Nov 22, 2009

അജബ് പ്രേം കി ഗസബ് കഹാനി


കഥ, സംവിധാനം : രാജ്കുമാര്‍ സന്തോഷി
നിര്‍മ്മാണം: രമേഷ് എസ് തരുണി
സംഗീതം: പ്രീതം
അഭിനേതാക്കള്‍ : രണ്‍ബീര്‍‍, കത്രീന കൈഫ്, ഉപന്‍ പട്ടേല്‍ തുടങ്ങിയവര്‍..പ്രമുഖ ബോളിവുഡ് സംവിധായകനായ രാജ്കുമാര്‍ സന്തോഷിയുടെ ഏറ്റവും പുതിയ ചിത്രമാണ് "അജബ് പ്രേം കി ഗസബ് കഹാനി" തന്റെ പഴയ ചിത്രങ്ങളില്‍ നിന്നും വെത്യസ്തമായി തികച്ചും ഒരു കോമഡി ചിത്രമാണ് സന്തോഷി ഒരുക്കിയിരിക്കുന്നത്.


തികച്ചും അലസനായ ജീവിതത്തെ പറ്റിയാതൊരു ചിന്തയും ഇല്ലാത്ത ഒരു ചെറുപ്പക്കാരനാണ് പ്രേം. ഹാപ്പി ക്ലബ് എന്ന സ്ഥലത്തെ പ്രധാന അലമ്പ് ക്ലബിന്റെ പ്രസിഡന്റും കൂടിയാണ് പ്രേം.. പ്രേമിക്കുന്നവരെ എങ്ങനേയും ഒന്നിപ്പിക്കുന എന്നതാണ് ക്ലബിന്റെ മോട്ടോ... പ്രേമിന്റെ ജീവിതത്തിലെക്ക് ജെന്നിഫര്‍ എന്ന പെണ്‍ കുട്ടിവരുന്നതും പ്രേമിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കഥ.


ലോജിക്ക് ഒന്നും ഇല്ലാത്ത പ്രീയദര്‍ശന്‍ മോഡല്‍ തമാശകളാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഡബിള്‍മീനിങ്ങുകള്‍ ഇല്ലാത്തതും തികച്ചും കാര്‍ട്ടൂണിഷ് ആയതും ആയ ഒരു കോമഡികളാല്‍ സമ്പന്നമാണ് ചിത്രം... പല തമിഴ് മലയാള ചിത്രങ്ങളുടെ വിദൂര സാമ്യം ഉണ്ട് കഥയ്ക്ക് എന്നാല്‍ ഇതൊന്നും ചിത്രം ആസ്വദിക്കുന്നതില്‍ നിന്നും നമ്മള്‍ പിന്നോട്ടടിക്കുന്നില്ല. സല്‍മാന്‍ ഖാന്‍ ഗസ്റ്റ് അപ്പിയറന്‍സില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് ചിത്രത്തില്‍ അതും സല്‍മാന്‍ ആയിത്തന്നെ.

രണ്‍ബീറും കത്രീനയും തകര്‍ത്ത് അഭിനയിച്ചിരിക്കുന്നു ചിത്രത്തില്‍. എന്നാല്‍ ചിത്രത്തില്‍ പുതുമയുള്ളതായി വല്ലതും ഉണ്ട് എന്ന് തോന്നുന്നില്ല... പലചിത്രങ്ങളിലും വിജയിച്ച പല ഫോര്‍മുലകളും ഉപയോഗിച്ച് വിജയകരമായി ഒരു വിഭവം ഉണ്ടാക്കിയിരിക്കുന്നു സന്തോഷി.
കാമുകനെ വിട്ട് നല്ലവനും ശുദ്ധഗതിക്കാരനും അവരുടെ പ്രേമത്തില്‍ ഹെല്‍പ്പ് ചെയ്തവനുമായ നായകനെ തേടിപ്പോകുന്ന നായികയെ ഒരു നൂറ് പടത്തിലെങ്കിലും നമ്മള്‍ കണ്ടതാണെങ്കിലും ഇതിലും രാജ്കുമാര്‍ സന്തോഷി ആ ഫോര്‍മുല തന്നെ ഉപയോഗിച്ചിട്ടുണ്ട്.


ഗാനങ്ങള്‍ വല്യകുഴപ്പമില്ല എന്നേ പറയാനാകൂ... എനിക്ക് വലുതായി ഒരു പാട്ടും ഇഷ്ട്ടപ്പെട്ടില്ല. എന്നാല്‍ പിക്ചറൈസേഷന്‍ നന്നായിട്ടുണ്ട്. സംഘട്ടനങ്ങള്‍ നമ്മുടെ പ്രീയദര്‍ശന്റെ പഴയ മലയാളം ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ്....


മറ്റെല്ലാം മറന്ന് കുറച്ച് സമയം ചിരിക്കാനാണെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി ഈ പടത്തിന് കയറാം... ഒരു നഷ്ട്ടവും ഉണ്ടാകില്ല പക്ഷേ സിനിമ കഴിഞ്ഞ് നിങ്ങള്‍ക്ക് കൂടെ കൊണ്ടുവരാന്‍ ചിത്രത്തില്‍നിന്നും ഒന്നും കിട്ടില്ല.....

എന്റെ റേറ്റിങ്ങ് : 3.5/5

Nov 19, 2009

തും മിലേ


സംവിധാനം : കുണാല്‍ ദേശ്മുഖ്
നിര്‍മ്മാണം: മഹേഷ് ഭട്ട്
സംഗീതം: പ്രീതം
അഭിനേതാക്കള്‍ : ഇംറാന്‍ ഹാഷ്മി‍, സോഹ അലിഖാന്‍ തുടങ്ങിയവര്‍..ജന്നത്ത് എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ കുനാല്‍ ദേശ്മുഖാണ് തും മിലേ ഒരുക്കിയിരിക്കുന്നത്. മഹേഷ് ഭട്ടിന്റെ മകന്‍ രാഹുല്‍ ഭട്ടിന്റെ തീവ്രവാദി ബന്ധം ആരോപിച്ച് ഗുജറാത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞിരിക്കുകയാണ് ഇപ്പൊള്‍...

പ്രേമിച്ച് ഒന്നിക്കുകയും പിന്നീട് അഭിപ്രായഭിന്നതകളാല്‍ പിരിയുകയും ചെയ്ത യുവാവും യുവതിയും ദീര്‍ഘകാലത്തിന് ശേഷം മുംബൈയിലെക്കൂള്ള ഫൈറ്റില്‍ വെച്ച് വീണ്ടും കണ്ടുമുട്ടുന്നതും പിന്നീട് മുംബയ് പേമാരിയിലും വെള്ളപ്പൊത്തിലും പെട്ടപ്പോള്‍ അവിടെ വിമാനമിറങ്ങുന്ന നായകനും നായികയും പ്രകൃതിയുടെ സംഹാരതാണ്ഡവത്തില്‍ നിസ്സഹായരായി നില്‍ക്കുമ്പോള്‍ തമ്മിലുള്ള സ്നേഹം പലപ്പോഴും പ്രകടമാകുന്നു. തങ്ങള്‍ തമ്മില്‍ പിണങ്ങിയത് നിസ്സാരകാര്യത്തിനാണ് എന്ന കാര്യവും അവര്‍ക്ക് തിരിച്ചറിയാനാകുന്നു. പിന്നീട് അവര്‍ ഒന്നാവുകയും ചെയ്യുന്നതാണ് കഥ.

ഫ്ലാഷ്ബാക്കില്‍ വരുന്ന പ്രണയരംഗങ്ങളില്‍ ഇംറ്രാനും സോനയും മോശമില്ലാതെ അഭിനയിച്ചിട്ടുണ്ട്... എന്നാല്‍ വെള്ളത്തില്‍ ഇറങ്ങിയപ്പോ രണ്ടും നനഞ്ഞ കോഴിയായി..
കുടിക്കാന്‍ പോലും വെള്ളത്തിനായി ജനങ്ങള്‍ ബുദ്ധിമുട്ടുന്ന മുംബൈയില്‍ തും മിലേയുടെ ആവശ്യത്തിനായി മഹേഷ് ഭട്ട് 24 ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ച് പ്രത്യേക സെറ്റ് നിര്‍മ്മിച്ചാണ് വെള്ളപ്പൊക്കരംഗങ്ങള്‍ ചിത്രീകരിച്ചത്... അത്രേം വെള്ളം നാട്ടുകാര്‍ക്ക് കുടിക്കാന്‍ കൊടുത്തിരുന്നേല്‍ അത്രേം പുണ്യമെങ്കിലും ഭട്ടിന് കിട്ടിയേനേ...

സെറ്റ് ഇട്ടാണ് പടം എടുത്തിരിക്കുന്നത് എന്ന് ചെറിയ പിള്ളേര്‍ക്ക് വരെ കണ്ടാല്‍ മനസിലാകും... കുണാലിന്റെ കഴിഞ്ഞ ചിത്രമായ ജന്നത്ത് അത്യാവശ്യം കണ്ടിരിക്കബിള്‍ ആയിരുന്നു എന്നാല്‍ ഇത് ഈശ്വരാ!!! ഒന്നും പറയേണ്ട.....

പിന്നെ രണ്ട് പാട്ടുകള്‍ വല്യ കുഴപ്പം ഇല്ല... കേള്‍ക്കാന്‍ കൊള്ളാം.. ബാക്കിയൊക്കെ മാത്തമാറ്റിക്സ് തന്നെ....... വെള്ളപ്പൊക്കത്തില്‍ അഭിനയിച്ചിരിക്കുന്ന എസ്ട്രാനടമ്മാരെയൊക്കെ സമ്മതിക്കണം... ഇമ്മാതിരി കൂതറയായി അഭിനയിച്ചിരിക്കുന്നതിന്... അതും പോട്ടെ.... എന്നെ സമ്മതിക്കണം.. ഇമ്മാതിരി കൂതറയൊക്കെ ഓസിക്കാണേലും ബങ്കളുരു ഫോറത്തിലെ പിവിആറാണേലും(ആദ്യായിട്ടാ എന്നിട്ടും ആരോടും പറഞ്ഞില്ലേ മോശമല്ലേ..) കണ്ട് സഹിക്കുന്നില്ലേ... ഹാശ്മി ഇതിലും നിരാശപ്പെടുത്തിയില്ലാ.... "ചുംബനം" ഇതിലും ഉണ്ട് രണ്ടെണ്ണം... (അവന്റെ തലേവരച്ച പെന്‍സില്‍ എന്റെ വീട്ടിന്റെ പറമ്പിലെങ്കിലും ഒന്ന് ഇട്ടിരുന്നേല്‍ എന്തായിരുന്നു)


ഗുജറാത്തില്‍ നിരോധിച്ചത് നന്നായി... അവരെങ്കിലും രക്ഷപെട്ടല്ലോ!!!എന്റെ റേറ്റിങ്ങ് : 1.5/5


Nov 9, 2009

കണ്ടേന്‍ കാതലൈ


തിരക്കഥ, സംവിധാനം : ആര്‍ കണ്ണന്‍
നിര്‍മ്മാണം: വി എം ലളിത, ജി ധനഞയന്‍
അഭിനേതാക്കള്‍ :ഭരത്, തമന്ന, സന്താനം, മുന്ന തുടങ്ങിയവര്‍..ആര്‍ കണ്ണന്‍ സംവിധാനം ചെയ്ത് ഭരത്, തമന്ന എന്നിവര്‍ നായികാ നായകന്മാരാകുന്ന "കണ്ടേന്‍ കാതലൈ" എന്ന ചിത്രം സണ്‍ പിച്ചേഴ്സ് ആണ് തിയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത് "ജബ് വീ മെറ്റ്" എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ഇത്. ആര്‍ കണ്ണന്‍ എന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രമാണ് ഇത് ജയം കൊണ്ടേന്‍ എന്ന ആദ്യചിത്രം ഒരു ശരാശരി വിജയം മാത്രമായിരുന്നു... മുനിയാണ്ടി വിളങ്ങിയല്‍ മൂണ്ട്രാമാണ്ട്, സേവല്‍, ആറുമുഖം എന്നീ തുടര്‍പരാജയ ചിത്രങ്ങള്‍ക്ക് ശേഷം പുറത്ത് വരുന്ന ഭരത് ചിത്രം എന്നതിനാലും സംവിധായകനും നായകനും ഏറെ പ്രധാനപ്പെട്ട ചിത്രമാണ് ഇത്.....


ജബ് വി മെറ്റിന്റെ കാര്‍ബണ്‍ കോപ്പിയാണ് "കണ്ടേന്‍ കാതലൈ" എന്ന ഈ ചിത്രം ജബ് വി മെറ്റില്‍ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ പോലും 90% ഇതിലും കോപ്പി അടിച്ചിരിക്കുന്നു അപരിചിതരായ രണ്ട് വ്യക്തികള്‍ ഒരു യാത്രക്കിടയില്‍ കണ്ടുമുട്ടുന്നതും അവര്‍ പരസ്പരം അവരുടെ ജീവിതത്തില്‍ സ്വാധീനിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ.

ജബ് വി മെറ്റ് കണ്ട ഒരാളില്‍ ഒരു ചലനവും സൃഷ്ട്ടിക്കാന്‍ കണ്ടേന്‍ കാതലെ എന്ന ഈ ചിത്രത്തിന് കഴിയില്ല.. ഭതത്തിന്റെയും തമന്നയുടെയും അഭിനയം പോലും ഷാഹിദ്-കരീന ജോഡികള്‍ കോപ്പി ചെയ്തിരിക്കുന്നതാണ്.. ഭരത് തമന്ന സ്വന്തമയി ഒന്നും ചിത്രത്തില്‍ ചെയ്തിട്ടില്ല... എല്ലാം ഷാഹിദ്-കരീന ജോഡികളെ ഈച്ചക്കോപ്പി ചെയ്തിരിക്കുന്നു... സന്താനത്തിന്റെ കഥാപാത്രം മാത്രമാണ് തമിഴില്‍ ഉള്ള പുതുമ ഹിന്ദിയില്‍ നിന്നും വെത്യസ്തമായി തമിഴില്‍ തമന്നയെ പെണ്ണ് കാണാന്‍ വരുന്ന ബാല്യകാലസുഹൃത്തിന്റെ റോളില്‍ ഉള്ള സന്താനം ആണ്... അതും ചിലസ്തലങ്ങളില്‍ അരോചകമാണ് സന്താനത്തിന്റെ തമാശ... തമന്നയുടെ കാമുകനായി വരുന്ന മുന്നയും നമ്മളെ അത്യാവശ്യം ബോറഡിപ്പിക്കാം...

ഗാനങ്ങള്‍ വലിയ കുഴപ്പം...... ഇല്ലാ കേട്ടിരിക്കബിള്‍ ആണ് ഗാനങ്ങള്‍........ സണ്‍ പിച്ചേഴ്സ് ആണ് വിതരണത്തിന് എടുത്തിരിക്കുന്നത് എന്നതിനാല്‍ ചിത്രം ഹിറ്റാകും എന്ന കാര്യത്തില്‍ വല്യ സംശയത്തിന് ഇടമില്ലാ.... ഏത് കൂതറപ്പടവും സണ്‍ ടിവിയില്‍ പരസ്യം ഇട്ട് ഹിറ്റാക്കാന്‍ അവര്‍ക്ക് പ്രത്യേക മിടുക്കുണ്ട്.... ഇംത്യാസ് അലിയുടെ കഥയാണ് ചിത്രത്തിലെ നായകന്‍... കഥ നമ്മളെ ബോറഡിപ്പിക്കില്ല.... ജബ് വി മെറ്റ് കാണാത്ത് ഒരാള്‍ക്ക് കാണാവുന്ന ഒരു പടം ആണ് ഇത്.....

എന്റെ റേറ്റിങ്ങ് : 2.5 (ഇംത്യാസ് അലിയുടെ കഥക്ക്)