Feb 12, 2009

നാന്‍ കടവുള്‍


സംവിധാനം: ബാല
കഥ,സംഭാഷണം: ജയമോഹന്‍
നിര്‍മ്മാണം:ശിവശ്രീ ശ്രീനിവാസന്‍
സംഗീതം:ഇളയരാജ
അഭിനേതാക്കള്‍ : ആര്യ,പൂജ തുടങ്ങിയവര്‍

ഒടുവില്‍ ബാലയുടെ നാലാമത്തെ ചിത്രമായ നാന്‍ കടവുള്‍ റിലീസായി. മൂന്നുവര്‍ഷത്തില്‍ ഏറെയായി ചിത്രീകരണം ആരംഭിച്ചിട്ട് ചിത്രത്തിലെ നായകനായ ആര്യ ഈ മൂന്ന് വര്‍ഷവും മറ്റ് ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടുമില്ല ബാലയുടെ മുന്‍ ചിത്രങ്ങളായ സേതു,നന്ദ,പിതാമഹന്‍ എന്നിവയൊക്കെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രങ്ങളാണ് ഒപ്പം കൊമേഷ്യലായും വിജയിച്ചിട്ടുണ്ട്.

ജാതക ദോഷത്താല്‍ കാശിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയെതേടി കുട്ടിയുടെ പിതാവും സഹോദരിയും വരുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. കാപാലികരുടെ മറ്റൊരു വിഭാഗമായ “അഹോരികള്‍” എന്ന സന്യാസിക്കൂട്ടത്തിലാണ് അവനെ അവര്‍ കാണുന്നത് അഹോരികള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരെയും മോക്ഷം കൊടുക്കേണ്ടവരെയും തിരിച്ചറിയാന്‍ പറ്റും എന്നാണ് വിശ്വാസം. അഹോരികളുടെ ഗുരുവിനോട് അപേക്ഷിച്ചതുകൊണ്ട് ആകുട്ടിയെ(ആര്യ) ഗുരു പിതാവിന്റെ ഒപ്പം വിടുന്നു. “അഹം ബ്രമ്മാസ്മി“ നീ കാലഭൈരവനാണ് നിനക്ക് കൊല്ലാനുള്ള അധികാരമുണ്ട് എന്ന് ഉപദേശം നല്‍കിയാണ് ഗുരു അവനെ പിതാവിന്റെ കൂടെ വിടുന്നത്. നാട്ടിലെ ജീവിതത്തോട് പൊരുത്തപ്പെടാനാകാതെ അവന്‍ ഒരു മലമുകളിലേക്ക് പോകുന്നു. പിച്ചക്കാരെ വെച്ച് പിച്ചയെടുത്ത് ജീവിക്കുന്ന താണ്ഡവന്‍ എന്ന ആളും അവന്റെ കീഴില്‍ മൃഗങ്ങളെ പോലെ ജീവിക്കുന്ന കുറേ മനുഷ്യമ്മരുടെയും കഥയാണ് മറ്റൊരു വശത്ത് . കാലഭൈരവന്‍ എങ്ങനെ ഈ പിച്ചക്കാരുടെ ജീവിതത്തില്‍ മാറ്റം ഉണ്ടാക്കുന്നു എന്നാണ് ബാക്കി കഥ. പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റില്ല ഒരുപാട് സംഭവവികാസങ്ങള്‍ ഉണ്ട് കഥയില്‍.ആത്യന്തികമായി മരണം ഒരു വരമാണ് എന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്.

കാലഭൈരവനായി അഭിനയിച്ച ആര്യ എല്ലാ അര്‍ഥത്തിലും സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നു. തന്റെ ശരീരവും മനസ്സും ചിത്രത്തിനായി പൂര്‍ണമായും ആര്യ സമര്‍പ്പിച്ചിരുന്നു എന്ന് ചിത്രം കണ്ടാല്‍ മനസിലാകും. അന്ധയായ പിച്ചക്കാരിയായി അഭിനയിച്ച പൂജയും തന്റെ റോള്‍ മനോഹരമാക്കി. പിന്നെ പറയേണ്ടത് ചിത്രത്തില്‍ പിച്ചക്കാരായി അഭിനയിച്ചവരെ കുറിച്ചാണ് യഥാര്‍ഥ ഭിക്ഷയാചിക്കുന്നവരാണ് ചിത്രത്തില്‍ ഭിക്ഷാടകരുടെ വേഷത്തില്‍ 80 ശതമാനവും.... അവര്‍ എല്ലാവരുത് തന്നെ വളരെ നന്നായി അവരവരുടെ റോളുകള്‍ കൈകാര്യം ചെയ്തു....

പിന്നെ പറയേണ്ടത് ഇളയരാജയുടെ മ്യൂസിക്കിനെപറ്റിയാണ് ആ മ്യൂസിക്കാണ് ചിത്രത്തിന്റെ ജീവനാഡി എന്ന് വേണമെങ്കില്‍ പറയാം നായകന് ഡയലോഗുകള്‍ വളരെ കുറവാണ് നായകന്‍ പറയേണ്ടതെല്ലാം പറഞ്ഞ് തരുന്നത് മ്യൂസിക്കാണ്.... ഓം ശിവോഹം എന്ന ഗാനം എടുത്ത് പറയാതിരിക്കാന്‍ വയ്യ!!!


എന്നാല്‍ ചിത്രത്തില്‍ ഓവര്‍ വയലന്‍സാണ് ഉള്ളത് സംഘട്ടനരംഗങ്ങളില്‍ ഹോളിവുഡ് ചിത്രങ്ങളില്‍ കാണുന്നത് പോലെ ഉള്ള വയലന്‍സ് രംഗങ്ങളാണ് ഉള്ളത്... പിന്നെ ഭിക്ഷക്കാരെ ചിത്രീകരിച്ചിരിക്കുന്നത് മനം മടുപ്പിക്കുന്ന രീതിയില്‍ ആണ് സ്ലംഗ്ഗോഗിനെ കുറ്റം പറയുന്നവര്‍ ഈ ചിത്രം ഒന്ന് കണ്ട് നോക്കണം... ബാലയുടെ മുന്‍ കാല ചിത്രങ്ങളുടെ നിലവാരത്തിലേക്ക് എത്താന്‍ നാന്‍ കടവുളിനായിട്ടില്ല ബാല എന്ന സംവിധായകന്റെ സ്പര്‍ശം ചിത്രത്തില്‍ ഇല്ല...

എന്നാല്‍ വെത്യസ്തമായ ഒരു സബ്ജക്റ്റ്,ആര്യയുടെ അസാമാന്യ പ്രകടനം, ഇളയരാജയുടെ മ്യൂസിക്ക്, ക്യാമറ വര്‍ക്ക് എന്നിവയൊക്കെ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.... ഒന്ന് കണ്ടാല്‍ നഷ്ട്ടം വരില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം


എന്റെ റേറ്റിങ്ങ് 3.5/5

7 comments:

 1. ഒടുവില്‍ ബാലയുടെ നാലാമത്തെ ചിത്രമായ നാന്‍ കടവുള്‍ റിലീസായി.

  ReplyDelete
 2. ഒന്ന് കണ്ടാല്‍ നഷ്ട്ടം വരില്ല എന്ന് തന്നെയാണ് എന്റെയും അഭിപ്രായം

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. ആരാടാ ബാലയെ വിമര്‍ശിക്കുന്നത്
  തിന്നു കളയും ഞാന്‍!!

  ReplyDelete
 5. കൊന്നാലും ശരി..തിന്നാലും ശരി..ഒന്ന് പറയാതെ വയ്യ...

  ഇളയ രാജ ഒരു വലിയ സംഗീത സംവിധായകനാണ്..അത് സമ്മതിച്ചു..പക്ഷെ തെരുവ് ഗായകരുടെ ഗാനത്തിന് ഇത്രയും ഹെവിയായ സംഗീതം ആവശ്യമായിരുന്നോ??സ്ലും ഡോഗ് ല്‍ റഹ്മാന്‍ കൊടുത്ത സംഗീതം ഒട്ടും മുഴച്ചു നില്‍ക്കുന്നതായി അനുഭവപ്പെടുന്നില്ല..എന്നാല്‍.....നാന്‍ കടവുള്‍???

  ബാലയുടെ നല്ല ചിത്രം തന്നെയാണ്...ഇത്...ജീവിതത്തിന്‍റെ ഒരു ഇരുണ്ട വശം അനാവൃതമാക്കുന്നു....

  ReplyDelete
 6. kshamikkanam, malayaalathi ezhuthaan pattathathil....

  sorry, cant agree with you. Arya, has put in some efforts, but the show stopper is definitely Pooja. Again, there are two big negatives for this film - bad production values, and two - sorry - music. Just because its been done by Ilayaraj, cant agree that its great. In fact a great score could have lifted this movie even higher. Except for the technical problems and bad production values and some minor problems, this is still a very good movie. Cant even imagine if there will be a movie like this in Malayalam. and even if there is one, like Tamilians, we wont see it. So thanks to Bala and Tamil movie fans

  ReplyDelete