Dec 19, 2009

റോക്കറ്റ് സിങ്ങ് സേയില്‍സ്മാന്‍ ഓഫ് ദി ഇയര്‍



സംവിധാനം : ഷമ്മിത്ത് അമന്‍
കഥ : ജദീപ് സാഹ്നി
നിര്‍മ്മാണം : ആദിത്യാ ചോപ്ര
സംഗീതം: സലിം & സല്‍മാന്‍ മര്‍ചെന്റ്
അഭിനേതാക്കള്‍ : രണ്‍ബീര്‍ കപ്പൂര്‍, ഷസാന്‍ പദംസി തുടങ്ങിയവര്‍


'ചക് ദേ ഇന്ത്യ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഷിമ്മിത് അമന്‍ യാഷ് രാജിന് വേണ്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റോക്കറ്റ് സിങ്ങ് സേയില്‍സ്മാന്‍ ഓഫ് ദി ഇയര്‍' കംപ്യൂട്ടര്‍ ബിസിനസ്സ് രംഗത്തെ നെറികേടുകളും ചതികളുമാണ് ഷമ്മിത്ത് ഈ ചിത്രത്തിലൂടെ തമാശയുടെ അകമ്പടിയോടെ പറയുന്നത്....


പഠനത്തില്‍ പിന്നാക്കമായിരുന്നു ഹര്‍പ്രീത് സിംഗ് (രണ്‍ബീര്‍ കപൂര്‍).'AYS'(At Your Service) എന്ന കമ്പനിയില്‍ സെയില്‍സ്മാനായി ജോലി നേടി. പക്ഷെ സത്യസന്ധനായ ഹര്‍പ്രീത് ബിസിനസ് നേടുന്നതില്‍ പരാജയപ്പെടുന്നു. അവനെ കസ്റ്റമര്‍ കോളിങ്ങ് സെക്ഷനിലേക്ക് മാറ്റുന്നു. കമ്പനിയില്‍ അയാള്‍ പരിഹാസ കഥാപാത്രമായി. ടെലിഫോണ്‍ ഓപ്പറേറ്റര്‍ അവിടെ വന്ന ഒരു കോള്‍ ഹര്‍പ്രീതിനോട് സഹതാപം തോന്നി അവന് മറിച്ച് കൊടുക്കുന്നു... ആ കസ്റ്റമറെ(ഷസാന്‍ പദംസി) കാണാന്‍ പോയ ഹര്‍പ്രീത് കസ്റ്റമര്‍ക്ക് വേണ്ടി ഗ്രാഫിക്ക് കാര്‍ഡ് വാങ്ങാന്‍ പോകുന്നു.. അവിടെ വെച്ച് ഹര്‍പ്രീതിന് ഒര്‍ജിനല്‍ വിലയും തന്റെ കമ്പനി കസ്റ്റമര്‍ക്ക് കൊടുക്കുന്ന വിലയും തമ്മിലുള്ള അന്തരം മനസിലാകുന്നു.. ഹര്‍പ്രീത് ആ കസ്റ്റമര്‍ക്ക് വേണ്ടി തന്റെ കമ്പനിയിലെ ഹാഡ്‌വെയര്‍ ടെക്നീഷ്യനെ കൂട്ടുപിടിച്ച് സ്വയം സിസ്റ്റം കൊടുക്കുന്നു... അവന് വീണ്ടും വീണ്ടും ഓഡര്‍ കിട്ടുന്നു.. അങ്ങനെ 'റോക്കറ്റ് സേയില്‍സ് കോര്‍പ്പറേഷന്‍' എന്ന രഹസ്യ കമ്പനി ഉണ്ടാക്കി അതേ കമ്പനിയില്‍ ഇരുന്നുകൊണ്ടുതന്നെ അയാള്‍ അതേ ബിസിനസ് നടത്തി വിജയിക്കുകയാണ്. കമ്പനി മുതലാളിയുടെ ശകാരം കേട്ട് അസ്വസ്ഥരായി നിന്നിരുന്ന മറ്റു ചില ജീവനക്കാരുടെ പിന്തുണയും അയാള്‍ക്ക് ലഭിച്ചു. ഹര്‍പ്രീത് സിംഗിന്‍െറ ബിസിനസ് തഴച്ചുവളര്‍ന്നു. 'AYS' കമ്പനിയുടെ ബിസിനസ് പതനവുമായി.കമ്പനി മുതലാളി ഇത് അന്വേഷിച്ച് കണ്ടുപിടിക്കുന്നു... പിന്നെ ഹര്‍പ്രീതിനും കൂട്ടര്‍ക്കും എന്ത് സംഭവിക്കുന്നു റോക്കറ്റ് സേയില്‍സ് കോര്‍പ്പറേഷന് എന്ത് സംഭവിക്കുന്നു എന്നതാണ് ബാക്കി കഥ.


ഒരു സെക്കന്റ് പോലും ബോറഡിക്കാതെ രസിച്ച് അവസാനം അല്‍പ്പം ചിന്തിച്ച് ഇരുന്നു കാണാവുന്ന ചിത്രമാണ് ഇത്... അനാവശ്യമായ ഒരു കഥാപാത്രം പോലും ചിത്രത്തിലില്ല... ടെലിഫോണ്‍ ഓപ്പറേറ്റര്‍, ഹാഡ്‌വെയര്‍ ടെക്നീഷ്യന്‍, പ്യൂണ്‍, സേയില്‍ മാനേജര്‍ തുടങ്ങിയ എല്ലാകഥാപാത്രങ്ങളും (ആരുടെയും പേര് അറിയില്ല) സിനിമ കഴിഞ്ഞാലും നമ്മുടെ മനസ്സില്‍ ഉണ്ടാകും.. കൂടാതെ കംപ്യൂട്ടര്‍ സേയില്‍ രംഗത്തെ ഒരുവിധപ്പെട്ട എല്ലാ ഉള്ളുകളികളും ചിത്രത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.. 'എംപ്ലോയി ഓഫ് ദ മന്ത്' എന്ന ഹോളീവുഡ് ചിത്രത്തിന്റെ വിദൂരഛായ ചിത്രത്തിനുണ്ട്.. ഹര്‍പ്രീതായി രണ്‍ബീറും മികച്ച അഭിനയമാണ് കാഴ്ച്ചവെക്കുന്നത്.. അങ്ങനെ രണ്‍ബീറിന്റെ തുടര്‍ച്ചയായ നാലാമത്തെ ഹിറ്റും പിറന്നു.

ചിത്രത്തിലില്ലെങ്കിലും "പോക്കറ് മേം റോക്കറ്റ്" എന്ന ബണ്ണി ദയാല്‍ ആലപിച്ച ടൈറ്റില്‍ സോങ്ങ് ആണ് എനിക്ക് ഇഷ്ട്ടപ്പെട്ടത്.. ഏത് തരക്കാര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടെയിനറാണ് ചിത്രം എന്ന് കണ്ണുംപൂട്ടി പറയാം...

എന്റെ റേറ്റിങ്ങ് : 3.5/5



5 comments:

  1. ഏത് തരക്കാര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടെയിനറാണ് ചിത്രം എന്ന് കണ്ണുംപൂട്ടി പറയാം...

    ReplyDelete
  2. ഓഹോ..അപ്പോ ചെക്കന്‍ തകര്‍ക്കുവാണല്ലോ...ഏതായാലും കണ്ട് കളയാം..

    ReplyDelete
  3. ചെക്കന്‍ ഇന്ത്യേടെ റോക്കറ്റ് പോലാകുമോ?.... പൊങ്ങും പൊങ്ങും എന്നു തോന്നിപ്പിച്ചിട്ട് പിന്നെ ഡിം......

    ReplyDelete
  4. kolloolee ninte kazhuthinu kuthipidichu kaashu njaan vangum.... raayappooo.....

    ReplyDelete