Aug 4, 2009

ജീവിതം

സംവിധാനം: ഈശ്വരന്‍
തിരക്കഥ: മൂപ്പിലാന്‍ തന്നെ
നിര്‍മ്മാണം: അതും പുള്ളിക്കാരന്‍ തന്നെ പിന്നെ പാതി ഞാനും
സംഗീതം: തല്‍കാലം ഇല്ല
അഭിനേതാക്കള്‍ :വണ്‍ ആന്‍ഡ് ഓണ്‍ലി രായപ്പന്‍...



വലിയ ഒരു പ്രധിസന്ധിയിലൂടെ കടന്ന് പോവുകയാണ്.... ഇത്രയും നാളും വീട്ടുകാരുടെ ചിലവില്‍ പുട്ടടിച്ച് പിള്ളേര് കളിച്ച് നടക്കുകയായിരുന്നു എന്നാല്‍ സ്വയം ഒരു വഴി കണ്ടുപിടിക്കേണ്ട സമയം ആയിരിക്കുന്നു... അങ്ങനെ ഒരു ജോലിതേടി എത്തിയിരിക്കുന്നത് ഇന്ത്യയുടെ സിലിക്കണ്‍വാലിയായ ബങ്കളുരുവിലാണ്... 2 ആഴ്‌ച്ചത്തെ അലച്ചിലിന് ശേഷം ഒരു ജോലി കിട്ടി.... 3 മാസം പ്രബോഷന്‍ പിരീഡ് ആണ് ഈ സമയത്തെ പെര്‍ഫോമന്‍സ് അനുസരിച്ചായിരിക്കും ജോലി സ്ഥിരപ്പെടുമോ ഇല്ലയോ എന്നത്... ഈ സമയത്ത് സിനിമ,ബ്ലോഗ് എന്നിവയ്ക്ക് എന്നെ സംബന്ധിച്ചടുത്തോളം ജീവിതത്തില്‍ ഉള്ള സ്ഥാനം പണത്തിനും,വിശപ്പിനും പിന്നിലാണ് അതുകൊണ്ട് തല്ക്കാലം ഞാന്‍ ബ്ലോഗിങ്ങ് നിര്‍ത്തുകയാണ്... ഇതുവരെ എന്റെ ബ്ലോഗ് വായിച്ചും കമന്റിട്ടും സഹിച്ചും സഹകരിച്ച എല്ലാവര്ക്കും എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ചുകൊള്ളുന്നു.... ഒരു ചെറിയ ഇടവേളക്ക് ശേഷം തിരിച്ച് വരും എന്ന പ്രതീക്ഷയില്‍ തല്‍കാലം വിടപറയുകയാണ്.....


സ്നേഹപൂര്‍വ്വം

രായപ്പന്‍

8 comments:

  1. വൈകാതെ തിരിച്ചു വരാന്‍ സാധിയ്ക്കട്ടെ എന്നാശംസിയ്ക്കുന്നു.

    പുതിയ ജോലിയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...

    ReplyDelete
  2. രായപ്പാ.. എത്രയും പെട്ടെന്ന് പ്രൊബേഷന്‍ പിരിയഡ് എന്ന കടമ്പ കടന്നു ബ്ലോഗില്‍ ശക്തമായി തിരിച്ചു വരിക

    ReplyDelete
  3. വേഗം തിരികെ വരൂ രായപ്പാ .. കാത്തിരിക്കുന്നു, പുതിയ പടങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി ..

    ReplyDelete
  4. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി...

    ReplyDelete
  5. കഞ്ഞിക്കുള്ള വഴി കണ്ടെത്തൽ തന്നെ മുഖ്യം. അതിനായി എല്ലാ ഭാവുകങ്ങളും :)

    ReplyDelete
  6. രായപ്പാ...ഒരു ജോലി എളുപ്പം കിട്ടട്ടെ എന്നാശംസിക്കുന്നു. പണി സോഫ്റ്റ്വെയറൊണ്ടാക്കലാണോ?

    ReplyDelete
  7. inganau ninte ezhuthenkil ninte probhation period iniyum neettan prarthikkam... ;)

    ReplyDelete