Apr 13, 2009

സമസ്ത കേരളം പി.ഒ


സംവിധാനം: ബിപിന്‍ പ്രഭാകര്‍
കഥ,തിരക്കഥ,സംഭാഷണം: ഗിരീഷ് കുമാര്‍
നിര്‍മ്മാണം: ഹൌളി പോട്ടൂര്‍
സംഗീതം: എം.ജയചന്ദ്രന്‍
അഭിനേതാക്കള്‍ :ജയറാം,പ്രിയങ്ക, സൈറ ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ജനാര്‍ദ്ദനന്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയവര്‍


കാക്കി, വണ്‍വേ ടിക്കറ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രമാണ് സമസ്ത കേരളം പി.ഒ.ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജയറാമിന്റെ ഹിറ്റ് ചിത്രമായ 'വെറുതെ ഒരു ഭാര്യ' യുടെ തിരക്കഥാകൃത്ത് ഗിരീഷ് കുമാര്‍ ആണ്.


തോനക്കര പഞ്ചായത്തിലെ വാര്‍ഡ് മെമ്പറാണ് പ്രഭാകരന്‍. തികഞ്ഞ ഗാന്ധിയന്‍ കൂടിയാണ് പ്രഭാകരന്‍. എല്ലാം സത്യസന്ധമായി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവന്‍. പല തവണ ഇലക്ഷനില്‍ മത്സരിച്ച് തോല്‍വി ഏറ്റുവാങ്ങിയ പ്രഭാകരന്‍ ഒരു തവണ ജയിക്കുന്നു. പക്ഷെ ഇത് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തീരെ ഇഷ്ടപ്പെടുന്നില്ല. എന്തിലും കയറി ഇടപെടുന്ന പ്രഭാകരന്റെ രീതികള്‍ രണ്ടു കൂട്ടര്‍ക്കും തലവേദനയാകുന്നു.

പ്രഭാകരന്റെ വീട്ടിലെ ഒരു അംഗമാണ് രാധ. എപ്പോഴും അധ്വാനിക്കുന്ന ഒരു പെണ്‍കുട്ടിയാണ് രാധ. പ്രഭാകരന്റെ അച്ഛന് വഴിയില്‍ കിടന്ന് കിട്ടിയതാണ് അവളെ. ബോംബൈയില്‍ ഉള്ള അമ്മാവന്റെ വീട്ടിലാണ് പ്രഭാകരനും അമ്മയും രാധയും കഴിയുന്നത് ഒരു ദിവസം ബോബെയിലുള്ള പ്രഭാകരന്റെ അമ്മാവനും മകളും നാട്ടില്‍ എത്തുന്നു. എന്നാല്‍ ഇവര്‍ എത്തുന്നത് പ്രഭാകരന് ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതികളെ എതിര്‍ക്കുന്ന പ്രഭാകരനെതിരെ എല്ലാവരും തിരിയുന്നു... പ്രഭാകരനെ ചതിയില്‍ പെടുത്തുന്നു.. അവസാനം പ്രഭാകരന്‍ നല്ലവനാണെന്ന് നാട്ടുകാര്‍ക്ക് മനസിലാകുന്നു...


ഹൊ!! പടം കണ്ടുതീര്‍ക്കാന്‍ ഞാന്‍ പെട്ടപാട്... ജയറാം ഇത്രയായിട്ടും പഠിച്ചില്ലേ??? അല്ലാ ഞാന്‍ ഇത്രയും കിട്ടിയിട്ടും പഠിച്ചില്ലേ??? “വെറുതെ ഒരു ഭാര്യ” ഗിരീഷ് കുമാറിന്റെ തൂലികയില്‍ അബധത്തില്‍ ഉണ്ടായി എന്ന് ഇത് കണ്ടാല്‍ ആരും സശയിച്ച്പോകും... അതോ ബിപിന്‍ പ്രഭാകരന്‍ പറ്റിച്ച പണിയാണോ എന്തായാലും ഈ സിനിമ സമസ്തകേരളത്തിലും മഷിയിട്ട് നോക്കേണ്ടിവരും ഒരാഴ്ച്ചക്കുള്ളില്‍..... ബാക്കി കാര്യങ്ങളെകുറിച്ചൊന്നും പറഞ്ഞ് ഞാന്‍ എന്റെ സമയവും നിങ്ങളുടെ സമയവും കൊല്ലുന്നില്ലാ...

ഈ സിനിമയൊക്കെ കാണുന്ന സമയത്ത് രണ്ട് തെങ്ങിന് തടമെടുത്തിരുന്നേല്‍ അത്രയുമായേനേ....


നിയമപ്രകാരമുള്ള മുന്നറിയിപ്പ്: പടത്തില്‍ സുരാജ് ഉണ്ട് സൂക്ഷിക്കുക

എന്റെ റേറ്റിങ്ങ്: 1/5

9 comments:

  1. ഹ ഹ

    പാവം ജയറാമിന് എപ്പൊഴും ഇമ്മാതിരി പടങ്ങളേ കിട്ടുന്നുള്ളൂവല്ലോ

    ReplyDelete
  2. സില്‍മ ഞാന്‍ കണ്ടില്ല..പക്ഷെ തിരക്കഥാകാരന്‍ ഗിരീഷ് കുമാറിനെ അടുത്തറിയാം..അദ്ദേഹത്തിന്റെ തൂലിക കാണിച്ച അബദ്ധമല്ല വെറുതേ ഒരു ഭാര്യ..കഴിവുള്ള എഴുത്തു കാരന്‍ തന്നെയാണ്.
    സില്‍മ കണ്ടിട്ടു ബാക്കി അഭിപ്രായം പറയാം..
    റിവ്യൂ തരുന്നതില്‍ സന്തോഷം ഉണ്ട്.
    റഫീക്ക്.

    ReplyDelete
  3. ഹൊ!! പടം കണ്ടുതീര്‍ക്കാന്‍ ഞാന്‍ പെട്ടപാട്... ഹേ അത്രയ്ക്ക് കൊള്ളില്യ

    ReplyDelete
  4. നിയമപ്രകാരമുള്ള മുന്നറിയിപ്പ്: പടത്തില്‍ സുരാജ് ഉണ്ട് സൂക്ഷിക്കുക
    ഹ ഹഹ ഹഹ ഹഹ ഹഹ ഹ!!

    ReplyDelete
  5. സുബ്രമണ്യപുരം എന്ന ചിത്രം കാണണോ വേണ്ടയ്യൊ എന്ന് ചിന്തിച്ചുനിൽക്കുമ്പോൽ താനേതു കോത്താഴത്തുകാരനാടോ എന്ന് ചോദിച്ച തമിഴ് സുഹൃത്തിനെ ഓർത്തുപോകുന്നു....

    ജയറാമിനു അബദ്ധത്തിൽ കിട്ടിയ ഹിറ്റായിരുന്നു വെറുതെ ഒരു ഭാര്യ.സത്യേട്ടന്റെയും,ലോഹിതദാസിന്റേയും ശൈലിയോട് ചേർന്ന് കഥപറഞ്ഞ്ജപ്പോൾ ആളുകൾ ഇടിച്ചുകയറി.

    ഇത്തവണ മുയൽ ചത്തില്ല.കെ.ഗിരീഷ് കുമാർ നല്ല കഥകൾ എഴുതും എന്നത് സത്യം.ചെറിയ കഥയാണെങ്കിലും അതു പറഞുപോകുന്ന രീതിക്കാണ് പ്രാധാന്യം.

    ReplyDelete
  6. ഹഹ ആ ലാസ്റ്റ് ലൈന്‍ കലക്കി .പടത്തില്‍ സുരാജ് ഉണ്ട്..:D

    ReplyDelete
  7. അപ്പോള്‍ ഈ പടവും പൊട്ടി .. !! ജയറാം ഇനി കുമരകം കായലി‌ലൂടെ ബോട്ടും ഓടിച്ചു നടക്കെണ്ടി വരുവോ? ഇനി ആകെ ഉള്ള രക്ഷ സത്യന്‍ അന്തിക്കാടിന്റെ പടം മാത്രം.

    ഞാന്‍ സാഗര്‍ ഏലിയാസ് ജാക്കി കണ്ടു, ഹൊ! ഒരു റിവ്യു എഴുതാന്‍ പോലും ഞാന്‍ പാടു പെടും. ഒരൊറ്റ വാക്യത്തില്‍ റിവ്യു എഴുതാം .. ‘പൊട്ട പടം!‘ !

    ReplyDelete
  8. jayaraminu thalakku nalla sukhamillaathe aayennu latest jayaram-rajasenan padangalude trailors kandittu ningalkku manasilaayille?

    ReplyDelete