Dec 29, 2009

3 ഇഡിയറ്റ്സ്സംവിധാനം : രാജ്‌കുമാർ ഹിരാനി
കഥ :ചേതന്‍ ഭഗവത്
തിരക്കഥ : രാജ്‌കുമാർ ഹിരാനി, അഭിജിത് ജോഷി
നിര്‍മ്മാണം : വിനോദ് ചോപ്ര
സംഗീതം: ശന്തനു മൌയിത്ര
അഭിനേതാക്കള്‍ : അമീര്‍ ഖാന്‍, മാധവന്‍, ഷര്‍മന്‍ ജോഷി, ബൊമ്മന്‍ ഇറാനി, കരീനകപ്പൂര്‍ തുടങ്ങിയവര്‍മുന്നാഭായി ചിത്രങ്ങളിലൂടെ പ്രശസ്തനായ രാജ്‌കുമാർ ഹിരാനിയുടെ ഏറ്റവും പുതിയ ചിത്രമാണ് 3 ഇഡിയറ്റ്സ്. അമീന്‍ഖാനും മാധവനും ഷര്‍മ്മനും 23കാരമ്മാരായ കോളേജ് കുമാരന്‍മാരായി അഭിനയിക്കുന്നു എന്നതും. അമീര്‍ഖാന്റെ കഴിഞ്ഞ കുറേകാലങ്ങളായുള്ള ഫിലിം സെലക്ഷനും കൊണ്ടുതന്നെ വളരെ അധികം പ്രതീക്ഷ വെച്ച് പുലര്‍ത്തിയ ചിത്രമാണ് ഇത്. കൂടാതെ മുന്നാഭായി ചിത്രം കഴിഞ്ഞ് ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രം എന്നതുകൊണ്ടുതന്നെ പ്രതീക്ഷകളുടെ അമിതഭാരമാണ് ചിത്രത്തിന്. ചേതന്‍ ഭഗവതിന്റെ ഫൈവ് പോയന്റ് സംവണ്‍സ് എന്ന ബെസ്റ്റ് സെല്ലര്‍ നോവനിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


ഫര്‍ഹാന്‍ ഖുറേഷി(മാധവന്‍), രാജു റസ്തോഗി(ഷര്‍മന്‍ ജോഷി) എന്നീ രണ്ട് സുഹൃത്തുക്കള്‍ തങ്ങളുടെ കൂടെ എഞ്ചീനീയറിങ്ങ് കോളേജില്‍ പഠിച്ച രാഞ്ചോഡ്ദാസ് ശ്യാമില്‍ദാസ് ഛാഞ്ചോഡ്(അമീര്‍ ഖാന്) എന്ന സുഹൃത്തിനെ അന്വേഷിച്ച് നടത്തുന്ന യാത്രയാണ് കഥ അതിനിടയില്‍ അവരുടെ കോളേജ് ലൈഫും വരുന്നു. കോളേജില്‍ 3 ഇഡിയറ്റ്സ് എന്ന് അറിയപ്പെടുന്ന ഇവര്‍ കോളേജ് കഴിഞ്ഞ ശേഷം രാഞ്ചോഡ്ദാസിനെ കണ്ടിട്ടില്ല. കോളേജില്‍ ഇവരുടെ കൂടെ ഉണ്ടായിരുന്ന ചധുര്‍ രാമലിംഗം എന്ന ഇവരുടെ ശത്രുവില്‍ നിന്നാണ് രാഞ്ചോഡ്ദാസിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത് ആയാത്രയില്‍ അവര്‍ രാഞ്ചോഡ്ദാസിനെ പ്രേമിച്ച പെണ്ണിനെയും കല്യാണപന്തലില്‍നിന്നും പൊക്കുന്നു. രാഞ്ചോഡ്ദാസ് ഒരു "കൂള്‍ ഗയ്" ആണ് അവന്‍ ഇവരുടെ എല്ലാവരുടെ ജീവിതത്തിലും ഒരുപാട് സ്വാധീനം ഉണ്ടാക്കിയിട്ടുള്ള ആളാണ്.... രാഞ്ചോഡ്ദാസ് ഇപ്പോ എവിടെയാണ് അവന്‍ എന്തിനാണ് എല്ലാവരില്‍ നിന്നും മാറിനില്‍ക്കുന്നത് എന്നതാണ് ബാക്കി കഥ.


സിനിമയെ പറ്റി എന്താ പറയേണ്ടത് സൂപ്പര്‍ബ്.... ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. മനോഹരമായ തിരക്കഥ. ഓരോ കഥാപാത്രങ്ങള്‍ക്കും സ്വന്തം വ്യക്തിത്വം... ഓരോ കഥാപാത്രങ്ങളും ശ്രദ്ധേയം... മനോഹരമായ കഥ... ലോജിക്കിന്റെ ചെറിയ പ്രശ്നം ഉണ്ടെങ്കിലും നമുക്ക് അതെല്ലാം മറക്കാം, രസകരമായ കഥാഗതി, സിനിമക്ക് നീളക്കൂടുതല്‍ ഉണ്ടെങ്കിലും ഒരു നിമിഷം പോലും ബോറഡിക്കില്ല.


മൂന്ന് ഇഡിയറ്റുകളെ പറ്റി എന്താ പറയുക മൂന്നുപേരും കഥാപാത്രങ്ങളായി ജീവിക്കുകയാണ്... 40 കാരനായ അമീര്‍ ആണ് 23 വയസ്സ്കാരനായ രാഞ്ചോഡ്ദാസ് ശ്യാമില്‍ദാസ് ഛാഞ്ചോഡ് ആയി അഭിനയിച്ചത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസം കിളവമ്മാരായ മലയാള സൂപ്പര്‍ വേസ്റ്റുകള്‍ ഇവരെയൊക്കെ കണ്ട് പഠിക്കണം. മാധവനും ഷര്‍മന്‍ ജോഷിയും കട്ടക്ക് കട്ട പിറകെയുണ്ട്... എന്നാല്‍ ഇവരെയും കടത്തിവെട്ടുന്നത് "വൈറസ്" എന്ന ബൊമ്മന്‍ ഇറാനിയാണ്... ഹൊ! എനിക്കിനിയും പുകഴ്ത്താന്‍ വയ്യ!!!
കരീന പേരിന് വന്നിട്ട് പോകുന്നു കാര്യമായിട്ടൊന്നും ചെയ്യാനില്ല... എന്നാലും സ്ഥിരം മസാല വേഷങ്ങളില്‍ നിന്നും മാറി നിക്കുന്ന ഒരു നായിക വേഷമാണ് ഇതില്‍. മറ്റൊരു ശ്രദ്ധേയ കഥാപാത്രം ചധുര്‍ രാമലിംഗം എന്ന കഥാപാത്രം അവതരിപ്പിച്ച ഓമി വൈദ്യ ആണ്...

ഗാനങ്ങള്‍ കഥയുടെ മൂഡിനനുസരിച്ച് പോകുന്നുണ്ട്... നിങ്ങള്‍ ഒരിക്കലും മിസ്സ് ചെയ്യാന്‍ പാടില്ലാത്ത ഒരു ചിത്രമാണ് ഇത്. സിനിമ കാണുമ്പോ ഒരിക്കലെങ്കിലും രാഞ്ചോഡ്ദാസ് ശ്യാമില്‍ദാസ് ഛാഞ്ചോഡിന്റെ കൂടെ ആ ക്യാമ്പസ്സില്‍ പഠിക്കാന്‍ കൊതിതോന്നാത്തവരില്ല... 3 ഇഡിയറ്റ്സ് ആകാന്‍ കൊതിക്കാത്തവരും.


ഒന്നുരണ്ട് ലോജിക്കിന്റെ പ്രശ്നങ്ങള്‍ കഥയ്ക്ക് ഉണ്ട് എന്നാല്‍ അത് നിങ്ങളുടെ സിനിമാ ആസ്വാദനത്തിന് തടസമാകും എന്നതിനാല്‍ പറയുന്നില്ല... എന്തൊക്കെ പറഞ്ഞാലും മലയാള സിനിമയില്‍ ഇങ്ങനെ ഒരു ചിത്രം 20 വര്‍ഷം കഴിഞ്ഞാലും വരും എന്ന് എനിക്ക് തോന്നുന്നില്ല.


എന്റെ റേറ്റിങ്ങ് : 4.6/5


18 comments:

 1. chatha padam..... amir kahnekke ......kilakkan.....poyikoodee..chumma oro oro akrri padagal.padachu viddanayittu.....

  ReplyDelete
 2. Nice review..Have seen the movie yesterday..Wonderful film. Definitely it will pass a positive energy. Kudos to Aamir/Rajkumar Hirani/Boman Hirani and other cast and crew.
  A must watch

  ReplyDelete
 3. :-)പറ്റിയാല്‍ ഒന്നുകൂടി കാണണം. അല്ലെങ്കില്‍ ഡി.വി.ഡി. ഇറങ്ങുമ്പോള്‍ അതു മേടിച്ച് പലവട്ടം കാണണം. ബലാത്കാര്‍-ചമത്കാര്‍ പ്രസംഗം, ചിരിച്ചു മരിച്ചു... :-D
  --

  ReplyDelete
 4. good review.. good to hear it is a must see!!

  ReplyDelete
 5. "all izz well" മില്ലീമീറ്റര്‍, ബലാത്കാര്‍ അങ്ങനെ മറക്കാന്‍ പറ്റാത്ത് പലതും ഉണ്ട് ചിത്രത്തില്‍ 2009ല്‍ ഇറങ്ങിയ മികച്ച ഇന്ത്യന്‍ ചിത്രം എന്ന് തന്നെ പറയാം ഇതിനെ...

  ReplyDelete
 6. i dont think its a great movie...u r simply a cinema braanthan only..not a good crtic...

  i felt...its almst same as munna bhai n lage raho..
  same shots...charectors n story back ground changed...dats it..

  if those movies are in ur mind..u will get bored also..

  but...aaamir did welll...hav to accept that. and boman...hats off...

  madhavan ...same as in all other movies...

  ReplyDelete
 7. angane padam muzhuvan kandutheerthu. ellavarudeyum nalla prashamsa kettu orupadu pratheekshakalumayi padam kandu,pakshe ee parayunna athrayonnum enikku thoniyilla. munnabhai seriesinte aduthonnnum ethunilla ee cinema. ithinu munpu kanathatho kelkathatho aya themum alla. life is beautiful,happy days thudangiya pala cinemakalilum ithine pala pala ghadakangal mupu vannitundu. main story munnabhai mbbs thanne aanu. ithu engg college aanennu maathram. dean aayi boman irani, iraniye choriyunna nayakan, iraniyude makalanu heroine, avarumayi heroikku love, avasanam makal achanodu kure dialogue adikunnu achan nannavunnu. ellam ariyunna,ellam thikangha nayakanmare enikku pande ishtamalla,chila jayam ravi cinemakal pole undu. comediyum athe munnabhaiyude athra varilla. emotional scenesum impact undakkiyilla. acting ellavarudeyum nannayirunnu especially madhavan. sharman chila sceneukalil over aaki. kareena was natural best. aamir also did is part right.
  Rating :- 3/5

  ReplyDelete
 8. Yaar ..... I am sure that you have not read the novel... The movie is nowhere related to the novel except in the point of 3 students coming to study in an engineering college ... Director simply killed the novel for the heroic stupidity of Amir .. I think original novel can be remade in some other language, may be in Tamil in an original way.. please try to read the novel before writing such (so called ) "novel based film" review...

  ReplyDelete
 9. പടം ഇന്നലെയാണ് കണ്ടത്. നമിച്ചു പോകുന്ന ചില സീന്‍സ്.. ജസ്റ്റ്‌ ലൈക്‌.. ആ സീനിയര്‍ പയ്യന്‍ റൂമില്‍ മരിച്ചു കിടക്കുന്നത് അവതരിപ്പിച്ച രീതി..
  പിന്നെ രാജുവിന്റെ കാലില്‍ കുടുങ്ങി ഒരു ലൈറ്റ് പൊട്ടുന്നത് .. ഇവന്മാര് എക്സാം പേപ്പര്‍ കൊടുക്കുന്ന സിറ്റുവേഷന്‍.. അതൊക്കെ തകര്‍ത്തു..
  പിന്നെ അരോചകമായ ചില കുത്തിതിരുകലുകള്‍..അതൊഴിച്ചാല്‍ പടം excellent ..!

  i give 4 point someone out of 5

  ReplyDelete
 10. 2000-നു ശേഷം ഇറങ്ങിയ ഏറ്റവും മികച്ച ബോളിവുഡ്‌ പടം എന്ന്‌ എവിടെയോ വായിച്ചതിന്‍പ്രകാരമാണ്‌ കാണാന്‍ പോയത്‌. ബ്ലോഗര്‍മാരുടെ പ്രശംസ കൂടിയായപ്പോള്‍ ഇരിക്കപ്പൊറുതി ഇല്ലാതായി. പടം ഇഷ്ടപ്പെട്ടു. സിറ്റ്വേഷന്‍ കോമഡി എന്താണെന്ന്‌ മലയാളം ഇതില്‍ നിന്നു പഠിക്കണം.
  പക്ഷേ, യൂത്ത്‌ഫുള്‍നെസ്സില്‍ റംഗ്‌ദേ ബസന്തി തന്നെയാണ്‌ നമ്പര്‍ വണ്‍. ത്രീ ഇഡിയട്ട്‌സിന്റെ കഥ പറച്ചിലില്‍ ആ 'ലോജിക്കിന്റെ പ്രശ്‌നം' ഫീല്‍ ചെയ്‌തു. എങ്കിലും സമ്മതിക്കാതെ വയ്യ. അഭിജിത്‌ ജോഷി മൂന്നുകൊല്ലം പണിയെടുത്തിട്ടാണ്‌ തിരക്കഥ തയ്യാറാക്കിയതെന്ന്‌ അമീര്‍ ഖാന്‍ വ്യക്തമാക്കിക്കഴിഞ്ഞല്ലോ. അപ്പോ ഈ ഫിനിഷിംഗില്‍ അത്ഭുതമൊന്നുമില്ല.

  ReplyDelete
 11. വളരെ അപൂര്‍വമായി മാത്രം ഹിന്ദി സിനിമ കാണുന്ന എനിക്ക് ഈ ചിത്രം വല്ലാതെ ഇഷ്ടപ്പെട്ടു.

  ReplyDelete
 12. ഇവരീ പറയുന്ന പോലെ ഒരത്ഭുത സിനിമയാണെന്ന് എനിക്ക് തോന്നിയില്ല..
  പറഞ്ഞ പോലെ മുന്ന ഭായി ഹാങ്ങ്‌ ഓവര്‍ പലയിടത്തും കാണാം.
  അമീറിന്റെ പ്രകടനമാണ് ഗംഭീരമായത്‌..

  ReplyDelete
 13. മികച്ച ചിത്രം തന്നെയാണ്.. ബോളിവുഡില്‍ ഇറങ്ങുന്ന ചവറുകള്‍ക്കിടയില്‍ എന്തൊരാശ്വാസം ആണ് ഇത്തരം ചിത്രങ്ങള്‍ ! ശുദ്ധമായ കോമഡി ആണ് ഇതിന്റെ ഹൈലൈറ്റ്. പക്ഷെ നിക്ക് മുന്നഭായിയുമായി വലിയ സാമ്യം ഒന്നും തോന്നിയില്ല.
  തുസി ഗ്രെയ്ത്റ്റ് ഹോ തോഫാ കുബൂല്‍ കരോ !!!

  ReplyDelete
 14. http://moviesasisee.blogspot.com/2010/03/3-idiots-as-i-see-it.html


  എന്‍റെ കണ്ണിലൂടെ ത്രീ ഇടിയട്ട്സ്

  ReplyDelete