പറ്റിയിട്ടില്ല എന്നാല്‍ മോഹന്‍ലാലിന്റെ സ്ക്രീന്‍ പ്രസന്‍സ് ഈ കുറവുകള്‍ നികത്തുന്നു.
ഒരു ഹാഷ് ബുഷ് കഥ. കുറേ ശരീരം കാണിച്ച് ഇംഗ്ലീഷും ചവച്ച് തുപ്പി നടക്കുന്ന പെണ്‍ കുട്ടികള്‍. ഓവര്‍ സെന്റി. ഇതൊക്കെ നമ്മള്‍ ചിന്താമണിയിലും കണ്ടതാണല്ലോ അതൊക്കെതന്നെ ഇതിലും. എം ജയചന്ദ്രന്റെ പാട്ട് പോര... പടത്തിന്റെ സ്പീഡിനോടും ഷോട്ട്സിനൊടും ഒത്ത് പോകുന്നില്ല പാ‍ട്ട്... എന്നാല്‍ രാജാമണിയുടെ പശ്ചാത്തല സംഗീതം കിടുക്കന്‍... (ബോണ്ട് തീമും ചോര വീണ മണ്ണില്‍നിന്നും ഒക്കെ കട്ടിട്ടുണ്ടേലും) ഒരു ഹാഷ് ബുഷ് കഥയും പറഞ്ഞ് ഒടുക്കം കൊന്നവന്‍ തന്നെ ചത്തത് എന്നപോലെ ഒരു യമകണ്ടന്‍ സസ്പെന്‍സും കൊണ്ട് വെച്ചാല്‍ പടം കലക്കും എന്നാണോ സാജന്‍ ചേട്ടനും കൈലാസന്‍ ചേട്ടനും ധരിച്ച് വച്ചിരിക്കുന്നത് ????

കൈപ്പും ഉപ്പും മൊളകും പുളിപ്പും മധുരവും ഒക്കെ ചേര്‍ത്തപ്പോ കുഴപ്പമില്ലാത്ത ഒരു ടേസ്റ്റ് കിട്ടുന്നത് പോലെ ഈ “ചുവന്ന മുളക്” വല്യ കുഴപ്പമില്ല....

എന്തായാലും ലാലും മമ്മൂട്ടിയും തമ്മിലുള്ള ഈ യുദ്ധത്തിലും വിജയം ലാലിന് തന്നെ. ലാലിന്റെ ആരാധകന്മാര്‍ക്ക് ആഘോഷിക്കാന്‍ പഞ്ച് ഡയലോഗ്സും ഡബിള്‍ മീനിങ്ങ് ഡയലോഗ്സും ചിത്രത്തില്‍ ധാരാളാം ഉണ്ട് .

ലൌ ഇന്‍ സിങ്കപ്പോര്‍ കണ്ട തിയേറ്ററില്‍ നിന്ന് തന്നെയാണ് ഞാന്‍ ചില്ലീസും കണ്ടത്...
ലൌ ഇന്‍ സിങ്കപ്പോറിന് തിയേറ്റര്‍ പകുതിയില്‍ അധികവും കാലിയായി കിടന്നപ്പോള്‍ ചില്ലീസിന് എനിക്ക് ഫസ്റ്റ് ഷോക്ക് ടിക്കറ്റ് കിട്ടിയില്ല എന്റെ ജീവിതത്തില്‍ ആദ്യമായി റിലീസ് പടത്തിന് ടിക്കറ്റ് കിട്ടാതെ അടുത്ത ഷോക്ക് ക്യൂ നിന്ന് പടം കണ്ടു..

എന്റെ റേറ്റിങ്ങ് 2.5/5

Feb 12, 2009

നാന്‍ കടവുള്‍


സംവിധാനം: ബാല
കഥ,സംഭാഷണം: ജയമോഹന്‍
നിര്‍മ്മാണം:ശിവശ്രീ ശ്രീനിവാസന്‍
സംഗീതം:ഇളയരാജ
അഭിനേതാക്കള്‍ : ആര്യ,പൂജ തുടങ്ങിയവര്‍

ഒടുവില്‍ ബാലയുടെ നാലാമത്തെ ചിത്രമായ നാന്‍ കടവുള്‍ റിലീസായി. മൂന്നുവര്‍ഷത്തില്‍ ഏറെയായി ചിത്രീകരണം ആരംഭിച്ചിട്ട് ചിത്രത്തിലെ നായകനായ ആര്യ ഈ മൂന്ന് വര്‍ഷവും മറ്റ് ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടുമില്ല ബാലയുടെ മുന്‍ ചിത്രങ്ങളായ സേതു,നന്ദ,പിതാമഹന്‍ എന്നിവയൊക്കെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രങ്ങളാണ് ഒപ്പം കൊമേഷ്യലായും വിജയിച്ചിട്ടുണ്ട്.

ജാതക ദോഷത്താല്‍ കാശിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയെതേടി കുട്ടിയുടെ പിതാവും സഹോദരിയും വരുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. കാപാലികരുടെ മറ്റൊരു വിഭാഗമായ “അഹോരികള്‍” എന്ന സന്യാസിക്കൂട്ടത്തിലാണ് അവനെ അവര്‍ കാണുന്നത് അഹോരികള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരെയും മോക്ഷം കൊടുക്കേണ്ടവരെയും തിരിച്ചറിയാന്‍ പറ്റും എന്നാണ് വിശ്വാസം. അഹോരികളുടെ ഗുരുവിനോട് അപേക്ഷിച്ചതുകൊണ്ട് ആകുട്ടിയെ(ആര്യ) ഗുരു പിതാവിന്റെ ഒപ്പം വിടുന്നു. “അഹം ബ്രമ്മാസ്മി“ നീ കാലഭൈരവനാണ് നിനക്ക് കൊല്ലാനുള്ള അധികാരമുണ്ട് എന്ന് ഉപദേശം നല്‍കിയാണ് ഗുരു അവനെ പിതാവിന്റെ കൂടെ വിടുന്നത്. നാട്ടിലെ ജീവിതത്തോട് പൊരുത്തപ്പെടാനാകാതെ അവന്‍ ഒരു മലമുകളിലേക്ക് പോകുന്നു. പിച്ചക്കാരെ വെച്ച് പിച്ചയെടുത്ത് ജീവിക്കുന്ന താണ്ഡവന്‍ എന്ന ആളും അവന്റെ കീഴില്‍ മൃഗങ്ങളെ പോലെ ജീവിക്കുന്ന കുറേ മനുഷ്യമ്മരുടെയും കഥയാണ് മറ്റൊരു വശത്ത് . കാലഭൈരവന്‍ എങ്ങനെ ഈ പിച്ചക്കാരുടെ ജീവിതത്തില്‍ മാറ്റം ഉണ്ടാക്കുന്നു എന്നാണ് ബാക്കി കഥ. പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റില്ല ഒരുപാട് സംഭവവികാസങ്ങള്‍ ഉണ്ട് കഥയില്‍.ആത്യന്തികമായി മരണം ഒരു വരമാണ് എന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്.

കാലഭൈരവനായി അഭിനയിച്ച ആര്യ എല്ലാ അര്‍ഥത്തിലും സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നു. തന്റെ ശരീരവും മനസ്സും ചിത്രത്തിനായി പൂര്‍ണമായും ആര്യ സമര്‍പ്പിച്ചിരുന്നു എന്ന് ചിത്രം കണ്ടാല്‍ മനസിലാകും. അന്ധയായ പിച്ചക്കാരിയായി അഭിനയിച്ച പൂജയും തന്റെ റോള്‍ മനോഹരമാക്കി. പിന്നെ പറയേണ്ടത് ചിത്രത്തില്‍ പിച്ചക്കാരായി അഭിനയിച്ചവരെ കുറിച്ചാണ് യഥാര്‍ഥ ഭിക്ഷയാചിക്കുന്നവരാണ് ചിത്രത്തില്‍ ഭിക്ഷാടകരുടെ വേഷത്തില്‍ 80 ശതമാനവും.... അവര്‍ എല്ലാവരുത് തന്നെ വളരെ നന്നായി അവരവരുടെ റോളുകള്‍ കൈകാര്യം ചെയ്തു....

പിന്നെ പറയേണ്ടത് ഇളയരാജയുടെ മ്യൂസിക്കിനെപറ്റിയാണ് ആ മ്യൂസിക്കാണ് ചിത്രത്തിന്റെ ജീവനാഡി എന്ന് വേണമെങ്കില്‍ പറയാം നായകന് ഡയലോഗുകള്‍ വളരെ കുറവാണ് നായകന്‍ പറയേണ്ടതെല്ലാം പറഞ്ഞ് തരുന്നത് മ്യൂസിക്കാണ്.... ഓം ശിവോഹം എന്ന ഗാനം എടുത്ത് പറയാതിരിക്കാന്‍ വയ്യ!!!


എന്നാല്‍ ചിത്രത്തില്‍ ഓവര്‍ വയലന്‍സാണ് ഉള്ളത് സംഘട്ടനരംഗങ്ങളില്‍ ഹോളിവുഡ് ചിത്രങ്ങളില്‍ കാണുന്നത് പോലെ ഉള്ള വയലന്‍സ് രംഗങ്ങളാണ് ഉള്ളത്... പിന്നെ ഭിക്ഷക്കാരെ ചിത്രീകരിച്ചിരിക്കുന്നത് മനം മടുപ്പിക്കുന്ന രീതിയില്‍ ആണ് സ്ലംഗ്ഗോഗിനെ കുറ്റം പറയുന്നവര്‍ ഈ ചിത്രം ഒന്ന് കണ്ട് നോക്കണം... ബാലയുടെ മുന്‍ കാല ചിത്രങ്ങളുടെ നിലവാരത്തിലേക്ക് എത്താന്‍ നാന്‍ കടവുളിനായിട്ടില്ല ബാല എന്ന സംവിധായകന്റെ സ്പര്‍ശം ചിത്രത്തില്‍ ഇല്ല...

എന്നാല്‍ വെത്യസ്തമായ ഒരു സബ്ജക്റ്റ്,ആര്യയുടെ അസാമാന്യ പ്രകടനം, ഇളയരാജയുടെ മ്യൂസിക്ക്, ക്യാമറ വര്‍ക്ക് എന്നിവയൊക്കെ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.... ഒന്ന് കണ്ടാല്‍ നഷ്ട്ടം വരില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം


എന്റെ റേറ്റിങ്ങ് 3.5/5

Feb 7, 2009

ഹെയ്‌ലസ


സംവിധാനം: താഹ
കഥ,തിരക്കഥ: സജി ദാമോദര്‍,താഹ
നിര്‍മ്മാണം: കിച്ചു ഫിലിംസ്
സംഗീതം:ഔസേപ്പച്ചന്‍
അഭിനേതാക്കള്‍ : സുരേഷ്‌ഗോപി, ലാലു അലക്‌സ്, തിലകന്‍, മുക്ത, വിജയരാഘവന്‍, സുരാജ്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു തുടങ്ങിയവര്‍...

ഉണ്ണികൃഷ്ണന്‍(സുരേഷ് ഗോപി) വെറും 5ആം ക്ലാസും ഗുസ്തിയുമായി തന്റെ വളര്‍ത്തച്ഛന്റെ(വിജയരാഘവന്‍) വളം കമ്പനിയില്‍ പണിയെടുത്ത് നടക്കുന്ന ഒരു നാട്ടുമ്പുറത്തുകാരനാണ് തന്റെ വളര്‍ത്തച്ഛന്‍ ചയ്യുന്ന ഒരു കുറ്റം ഏറ്റെടുത്ത് ഇയാള്‍ നാട് വിടുന്നു. വളര്‍ത്തച്ഛന്റെ യഥാര്‍ഥ മകനായ ഉല്പലാക്ഷന്‍(സുരാജ്) അയച്ച ഒരു സഹായിയെ ആവശ്യമാണെന്ന പരസ്യവും കൊണ്ടാണ് കൃഷ്ണന്‍ നാട് വിടുന്നത് .ഗണപതി അയ്യര്‍ കോടീശ്വരനാണ്. ദീര്‍ഘനാളത്തെ വിദേശവാസത്തിനുശേഷം ഇദ്ദേഹം നാട്ടില്‍ തിരിച്ചെത്തുന്നു. എന്തോ കാര്യമായ പ്രശ്‌നം അയ്യരെ അലട്ടുന്നുണ്ട്. ആ പ്രശ്‌നം പരിഹരിക്കാന്‍ അയാള്‍ക്കൊരു സഹായിയെ വേണം. സഹായിക്കുവേണ്ടി പത്രത്തില്‍ പരസ്യംകൊടുത്ത അയ്യരുടെ അടുക്കലാണ് ഉണ്ണികൃഷ്ണന്‍ എത്തുന്നത്. ആദ്യം നീരസം തോന്നിയെങ്കിലും അയാളിലെ സത്യസന്ധത ബോധ്യപ്പെട്ട അയ്യര്‍ കൃഷ്ണനെ സഹായിയായി നിയമിക്കുന്നു. ഇതിനിടെ കൃഷ്ണന്റെ സുഹൃത്തായ ഉത്പലാക്ഷനും ഇവരോടൊപ്പം ചേര്‍ന്നു. കാണാതായ തന്റെ ഭാര്യയെയും മകളെയും കണ്ടെത്തികൊടുക്കണമെന്ന് അയ്യര്‍ കൃഷ്ണനോട് ആവശ്യപ്പെടുന്നു. അയ്യരുടെ ആവശ്യം കേട്ട കൃഷ്ണനും ഉത്പലാക്ഷനും വളരെ നേരത്തെ ആലോചനയ്ക്കുശേഷം ഗണപതിഅയ്യരുടെ ആവശ്യം ഏറ്റെടുക്കാന്‍ തയ്യാറാകുന്നു. രോഗം കൂടി അത്യാസന്ന നിലയിലാകുന്ന അയ്യരെ രക്ഷിക്കാന്‍ ഒരു ഡ്യൂപ്ലിക്കേറ്റ് മകളെ കാണിച്ച് കൊടുക്കാന്‍ അവര്‍ തീരുമാനിക്കുന്നു. അങ്ങനെ അവിടെ ശാലിനി(മുക്ത) എത്തുന്നു. കൃഷ്ണന്റെ അന്വേഷണത്തില്‍ അയ്യരുടെ ഭാര്യയും മകളും മരിച്ചു എന്ന് അറിയുന്നു ഗണപതി അയ്യരുടെ പഴയ സുഹൃത്തായിരുന്ന ഈശ്വരന്‍ നമ്പൂതിരി(തിലകന്‍)യില്‍നിന്നാണ് കൃഷ്ണന്‍ ഈ വിവരം അറിയുന്നത് . പിന്നീട് ശാലിനിയെ ഓടിക്കാന്‍ കൃഷ്ണനും ഉല്പനും നടത്തുന്ന ശ്രമങ്ങളാണ് കഥ എന്ന് പറയപ്പെടുന്നത് .

സുരേഷ് ഗോപിക്ക് തിയേറ്ററിലെക്ക് ആളെകയറ്റാനുള്ള കഴിവ് പൂര്‍ണമായും നഷ്ട്ടപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ റിലീസിങ്ങ് സെന്ററിലെ തിരക്ക്(എന്റെ നാട്ടില്‍) എന്നാല്‍ ഇത്തരം പടങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്നാല്‍ ഗോപിച്ചേട്ടന്‍ വീണ്ടും വീട്ടില്‍ ഇരിക്കേണ്ടിവരും എന്നതിന്റെ തെളിവായിരുന്നു തിയേറ്ററില്‍ ഉയര്‍ന്ന കൂവലുകള്‍....(എന്നാലും കളേഴ്സിനെകാളും സഹിക്കബിളായിരുന്നു) മൊത്തത്തില്‍ ഒരു 5-8 വര്‍ഷം മുന്‍പ് എടുക്കേണ്ടിയിരുന്ന സിനിമ, ഗോപിച്ചേട്ടന്റെ കോമഡി എന്ന സാഹസം, ടോം&ജെറി മോഡല്‍ തമാശകള്‍ ഇങ്ങനെ ഒരുവിധം പ്രേക്ഷകനെ കൊല്ലാനുള്ള എല്ലാ വിഭവങ്ങളുമുണ്ട് ചിത്രത്തില്‍. അനില്‍ പനച്ചൂരാന്‍, ഷിബു ചക്രവര്‍ത്തി, രാജീവ് ആലുങ്കല്‍, ഔസേപ്പച്ചന്‍ ടീമിന്റെ സംഗീത്തിന് പ്രേക്ഷകരില്‍ വലിയ ഓളം ഉണ്ടാക്കാന്‍ സാധിച്ചില്ല. എന്നാലും ചെറിയ ചെറിയ തമാശകളൊക്കെയുണ്ട് ചിത്രത്തില്‍.... സമയം പോകാന്‍ മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ ബാക്കി തമിഴ്,ഹിന്ദി ചിത്രങ്ങള്‍ എല്ലാം കണ്ടുതീര്‍ന്നെങ്കില്‍ ഒരു പ്രതീക്ഷയും വെക്കാതെ ഒന്ന് കണ്ടുനോക്കൂ.... ചിലപ്പോ വല്യ കുഴപ്പം വരില്ല.

പിന്നെ ചിത്രത്തിന്റെ ടൈറ്റിലിനെ കുറിച്ച്.... വെറും നിഷ്കളങ്ക നിരക്ഷരകുക്ഷിയായ നായകന് ഫൈറ്റ് ചെയ്യണമെങ്കില്‍ ആരേലും ഹെയ്‌ലസ...ഹെയ്‌ലസ... എന്ന് പ്രോത്സാഹിപ്പിക്കണം. അതാ ഈ പേര് :(

കളേഴ്‌സിനെകാളും ലൌ ഇന്‍ സിങ്കപ്പോറിനെക്കാളും കണ്ടിരിക്കബിള്‍ ആണ് ഈ ചിത്രം

എന്റെ റേറ്റിങ്ങ് 1.5