Nov 19, 2009

തും മിലേ


സംവിധാനം : കുണാല്‍ ദേശ്മുഖ്
നിര്‍മ്മാണം: മഹേഷ് ഭട്ട്
സംഗീതം: പ്രീതം
അഭിനേതാക്കള്‍ : ഇംറാന്‍ ഹാഷ്മി‍, സോഹ അലിഖാന്‍ തുടങ്ങിയവര്‍..



ജന്നത്ത് എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ കുനാല്‍ ദേശ്മുഖാണ് തും മിലേ ഒരുക്കിയിരിക്കുന്നത്. മഹേഷ് ഭട്ടിന്റെ മകന്‍ രാഹുല്‍ ഭട്ടിന്റെ തീവ്രവാദി ബന്ധം ആരോപിച്ച് ഗുജറാത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞിരിക്കുകയാണ് ഇപ്പൊള്‍...

പ്രേമിച്ച് ഒന്നിക്കുകയും പിന്നീട് അഭിപ്രായഭിന്നതകളാല്‍ പിരിയുകയും ചെയ്ത യുവാവും യുവതിയും ദീര്‍ഘകാലത്തിന് ശേഷം മുംബൈയിലെക്കൂള്ള ഫൈറ്റില്‍ വെച്ച് വീണ്ടും കണ്ടുമുട്ടുന്നതും പിന്നീട് മുംബയ് പേമാരിയിലും വെള്ളപ്പൊത്തിലും പെട്ടപ്പോള്‍ അവിടെ വിമാനമിറങ്ങുന്ന നായകനും നായികയും പ്രകൃതിയുടെ സംഹാരതാണ്ഡവത്തില്‍ നിസ്സഹായരായി നില്‍ക്കുമ്പോള്‍ തമ്മിലുള്ള സ്നേഹം പലപ്പോഴും പ്രകടമാകുന്നു. തങ്ങള്‍ തമ്മില്‍ പിണങ്ങിയത് നിസ്സാരകാര്യത്തിനാണ് എന്ന കാര്യവും അവര്‍ക്ക് തിരിച്ചറിയാനാകുന്നു. പിന്നീട് അവര്‍ ഒന്നാവുകയും ചെയ്യുന്നതാണ് കഥ.

ഫ്ലാഷ്ബാക്കില്‍ വരുന്ന പ്രണയരംഗങ്ങളില്‍ ഇംറ്രാനും സോനയും മോശമില്ലാതെ അഭിനയിച്ചിട്ടുണ്ട്... എന്നാല്‍ വെള്ളത്തില്‍ ഇറങ്ങിയപ്പോ രണ്ടും നനഞ്ഞ കോഴിയായി..
കുടിക്കാന്‍ പോലും വെള്ളത്തിനായി ജനങ്ങള്‍ ബുദ്ധിമുട്ടുന്ന മുംബൈയില്‍ തും മിലേയുടെ ആവശ്യത്തിനായി മഹേഷ് ഭട്ട് 24 ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ച് പ്രത്യേക സെറ്റ് നിര്‍മ്മിച്ചാണ് വെള്ളപ്പൊക്കരംഗങ്ങള്‍ ചിത്രീകരിച്ചത്... അത്രേം വെള്ളം നാട്ടുകാര്‍ക്ക് കുടിക്കാന്‍ കൊടുത്തിരുന്നേല്‍ അത്രേം പുണ്യമെങ്കിലും ഭട്ടിന് കിട്ടിയേനേ...

സെറ്റ് ഇട്ടാണ് പടം എടുത്തിരിക്കുന്നത് എന്ന് ചെറിയ പിള്ളേര്‍ക്ക് വരെ കണ്ടാല്‍ മനസിലാകും... കുണാലിന്റെ കഴിഞ്ഞ ചിത്രമായ ജന്നത്ത് അത്യാവശ്യം കണ്ടിരിക്കബിള്‍ ആയിരുന്നു എന്നാല്‍ ഇത് ഈശ്വരാ!!! ഒന്നും പറയേണ്ട.....

പിന്നെ രണ്ട് പാട്ടുകള്‍ വല്യ കുഴപ്പം ഇല്ല... കേള്‍ക്കാന്‍ കൊള്ളാം.. ബാക്കിയൊക്കെ മാത്തമാറ്റിക്സ് തന്നെ....... വെള്ളപ്പൊക്കത്തില്‍ അഭിനയിച്ചിരിക്കുന്ന എസ്ട്രാനടമ്മാരെയൊക്കെ സമ്മതിക്കണം... ഇമ്മാതിരി കൂതറയായി അഭിനയിച്ചിരിക്കുന്നതിന്... അതും പോട്ടെ.... എന്നെ സമ്മതിക്കണം.. ഇമ്മാതിരി കൂതറയൊക്കെ ഓസിക്കാണേലും ബങ്കളുരു ഫോറത്തിലെ പിവിആറാണേലും(ആദ്യായിട്ടാ എന്നിട്ടും ആരോടും പറഞ്ഞില്ലേ മോശമല്ലേ..) കണ്ട് സഹിക്കുന്നില്ലേ... ഹാശ്മി ഇതിലും നിരാശപ്പെടുത്തിയില്ലാ.... "ചുംബനം" ഇതിലും ഉണ്ട് രണ്ടെണ്ണം... (അവന്റെ തലേവരച്ച പെന്‍സില്‍ എന്റെ വീട്ടിന്റെ പറമ്പിലെങ്കിലും ഒന്ന് ഇട്ടിരുന്നേല്‍ എന്തായിരുന്നു)


ഗുജറാത്തില്‍ നിരോധിച്ചത് നന്നായി... അവരെങ്കിലും രക്ഷപെട്ടല്ലോ!!!



എന്റെ റേറ്റിങ്ങ് : 1.5/5


7 comments:

  1. അപ്പം അതും ഗോപി

    ReplyDelete
  2. ["തും മിലേയുടെ ആവശ്യത്തിനായി മഹേഷ് ഭട്ട് 24 ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ച് പ്രത്യേക സെറ്റ് നിര്‍മ്മിച്ചാണ് വെള്ളപ്പൊക്കരംഗങ്ങള്‍ ചിത്രീകരിച്ചത്... അത്രേം വെള്ളം നാട്ടുകാര്‍ക്ക് കുടിക്കാന്‍ കൊടുത്തിരുന്നേല്‍ അത്രേം പുണ്യമെങ്കിലും ഭട്ടിന് കിട്ടിയേനേ..."]

    സിനിമയെ സിനിമയായും സാമൂഹ്യപ്രവര്‍ത്തനത്തെ പുണ്യമായും കണക്കാക്കുക. സൊസൈറ്റിയുടെ അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ഉപാധിയല്ല സിനിമ. അത് ചെയ്യേണ്ടത് ഭരണകൂടവും അതിനോട് ബന്ധപ്പെട്ട ആളുകളുമാണ് എന്ന് സദയം മനസ്സിലാക്കുക.

    സിനിമ കാണാന്‍ കഴിഞ്ഞില്ല.മഹേഷ് ഭട്ടില്‍ നിന്ന് എക്സ്ട്രാ ഓര്‍ഡിനറി ഒന്നും പ്രതീക്ഷിക്കുന്നില്ല.

    ReplyDelete
  3. "സൊസൈറ്റിയുടെ അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ഉപാധിയല്ല സിനിമ. അത് ചെയ്യേണ്ടത് ഭരണകൂടവും അതിനോട് ബന്ധപ്പെട്ട ആളുകളുമാണ്"

    ഇടപെടുന്നതില്‍ ക്ഷമിക്കുക

    പ്രിയ നാസ്,
    അപ്പോള്‍ സിനിമയ്ക്കും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും സാമൂഹ്യ പ്രതിബദ്ധതയുടെ ആവശ്യമില്ലെന്നാണോ മാഷ് ഉദ്ദേശിക്കുന്നത്. ഈ പറയുന്ന സൊസൈറ്റി എന്ന് പറയുന്നത് മന്ത്രിയും സിനിമക്കാരനും ചിത്രകാരനും തോട്ടിപ്പണിക്കാരനും എല്ലാം ഉള്‍പ്പെടുന്നതാണ്. അവനില്ലെങ്കില്‍ സൊസൈറ്റിയില്ല സൊസൈറ്റിയില്ലെങ്കില്‍ സിനിമയുമില്ല. സാമൂഹ്യ പ്രതിബദ്ധത എന്നത് ഏതൊരുവന്‍റെയും കര്‍ത്തവ്യമാണ്. അത് ഭരണകൂടത്തിന്‍റെ മാത്രം ഉത്തരവാദിത്വവുമല്ല........

    ReplyDelete
  4. @മാറുന്ന മലയാളി

    കമന്റ് തെറ്റിദ്ധരിച്ചെന്നു തോന്നുന്നു.കലാകാരന്റേതായാലും സാമൂഹിക പ്രതിബദ്ധത തികച്ചും വ്യക്തിപരമാണ്. കല കലക്കും വേണ്ടിയാണെന്നും അല്ലെന്നും വിരുദ്ധാഭിപ്രായങ്ങളുണ്ട്.
    ഇവിടെ അതല്ല വിഷയം. ചാന്ദ്രയാന്‍ വിക്ഷേപിച്ചപ്പോള്‍ അത്രയും തുകകൊണ്ട് എത്ര ഇന്ത്യക്കാരുടെ പട്ടിണി മാറ്റാമായിരുന്നു എന്ന സാമാന്യവല്‍ക്കരണം പോലെ, ഒരു സിനിമയുടെ ഷൂട്ടിങ്ങിന് ചെയ്ത അമിത ചിലവ് കൊണ്ട് എത്രപേരുടെ ദാഹം തീര്‍ക്കാമായിരുന്നു എന്ന ബാലിശചിന്തയോടാണ് ഞാന്‍ പ്രതികരിച്ചത്. വര്‍ഗ്ഗീയതക്കെതിരെയുള്ള ഒരു സിനിമ ചിത്രീകരിക്കുമ്പോള്‍ ഒരു കലാപവും അതിനോടു ബന്ധപ്പെട്ട കാര്യങ്ങളും ചിത്രീകരിക്കുവാന്‍ അധികം ചിലവു വേണമെന്നു കരുതി, ആ ചിലവു കൊണ്ട് കലാപ ബാധിതരുടെ ബുദ്ധിമുട്ടു മാറ്റിക്കൂടെ എന്നു ചോദിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? കലാകാരന്‍ അവന്റെ മീഡിയയിലൂടെയാണ് പ്രതികരിക്കുന്നതും പ്രതിബദ്ധത നിറവേറ്റുന്നതും. അല്ലാതെ ഷൂട്ടിങ്ങ് ചെയ്യാതെ, സിനിമ എടുക്കാതെ അതിന്റെ പണം പട്ടിണി മാറ്റാന്‍ ചിലവഴിക്കുകയല്ല ചെയ്യേണ്ടത്. സാമൂഹ്യാവസ്ഥയെ തന്റെ മീഡിയയിലൂടെ ഭരണകൂടത്തേയും സമൂഹത്തേയും ബോദ്ധ്യപ്പെടുത്തുകയാണ് ചെയ്യേണ്ടത്. പട്ടിണി മാറ്റേണ്ടതും ജലക്ഷാമം തീര്‍ക്കേണ്ടതും കലാകാരനല്ല ഭരണകൂടമാണ്. അതിലേക്ക് ഭരണകൂടത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുക എന്ന കര്‍ത്തവ്യമാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരനുള്ളത്.

    (ഇനി, എന്തിനാണ് കോടികള്‍ മുടക്കി സിനിമ ചെയ്യുന്നത് അത്രയും തുകകൊണ്ട് കുറച്ചു പേരുടേയെങ്കിലും പട്ടിണി മാറ്റികൂടെ എന്നൊന്നും ചോദിച്ചേക്കല്ലേ കേട്ടോ; അതിനൊന്നും മറുപടിയില്ല) :)

    ReplyDelete
  5. @ NANZ

    ചേട്ടാ.... "കലാകാരന്‍ അവന്റെ മീഡിയയിലൂടെയാണ് പ്രതികരിക്കുന്നതും പ്രതിബദ്ധത നിറവേറ്റുന്നതും." എന്ന് പറഞ്ഞല്ലോ... അത് ലക്ഷ്യത്തില്‍ എത്തിയാല്‍ നന്ന് പക്ഷേ ഇതുപോലെ ഒരു വേസ്റ്റ് പടത്തില്‍ ഉപയോഗിച്ച് അത്രയും വെള്ളം പാഴാക്കിയപ്പോള്‍ മുംബൈയില്‍ കുറച്ച് കാലം ഉണ്ടായിരുന്നതിനാല്‍ സങ്കടം കൊണ്ട് പറഞ്ഞതാ അല്ലാതെ അത്രയും വിവരക്കേട് ഇല്ല ചേട്ടോ!!!!

    ReplyDelete
  6. 24 ലക്ഷം ലിറ്റര്‍ ഒഴുക്കിയപ്പോ ഇങ്ങനെ എന്നാല്‍
    ധേ ധനാ ധൻ എന്ന സിനിമയുടെ കൈ്ളമാക്സ് ചിത്രീകരിക്കാൻ പ്രിയൻ ചെലവഴിച്ചത് 84 ലക്ഷം ലിറ്റർ വെള്ളമാണ് ഇതിന് എന്ത് പറയുന്നു രായപ്പാ?

    ReplyDelete
  7. ഇതിനൊക്കെ മറുപടി പറയാന്‍ ഞാനാരാ അനോണിച്ചേട്ടാ.... 24 ലക്ഷം വെള്ളം ഉപയോഗിച്ചു എന്ന് അറിഞ്ഞപ്പോ എനിക്ക് തോന്നിയത് പറഞ്ഞു അത്രമാത്രം.... ഞാനില്ല എന്നെ വിട്ടേക്ക്.... 24ഓ 84ഓ എത്രവേണെലും ഉപയോഗിച്ചോട്ടെ..... നമ്മള് സ്കൂട്ടായി............

    ReplyDelete