Nov 22, 2009

അജബ് പ്രേം കി ഗസബ് കഹാനി


കഥ, സംവിധാനം : രാജ്കുമാര്‍ സന്തോഷി
നിര്‍മ്മാണം: രമേഷ് എസ് തരുണി
സംഗീതം: പ്രീതം
അഭിനേതാക്കള്‍ : രണ്‍ബീര്‍‍, കത്രീന കൈഫ്, ഉപന്‍ പട്ടേല്‍ തുടങ്ങിയവര്‍..



പ്രമുഖ ബോളിവുഡ് സംവിധായകനായ രാജ്കുമാര്‍ സന്തോഷിയുടെ ഏറ്റവും പുതിയ ചിത്രമാണ് "അജബ് പ്രേം കി ഗസബ് കഹാനി" തന്റെ പഴയ ചിത്രങ്ങളില്‍ നിന്നും വെത്യസ്തമായി തികച്ചും ഒരു കോമഡി ചിത്രമാണ് സന്തോഷി ഒരുക്കിയിരിക്കുന്നത്.


തികച്ചും അലസനായ ജീവിതത്തെ പറ്റിയാതൊരു ചിന്തയും ഇല്ലാത്ത ഒരു ചെറുപ്പക്കാരനാണ് പ്രേം. ഹാപ്പി ക്ലബ് എന്ന സ്ഥലത്തെ പ്രധാന അലമ്പ് ക്ലബിന്റെ പ്രസിഡന്റും കൂടിയാണ് പ്രേം.. പ്രേമിക്കുന്നവരെ എങ്ങനേയും ഒന്നിപ്പിക്കുന എന്നതാണ് ക്ലബിന്റെ മോട്ടോ... പ്രേമിന്റെ ജീവിതത്തിലെക്ക് ജെന്നിഫര്‍ എന്ന പെണ്‍ കുട്ടിവരുന്നതും പ്രേമിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കഥ.


ലോജിക്ക് ഒന്നും ഇല്ലാത്ത പ്രീയദര്‍ശന്‍ മോഡല്‍ തമാശകളാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഡബിള്‍മീനിങ്ങുകള്‍ ഇല്ലാത്തതും തികച്ചും കാര്‍ട്ടൂണിഷ് ആയതും ആയ ഒരു കോമഡികളാല്‍ സമ്പന്നമാണ് ചിത്രം... പല തമിഴ് മലയാള ചിത്രങ്ങളുടെ വിദൂര സാമ്യം ഉണ്ട് കഥയ്ക്ക് എന്നാല്‍ ഇതൊന്നും ചിത്രം ആസ്വദിക്കുന്നതില്‍ നിന്നും നമ്മള്‍ പിന്നോട്ടടിക്കുന്നില്ല. സല്‍മാന്‍ ഖാന്‍ ഗസ്റ്റ് അപ്പിയറന്‍സില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് ചിത്രത്തില്‍ അതും സല്‍മാന്‍ ആയിത്തന്നെ.

രണ്‍ബീറും കത്രീനയും തകര്‍ത്ത് അഭിനയിച്ചിരിക്കുന്നു ചിത്രത്തില്‍. എന്നാല്‍ ചിത്രത്തില്‍ പുതുമയുള്ളതായി വല്ലതും ഉണ്ട് എന്ന് തോന്നുന്നില്ല... പലചിത്രങ്ങളിലും വിജയിച്ച പല ഫോര്‍മുലകളും ഉപയോഗിച്ച് വിജയകരമായി ഒരു വിഭവം ഉണ്ടാക്കിയിരിക്കുന്നു സന്തോഷി.
കാമുകനെ വിട്ട് നല്ലവനും ശുദ്ധഗതിക്കാരനും അവരുടെ പ്രേമത്തില്‍ ഹെല്‍പ്പ് ചെയ്തവനുമായ നായകനെ തേടിപ്പോകുന്ന നായികയെ ഒരു നൂറ് പടത്തിലെങ്കിലും നമ്മള്‍ കണ്ടതാണെങ്കിലും ഇതിലും രാജ്കുമാര്‍ സന്തോഷി ആ ഫോര്‍മുല തന്നെ ഉപയോഗിച്ചിട്ടുണ്ട്.


ഗാനങ്ങള്‍ വല്യകുഴപ്പമില്ല എന്നേ പറയാനാകൂ... എനിക്ക് വലുതായി ഒരു പാട്ടും ഇഷ്ട്ടപ്പെട്ടില്ല. എന്നാല്‍ പിക്ചറൈസേഷന്‍ നന്നായിട്ടുണ്ട്. സംഘട്ടനങ്ങള്‍ നമ്മുടെ പ്രീയദര്‍ശന്റെ പഴയ മലയാളം ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ്....


മറ്റെല്ലാം മറന്ന് കുറച്ച് സമയം ചിരിക്കാനാണെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി ഈ പടത്തിന് കയറാം... ഒരു നഷ്ട്ടവും ഉണ്ടാകില്ല പക്ഷേ സിനിമ കഴിഞ്ഞ് നിങ്ങള്‍ക്ക് കൂടെ കൊണ്ടുവരാന്‍ ചിത്രത്തില്‍നിന്നും ഒന്നും കിട്ടില്ല.....

എന്റെ റേറ്റിങ്ങ് : 3.5/5

4 comments:

  1. കണ്ടിരിയ്ക്കാം അല്ലേ?

    ReplyDelete
  2. സാധാരണ നീ സിനിമ കഴിഞ്ഞ് വരുമ്പോള്‍ കൂടെ അതിലെ നായികയെയും കൊണ്ട് വരാറുണ്ടൊ ??

    ReplyDelete