Dec 18, 2009
ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍
പ്രിയപ്പെട്ടവരേ...
ഇന്ന് എന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാളാണ്... ഒരു കുഞ്ഞു പിറന്നാള്‍...
ഓര്‍കൂട്ടിലെ മലയാളം ഒരു സാന്ത്വനം എന്ന കമ്യൂണിറ്റിയില്‍ സിനിമാറിവ്യൂവിനായി ഒരു ടോപ്പിക്ക് ഉണ്ട്... നാട്ടില്‍ ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തി നടന്ന സമയത്ത് എല്ലാ സിനിമയും റിലീസിന് തന്നെ കാണുമായിരുന്നു... പിന്നെ രാത്രി വന്ന് അതിനെ പറ്റി ചെറിയ ഒരു കുറിപ്പ് ആ ടോപ്പിക്കില്‍ ഇടുമായിരുന്നു... അപ്പോഴൊന്നും സിനിമയെ പറ്റി എഴുതാന്‍ ഒരു ബ്ലോഗ് എന്ന് സ്വപ്നത്തില്‍ പോലും ഇല്ല... പിന്നെ ബോംബെയില്‍ ഒരു ജോലി കിട്ടി. അവിടെ നിന്ന് പുതിയ എല്ലാ സിനിമകളും ഡൌണ്‍ലോഡ് ചെയ്ത് കാണാനുള്ള സാഹചര്യം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ ഈ പ്രാന്ത് കണ്ട് സഹമുറിയനും സഹവര്‍ക്കനും ഗുരു തുല്യനുമായ ശ്രീ ജോസ്മോന് വാഴയില്‍ ആണ് എനിക്ക് ഒരു സിനിമാബ്ലോഗ് തുടങ്ങാനുള്ള ആശയം തരുന്നത്... അങ്ങനെ 2008 ഡിസംബര്‍ 16ന് ജോസിന്റെ കാര്‍മ്മികത്വത്തില്‍ ബ്ലോഗിന്റെ പേരിടല്‍ കര്‍മ്മം നടത്തി....
സിനിമയെ പറ്റി അധികം ഒന്നും അറിയാത്ത ഒരു ശരാശരി പ്രേക്ഷകനായ ഞാന്‍ എന്റെ ശരാശരിയിലും താണ ഭാഷയില്‍ എനിക്ക് തോന്നിയത് എഴുതി... അതിന് ബൂലോകത്ത് നിന്ന് കിട്ടിയ പ്രതികരണം എന്റെ കണ്ണ് നിറയിച്ചിട്ടുണ്ട്... കമന്റ് വഴിയും മെയില്‍ വഴിയും എനിക്ക് കിട്ടിയ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും എനിക്ക് എഴുതാനുള്ള പ്രചോദനമായി.... എന്നെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.
എല്ലാത്തിലും വലുത് എന്റെ ഈ ബ്ലോഗ് ഒരു വര്‍ഷം സഹിച്ച് വായനക്കാരാണ്... അവര്‍ക്കും നന്ദി ഞാന്‍ ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.... മറ്റോരു സന്തോഷം ബൂലോകം ഓണ്‍ലൈനില്‍ "അവാര്‍ഡ് 2009"ലെ നോമിനേഷന്‍ല്‍ പെട്ടത് ആണ്.... ഇതാണ് ശരിക്കും എനിക്ക് കിട്ടിയ അവാര്‍ഡ്...ഈ അവാര്‍ഡ് എനിക്ക് കിട്ടില്ല എന്ന പൂര്‍ണവിശ്വാസം എനിക്ക് ഉണ്ട്... കാരണം പലരുടെയും സിനിമാറിവ്യു വായിച്ച് കണ്ണ് തള്ളിയിരിക്കാറുള്ള ഞാന്‍ ആ അവാര്‍ഡിന് മോഹിച്ചാല്‍ ബിന്ലാദന് സമാധാനത്തിനുള്ള നോബൈല്‍ പ്രൈസ് ആഗ്രഹിച്ചത് പോലിരിക്കും അല്ലേ സൂപ്പര്‍ സംവിധായകനായ വിനയന് ഓസ്കാറിന് മോഹിച്ചത് പോലെയിരിക്കും.....
ബാങ്കളൂരില് ആയത് കാരണം മലയാളസിനിമകള്‍ റിലീസിന് കാണാന്‍ പറ്റാറില്ല.. നാട്ടില്‍ പോയാല്‍ 2-3 സിനിമകള്‍ ഒരു ദിവസം കണ്ട് ഞാന്‍ ആ കുറവ് തീര്‍ക്കാന്‍ നോക്കാറുണ്ട്... തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്കു സിനിമകള്‍ കാണുന്നത് ഇവിടെ വന്നതിന് ശേഷം വിപുലപ്പെട്ടു എന്തോ കന്നഡ സിനിമ കാണാനുള്ള ധൈര്യം ഇതുവരെ കിട്ടിയിട്ടില്ല.... അതും കിട്ടും എന്ന് പ്രതീക്ഷിച്ചുകൊണ്ട്... വായനക്കാര്‍ക്ക് എന്റെ എല്ലാവിധ നന്ദിയും അറിയിച്ചുകൊണ്ട് നിര്‍ത്തുന്നു....
സ്നേഹത്തോടെ
രായപ്പന്
Subscribe to:
Post Comments (Atom)
പിറന്നാള്‍ ആശംസകള്‍!
ReplyDeleteആശംസകള്‍....
ReplyDeleteആശംസകള്‍........
ആശംസകള്‍............
:)
blogupirannal vazhthukkal
ReplyDeleteപിറന്നാള്‍ ആശംസകള്‍..!!
ReplyDeleteനന്ദി....നന്ദി....നന്ദി....
ReplyDeleteപ്രിയ രായപ്പ ഭാവുകങ്ങൾ....
ReplyDeleteപിറന്നാള്‍ ആശംസകള്‍!
ReplyDeleteആശംസകള്‍!
ReplyDeleteആശംസകള്‍ അറിയിച്ച എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു....
ReplyDeleteആശംസകള്‍ രായപ്പാ.........
ReplyDeleteബ്ലോഗ് പിറന്നാള്‍ ആശംസകള്‍!!!!!!!!!!
ReplyDeleteബ്ലോഗ് പിറന്നാള്‍ ആശംസകള്‍.........
ReplyDeleteഇതിന്റെ ചിലവു വേണം :):)
ReplyDeleteഡാങ്കൂ... നന്ദി.. ധന്യവാദ്... നന്ട്രി.....
ReplyDeleteചിലവ് ചെയ്യാം.. എല്ലാവര്ക്കും നാരങ്ങാമിട്ടായി പോരേ?...
ബ്ലോഗ് പിറന്നാള്‍ ആശംസകള്‍.
ReplyDeleteപിറന്നാളാശംസകള്‍..ഇനിയും ഒരു നൂറു നൂറു പിറന്നാള്‍ ആഘോഷിക്കാനുള്ള സൌഭാഗ്യം ബ്ലോഗിനുണ്ടാകട്ടെ..:)
ReplyDeleteനന്ദി...നന്ദി...
ReplyDelete