May 15, 2009

ഭഗവാന്‍


സംവിധാനം,തിരക്കഥ: പ്രശാന്ത്‌ മാമ്പുള്ളി
നിര്‍മ്മാണം: പി.കെ ചന്ദ്രന്‍
സംഗീതം: ????
അഭിനേതാക്കള്‍ :മോഹന്‍ലാല്‍,ഡാനിയല്‍ ബാലാജി,സുധീഷ്,ശിവജി ഗുരുവായൂര്‍,ലെന,ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവര്‍...മലയാള സിനിമാ ചരിത്രത്തിലാദ്യമായാണ് ഒരു റിയല്‍ ടൈം മൂവി ഇറങ്ങുന്നത്. കൂടാത്ര് വെറും 19മണിക്കൂര്‍ കൊണ്ട് നിര്‍മ്മിച്ച ചിത്രം എന്ന പ്രത്യേകതയും ചിത്രത്തുനുണ്ട്.. ഒറ്റ ലൊക്കേഷനില്‍ ആറോളം ക്യാമറകള്‍ കൊണ്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ലോകനാഥന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ പ്രശാന്ത്‌ മാമ്പുള്ളി ആണ് ചിത്രത്തിന്റെ സംവിധായകന്‍


ഡോ. ബാലഗോപാല്‍. ഇദ്ദേഹം ഒരു ഗൈനക്കോളജിസ്റ്റ് ആണ്. അദ്ദേഹം വര്‍ക്ക് ചെയ്യുന്ന ഹോസ്പിറ്റലില്‍ തീവ്രവാദികള്‍ കയറിയിരിക്കുന്നു. അവരുടെ ലക്ഷ്യപ്രാപ്തിക്കായി കേരള ആഭ്യന്തര വകുപ്പ് മന്ത്രി സക്കറിയ തോമസിന്റെ മകളെ തീവ്രവാദികള്‍ കിഡ്‌നാപ്പ് ചെയ്തിട്ടുണ്ട്. നിരവധി പേരുടെ ജീവന്‍ അപകടത്തിലാണ്. ആരും ഒന്നും അറിഞ്ഞിട്ടില്ല. എന്തും ചെയ്യാന്‍ മടിക്കാത്ത തീവ്രവാദികള്‍. അവര്‍ക്ക് ലക്ഷ്യമാണ് പ്രധാനം. ചില ഭാഗങ്ങളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നുകൂടി അറിയാനിടയായതോടെ ബാലഗോപാല്‍ പ്രതികരിക്കുന്നു ഇതാണ് ചിത്രത്തിന്റെ കഥ.

സംവിധാനം പ്രശാന്ത്‌ മാമ്പുള്ളിക്ക് പറ്റിയ പണിയല്ല എന്ന് ചിത്രത്തിന്റെ ആദ്യ ഷോട്ട് കണ്ടാല്‍ തന്നെ അറിയാം... മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ 19മണിക്കൂര്‍ ചുമ്മാ വേസ്റ്റാക്കി... ആസമയം ഭാര്യയുടെയും മക്കളുടെയും അടുത്തെങ്കിലും ഇരിക്കാമായിരുന്നു അദ്ദേഹത്തിന്... ആവശ്യമില്ലാതെ വാരിവിതറിയ സ്പെഷല്‍ ഇഫക്റ്റ്.. വലിച്ച് നീട്ടിയ ഷോട്ടുകള്‍... കുത്തിക്കേറ്റിയ പാട്ടുകള്‍... റിപ്പീറ്റ് സീന്‍സ്... തുമ്പും വാലുമില്ലാത്ത കഥ പറച്ചില്‍... അങ്ങനെ ആകെ മൊത്തം കടുത്ത മോഹന്‍ലാല്‍ ആരാധകരെകൊണ്ട് പോലും കൂവിക്കാനുള്ള എല്ലാ പണിയും പ്രശാന്ത്‌ മാമ്പുള്ളി ഈ ചിത്രത്തില്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്...

കൂടുതല്‍ എന്ത് പറയാന്‍ എന്തൊക്കെയോ ആക്കണം എന്ന് കരുതി ഉണ്ടാക്കിയിട്ട് അവസാനം ഒന്നും ആയില്ല എന്ന് പറയുന്നതായിരിക്കും നല്ലത് റിയല്‍ ടൈം സ്റ്റോറി എന്ന് പേരും പറഞ്ഞ് ചുമ്മാ ഇടക്കിടക്ക് സമയം എഴുതിക്കാണിച്ചാല്‍ അത് ഭയങ്കര സംഭവമാകുമോ????

ഗൂഗിള്‍ എര്‍ത്തില്‍ ഇമേജും എടുത് അതില്‍ ചുവന്ന വട്ടത്തില്‍ ബോംബ് എന്ന് എഴുതി റോഡിലൂടെ പച്ച ഏറോമാര്‍ക്ക് ബോംബിന്റെ അടുക്കല്‍ എത്തിച്ച് പിന്നെ “ഡിഫ്യൂസ്ഡ്” എന്ന് എഴുതിക്കാണിക്കും... അപ്പൊ ബോംബ് ഡിഫ്യൂസായി എന്ന നമ്മള്‍ വിശസിക്കണം.... പിന്നെ ഒരു ലാപ് ടോപ്പില്‍ പെന്‍ ഡ്രൈവ് കുത്തി
കൌണ്ട് ഡൌണ്‍ ചെയ്യൂന്നതായി കാണിച്ചാല്‍ ഇപ്പോ ബോംബ് പൊട്ടും എന്നും നമ്മള്‍ വിശ്വസിക്കണം... കൂടാതെ ഈ “കൌണ്ട് ഡൌണ്‍“ തന്നെ ഫുള്‍ സ്ക്രീനില്‍ മൂന്ന് മിനിറ്റോളം കാണിക്കുന്നുണ്ട്...


ചിത്രത്തില്‍ മുന്ന് പാട്ടുകള്‍ ഉണ്ട് എന്ന് മനസിലായി പക്ഷേ ആരാധക ലക്ഷങ്ങളുടെ ശബ്ധഘോഷത്തില്‍(കൂവല്‍) എനിക്ക് ഒന്നും കേള്‍ക്കാന്‍ പറ്റിയില്ല.. അതുകൊണ്ട് “നോ കമന്‍സ്” ആകെ ഉള്ള ഒരാശ്വാസം പടം 2 മണിക്കൂര്‍ മാത്രമേ ഉള്ളൂ എന്നാണ്... സിനിമയുടെ തുടക്കത്തില്‍ ലാലേട്ടനും മാമ്പുള്ളിച്ചേട്ടനും കീ ജയ് വിളിച്ചിരുന്ന ഫാന്‍സ് അസോസിയേഷന്‍കാര്‍... അവസാനം മാന്യദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബക്കാര്‍ക്കും പിതാമഹന്മാര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുണ്ടായിരുന്നു അതും നല്ല എരിവും പുളിയും ചേര്‍ത്ത്....

ചുരുക്കി പറഞ്ഞാല്‍ നല്ല പെരുമഴയത്ത് പോലും “ഭഗവാന്‍” അവതരിച്ചിരിക്കുന്ന തിയേറ്ററിനും മുന്നില്‍ പെട്ടാല്‍
മഴ കൊണ്ടോട്ടെ എന്ന് വെക്കുക!!!

എന്റെ റേറ്റിങ്ങ് : 1/5(ലാലേട്ടന്റെ 19 മണിക്കൂറിന്)