Dec 24, 2009

വേട്ടക്കാരന്‍



കഥ, സംവിധാനം : ബാബു ശിവന്‍
നിര്‍മ്മാണം : എം. ബാലസുബ്രമണ്യം (എ വി എം)
സംഗീതം: വിജയ് ആന്റണി
അഭിനേതാക്കള്‍ : വിജയ്, അനുഷ്ക, ശ്രീഹരി, സലിം ഗൌഡ് തുടങ്ങിയവര്‍


ബാബുശിവന്റെ കന്നി സംവിധാന സംരംഭമാണ് വേട്ടക്കാരന്‍. പതിവ് വിജയ് മസാല ഫോര്‍മാറ്റില്‍ തന്നെയാണ് ഇതിന്റെയും വരവ്. കഴിഞ്ഞ 4-5 വര്‍ഷത്തിനുള്ളില്‍ പോക്കിരി എന്ന ഒരേ ഒരു ഹിറ്റ് ചിത്രം മാത്രം നല്‍കിയ വിജയുടെ ഈ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് സണ്‍ പിക്ചേഴ്സ് ആണ്. ഏത് ഓടാത്ത പടവും സണ്‍ ടിവിയില്‍ പരസ്യം ഇട്ട് ഓടിക്കാനുള്ള കഴിവുള്ള സണ്‍ടീവി എങ്ങനെയും ഈ പടവും കരകേറ്റും എന്ന് പ്രതീക്ഷിക്കാം. വിജയുടെ ഇന്‍ട്രൊടെക്ഷന്‍ സോങ്ങായ "ഞാന്‍ അടിച്ചാ താങ്കെ മാട്ടാ, നാലുമാസം തൂങ്ക മാട്ടാ..." എന്ന കുത്ത് പാട്ടില്‍ വിജയുടെ മകനായ സഞ്ജയും ഡാന്‍സ് ആടുന്നുന്നുണ്ട്.


സത്യസന്ധനും ധീരനുമായ ദേവരാജ് ഐ‌പി‌എസിനെ (ശ്രീഹരി) പോലെ ആകാന്‍ കൊതിക്കുന്ന,കൂട്ടുകാര്‍ ‘പൊലീസ് രവി’ എന്ന് കളിയാക്കി വിളിക്കുന്ന രവി (വിജയ്) തന്റെ പൊലീസ് മോഹവുമായി ചെന്നൈയിലെ കൊളേജില്‍ ചേരുന്നു. ചെന്നൈയില്‍ ജീവിക്കാനും പഠിക്കാനുമുള്ള പണം കണ്ടെത്താനായി പാര്‍‌ട്ടൈമായി ഓട്ടോ ഓടിക്കുന്ന രവി തന്റെ കൂട്ടുകാരിയെ അപമാനിക്കാന്‍ ശ്രമിച്ച ചെല്ല (രവിശങ്കര്‍) എന്ന റൌഡിയെ എടുത്തിട്ട് അലക്കുന്നു. ചെല്ലയുടെ അച്ഛനാവട്ടെ സ്ഥലത്തെ അധോലോക നായകനായ വേദനായകവും. തന്റെ ആരാധനാമൂര്‍ത്തിയായ ദേവരാജ് ഐപി‌എസിനെ വേദനായകം പരിപ്പിളക്കിയിട്ടുണ്ട് എന്ന് അറിയുന്ന രവി വേദനായകത്തിന്റെ പരിപ്പിളക്കാനായി വേട്ടക്കാരനായി അവതാരമെടുക്കുന്നു.


കണ്ടുമടുത്ത തമിഴ്, തെലുങ്ക് സിനിമകളിലെ കഥാപാത്രങ്ങളുടെ സവിശേഷതകള്‍ ഇല്ലാത്ത ഒരു കഥാപാത്രം പോലും സിനിമയില്‍ ഇല്ല. ഒരു ചെല്ലത്താമരെ എന്ന ഒരു പാട്ട് മാത്രമാണ് ചിത്രത്തില്‍ കൊള്ളാവുന്നതായി തോന്നിയത്. നൂറ് കണക്കിന് അനുയായികളുള്ള വില്ലന്‍ നായകന്‍ ഒറ്റയ്ക്ക് എല്ലാവരെയും അടിച്ച് ചമ്മന്തിയാക്കുന്നു. ഇത്രയേ ഉള്ളു കഥ.


അപാര സഹനശക്തിയുണ്ടെങ്കില്‍ മാത്രം ഈ സിനിമയ്ക്ക് കയറിയാല്‍ മതി. ഒടുക്കത്തെ ഫൈറ്റ്സും പാട്ടും ഡാന്‍സും ഒക്കെയായി ഒരു ഒന്നൊന്നര മസാലയാണ് സിനിമ. നായികയായ അനുഷക്ക തന്റെ ശരീരം പരമാവധി സിനിമയ്ക്കായി ഡഡിക്കേറ്റ് ചെയ്തിട്ടുണ്ട്. വിജയുടെ അഴകിയ തമിഴ് മകന്‍, കുരുവി, വില്ല് എന്നി പടങ്ങള്‍ കണ്ട ഒരാളാണ് നിങ്ങള്‍ എങ്കില്‍ ഈ ചിത്രവും കണ്ടോളൂ.... നിങ്ങള്‍ക്ക് ഈ ചിത്രം സഹിക്കാനുള്ള ശേഷി കൈവന്നിട്ടുണ്ടാകും.

എന്റെ റേറ്റിങ്ങ് : 1.5/5

15 comments:

  1. ഹ ഹ. എല്ലാമായി ;)

    ReplyDelete
  2. എനിക്കതിനുള്ള ശേഷിയില്ലേഏഏഏയ്....തൃപ്തിയായി!!
    നണ്ട്രി!

    ReplyDelete
  3. പാട്ടൊക്കെ എനിക്കിഷ്ടമായി... പക്ഷെ, ഡാന്‍സ് പോര... അനുഷ്ക ചെയ്തിട്ട് ഒരു ഭംഗി തോന്നിയില്ല. കഥയൊക്കെ എത്രയോ തവണ കണ്ടതാണ്, അഭിനേതാക്കള്‍ക്കു മാത്രം മാറ്റം. ഇത്രയും പേരേയൊക്കെ ഒറ്റയ്ക്കിടിക്കുന്നത് വല്ലാതെ കടന്നുപോയി. ഒന്നുമില്ലേലും നായകനൊരു മനുഷ്യനല്ലേന്നേ...

    ReplyDelete
  4. :)


    എല്ലാവര്‍ക്കും ഹാപ്പി കൃസ്മസ്............

    ReplyDelete
  5. ഹരീ,

    നായകന്‍ മനുഷ്യനല്ലല്ലോ! വിജയ്‌ അല്ലെ...!

    @രായപ്പരേ, ഇന്ത അരിയ തിരൈ വിമര്സനത്തിര്‍ക്ക് നണ്ട്രി!

    ReplyDelete
  6. How to type Malayalam text? Can any one please help me

    Enikkum chilathu parayanundey............

    ReplyDelete
  7. ഇതുവരെ ഒരു വിജയ് ചിത്രം തിയെറ്ററില്‍ പോയി കാണാന്‍ കഴിഞ്ഞില്ല കൂടാതെ ഇതുവരെ ഒരു വിജയ് ചിത്രം cd പൂര്‍ണ്ണമായും ഒരൊറ്റ ഇരുപിന് കാണാനും പറ്റിയിട്ടില്ല അത് ഒരു ചെറിയ ദുഖമായി മനസ്സിലുണ്ടായിരുന്നു ഉണ്ടായിരുന്നു. ഇപ്പോള്‍ അത് തീര്‍ത്തും മാറി.
    to, Mr. Prajithkarumathil
    for malayalam typing go to this link http://www.google.com/transliterate/indic/Malayalam

    ReplyDelete
  8. നന്ദി മന്‍സൂര്‍ ഭായ്.............

    ReplyDelete
  9. Relaese day കാണാന്‍ പോയി 2 മണിക്കൂര്‍ ശ്വാസം മുട്ടി അടിപിടി കൂടി Queue നിന്ന് എന്റെ നമ്പര്‍ ആയപ്പോള്‍ House full ആയി . അത് ഒരു Warning ആണെന്ന് മനസ്സില്ലാക്കാതെ രണ്ടാം ദിവസം വീണ്ടും പോയി ശ്വാസം മുട്ടി, അടിപിടി കൂടി, അടി മേടിച്ചു പടം കണ്ട എന്റെ സങ്കടം ഞാന്‍ ആരോട് പറയും...................

    ReplyDelete
  10. @ ശ്രീ

    എനിക്കും... :)

    @ ഭായി

    ഇനി എനിക്കും ഉണ്ടാകും എന്ന് തോന്നുന്നില്ല.....

    @ ബിലാത്തിപട്ടണം

    നന്ദി... തിരിച്ചും നേരുന്നു...

    ReplyDelete
  11. @ Haree

    ഹ ഹ ഹ... ഹരീ അടുത്തത് വിജയ് കൈ വെക്കുന്നത് നമ്മുടെ ചോട്ടാ മുംബൈ ആണെന്ന് കേട്ടു....

    @ Jineesh

    :)

    @ സന്തോഷ്‌ ജനാര്‍ദ്ദനന്‍

    ഹ ഹ ഹ...

    ReplyDelete
  12. @ Prajithkarumathil

    ഞാന്‍ കണ്ടില്ലായിരുന്നു കമന്റ് ഏതായാലും കിട്ടിയില്ലേ...

    ഇനി പറയൂ കേള്‍ക്കാന്‍ ഞങ്ങളൊക്കെയുണ്ട്....

    വിജയുടെ കഴിഞ്ഞ എല്ലാ കത്തിപ്പടങ്ങളും ഇതുപോലെ തിയേറ്ററില്‍ പോയി കണ്ട എന്റെ സങ്കടം ഞാന്‍ ആരോട് പറയും??.... ഹി ഹി ഹി അതൊക്കെ വിധിയാണ് മച്ചൂ...


    @ Mansoor

    മന്‍സൂര്‍ഭായി താങ്കള്‍ എത്രയോ ഭാഗ്യവാന്‍... സ്വര്‍ഗ്ഗരാജ്യം താങ്കള്‍ക്കുള്ളതാകുന്നു....

    നന്ദി... Prajithkarumathilനെ സഹായിച്ചതിന് ഞാന്‍ കമന്റുകള്‍ ശ്രദ്ധിച്ചില്ലായിരുന്നു... :)

    ReplyDelete
  13. എന്ത് ചെയ്യാന്‍.. വിജയ്യുടെ ഖുഷി, തുള്ളാതമനം, വസീഗര, പോക്കിരി എന്നിവയൊക്കെ കണ്ട് ഡൈ ഹാര്‍ഡ് ഫാന്‍ ആയ എന്നേ പോലെയുള്ളവരെ വെറുപ്പിക്കും ഇളയദളപതി :(

    ReplyDelete
  14. hahahaha oru karyam urappanu adutha rajani kanth vijay thanneee

    abkarii vishamikanda vijayude nalla padangall
    varumm

    nalla directors vijayude
    kude work cheyum

    appol akanam

    elayathalapathiyude

    kazhivum

    depthum,,,

    ReplyDelete