
ഛായാഗ്രഹണം,സംവിധാനം: അമല്‍ നീരദ്
കഥ,തിരക്കഥ,സംഭാഷണം: എസ് എന്‍ സ്വാമി
നിര്‍മ്മാണം: ആശിര്‍വാദ് സിനിമാസ് (ആന്റണി പെരുമ്പാവൂര്‍)
സംഗീതം: ഗോപി സുന്ദര്‍
അഭിനേതാക്കള്‍ : മോഹന്‍ലാല്‍, സുമന്, വിനായകന്, നെടുമുടി, ഭാവന, ശോഭന, മനോജ് കെ ജയന്, ജഗതി, ഗണേശന് തുടങ്ങിയവര്‍
ബിഗ് ബിക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഇരുപതാം നൂറ്റാണ്ട് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ നായകനായ ജാക്കിയെ പുതിയ കാലത്തേക്ക് പറിച്ചുനടുകയാണ് എസ് എന്‍ സ്വാമി എന്നാല്‍ ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാം ഭാഗമായി സാഗര്‍ ഏലിയാസിനെ കാണരുത് എന്നാണ് തിരക്കഥാകൃത്ത് പറയുന്നത്. ഇരുപതാംനൂറ്റാണ്ടില്‍ നിന്നും നായകനേയും ചില കഥാപാത്രങ്ങളേയും മാത്രമേ പുതിയ സിനിമയിലേക്ക് എടുത്തിട്ടുള്ളു.
ഇരുപതാംനൂറ്റാണ്ടിലെ നായകനായ സാഗര്‍ എന്ന ജാക്കി കേരളത്തിലെ അധോലോക രാജാവായിരുന്നെങ്കില്‍ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ രാജ്യാന്തരതലത്തിലേക്ക് വളര്‍ന്നു കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടില്‍ സാഗറിന്റെ വലംകൈയ്യായിരുന്ന അശോകനും കൂടെയുണ്ട്. സാഗറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പഴയ ബിസ്ക്കറ്റ് കച്ചവടം നിര്‍ത്തി ഇപ്പോ കോണ്ട്രാക്റ്റാണ്. കണ്‍സ്ട്രക്ഷന്‍... ചിലപ്പോ ‘പണിയും’ ചിലപ്പോ ‘പൊളിക്കും’ മറ്റാര്‍ക്കും നടത്താനാകാത്ത മിഷനുകള്‍ ഏറ്റെടുത്ത് നടത്തുകയാണ് ഇപ്പോള്‍ സാഗറിന്റെ പണി. ഒപ്പം റിസോട്ടുകളും ഉണ്ട്
തന്റെ സുഹൃത്തും കേരളാമുഖ്യമന്ത്രിയുടെ മരുമകനുമായ മനോജ് കെ ജയനെ ആരോതട്ടിക്കൊണ്ട്പോയി എന്ന് അറിഞ്ഞ് അവനെ കണ്ടെത്താന്‍ നാട്ടിലെക്ക് വരികയാണ് സാഗര്‍ ആ മിഷനില്‍ പലരെയും സാഗര്‍
നൈന,റൊസാരിയോ ബ്രദേര്‍സ് തുടങ്ങിയവരെ ശത്രുക്കളാക്കുന്നു.. പിന്നീട് ഇവരുടെ പക പോക്കലാണ് ചിത്രത്തിന്റെ ബാക്കി കഥ ഇതിനിടയില്‍ ആരതി മേനോന് എന്ന സി എന്‍ എന്‍ റിപ്പോര്‍ട്ടറും സാഗറിന്റെ പുറകെ ഉണ്ട്...
സംഭാഷണങ്ങള്‍ കുറച്ച് വിഷ്വലുകളിലൂടെ കഥപറയുന്ന രീതിയാണ് ഈ ചിത്രത്തിലും അമല്‍ നീരദ് സ്വീകരിച്ചിരിക്കുന്നത്. മികച്ച ക്യാമറവര്‍ക്കും അതിനെ പൂര്‍ണമായും സപ്പോര്‍ട്ട് ചെയ്യുന്ന ബാഗ്രൌണ്ട് മ്യൂസിക്കും ചിത്രത്തിന്റെ മുതല്‍കൂട്ടാണ്.. റെഡ് ചില്ലീസില് ലാലിനെ ഒരുവിധമൊക്കെ സ്റ്റൈലായി കണ്ടതുകൊണ്ടാണോ എന്നറിയില്ല ലാലിന്റെ ഡ്രസ്സ് കോഡ് അത്രയൊന്നും എന്നെ ആകര്‍ഷിച്ചില്ല. ഇരുപതാം നൂറ്റാണ്ടിലെ തീം മ്യൂസിക്ക് ചെറുതായി ഒന്ന് പരിഷ്ക്കരിച്ച് ഇതിലും ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളും കുഴപ്പമില്ല. എന്നാല്‍ ഭാവനയുമായുള്ള പ്രണയരംഗങ്ങള്‍ വേണോ എന്ന് തോന്നിപ്പോയി ലാലിന് തീരെ മാച്ചിങ്ങല്ല ഭാവന എന്നാല്‍ ഭാവന തന്റെ കഥാപാത്രത്തെ വളരെ നന്നായി അവതരിപ്പിക്കുകതന്നെ ചെയ്തു... ലേറ്റസ്റ്റ് മോഡല്‍ കാറുകള്‍, ഗണ്‍സ്,ഡ്രസ്സിങ്ങ് അങ്ങനെ ഒരു വിഷ്വല്‍ മാജിക്ക് ക്രിയേറ്റ് ചെയ്യാന്‍ അമല്‍ നീരദിന് സാധിച്ചു. ബാല,ജോതിര്‍മയി എന്നിവര്‍ ഗസ്റ്റ് റോളില്‍ ചിത്രത്തിലുണ്ട്... മോഹന്‍ ലാലിന്റെ മകനായ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ അവസാനം ഒരു സീനില്‍ ഒന്ന് മിന്നി മറയുന്നുണ്ട്...
യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ഈ ചിത്രത്തിന് സാധിക്കും തീര്‍ച്ച എന്നാല്‍ പടം രക്ഷപെടണമെങ്കില്‍ സ്ത്രീപ്രേക്ഷകര്‍ കൂടി തിയേറ്ററില്‍ എത്തണം അങ്ങനെ എത്തിക്കാന്‍ ലാലിനും സഘത്തിനും കഴിഞ്ഞാല്‍ പിന്നെ ഈ ചിത്രത്തിന്റെ സ്ഥാനം ഹിറ്റ് ചാര്‍ട്ടില്‍ ആയിരിക്കും
എന്റെ റേറ്റിങ്ങ് 4/5
"യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ഈ ചിത്രത്തിന് സാധിക്കും തീര്‍ച്ച എന്നാല്‍ പടം രക്ഷപെടണമെങ്കില്‍ സ്ത്രീപ്രേക്ഷകര്‍ കൂടി തിയേറ്ററില്‍ എത്തണം അങ്ങനെ എത്തിക്കാന്‍ ലാലിനും സഘത്തിനും കഴിഞ്ഞാല്‍ പിന്നെ ഈ ചിത്രത്തിന്റെ സ്ഥാനം ഹിറ്റ് ചാര്‍ട്ടില്‍ ആയിരിക്കും..."
ReplyDeleteഒരു സിനിമ രക്ഷ പെടെണ്ടത് അതിന്റെ മേന്മ കൊണ്ട് ആവേണ്ടേ ... അല്ലാതെ പൊതുജനം പോയി മനപ്പൂര്‍വം രക്ഷപെടുത്തണോ ?
ഇപ്പൊ ഇറങ്ങുന്ന ഏതു കൂതറ ചിത്രങ്ങളും നമ്മുടെ ടി വി ക്കാരുടെ കണ്ണില്‍ മെഗാഹിറ്റ് തന്നെയാ ...
:)
ഞാന്‍ ഉദ്ദേശിച്ചത് യുവാക്കളെ ആകര്ഷിക്കാനുള്ളതൊക്കെ ചിത്രത്തില്‍ ഉണ്ട് എന്നാല്‍ കേരളത്തില്‍ പെണ്ണുങ്ങള് കൂടി തിയേറ്ററില്‍ കയറിയാല്‍ മാത്രമേ ഒരു പടം ഹിറ്റാകൂ എന്നാ...
ReplyDeleteഎല്ലാ നല്ല പടങ്ങളും ഹിറ്റാകുന്നുണ്ടോ?? അല്ല ഹിറ്റാകുന്ന എല്ലാ പടങ്ങളും നല്ലതാണോ ഐ മീന്‍ കലാമൂല്യമുള്ളതാണോ???
അപ്പൊ പൊളിയില്ല അല്ലേ മാഷേ
ReplyDeleteThis comment has been removed by the author.
ReplyDeleteപൊളിയല്ലാ... മലയാളത്തില്‍ ഇന്നേ വരെ ഇറങ്ങിയതില്‍ ഏറ്റവും “സ്റ്റൈലിഷ്“ ചിത്രം എന്ന് കണ്ണുംപൂട്ടി പറയാം...
ReplyDeleteoho..appo enthayalum kandu kalayaam...
ReplyDeleteninte review nannayi ..
ഹൊ ഗലക്കി രായപ്പാ ...
ReplyDeleteഅപ്പോ നാട്ടില്‍ പോയാ കാണാനൊരു കോളൊത്തു...
നീയൊരു സംഭവമല്ല ഒരുപാട് സംഭവങ്ങളുടെ ഷോപ്പിങ് കോപ്ലക്സാ..
thank uuuuuuuuu....very much
ReplyDeleteCommon man.People who worship such crap movies and declares they are simply great are the main enemies of the wonderfull acters like lal and mamooty.മോശപെട്ട പടം മോശമാണെന്ന് പറയാനുള്ള ധൈര്യം മലയാളിക്ക് എന്ന് ഉണ്ടാകുന്നോ അന്നേ മലയാളം സിനിമ രക്ഷപെടു .whats new in this movie? How did u tolerated the second half?
ReplyDeleteകാശു പോയീ ........ ഈ പടത്തെ പുകഴ്തുനവരോട് ഒരു ചോദ്യം (മറുപടി അവനവന്തെ മനസാക്ഷിയോട് പറഞ്ഞാല്‍ മതി ). ഈ പടത്തില്‍ നായകനായി വിജയ കാന്ത് അഭിനയിച്ചാല്‍ എന്തെങ്ങിലും കുറവ് ചിത്രത്തിന് സംഭവിക്കുമോ ?
ReplyDeleteറിവ്യൂ എഴുതിയാള്‍ പറഞ്ഞു കണ്ടില്ല, ഇതു എങ്ങനുള്ള ചിത്രമാണെന്നു .. ഇതു എത്തരക്കാര്ക്ക് പിടീക്കും എന്ന് .. ഇതില്‍ കഥ, തിരക്കഥ എന്ന സാധാരണ കാണാറുള്ള സാധനങ്ങള്‍ ഉള്ളതായി തോന്നിയോ എന്നു .. ഫിലിം ബോറിങ്ങ് ആണോ എന്നു .. ഫിലിം രായപ്പനു ഇഷ്ടപ്പെട്ടോ എന്ന് .. :)
ReplyDeleteആരെയും പേടിക്കാതെ, സ്വയം ഏതു ഫാന്‍ ക്ലബ്ബില്‍ ആണെന്നു നോക്കാതെ, അടി കിട്ടുവോ ഇല്ലായോ എന്നു നോക്കാതെ അഭിപ്രായം പറയൂ രായപ്പാ .. :)
പടം മഹാപോള്ളി
ReplyDeleteഫോര്‍ ബ്രദേര്‍സ് എന്ന ഹോളിവുഡ് ഫിലിം ബിഗ് ബി എന്നു പേരും ഇട്ടു മലയാളത്തില്‍ ഇറക്കി ഒരു ബിഗ് ബോര് ആക്കാന്‍ അമല്‍ നീരദ് മാത്രമേ ലോകത്തുള്ളു. അവന്റെ കുറേ ചളിഞ്ഞ സ്ലോ മോഷനും മാങ്ങാ തൊലിയും കണ്ടു സ്റ്റൈലിഷ് ഫിലിം മേക്കര്‍ എന്ന പേരും ചാര്‍ത്തി കൊടുത്തു. സാഗറിലും സ്ലോ മോഷനു ഒരു കുറവും ഇല്ല എന്നറിയാന്‍ കഴിഞ്ഞു. കുളം ആവാതിരുന്നാല്‍ മതിയായിരുന്നു. മിക്സ്ഡ് റിവ്യൂസാണു സോ ഫാര്‍ അറിയാന്‍ കഴിഞ്ഞതു.
ReplyDeleteഅമല്‍ നീരദിന്റെ വിശേഷം അറിയാന്‍ ബിഗ്ബി കണ്ടാല്‍ മതി...
ReplyDeleteഅമ്മാതിരി ചവറിനെ ഒക്കെ മോശം സിനിമ എന്ന് പറയാന്‍ ഗഡ്സുണ്ടവാത്തിടത്തോളം മലയാളസിനിമ രക്ഷപ്പെടില്ല..
സാഗര്‍ ഏലിയാസ് ജാക്കിയില്‍ എനിക്ക് പ്രതീക്ഷ ഇല്ല...
ഇരുപതാം നൂറ്റാണ്ട് തന്നെ മോഹന്‍ലാലിന്റെ മോശം സിനിമകളില്‍ ഒന്നായിരുന്നു....
"സാഗര്‍ ഏലിയാസ് ജാക്കി" എന്നു പറയുന്ന രംഗം മാത്രം കൊള്ളാം...
വിന്‍സ് ഒരു മോഹന്‍ലാല്‍ ചിത്രത്തിന് മിക്സഡ് റെസ്പോണ്‍സ് എന്നു പറയേണം എങ്കില്‍ ബാക്കി ഞാന്‍ ഊഹിക്കുന്നു
എന്റെ പൊന്നു ചങ്ങായിമാരെ ഇത്തരം പുകഴ്ത്തലുകള്‍ കേട്ട് കാശു കളയല്ലേ.ഈ തല്ലിക്കൂട്ടിനെക്കുറിച്ച് റിവ്യൂ എഴുതാന്‍ തുനിയാതെ പടം കണ്ടവരുടെ അഭിപ്രായം പോസ്റ്റിയതിന് ദേ ഇവിടെ ഞാന്‍ തെറി കേട്ടു തുടങ്ങിക്കഴിഞ്ഞു.
ReplyDeleteഎന്തായാലും മനോഹരമായിരിക്കുന്നു .
ReplyDeleteഅഭിവാദ്യങ്ങള്‍
രായപ്പാ ..നീ ഭാവിയിലെ ഒരു സിനിക്ക് ആകും കേട്ടോ...........
ReplyDeleterayappa iniyenkilum satyam eshuthu
ReplyDeleteithu kandillel nashtamayene,,,,,,,,
ReplyDelete4/5 is too much.
ReplyDeleteToooooooooooooooooooooooo much....Ithra nalla oru revew aadyamayi kanukayanu jackikk... thumbs down..
ReplyDeletekashtam ingane review ezhuthunathilum bedham vere valla paniyum nokukayalle. itharam idangal engine duryupayogam cheyyam ennathinte mikacha udaharanama ithu
ReplyDelete