Oct 22, 2009

ബ്ലൂ


സംവിധാനം : ആന്റണി ഡിസൂസ
കഥ : ജോഷ്വ ലൂറി, ബ്രയാന്‍ സളിവന്‍
തിരക്കഥ : ലക്ഷ്മണ്‍ ഉതേകര്‍
നിര്‍മ്മാണം: ശ്രീ അഷ്ടവിനായക സിനി വിഷന്‍ ലിമിറ്റഡ്‍
സംഗീതം: എ.ആര്‍. റഹ്മാന്‍
അഭിനേതാക്കള്‍ : അക്ഷയ് കുമാര്‍, കത്രീന കൈഫ്, ലാറാ ദത്ത, സഞ്ജയ് ദത്ത്, സയീദ് ഖാന്‍ തുടങ്ങിയവര്‍..


ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ചെലവേറിയ ചിത്രം 'ബ്ലൂ' ദീപാവലിക്ക് തിയേറ്ററുകളിലെത്തി. ബോളിവുഡ് നായകന്‍ അക്ഷയ്കുമാര്‍ മുഖ്യവേഷത്തിലെത്തുന്ന ഈ ഹിന്ദിചിത്രത്തിലെ നായിക ലാറ ദത്തയാണ്. ചിത്രത്തിന്റെ മുഖ്യആകര്‍ഷണം കടലിനടിയില്‍ ചിത്രീകരിച്ച രംഗങ്ങള്‍ തന്നെ. ചിത്രത്തിന്റെ ഏതാണ്ടു മുക്കാല്‍ഭാഗവും അണ്ടര്‍വാട്ടര്‍ സിനിമാട്ടോഗ്രഫി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. പുതുമുഖസംവിധായകന്‍ ആന്റണി ഡിസൂസ ഒരുക്കിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പൈററ്റ്‌സ് ഓഫ് കരീബിയന്‍സ്, ഡീപ് ബ്ലൂ സീ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ ക്യാമറാമാന്‍ പീറ്റ് സുക്കാര്‍ണിയാണ്. ഇന്ത്യയുടെ ഓസ്‌കര്‍ പ്രതിഭകള്‍ വീണ്ടുമൊരുമിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ബ്ലൂവിനുണ്ട്. എ.ആര്‍. റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുമ്പോള്‍ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയുടേതാണ്.


സേട്ട്ജി എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന സാഗര്‍(സഞയ് ദത്ത്) ബഹാമാസിലെ ഒരു ആധുനീക മീന്‍പിടിത്തക്കാരനാണ് കടല്‍ തന്റെ കൈവെള്ളയിലെന്നപോലെ അറിയുന്ന ഇദ്ദേഹം നല്ല ഒരു മുങ്ങല്‍ വിദഗ്ദന്‍ കൂടിയാണ്. ഇദ്ദേഹത്തിന്റെ ഏറ്റവും നല്ല സുഹൃത്താണ് ആരിഫ്(അക്ഷയ്). വളരെ പണക്കാരനായ ആരിഫിന്റെ ഏറ്റവും വലിയ ആഗ്രഹം ലേഡി ഇന്‍ ബ്ലൂ എന്ന മുന്‍പ് ബഹാമാസ് കടലിടുക്കില്‍ തകര്‍ന്ന് വീണ കപ്പലില്‍ ഉള്ള നിധി സ്വന്തമാക്കുകയാണ് .അതിനായി സേട്ട്ജിയെ നിര്‍ബധിച്ച് കൊണ്ടിരിക്കുകയാണ് ആരിഫ് എന്നാല്‍ സേട്ട്ജി ഒരിക്കലും താന്‍ ഇതി കൂട്ട് നിക്കില്ല എന്ന് ആരിഫിനോട് പറയുന്നു. സേട്ട്ജിയുടെ അനിയന്‍ സാം എന്ന സമീര്‍(സയീദ് ഖാന്‍) ഒരു ട്രാപ്പില്‍ പെട്ട് വലിയ ഒരു കടക്കെണിയില്‍ പെടുന്നു. അത് തിരിച്ച് കൊടുക്കാത്തതിനാല്‍ ഗുല്‍ഷന്‍(രാഹുല്‍ ദേവ്) എന്ന അധോലോക നായകന്‍ സേട്ട്ജിയുടെ ഭാര്യ ആയ മോണ(ലാറാ ദത്ത)യെ പിടിച്ച് കൊണ്ടുപോകുന്നു. അവസാനം സേട്ട്ജിക്ക് ലേഡി ഇന്‍ ബ്ലൂവിലെ നിധി തേടി പോകേണ്ടിവരുന്നു.. സേട്ട്ജി എന്തിനണ് ലേഡി ഇന്‍ ബ്ലൂവിനെ പേടിക്കുന്നത്.. ആരിഫ് എന്തിനാണ് ലേഡി ഇന്‍ ബ്ലൂവിലെ നിധി തേടുന്നത്. മോണയെ എങ്ങനെ രക്ഷിക്കും എന്നതൊക്കെയാണ് ബാക്കി കഥ.


വളരെ അധികം ചിലവിട്ട് നിര്‍മ്മിച്ചതാണേലും ആളെ തിയേറ്ററില്‍ പിടിച്ചിരിത്തിക്കാന്‍ മാത്രം ബ്ലൂവില്‍ ഒന്നും ഇല്ല.... നമ്മളെ പടത്തിലെക്ക് ആകര്‍ഷിക്കാന്‍ സിനിമക്ക് കഴിയുന്നില്ല.. ഒരു താല്‍പര്യവും സിനിമയില്‍ ഉണ്ടാക്കാന്‍ ബ്ലൂവിലെ ഒരു രംഗത്തിനും കഴിയുന്നില്ല...കിടില്‍ അണ്ടര്‍ വാട്ടര്‍ സീനുകള്‍ - അതിന് ഡിസ്കവറിയോ നാഷണല്‍ ജിയോഗ്രാഫിയോ കണ്ടാല്‍ പോരെ? പിന്നെ ലാറാദത്തയുടെ ബിക്കിനി അതിന് രാത്രി 10 മണിക്ക് ശേഷം എഫ് ടിവി കണ്ടാല്‍ പോരെ?


ഗാനങ്ങളില്‍ "ചിഗി വിഗി" കുഴപ്പമില്ല ആ ഗാനരംഗത്ത് ഓസ്ട്രേലിയന്‍ പോപ്പ് ഗായികയായ കൈലി മിനോഗ് പ്രത്യക്ഷപ്പെടുന്നുണ്ട് ആഗാനം പാടിയിരിക്കുന്നതും മിനോഗും സോനു നിഗവും ചേര്‍ന്നാണ് 4.5 കോടിയാണ് ആഗാനത്തില്‍ അഭിനയിക്കുന്നതിനും പാടുന്നതിനുമായി പുള്ളിക്കരി വാങ്ങിയിരിക്കുന്നത്...

പിന്നെ അണ്ടര്‍ വാട്ടര്‍ ആക്ഷന്‍... ഇവമ്മാര്‍ ഡീപ്പ് ബ്ലൂ സീയും വാട്ടര്‍വേള്‍ഡും ഒന്നും കണ്ടിട്ടില്ല എന്ന് തോന്നുന്നു അതാണ് ഇതിനെയൊക്കെ അണ്ടര്‍വാട്ടര്‍ ആക്ഷന്‍ എന്ന് വിളിക്കാന്‍ തോന്നുന്നത്... പല ഹോളീവുഡ് സിനിമകളില്‍ നിന്നും പല സീനുകളും ചൂണ്ടിയിട്ടുണ്ട് ജോഷ്വ ലൂറി, ബ്രയാന്‍ സളിവന്‍ ചേട്ടമ്മാര്‍... സിനിമയെ കുറച്ചെങ്കിലും ആകര്‍ഷകമാക്കുന്നത് അക്ഷയ് കുമാറാണ്... ഹോളീവുഡ് നിലവാരമുള്ള ബോളീവുഡ് ആക്റ്റര്‍ എന്ന് നമുക്ക് സംശയലേശമന്യേ അക്ഷയെ വിശേഷിപ്പിക്കം ആരവ് എന്ന കഥാപാത്രത്തെ അക്ഷയ് മനോഹരമാക്കി...കത്രീന കൈഫ് ഒരു ഗസ്റ്റ് അപ്പിയറന്‍സായി പ്രത്യക്ഷപ്പെടുന്നുണ്ട്...

അങ്ങനെ ഒരു 100കോടിയുടെ ഒരു ബോറഡിയാണ് ആകെ മൊത്തം ടോട്ടല്‍ ബ്ലൂ....

ബ്ലൂവിന് ഇറക്കിയ കാശ് വെള്ളത്തില്‍ പോയി... എന്റെയും നിര്‍മ്മാതാക്കളുടെയും....

എന്റെ റേറ്റിങ്ങ് : 2.5/5

10 comments:

  1. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ചെലവേറിയ ചിത്രം 'ബ്ലൂ' നിങ്ങള്‍ക്കായ്...

    ReplyDelete
  2. പിന്നെ ലാറാദത്തയുടെ ബിക്കിനി അതിന് രാത്രി 10 മണിക്ക് ശേഷം എഫ് ടിവി കണ്ടാല്‍ പോരെ?

    eppol alle karyam mansilaythu 9.30pm vannu kerala messilku ennu paranjau pokunathu ftv kannan annanthu:P

    ReplyDelete
  3. ഇതൊക്കെ ഇങ്ങനെ പബ്ലിക്കായി പറയാന്‍ പാടുണ്ടോ???

    ഓടോ: ഇവിടെ എഫ് ടിവി കിട്ടില്ല.... :(

    ReplyDelete
  4. ഹോളീവുഡ് നിലവാരമുള്ള ബോളീവുഡ് ആക്റ്റര്‍ എന്ന് നമുക്ക് സംശയലേശമന്യേ അക്ഷയെ വിശേഷിപ്പിക്കം

    അത്രക്കും വേണ്ടായിരുന്നു.. മുകളില്‍ പറഞ്ഞ സിനിമ ഒക്കെ കണ്ട അനുഭവം വെച്ചെങ്കിലും.

    ReplyDelete
  5. കോപ്പിലെ പടം.. ഇതൊക്കെ എടുക്കാന്‍ വേണ്ടി പൊട്ടന്മാരായ് നിര്‍മാതാക്കള്‍ ഉണ്ടല്ലോ എന്നതാണ് അതിശയം..
    പടത്തില്‍ സ്ക്രിപ്റ്റ് വര്‍ക്ക് തീരെ ഇല്ല എന്നാണ് എനിക്ക് തോന്നിയത്... ഇത്തരം ചിത്രങ്ങള്‍ ഒക്കെ വിജയിക്കാന്‍ ശക്തമായ ഡയലോഗ്ഗ്സ് വേണം. എന്കില്‍ പടം കുറച്ചെങ്കിലും ഇന്ററസ്റ്റിങ്ങ് ആയേനെ..

    ReplyDelete
  6. @Shamnar

    അതെ അങ്ങനെ സംശയമില്ലാതെ പറയാം.. അതിന് ഈ സിനിമയിലെ അക്ഷയുടെ ബോഡിലാങ്ക്വേജ് മാത്രം കണ്ടാല്‍ മതി...
    അദ്ദേഹം എത്രയും പെട്ടെന്ന് ഒരു ഹോളിവുഡ് ഹീറോ ആകും എന്ന് തന്നെ കരുതാം...

    @ അബ്‌കാരി

    അതെ അണ്ടര്‍വാട്ടര്‍ സീനുകള്‍ കുത്തിനിറച്ചാല്‍ നാട്ടുകാര്‍ ചുമ്മാ കണ്ടിരുന്ന് കൈയ്യടിക്കും എന്ന് കരുതിയോ ഇതിന്റെ തിരക്കഥാകൃത്ത്? എന്തായാലും ബ്ലൂ.... ബ്ലും...

    ReplyDelete
  7. തെമ്മാടിOctober 23, 2009 at 6:37 AM

    "ആ ഗാനരംഗത്ത് ഓസ്ട്രേലിയന്‍ പോപ്പ് ഗായികയായ കൈലി മിനോഗ് പ്രത്യക്ഷപ്പെടുന്നുണ്ട് ആഗാനം പാടിയിരിക്കുന്നതും മിനോഗും സോനു നിഗവും ചേര്‍ന്നാണ് 4.5 കോടിയാണ് ആഗാനത്തില്‍ അഭിനയിക്കുന്നതിനും പാടുന്നതിനുമായി പുള്ളിക്കരി വാങ്ങിയിരിക്കുന്നത്..."

    അതിനുമാത്രമൊക്കെയുണ്ടോ ആ പാട്ട്? എനിക്ക് അവളെ കണ്ടിട്ട് വെള്ളപ്പാണ്ട് പിടിച്ചപോലെയാണ് തോന്നിയത് ഒടുക്കലത്തെ വെളുപ്പ് അക്ഷയ്കുമാര്‍ അടുത്ത് നിക്കുമ്പോ ഫേര്‍&ലൌലിടെ പരസ്യം കാണുന്നതുപോലെ തോന്നി

    ReplyDelete
  8. atlas ജ്വല്ലറിയുടെ പരസ്യം പോലെ ഒരു പ്ലേറ്റില്‍ ഒരു അഞ്ചാറു മാല.... അതാണത്രെ നിധി.... ഇവന്മാരെയൊക്കെ....

    ReplyDelete
  9. സ്വാര്‍ഥന്‍October 23, 2009 at 8:50 PM

    അതും 916 ആണ് കളര്‍ പോലും മങ്ങിയിട്ടില്ല അതിന്റെ കൂടാതെ സൈയദ് ഖാന്‍ പോയി ഒന്ന് തൊട്ടപ്പോഴേക്കും പെട്ടി തുറന്നു 10-50 വര്‍ഷം കടലിന്റെ അടിയില്‍ കിടന്ന പെട്ടിയാണെന്ന് ഓര്‍ക്കണം...

    ReplyDelete
  10. വല്ലോനും സ്വര്‍ണം കിട്ടുമ്പോള്‍ ഇവര്‍ക്കൊക്കെ എന്തു അസൂയയാ....ഒരു പവന്റെ വില ഓര്‍ത്തിട്ടാകും...

    ReplyDelete