സംവിധാനം: സജി സുരേന്ദ്രന്‍
തിരക്കഥ: കൃഷ്ണ പൂജപ്പുര
നിര്‍മ്മാണം: എസ്. ഗോപകുമാര്‍
സംഗീതം: എം.ജയചന്ദ്രന്‍
അഭിനേതാക്കള്‍ :ജയസൂര്യ, സിദ്ദിഖ്, നെടുമുടി വേണു, ഗണേ ഷ്കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഭാമ, സംവൃതാ സുനില്‍, രേഖ, കലാരഞ്ജിനി, മല്ലിക സുകുമാരന്‍ തുടങ്ങിയവര്‍...
സീരിയലുകളിലൂടെ ശ്രദ്ധേയനായ(?) സജി സുരേന്ദ്രന്റെ ആദ്യ സിനിമയാണ് ഇവര്‍ വിവാഹിതരായാല്‍.
പിണങ്ങിപ്പിരിഞ്ഞ് ഒരേ അപ്പാര്‍ട്ട്മെന്റില്‍ തൊട്ടടുത്ത ഫ്ലാറ്റുകളില്‍ ജീവിക്കുന്ന അഭിഭാഷകദമ്പതികളുടെ പുത്രനാണ് എം ബി എ വിദ്യാര്‍ഥിയായ വിവേക് . കൂട്ടായി 4 സുഹൃത്തുക്കളും. വിവേകിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കല്യാണം കഴിക്കണം എന്നത്. അവസാനം വിവേകിന്റെ നിര്‍ബധപ്രകാരം അച്ഛനമ്മമാര്‍ വിവാഹത്തിന് സമ്മതിക്കുന്നു അങ്ങനെ ഇരുപത്തിരണ്ടുകാരനായ വിവേകിന്റെ വധുവായി ഇരുപതുകാരിയായ കാവ്യ എത്തുന്നു. വിവേക്,കാവ്യ ബന്ധം കുഴപ്പത്തിലാകാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. അങ്ങനെ അച്ഛനും അമ്മയും മകനും ഭാര്യയും എല്ലാ ബന്ധങ്ങളും കുഴപ്പത്തിലാകുന്നു. അവസാനം പ്രശ്നങ്ങള്‍ എല്ല്ലാം കലങ്ങിതെളിയുന്നു.. നിരന്ന് നിന്ന് ചിരിക്കുന്നു...മംഗളം!!ശുഭം... ദി എന്‍ഡ്.
ആദ്യ പകുതി വലിയ കുഴപ്പം ഇല്ല... എന്നാല്‍ രണ്ടാം പകുതി വലിച്ച് നീട്ടി മാക്സിമം കൊളമാക്കിയിട്ടുണ്ട്... ഒരു ഡയലോഗില്‍ തീര്‍ക്കേണ്ട കാര്യം 10-15 സീന്‍,ഒരു പാട്ട് ഹൊ!! സാധാരണ സുരാജ് ഉണ്ടെങ്കില്‍ മൂപ്പരെ കൊണ്ട് പറ്റാവുന്ന രീതിയില്‍ നാട്ടുകാരെ ബോറഡിപ്പിക്കാറുണ്ട്.... എന്നാല്‍ ഈ ചിത്രത്തില്‍ അങ്ങേര് ഇല്ലെങ്കിള്‍ ബോറായേനെ.... വിവേകിനെ അഭിനയിച്ച് ഫലിപ്പിക്കാന്‍ ജയസൂര്യ അധികം കഷ്ട്ടപ്പെട്ട് കാണില്ല... അതെന്താന്ന് സിനിമ കണ്ടാല്‍ അറിയാം... പിന്നെ വിവേകിന്റെ ഫ്രണ്ട് ആയിവന്ന സ്മവൃതയും നന്നായി.... പിന്നെ ജയസൂര്യയുടെ പൊട്ടത്തരങ്ങളും സുരാജിന്റെ തമാശകളും ഇടക്കൊക്കെ നമ്മളെ ചിരിപ്പിക്കും...
ഗാനങ്ങള്‍ കുഴപ്പമില്ല.. “എനിക്ക് പാടാന്‍” എന്ന് തുടങ്ങുന്ന ഗാനം ഇതിനകം ഹിറ്റായികഴിഞ്ഞു... പിന്നെ ആ പാട്ടിന്റെ എഡിറ്റിങ്ങ് ആല്‍ബം സോങ്ങിനെ ഓര്‍മ്മിപ്പിക്കും.. പിന്നെ പഴയ ഹിറ്റ് ഗാനമായ “പൂമുഖവാതില്‍ക്കല്‍”
ജയസൂര്യയും നവ്യാനായരും മത്സരിച്ച് കൊളമാക്കിയിട്ടുണ്ട്.... തിയേറ്ററില്‍ ആദ്യ കൂവല്‍ ഉയര്‍ന്നത് ആ പാട്ടില്‍ നവ്യാനായരെ കാണിച്ചപ്പോഴായിരുന്നു..... പിന്നെ കൂവല്‍ ക്ലൈമാക്സിന് മാത്രം....
പിന്നെ സിനിമ കണ്ട് പുറത്തിറങ്ങിയാല്‍ ഒരു 100 സംശയങ്ങള്‍ എങ്കിലും നമുക്ക് തോന്നും... അതിനൊന്നും ഉത്തരം തരാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല... ചുരുക്കത്തില്‍ രണ്ടരമണിക്കൂര്‍ ഉള്ള ഒരു സീരിയല്‍ എന്ന് വേണമെങ്കില്‍ പറയാം....
എന്റെ റേറ്റിങ്ങ് : 2/5
കൊള്ളാമല്ലോ വിവരണം.
ReplyDeleteഇമ്മാതിരി കൂതറപ്പടത്തിനൊന്നും റിവ്യു ഇടാന്‍ നിനക്ക് നാണമില്ലേടാ?
ReplyDeleteഹമ്മേ ഇന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ എന്റെര്‍ടൈന്മെന്റ് ന്യൂസ് എന്നതില്‍ ഈ സിനിമയെ ഒരുപാട് പൊക്കിപറഞ്ഞു.. എന്നാലും രായപ്പാ നിന്നെ സമ്മതിക്കണം നിന്റെ ഈ ബ്ലോഗ്ഗ് ചിലര്‍ക്കെങ്കിലും ഉപകരിക്കും സത്യം തിരിച്ചറിയാനും സിനിമ കാണണമോ എന്നൊരു പുനര്‍ ചിന്ത ഉണ്ടാക്കാനും...
ReplyDeleteനന്നായിട്ടുണ്ടെടാ..
ഒരു വ്യത്യസ്തത ഈ ചിത്രത്തിൽ ഉണ്ടെന്ന് തോന്നുന്നു.ജയസൂര്യയുടെ അഭിനയം പ്രത്യേകം എടുത്ത് പറയേണ്ടിയിരിക്കുന്നു
ReplyDeleteAnonymous said...
ReplyDeleteഇമ്മാതിരി കൂതറപ്പടത്തിനൊന്നും റിവ്യു ഇടാന്‍ നിനക്ക് നാണമില്ലേടാ?
സത്യം പറഞ്ഞാല്‍ നിന്നെ സമ്മതിക്കണം
ReplyDeleteഇമ്മാതിരി പടം ഒക്കെ കാണുന്നതിനു
താങ്ക്യൂ ഗായ്സ്.... [:)]
ReplyDelete:)
ReplyDeletethanne thanne..padam kandu..kalakeetondu ketto...emmathiri padangalu eneem eranganam...bhayankara 'anubhavam ayirunnu'. neeyokke anubhavichu marikkanam.
ReplyDeleteഞാന്‍ ഈ പടം കണ്ടു.ഇതു കുഴപ്പമില്ലാത്ത പടമാണ്.ചിത്രത്തിന്റെ രണ്ടാം ഭാഗം പലരും പറഞ്ഞതു പോലെ വലിച്ച് നീട്ടിയുട്ടുണ്ട്.സ്ത്രീകള്‍ക്ക് സീരിയല്‍ കാണുന്നതിലും സുഖം ഇത് കണ്ടാല്‍ കിട്ടും. :P
ReplyDeleteപിന്നെ ,ജയസൂര്യടെ അഭിനയം കൊള്ളാം.സംവ്രുതാ സുനിലിന് പകരം ഏതെങ്കിലും കഴപ്പിച്ചിയെ വക്കാമായിരുന്നു.ആ കറുത്ത തടിയന്‍(ജയസൂര്യയുടെ സുഹ്രുത്ത്) -അവന്റെ ഒടുക്കത്തെ മൊല കാണിക്കലും...വയറിന്റെ താഴെ മൊല!ഇവനൊക്കെയാണ് റൌക്ക വേണ്ടത്.