സംവിധാനം: താഹ
കഥ,തിരക്കഥ: സജി ദാമോദര്‍,താഹ
നിര്‍മ്മാണം: കിച്ചു ഫിലിംസ്
സംഗീതം:ഔസേപ്പച്ചന്
അഭിനേതാക്കള്‍ : സുരേഷ്ഗോപി, ലാലു അലക്സ്, തിലകന്, മുക്ത, വിജയരാഘവന്, സുരാജ്, കൊച്ചിന് ഹനീഫ, ഭീമന് രഘു തുടങ്ങിയവര്‍...
ഉണ്ണികൃഷ്ണന്(സുരേഷ് ഗോപി) വെറും 5ആം ക്ലാസും ഗുസ്തിയുമായി തന്റെ വളര്‍ത്തച്ഛന്റെ(വിജയരാഘവന്) വളം കമ്പനിയില്‍ പണിയെടുത്ത് നടക്കുന്ന ഒരു നാട്ടുമ്പുറത്തുകാരനാണ് തന്റെ വളര്ത്തച്ഛന് ചയ്യുന്ന ഒരു കുറ്റം ഏറ്റെടുത്ത് ഇയാള്‍ നാട് വിടുന്നു. വളര്‍ത്തച്ഛന്റെ യഥാര്‍ഥ മകനായ ഉല്പലാക്ഷന്(സുരാജ്) അയച്ച ഒരു സഹായിയെ ആവശ്യമാണെന്ന പരസ്യവും കൊണ്ടാണ് കൃഷ്ണന് നാട് വിടുന്നത് .ഗണപതി അയ്യര്‍ കോടീശ്വരനാണ്. ദീര്‍ഘനാളത്തെ വിദേശവാസത്തിനുശേഷം ഇദ്ദേഹം നാട്ടില്‍ തിരിച്ചെത്തുന്നു. എന്തോ കാര്യമായ പ്രശ്നം അയ്യരെ അലട്ടുന്നുണ്ട്. ആ പ്രശ്നം പരിഹരിക്കാന്‍ അയാള്‍ക്കൊരു സഹായിയെ വേണം. സഹായിക്കുവേണ്ടി പത്രത്തില്‍ പരസ്യംകൊടുത്ത അയ്യരുടെ അടുക്കലാണ് ഉണ്ണികൃഷ്ണന് എത്തുന്നത്. ആദ്യം നീരസം തോന്നിയെങ്കിലും അയാളിലെ സത്യസന്ധത ബോധ്യപ്പെട്ട അയ്യര്‍ കൃഷ്ണനെ സഹായിയായി നിയമിക്കുന്നു. ഇതിനിടെ കൃഷ്ണന്റെ സുഹൃത്തായ ഉത്പലാക്ഷനും ഇവരോടൊപ്പം ചേര്‍ന്നു. കാണാതായ തന്റെ ഭാര്യയെയും മകളെയും കണ്ടെത്തികൊടുക്കണമെന്ന് അയ്യര്‍ കൃഷ്ണനോട് ആവശ്യപ്പെടുന്നു. അയ്യരുടെ ആവശ്യം കേട്ട കൃഷ്ണനും ഉത്പലാക്ഷനും വളരെ നേരത്തെ ആലോചനയ്ക്കുശേഷം ഗണപതിഅയ്യരുടെ ആവശ്യം ഏറ്റെടുക്കാന്‍ തയ്യാറാകുന്നു. രോഗം കൂടി അത്യാസന്ന നിലയിലാകുന്ന അയ്യരെ രക്ഷിക്കാന്‍ ഒരു ഡ്യൂപ്ലിക്കേറ്റ് മകളെ കാണിച്ച് കൊടുക്കാന്‍ അവര്‍ തീരുമാനിക്കുന്നു. അങ്ങനെ അവിടെ ശാലിനി(മുക്ത) എത്തുന്നു. കൃഷ്ണന്റെ അന്വേഷണത്തില്‍ അയ്യരുടെ ഭാര്യയും മകളും മരിച്ചു എന്ന് അറിയുന്നു ഗണപതി അയ്യരുടെ പഴയ സുഹൃത്തായിരുന്ന ഈശ്വരന് നമ്പൂതിരി(തിലകന്)യില്‍നിന്നാണ് കൃഷ്ണന് ഈ വിവരം അറിയുന്നത് . പിന്നീട് ശാലിനിയെ ഓടിക്കാന്‍ കൃഷ്ണനും ഉല്പനും നടത്തുന്ന ശ്രമങ്ങളാണ് കഥ എന്ന് പറയപ്പെടുന്നത് .
സുരേഷ് ഗോപിക്ക് തിയേറ്ററിലെക്ക് ആളെകയറ്റാനുള്ള കഴിവ് പൂര്‍ണമായും നഷ്ട്ടപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ റിലീസിങ്ങ് സെന്ററിലെ തിരക്ക്(എന്റെ നാട്ടില്‍) എന്നാല്‍ ഇത്തരം പടങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്നാല്‍ ഗോപിച്ചേട്ടന് വീണ്ടും വീട്ടില്‍ ഇരിക്കേണ്ടിവരും എന്നതിന്റെ തെളിവായിരുന്നു തിയേറ്ററില്‍ ഉയര്‍ന്ന കൂവലുകള്‍....(എന്നാലും കളേഴ്സിനെകാളും സഹിക്കബിളായിരുന്നു) മൊത്തത്തില്‍ ഒരു 5-8 വര്‍ഷം മുന്‍പ് എടുക്കേണ്ടിയിരുന്ന സിനിമ, ഗോപിച്ചേട്ടന്റെ കോമഡി എന്ന സാഹസം, ടോം&ജെറി മോഡല്‍ തമാശകള്‍ ഇങ്ങനെ ഒരുവിധം പ്രേക്ഷകനെ കൊല്ലാനുള്ള എല്ലാ വിഭവങ്ങളുമുണ്ട് ചിത്രത്തില്‍. അനില്‍ പനച്ചൂരാന്, ഷിബു ചക്രവര്‍ത്തി, രാജീവ് ആലുങ്കല്‍, ഔസേപ്പച്ചന് ടീമിന്റെ സംഗീത്തിന് പ്രേക്ഷകരില്‍ വലിയ ഓളം ഉണ്ടാക്കാന്‍ സാധിച്ചില്ല. എന്നാലും ചെറിയ ചെറിയ തമാശകളൊക്കെയുണ്ട് ചിത്രത്തില്‍.... സമയം പോകാന്‍ മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ ബാക്കി തമിഴ്,ഹിന്ദി ചിത്രങ്ങള്‍ എല്ലാം കണ്ടുതീര്‍ന്നെങ്കില്‍ ഒരു പ്രതീക്ഷയും വെക്കാതെ ഒന്ന് കണ്ടുനോക്കൂ.... ചിലപ്പോ വല്യ കുഴപ്പം വരില്ല.
പിന്നെ ചിത്രത്തിന്റെ ടൈറ്റിലിനെ കുറിച്ച്.... വെറും നിഷ്കളങ്ക നിരക്ഷരകുക്ഷിയായ നായകന് ഫൈറ്റ് ചെയ്യണമെങ്കില്‍ ആരേലും ഹെയ്ലസ...ഹെയ്ലസ... എന്ന് പ്രോത്സാഹിപ്പിക്കണം. അതാ ഈ പേര് :(
കളേഴ്സിനെകാളും ലൌ ഇന്‍ സിങ്കപ്പോറിനെക്കാളും കണ്ടിരിക്കബിള്‍ ആണ് ഈ ചിത്രം
എന്റെ റേറ്റിങ്ങ് 1.5
ഹെയ്ലസ.....
ReplyDeleteസമയം പോകാന്‍ മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ ബാക്കി തമിഴ്,ഹിന്ദി ചിത്രങ്ങള്‍ എല്ലാം കണ്ടുതീര്‍ന്നെങ്കില്‍ ഒരു പ്രതീക്ഷയും വെക്കാതെ ഒന്ന് കണ്ടുനോക്കൂ.... ചിലപ്പോ വല്യ കുഴപ്പം വരില്ല....
രായപ്പാ,
ReplyDelete...............................അല്ലെങ്കി വേണ്ടാ......വായിച്ചു.കൊള്ളാം.
മോശം എന്ന് തോന്നുന്ന പടങ്ങളുടെ ഒക്കെ റിവ്യൂ പെട്ടന്ന് തന്നെ ഇടണം. ഞങ്ങളും കൂടെ കാശ് കളയണ്ടല്ലോ... അപ്പോള്‍ ശരി...അടുത്ത ആഴ്ച ചുവന്ന മുളകുമായി വരുമ്പോള്‍ കാണാം...
ReplyDeleteee directorsnu okke eppozhanavo buddhi varuka .
ReplyDelete