Oct 20, 2009

ആദവന്‍

സംവിധാനം,: കെ എസ് രവികുമാര്‍
കഥ: രമേഷ് ഖന്ന
നിര്‍മ്മാണം: ഉദയനിധി സ്റ്റാലിന്‍
സംഗീതം: ഹാരിസ് ജയരാജ്
അഭിനേതാക്കള്‍ : സൂര്യ, മുരളി, വടിവേലു, നയന്‍താര, സരോജാദേവി തുടങ്ങിയവര്‍..കെ. എസ് രവികുമാറിന്‍റെ ആദവന്‍ ഈ ദീപാവലിക്ക് റിലീസായി. ദശാവതാരത്തിന് ശേഷം രവികുമാറും അയന് ശേഷം സൂര്യയും വെള്ളിത്തിരയില്‍ എത്തുന്നു എന്നതിനാല്‍ റിലീസിന് മുന്നേതന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ആദവന്‍. മലയാളത്തിന്‍റെ പ്രിയ താരം മുരളി അവസാനം അഭിനയിച്ച ചിത്രമാണ് ആദവന്‍. തമിഴകത്തിന്‍റെ പഴയ രോമാഞ്ചം സരോജാ ദേവി വളരെ കാലത്തിന് ശേഷം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ആദവന് ഉണ്ട്. വിദേശസ്റ്റണ്ട് താരങ്ങള്‍ അണിനിരക്കുന്ന ഫൈറ്റ് സീക്വന്‍സാണ് ഈ ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റ് കരുണാനിധിയുടെ കൊച്ചുമകന്‍ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉദയനിധി അതിഥി വേഷത്തിലെത്തുന്നുമുണ്ട്.


കൊല്‍ക്കെത്തയിലാണ് കഥ നടക്കുന്നത്. വാടകക്കൊലയാളി ആയ "ആദവന്‍" പുതിയ അസൈന്‍മെന്റ് കിട്ടി ഒരു ജഡ്ജിനെ കൊല്ലാന്‍ പോകുന്നു ഒരിക്കലും ലക്ഷ്യം പിഴച്ചിട്ടില്ലാത്ത ആദവന് ഇത്തവണ ലക്ഷ്യം പിഴക്കുന്നു. പിന്നെ ആ ജഡ്ജിനെ കൊല്ലേണ്ടത് തന്റെ നിലനില്‍പ്പിന് തന്നെ ആവശ്യമാണ് എന്ന് പറഞ്ഞ് 10 ദിവസത്തിനകം ജഡ്ജിനെകൊല്ലും എന്ന് ചലഞ്ജ് ചെയ്യുന്നു പിന്നെ ആ വീട്ടില്‍ ഒരു വേലക്കാരനായി കടന്ന് ചെല്ലുന്നു. ആവീട്ടുകാര്‍ എല്ലാവരും ആദവനെ ഇഷ്ട്ടപ്പെട്ട് തുടങ്ങുന്നു ആദവന് ആ വീടിനോട് തന്നെ ഒരു അറ്റാച്ച് മെന്റ് ഉണ്ടാകുന്നു ആദവന്‍ ജഡ്ജിനെ കൊല്ലുമോ? അതോ ആദവനെ അസൈന്‍മെന്റിന് അയച്ചവര്‍കൊല്ലുമോ? എന്നൊക്കെയാണ് ബാക്കി കഥ.... കഥയുടെ പ്രധാന പോരായ്മ ഊഹിക്കാന്‍ പറ്റുന്ന കഥാഗതിയാണ് പിന്നെ രണ്ടാം പകുതിയിലെ ഇഴയുന്ന കഥപറച്ചിലും...


ചിത്രത്തിന്റെ ആദ്യ പകുതി ഒരു കിടിലന്‍ ഹോളീവുഡ് ചിത്രത്തിന്റെ ഇഫക്റ്റുകളോടെ അവതരിപ്പിച്ചിരിക്കുന്നു എന്നാല്‍ രണ്ടാം പകുതി നമ്മളെ വല്ലാതെ ബോറഡിപ്പിക്കും ആദ്യപകുതിയുടെ ഇംപാക്റ്റ് പോലും രണ്ടാം പകുതി കൊന്ന് കൊലവിളിച്ച് നമ്മുടെ കയ്യില്‍തരും... എന്നാല്‍ പല ഗറ്റപ്പുകളില്‍ സൂര്യ പതിവുപോലെ കലക്കിയിരിക്കുന്നു. സൂര്യയുടെ കുട്ടിക്കാലവും സൂര്യയെ ഗ്രാഫിക്സില്‍ ചെറിയതാക്കികാണിച്ചത് കൊള്ളാമായിരുന്നെങ്കിലും പാഴ്ചിലവായിത്തോന്നി. ജഡ്ജായി വന്ന മുരളിയും തന്റെ ഭാഗം മികച്ചതാക്കി... പ്രധാനമായും എടുത്ത് പറയേണ്ടത് "വൈകൈപുയല്‍ വടിവേലുവിനെ" പറ്റിയാണ് സാധാരണ കോമഡി? കാണിച്ച് മനുഷ്യനെ ക്ഷമയുടെ നെല്ലിപ്പടി കാണിക്കാറുണ്ടെങ്കിലും ഈ ചിത്രത്തില്‍ വടിവേലു കലക്കിയിരിക്കുന്നു വടിവേലു വരുന്ന ഒരു സീനിലും ചിരിക്കാതിരിക്കാനാകില്ല നമുക്ക്.... സരോജാദേവിയും മോശമാക്കിയില്ല...

ഗാനങ്ങള്‍ എല്ലാം കൊള്ളാവുന്നതാണേലും(കേള്‍ക്കുമ്പോ പല പാട്ടുകള്‍ ഓര്‍മ്മവരും എന്നാലും കൊള്ളാം) തിയേറ്ററില്‍ കാണുമ്പോ നമുക്ക് കൂവലോ മാനിയ വരും.... വല്ലാതെ ഉറക്കവും സിനിമയുടെ മൊത്തം സ്പീടിനെതന്നെ അത് വല്ല്ലാതെ ഇഫക്റ്റ് ചെയ്തിട്ടുണ്ട്... അതില്‍ തന്നെ സെകന്റ് ഹാഫില്‍ 3 പാട്ട് ഇട്ട് മനുഷ്യനെ കൊന്നിട്ടുണ്ട്... ഫൈറ്റ് രംഗങ്ങള്‍ എല്ലാം ഹോളീവുഡ് ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഉള്ളതാണ്... അയന്റെ ഹാങ്ങ്ഓവര്‍ ആയിരിക്കാം ഒരു കിടിലന്‍ ചേസിങ്ങ് രംഗവും ഉണ്ട്.. ഡിസ്ടിക്ക് ബി 13 എന്ന റഷ്യന്‍ ചിത്രത്തില്‍ ഒരു ചേസിങ്ങ് രംഗം അതേ പടി എന്ന് പറയാന്‍ പറ്റില്ല എന്നാലും തന്നാലാകും വിധം കോപ്പിയടിച്ചിട്ടുണ്ട് നമ്മുടെ രവികുമാര്‍ ചേട്ടന്‍


പാവും നയന്‍താരക്കൊച്ചിന് ഇപ്പോ സിനിമ കുറവാണെന്ന് തോന്നുന്നു... ഒന്നും തിന്നാനും കിട്ടാറില്ല എന്ന് തോന്നുന്നു ആകെ മെലിഞ്ഞുണങ്ങി ക്ഷീണിച്ചു പാവം ... ഹിന്ദിയില്‍ കരീനക്കച്ചും ഈ ഉണങ്ങലോമാനിയ പിടിച്ച് നടക്കുവാ!!!! എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ എന്ന് പറഞ്ഞപോലെ എന്തിനോ വേണ്ടി വന്ന് പോകുന്ന നയന്‍സ്... പണ്ടൊക്കെ നയസ് എന്ന് പറഞ്ഞാല്‍ ഹരമായിരുന്നു ഇപ്പോ ഭയം ആണ് ആ സിനിമ ഗോവിന്ദ!!! ആകുമല്ലോ എന്ന് ആലോച്ചിച്ചുള്ള ഭയം...

മൊത്തത്തില്‍ ഒരു കിടിലന്‍ ചിത്രം ആക്കാവുന്ന സിനിമയെ സംവിധായകന്‍ കൊന്ന് കൊലവിളിച്ച് ആവറേജ് ചിത്രമാക്കിയിരിക്കുന്നു എന്ന് പറയാം.. എന്നിട്ട് അവസാനം സംവിധായകനും പ്രൊഡ്യൂസറും ഗസ്റ്റ് അപ്പിയറന്‍സും... അമ്മേ സമ്മതിക്കണം!!!!!!!!

കാണണോ? കണ്ടോ സീഡി ഇറങ്ങുമ്പോ...!!!!!


എന്റെ റേറ്റിങ്ങ് : 2.5/5

13 comments:

 1. "രുണാനിധിയുടെ മകന്‍ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് "
  Udayanithi is not the son of Karunanithi, he is the grandson of Karunanithi (Son of Stalin). Thanks for review

  ReplyDelete
 2. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി..... തെറ്റ് തിരുത്തിയിട്ടുണ്ട്......

  ReplyDelete
 3. കൂവലോമാനിയ, ഉണങ്ങലോമാനിയ.....
  ഇനി കാണണോമാനിയ, അതോ കാണണോഫോബിയ (അഥവാ കാണാതിരിക്കണോമാനിയ)?

  ReplyDelete
 4. അപ്പോ സീഡി വരട്ടെ. എന്നിട്ട് കാണാം

  റിവ്യൂവിന് നന്ദി.

  ReplyDelete
 5. കാണണം എന്ന് ഉണ്ടായിരുന്നു ഇനി വേണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു... എന്തായാലും റിവ്യുവിന് നന്ദി

  ReplyDelete
 6. പണ്ടൊക്കെ നയസ് എന്ന് പറഞ്ഞാല്‍ ഹരമായിരുന്നു ഇപ്പോ ഭയം ആണ്

  aval pretham onnum allalo engane pedipikan:P

  ReplyDelete
 7. പ്രേതം ആണേല്‍ പിന്നെം കൊള്ളാമായിരുന്നു... ഇത് അതിലും കഷ്ട്ടമാ...

  ഓടോ : ഇങ്ങനെ Anonymous ആയി കമന്റാതെ സ്വന്തം ഐഡിയില്‍ കമന്റൂ...

  ReplyDelete
 8. nee poda thendi njan eshtamulla pole commentum. Bledy begger??

  ReplyDelete
 9. അടിപൊളി റിവ്യൂ..
  ഈ അനോണി ആരെടാ ???

  ReplyDelete
 10. അബ്കാരിച്ചേട്ടാ... അവരവരുടെ സംസ്കാരമല്ലേ അവരവര്‍ കാണിക്കൂ... ആ അനോണിയുടെ അസംസ്കാരം അദ്ദേഹം കാണിച്ചു.. അത്രയേ ഉള്ളൂ..

  ReplyDelete
 11. റിവ്യൂ കൊള്ളാം. ഇനി പടം കാണട്ടേ...

  ReplyDelete
 12. ഡിസ്ടിക്ക് ബി 13 എന്ന റഷ്യന്‍ ചിത്രത്തില്‍ ഒരു ചേസിങ്ങ് രംഗം അതേ പടി എന്ന് പറയാന്‍ പറ്റില്ല എന്നാലും തന്നാലാകും വിധം കോപ്പിയടിച്ചിട്ടുണ്ട് നമ്മുടെ രവികുമാര്‍ ചേട്ടന്‍

  ReplyDelete
 13. തെമ്മാടിOctober 23, 2009 at 6:31 AM

  അവസാനം സംവിധായകനും പ്രൊഡ്യൂസറും ഗസ്റ്റ് അപ്പിയറന്‍സും... അമ്മേ സമ്മതിക്കണം!!!!!!!! സമ്മതിക്കണോ സമ്മതിച്ചിരിക്കുന്നു പോരെ!!!

  കുറച്ചൂടെ നന്നാക്കാമായിരുന്നു സിനിമയും റിവ്യുവും

  ReplyDelete