കഥ, സംവിധാനം : ജയിംസ് കാമറൂണ്‍
നിര്‍മ്മാണം : ജയിംസ് കാമറൂണ്‍, ജോന്‍ ലാന്‍ഡാവ്
സംഗീതം: ജയിംസ് ഹോണര്‍
അഭിനേതാക്കള്‍ : സാം വര്‍ത്തിംഗ്ടണ്‍, സോയി സല്‍ദാന, സ്റ്റീഫന്‍ ലാംഗ് തുടങ്ങിയവര്‍
ടെര്‍മിനേറ്റര്‍, എലിയന്‍സ്, ടൈറ്റാനിക്ക്, ട്രൂ ലൈസ് എന്നീ ഇതിഹാസ സിനിമകള്‍ ഒരുക്കിയ ജെയിംസ് കാമറൂണിന്റെ ഏറ്റവും പുതിയ സിനിമയാണ് അവതാര്‍. 1500 കോടി രൂപ മുടക്കി വര്‍ഷങ്ങള്‍ എടുത്ത് നിര്‍മ്മിച്ചതാണ് ഈ ചിത്രം. ഗ്രാഫിക്സ്സും യഥാര്‍ഥ ഷോട്ടുകളും തിരിച്ചറിയാനാകാത്തവിധം ഇണക്കിച്ചേര്‍ത്താണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 2D,3D,Imax 3D ഫോര്‍മാറ്റുകളില്‍ ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.
"കഥ നടക്കുന്നത് 2154-ലാണ്. പാണ്ടോറ എന്ന സാങ്കല്‍പ്പിക ഗ്രഹത്തിലേക്ക് അത്യാഗ്രഹികളായ മനുഷ്യര്‍ കടന്നുവരുന്നതും ഭൂമിയുടെ അതിജീവനത്തിനായി ഈ ഗ്രഹത്തിലുള്ള അമൂല്യധാതു കൊള്ളയടിക്കാനായി അവിടത്തെ അന്തേവാസികളായ നാവികളുമായി പോരടിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. മനുഷ്യര്‍ക്ക് ആവശ്യമായ അമൂല്യധാതു, പണ്ടോറയിലെ ഘോരവനങ്ങളില്‍ മറഞ്ഞുകിടക്കുന്നു. എന്നാല്‍ ധാതു മാത്രമല്ല ഇവിടെയുള്ളത്, ദിനോസറും പുലിയും പറക്കുന്ന ഡ്രാഗണുകളും മറ്റ് വിചിത്ര/ഭയാനക ജീവികളും വനങ്ങളിലുണ്ട്.
പണ്ടോറയില്‍ വായുവില്ല. അതിനാല്‍ തന്നെ, നാവികളെപ്പോലെ ക്ലോണ്‍ ചെയ്തെടുത്തിട്ടുള്ള മനുഷ്യരെയാണ് ഈ ഗ്രഹം പിടിച്ചടക്കാനായി മനുഷ്യര്‍ അയയ്ക്കുന്നത്. ഭൂമിയിലെ യുദ്ധത്തില്‍ പരുക്കേറ്റ് ശരീരം ഭാഗികമായി തളര്‍ന്ന ജേക്ക് സള്ളി നാവിയാകാന്‍ തയ്യാറാവുകയാണ്. നാവിയായി അവതാരമെടുക്കുന്നതിലൂടെ തന്‍റെ ചലനശേഷി വീണ്ടെടുക്കാന്‍ പറ്റുമെന്ന സന്തോഷത്തിലാണ് ജേക്ക്.
നാവിയായി അവതാരമെടുത്ത ജേക്ക് പണ്ടോറയിലെത്തി മനുഷ്യര്‍ക്ക് വേണ്ടി തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ നാവി ഗോത്രക്കാരിയായ നെയ്‌തിരിയുമായി പ്രണയബന്ധത്തില്‍ ആവുകയും നാവികളെ അടുത്തറിയും ചെയ്യുന്നതോടെ ജേക്കിന്‍റെ ഉള്‍ക്കണ്ണ് തുറക്കുന്നു. പാവങ്ങളായ നാവികളെ കുരുതി കൊടുത്ത് ഭൂമിക്ക് വേണ്ടി അമൂല്യധാതു പിടിച്ചെടുക്കണോ നാവികളെ കൂട്ടക്കുരുതിയില്‍ നിന്ന് രക്ഷിക്കണോ എന്നാണ് ജേക്കിന് മുന്നിലുള്ള സമസ്യ. ഈ സമസ്യയുടെ ഉത്തരം തന്നെയാണ് അവതാറിന്‍റെ ക്ലൈമാക്സ്."(കട : വിക്കി)
അടുത്തകാലത്ത് ഇറങ്ങിയ സയന്‍സ്ഫിക്ഷന്‍ സിനിമകളില്‍ ഏറ്റവും മനോഹരം. കഥ കേട്ട് പഴകിയതാനെങ്കിലും സ്വീകരിച്ചിരിക്കുന്ന കഥപറയല്‍ രീതിയാണ് ശ്രദ്ധേയം. ഓരോ ചെറിയ ചെറിയ കാര്യങ്ങളും ശ്രദ്ധിച്ച് വളരെ മനോഹരമായാണ് ഇതിന്റെ ഗ്രാഫിക്സ് രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നമ്മള്‍ കണ്ട് പഴകിയ 3D സങ്കേതം അല്ല ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് (നമ്മളുടെ 3D സ്ക്രീനീന്ന് ഐസ്ക്രീം നീട്ടുന്നതും വാള്‍ വീശുന്നതുമൊക്കെയല്ലേ) എന്നാല്‍ സ്ക്രീനില്‍ നമുക്ക് ഷോട്ടുകളുടെ "ആഴവും പരപ്പും" തിരിച്ചറിയാനകുന്നവിധമാണ് ഇതിലെ 3D രീതി. ഇത് ഗ്രാഫിക്സ് തന്നെയാണോ എന്ന് സംശയിച്ച് പോകും വിധമാണ് ഓരോ രംഗവും. എന്നാല്‍ ഗ്രാഫിക്സ് തിരക്കഥയെ വിഴുങ്ങാതെ അവതരിപ്പിച്ചിട്ടുണ്ട്. നാവികള്‍ക്കായി ഒരു പ്രത്യേക ഭാഷതന്നെ ജയിംസ് കാമറൂണും കൂട്ടരും തയ്യാറാക്കിയിരുന്നു. 15 വര്‍ഷം മുന്നേ തന്നെ ജയിംസ് കാമറൂണിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന കഥയായിരുന്നു പോലും ഇത്. എന്നാല്‍ അന്നത്തെ സാങ്കേതികവിദ്യ വെച്ച് ഇത് ഇടുത്താല്‍ തന്റെ മനസ്സില്‍ ഉള്ളത് സ്ക്രീനില്‍ വരില്ലാ എന്ന് കാമറൂണിന് മനസിലായി അങ്ങനെ 15 വര്‍ഷത്തിന് ശേഷമാണ് കാമറൂണ് ആ കഥ അഭ്രപാളിയിലേക്ക് പകര്‍ത്തുന്നത്. ടൈറ്റാനിക്കിന് ശേഷം 14 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജയിംസ് കാമറൂണ് സംവിധാനം ചെയ്ത ഒരു ചിത്രം പുറത്ത് വരുന്നത് അത് വെറുതെയായില്ല.
ഞാന്‍ ഇതുവരെ കണ്ട ഒരു ഏലിയന്‍ സിനിമയിലും നമുക്ക് ഏലിയന്‍സിനോട് ഇഷ്ട്ടം തോന്നാന്‍ മാത്രം ഒന്നും കാണില്ല. എന്നാല്‍ ഇതില്‍ നാവികളുടെ വിജയം നമ്മളുടെ വിജയമായി കണ്ട് നമ്മള്‍ സന്തോഷത്തോടെയാണ് തിയേറ്റര്‍ വിടുക. ചില കാര്യങ്ങള്‍ സിനിമ കണ്ട് കഴിഞ്ഞാലും മനസ്സില്‍ നിന്നും മായില്ല "ഐ സീയു", ഹാങ്ങിങ്ങ് മൌണ്ടേന്‍സ് (ഹാലേലൂയ), സീക്രട്ട് ട്രീസ് സീഡ്സ്, നാവിയുടെ മുടി തുടങ്ങിയവ....
പറ്റുമെങ്കില് 3Dയില്‍ തന്നെ ഈ സിനിമ കാണുക. 40ഉം 50ഉം രൂപക്ക് നാട്ടീന്ന് സിനിമ കണ്ടുകൊണ്ടിരുന്ന ഞാന്‍ 300 രൂപ ടിക്കറ്റ് ചാര്‍ജ് കണ്ടപ്പോ തല ഒന്ന് ചുറ്റിയതാ... പക്ഷേ സിനിമ കണ്ട് കഴിഞ്ഞപ്പോ 300 ഒരു നഷ്ട്ടവും തോന്നിയില്ല..... പക്ഷേ ഇന്റര്‍വെല്ലിലെ പോപ്പ്കോണും കോളയും അര്‍മ്മാദമായിപ്പോയി.
എന്റെ റേറ്റിങ്ങ് : 4.8/5
aaha.... ennal poyi enthayalum kandekkam..... 3D thanne aayi kottee...
ReplyDeleteithrem kashtappettu cameroon achaayan menakkettathu verthe aayilla alle...raayappante comment viswasichu 300 enkil 300 koduthu kaanuka thanne...
ReplyDeletepopcorn ..cola aadiyaaya aarbhaadangal illathe...
raayappaaa...
ReplyDeleteithinu njaan 2 praavashyam theotre vare poi madangi vannathaaa,,,
enthaayaalum ithu kaanum
kandittu parayaam,,
kaaamarooonnachaayan eduthathalle..
mooshaaavooolalllo....
koovilan
ഉം...കോയ്ക്കോട് ക്രൌണില്‍ 100 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.റിലീസിങ്ങിന്റെ അന്ന് അതിലെ പോയപ്പോ മാനാഞ്ചിറ മുഴുവന്‍ ചുറ്റിയുണ്ടായിരുന്നു ക്യു...കാണണം എന്തായാലും..
ReplyDeleteഈ റിവ്യൂ വിനായി കാത്തിരിയ്ക്കുകയായിരുന്നു... നന്ദി.
ReplyDeleteകാണണം
Thanks for the review buddy. Though obvious, you are giving the clue about climax (who will win the war..)please make sure you avoid such statements next time onwards...
ReplyDeletethanks a lot... keep up the good work.......
ReplyDeletenicely reviewed the movie....
ശരി കാല്‍വിന്‍.... ഇതില്‍ ക്ലൈമാക്സിനെ പറ്റി അറിഞ്ഞാലും അത് ആസ്വാദനത്തെ ബാധിക്കില്ല എന്ന ഉറപ്പുള്ളതുകൊണ്ടാണ് ഞാന്‍ അങ്ങനെ കൊടുത്തത്. ഊഹിക്കാവുന്ന കഥാഗതിയാണ് ചിത്രത്തിന് കേട്ട് പഴകിയ നന്‍മയും തിന്‍മയും തമ്മിലുള്ള പോരാട്ടം അതില്‍ എപ്പോഴും വിജയം നന്‍മയ്ക്ക് ആയിരിക്കുമല്ലോ.....
ReplyDeleteഅപ്പോ കാണണം... റിവ്യൂവിന് നന്ദി...
ReplyDeletei watched...:)
ReplyDeletei watched in a taiwanese theatre with chinese subtitles... the fun part was, they were giving subtitles for the Na'vi language dialogues..
chinakkaarute oro thamashakal....
btw, copy- paste is not working in this comment box...
ജോര്‍ REVIIEW തന്നെ
ReplyDeleteനതാഷെ.. നാവികളുടെ സംഭാഷണത്തിനു എല്ലായിടത്തും സബ് ടൈറ്റിൽ ഉണ്ടല്ലോ..
ReplyDeleteഅതെ എല്ലാ തിയേറ്ററിലും നാവികളുടെ ഭാഷക്ക് സബ്ടൈറ്റില്‍ ഉണ്ട്...
ReplyDeleteകോപ്പി പേസ്റ്റ് ഞാന്‍ ടെസ്റ്റ് ചെയ്ത് നോക്കി പ്രശ്നമൊന്നും കാണുന്നില്ലല്ലോ!!!!!!!!
ReplyDeleteഏതെങ്കിലും ഒരു പ്രൊഫേല്‍ സെലക്റ്റ് ചെയ്താല്‍ കോപ്പി പേസ്റ്റ് ആക്റ്റിവേറ്റ് ആകും നതാഷാ......
ReplyDeleteറിവ്യൂ കൊള്ളാം. പടം കാണാന്‍ തിരക്കൊന്നു ഒഴിഞ്ഞു കിട്ടട്ടേ എന്നു കരുതുന്നു. കൊള്ളാമെങ്കില്‍ ഇത്തിരി താമസിച്ചാലും പടം തിയേറ്ററില്‍ ഉണ്ടാവുമല്ലോ?
ReplyDeleteഈ സിനിമ സത്യം തിയറ്ററില്‍ പോയെ കാണൂ എന്ന വാശിയിലാണ് ഞാന്‍. പക്ഷെ ടിക്കറ്റ് കിട്ടിയാലല്ലേ കാണാനൊക്കൂ... :(
ReplyDeleteഅവതാര്‍ 3 ഡി യില്‍ കണ്ടിട്ട് ഇപ്പൊ വന്നതേ ഉള്ളൂ. ഇവിടെ തിയേറ്റര്‍ ക്വാളിറ്റി നല്ലതായ കാരണം 3 ഡി എഫ്ഫക്റ്റ് നന്നായിരുന്നു. 3 മണിക്കൂര്‍ കുറച്ചു കടന്ന കൈ ആയിപ്പോയീ..ആശംസകള്‍..
ReplyDelete:-) !
ReplyDeleteI saw the movie 3 times in Inox multiplex,Mumbai Imax 3D,im still planning to see it again,awesum movie with no words 2 explain it.James has brot the viewing & the 3D to a totally new world of experience.This movie shud b watched only in 3D in theatres if u really want to explore each & every scenes & the whole of the movie.I never realised tht almst 3hours went so fast....
ReplyDeleteThis is a must watched in theatre only specially in 3D folks.
കണ്ടു,3Dയില്‍ത്തന്നെ,കോഴിക്കോട് ക്രൌണില്‍ നിന്നും. കിടിലന്‍ ഗ്രാഫിക്സ് തന്നെ എടുത്തു പറയേണ്ടത്.ചിത്രത്തിന്റെ ലെങ്ങ്ത് ആദ്യ പകുതിയിലേ ഇത്തിരിയെങ്കിലും പ്രശ്നമുണ്ടാക്കിയുള്ളൂ,ഇന്റര്‍വെല്‍ എന്താ ആകാത്തതെന്നു പലപ്പോഴും തോന്നിപ്പിച്ചു.രണ്ടാം പകുതി തീര്‍ന്നതറിഞ്ഞില്ല..
ReplyDeleteആ കാടും അവിടത്തെ സസ്യ-ജന്തു ജാലങ്ങളെയൊക്കെ ഇങ്ങനെ ഭാവനിച്ച ലവരെ സമ്മതിക്കണം.!!
അവതാറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് വരും വര്‍ഷങ്ങളില്‍ റിലീസിനായി ഇരുപതോളം 3D ചിത്രങ്ങള്‍ ഹോളിവുഡിന്റെ അണിയറയില്‍ ഒരുങ്ങുന്നുണ്ടത്രേ.ഈ ഭാവി മുന്‍കൂട്ടി കണ്ടാണ് കേരളത്തിലെ 3 തിയേറ്ററുകള്‍ അടക്കം,50 ലക്ഷം രൂപയോളം മുടക്കി 3D പ്രൊജെക്ടര്‍ ഇന്‍സ്ടാള്‍ ചെയ്തതെന്ന് എവിടെയോ വായിച്ചു.മിടുക്കന്മാര്‍!
even am going to see.......
ReplyDeleteSaw it from Ibn Battuta Mall IMAX-3D. My humble request to ppl in Dubai, pls watch this here only. Ticket faer is just 50dhs (600 rs), but really worthful. If you are booking thru online at grandcinemas website with Mastercard you can win one ticket free. So I got one ticket free and saw with friends..Great Imagination by Cameron. Not like Transformers where Graphic swallowed the Story. Fealing shamed being an human after watching this extravaganza, 'coz the story will hurt you somewhere !!
ReplyDeletepadam innu kandu..! :)
ReplyDeleteernakulam Sridhar il..!
mind blowing film..! :O
muttu film aanu..!
dont miss it..!
പടം കണ്ടു...വളരെ നന്നായിട്ടുണ്ട്...
ReplyDeleteഇവിടെ റിവ്യൂ ഇട്ടതിനു നന്ദി...
എല്ലാരും പോയ് കാണുക........
Don't miss it..!
ReplyDeletenannayittundu nalla movie anu kanauka
ReplyDelete