Aug 25, 2009

കന്തസാമി



കഥ, തിരക്കഥ, സംവിധാനം,: സുസി ഗണേശന്‍
നിര്‍മ്മാണം: കലൈപ്പുലി എസ് താണു
സംഗീതം: ശ്രീ ദേവീപ്രസാദ്
അഭിനേതാക്കള്‍ : വിക്രം, ശ്രേയ, വടിവേലു, പ്രഭു, ആശിശ് വിദ്യാര്‍ഥി തുടങ്ങിയവര്‍......


ആഗസ്റ്റ്‌ 21ന്‌ ലോകമൊട്ടുക്കുമുള്ള ആയിരത്തോളം തിയറ്ററുകളില്‍ കന്തസ്വാമി പ്രദര്‍ശനത്തിനെത്തി... ചിത്രത്തിന്‌ വേണ്ടി നിര്‍മാതാവ്‌ കലൈപുലി താണു ഇതുവരെ മുടക്കിയത്‌ അറുപത്‌ കോടിയോളം രൂപയാണ്‌. ചിത്രത്തിന്റെ പൂജക്ക് തയ്യാറാക്കിയ പതിഞ്ചായിരം രൂപവിലവരുന്ന ചിത്രത്തിന്റെ 8 മിനിറ്റ് ട്രയലറോട് കൂടിയ ഡിജിറ്റല്‍ ക്ഷണക്കത്തും ചിത്രത്തെ വെത്യസ്തമാക്കി. പണക്കൊഴുപ്പും രണ്ട് വര്‍ഷത്തെ വിക്രമിന്റെ തയ്യാറെടുപ്പും കൊണ്ടുതന്നെ റിലീസിന് മുന്നേതന്നെ ശ്രദ്ധയാകര്ഷിക്കാനായി ചിത്രത്തിന്


കന്തസാമി എന്നത് മുരുകഭഗവാന്റെ പര്യായങ്ങളില്‍ ഒന്നാണ്. കന്തസാമി ക്ഷേത്രത്തിലുള്ള മരത്തിന്റെ ചില്ലകളില്‍ പരാതികള്‍ എഴുതിയ കടലാസ് കെട്ടിയാല്‍ ഭഗവാന്‍ രക്ഷക്കെത്തും എന്നത് ഒരു വിശ്വാസമാണ്. പെട്ടെന്ന് ഒരു ദിവസം മുതല്‍ കന്തസാമി ജനങ്ങളുടെ രക്ഷക്ക് എത്തുകയാണ്... പറക്കാന്‍ കഴിയുന്ന, മുഖം‌മൂടിയിട്ട, പോര് കോഴിയുടെ ചലനങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ഫാന്റസിടെച്ചുള്ള കഥാപാത്രമായാണ് കന്തസാമി വരുന്നത്. തങ്ങളെ സഹായിക്കാന്‍ എത്തുന്നത് ഭഗവാനാണെന്ന് ജനങ്ങള്‍ കരുതുമ്പോഴും പൊലീസ് ഡി‌ഐജിക്ക് ഇതില്‍ വിശ്വാസം വരുന്നില്ല. ഡി‌ഐജി ഇതിനെ പറ്റി അന്വേഷിക്കുന്നു

പിന്നെ കാണുന്നത് കന്തസാമിയെന്ന സി‌ബി‌ഐ ഓഫീസറെയാണ്. സത്യസന്ധനായ ഓഫീസറാണ് കന്തസാമി. പണക്കാര്‍ മറച്ച് വച്ചിരിക്കുന്ന ‘ബ്ലാക്ക് മണി’ വേട്ടയാടിപ്പിടിച്ച് പുറത്തുകൊണ്ടുവന്നാല്‍ ഇന്ത്യ വന്‍ സാമ്പത്തികശക്തിയായി മാറുമെന്നും ഇന്ത്യയിലെ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്നും എന്ന വിശ്വാസക്കാരനാണ് കന്തസാമി. "PPP"(പള്ളൂര്‍ പരമജ്യോതി പൊന്നുസ്വാമി) എന്ന ബിസിനസ്സുകാരനെ റെയ്ഡ് ചെയ്ത് കള്ളപ്പണം എല്ലാം കന്തസാമി കണ്ടെത്തുന്നു.
റെയ്‌ഡ് കഴിഞ്ഞതോടെ പൊന്നുസ്വാമിക്ക് സ്ട്രോക്ക് വരുന്നു. ഇതറിഞ്ഞ പൊന്നുസ്വാമിയുടെ മകള്‍ സുബ്ബലക്ഷ്മി കന്തസാമിയോട് പ്രതികാരം ചെയ്യാന്‍ തുടങ്ങുന്നു, അതിനായി കന്തസാമിയെ പ്രണയിക്കുന്നതായി അഭിനയിക്കുന്നു.
കന്തസാമിക്ക് പ്രബലമ്മാരായ ശത്രുക്കള്‍ കൂടിവരുന്നു....

കന്തസാമി ആരാണ്? സിബിഐ കന്തസാമിയും ജനങ്ങളെ സഹായിക്കുന്ന കന്തസാമിയും തമ്മിലുള്ള ബന്ധം എന്താണ്? ഡി‌ഐജി കന്തസാമിയെ കണ്ടെത്തുമോ? സുബ്ബലക്ഷ്മി പ്രതികാരം ചെയ്യുമോ? എന്നൊക്കയാണ് ബാക്കി കഥ.....

അങ്ങനെ വന്നു.. ആര്?? കന്തസാമി.... വന്നപ്പോഴോ... നനഞ്ഞ പടക്കം... എന്നേ എനിക്ക് പറയാനുള്ളൂ... അങ്ങനെ ഹോളീവുഡ് കോപ്പ് ഗ്രാഫിക്സ് എന്നൊക്കെ പറഞ്ഞ് തമിഴമ്മാരെ പറ്റിക്കാം പക്ഷേ നല്ലപടങ്ങള്‍ ചുരുക്കമേ ഇറങ്ങുന്നുള്ളൂ എങ്കിലും മലയാളിയെ പറ്റിക്കാന്‍ ഇത് പോരാ മോനേ സൂസി ഗണേശാ......

ഒന്നാമത് കെട്ടുറപ്പില്ലാത്ത കഥ(അന്യന്‍,ശിവാജി+മസാല) പിന്നെ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചിരിക്കുന്ന ഗ്രാഫിക്സ്.. പലസ്ഥലത്തും മിസ്സിങ്ങ് തോന്നുന്ന എഡിറ്റിങ്ങ്( ഇനി ഞാന്‍ കണ്ട തിയേറ്ററിലെ എഡിറ്ററുടെ പണിയാണോ എന്നറിയില്ല) അനാവശ്യമായ വടിവേലുവിന്റെ വളിച്ച തമാശ(?)... അമ്മോ!!!

എന്തൊക്കെയാനെങ്കിലും വിക്രമിന് ഞാന്‍ 100 മാര്‍ക്കും നല്‍കും.. വിവിധ ഗറ്റപ്പുകളിലെ അഭിനയും,(പ്രത്യേകിച്ചും കന്തസാമി ആയും പെണ്‍വേഷത്തിലും) ആക്ഷന്‍,പിന്നെ പാടിയ 4 പാട്ടും കുഴപ്പമില്ല.... 'DSP'യുടെ മ്യൂസിക്കും കുഴപ്പമില്ല... ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റാണ്.. എല്ലാം നല്ല അടിച്ച് പൊളി പാട്ടുകളാണ്....

പിന്നെ പൈസ മൊതലാകുന്നത് നമ്മുടെ ശ്രേയകൊച്ചിനെ കാണുമ്പോഴാണ്.... 4.5 കോടി രൂപയുടെ വസ്ത്രങ്ങളാത്രേ ഈ പടത്തില്‍ പുള്ളിക്കാരി ഇട്ടത്.. എന്നാ ആസീനൊക്കെ വെട്ടികളഞ്ഞ് കാണും ഞാന്‍ കണ്ട സീനിലൊന്നും ആകൊച്ചിന് 4.5 ലക്ഷത്തിന്റെ വസ്ത്രങ്ങള്‍ പോലും ഉണ്ടായിരുന്നില്ല...

പിന്നെ മലയാളത്തില്‍ നിന്നും ഇന്ദ്രജിത്ത് പടത്തില്‍ അഭിനയിച്ചെന്ന് കേട്ടു പക്ഷേ ഞാനൊന്നും കണ്ടില്ല.. ഇനി അതും ഞാന്‍ കണ്ട തിയേറ്ററിലെ എഡിറ്ററുടെ പണിയാണോ എന്നറിയില്ല...

എന്തൊക്കെ ആയാലും ഒന്ന് കണ്ടാല്‍ വല്യ കുഴപ്പം വരില്ലാ എന്നാണ് എന്റെ അഭിപ്രായം.. ആക്ഷന്‍ സീനുകളൊക്കെ കിടിലന്‍.. ഗാനങ്ങള്‍ എല്ലാം "ദൃശ്യസമ്പന്നം" ശ്രേയയുടെ എന്തും തുറന്ന് കാട്ടാനുള്ള തന്റേടം... എല്ലാം കൂടി ഒരു മസാല മിക്സ് ആണ് ചിത്രം..
സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്....

എന്റെ റേറ്റിങ്ങ് : 3.2

Aug 4, 2009

ജീവിതം

സംവിധാനം: ഈശ്വരന്‍
തിരക്കഥ: മൂപ്പിലാന്‍ തന്നെ
നിര്‍മ്മാണം: അതും പുള്ളിക്കാരന്‍ തന്നെ പിന്നെ പാതി ഞാനും
സംഗീതം: തല്‍കാലം ഇല്ല
അഭിനേതാക്കള്‍ :വണ്‍ ആന്‍ഡ് ഓണ്‍ലി രായപ്പന്‍...



വലിയ ഒരു പ്രധിസന്ധിയിലൂടെ കടന്ന് പോവുകയാണ്.... ഇത്രയും നാളും വീട്ടുകാരുടെ ചിലവില്‍ പുട്ടടിച്ച് പിള്ളേര് കളിച്ച് നടക്കുകയായിരുന്നു എന്നാല്‍ സ്വയം ഒരു വഴി കണ്ടുപിടിക്കേണ്ട സമയം ആയിരിക്കുന്നു... അങ്ങനെ ഒരു ജോലിതേടി എത്തിയിരിക്കുന്നത് ഇന്ത്യയുടെ സിലിക്കണ്‍വാലിയായ ബങ്കളുരുവിലാണ്... 2 ആഴ്‌ച്ചത്തെ അലച്ചിലിന് ശേഷം ഒരു ജോലി കിട്ടി.... 3 മാസം പ്രബോഷന്‍ പിരീഡ് ആണ് ഈ സമയത്തെ പെര്‍ഫോമന്‍സ് അനുസരിച്ചായിരിക്കും ജോലി സ്ഥിരപ്പെടുമോ ഇല്ലയോ എന്നത്... ഈ സമയത്ത് സിനിമ,ബ്ലോഗ് എന്നിവയ്ക്ക് എന്നെ സംബന്ധിച്ചടുത്തോളം ജീവിതത്തില്‍ ഉള്ള സ്ഥാനം പണത്തിനും,വിശപ്പിനും പിന്നിലാണ് അതുകൊണ്ട് തല്ക്കാലം ഞാന്‍ ബ്ലോഗിങ്ങ് നിര്‍ത്തുകയാണ്... ഇതുവരെ എന്റെ ബ്ലോഗ് വായിച്ചും കമന്റിട്ടും സഹിച്ചും സഹകരിച്ച എല്ലാവര്ക്കും എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ചുകൊള്ളുന്നു.... ഒരു ചെറിയ ഇടവേളക്ക് ശേഷം തിരിച്ച് വരും എന്ന പ്രതീക്ഷയില്‍ തല്‍കാലം വിടപറയുകയാണ്.....


സ്നേഹപൂര്‍വ്വം

രായപ്പന്‍