Feb 15, 2009

റെഡ് ചില്ലീസ്


സംവിധാനം: ഷാജി കൈലാസ്
കഥ,തിരക്കഥ, സംഭാഷണം: ഏ കെ സാജന്‍
നിര്‍മ്മാണം:രജപുത്ര മൂവീസ്
സംഗീതം:എം ജയചന്ദ്രന്‍
അഭിനേതാക്കള്‍ : മോഹന്‍ലാല്‍, സിദ്ദിഖ്, ബിജുമേനോന്‍, ഗണേശന്‍, തിലകന്‍, സുകുമാരി തുടങ്ങിയവര്‍

ഓട്ടേറെ ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ റെഡ് ചില്ലീസ് വാലന്റൈന്‍സ് ദിനത്തില്‍ റിലീസായി. ലാല്‍-ഷാജി കൂട്ടുകെട്ടിന്റെ അവസാന ചിത്രങ്ങളായ ബാബാ കല്യാണി,അലിഭായ് തുടങ്ങിയവ പ്രേക്ഷകരില്‍ വലിയ ചലനമൊന്നും സൃഷ്ട്ടിച്ചിട്ടുണ്ടായിരുന്നില്ല. ഏ കെ സാജന്‍-കൈലാസ് കൂട്ടുകെട്ടിന്റെ ചിന്താമണി കൊലക്കേസ് വലിയ ഹിറ്റായിരുന്നു എന്നാല്‍ അതിന് ശേഷം ഈ കൂട്ടുകെട്ടിനും വലിയ ഹിറ്റുകളൊന്നും സമ്മാനിക്കാനായിരുന്നില്ല.

സിങ്കപ്പൂരിലെ വലിയ ബിസിനസ്‌മാനാണ് ഒ എം ആര്‍(ലാല്‍) ഇദ്ദേഹത്തിന്റെ യഥാര്‍ഥ ബിസിനസ്സ് എന്താണെന്ന് ആര്‍ക്കും അറിയില്ല എണ്ണകച്ചവടമാണെന്നും ആയുദ്ധക്കച്ചവടമാണെന്നും അല്ല അധോലോക നായകനാണെന്നും പറയുന്നവരും ഉണ്ട്. ഒ എം ആര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഒന്‍പത് പെണ്‍കുട്ടികള്‍(റെഡ് ചില്ലീസ്) ഒ എം ആറിന്റെ റേഡിയോ(ക്ലബ് എഫ് എം) യില്‍ ജോക്കീസ് ആണ് കൂടാതെ ഇവര്‍ ഒരു മ്യൂസിക്ക് ബാന്റ് കൂടിയാണ്. ന്യൂയിര്‍ ദിനത്തില്‍ ഇവരെ കാണാന്‍ ഒ എം ആര്‍ വരുന്നു കൂടാതെ ഇവറില്‍ ഒരാളെ ഒ എം ആര്‍ കമ്പനിയുടെ ചീഫ് ആക്കും എന്നും അറിയിക്കുന്നു ഇവര്‍ ആരും ഒ എം ആറിനെ നേരില്‍ കണ്ടിട്ടില്ല. ഇവര്‍ ന്യൂയിര്‍ ദിനത്തില്‍ ഒരു അപകടത്തില്‍ ചെന്ന് ചാടുന്നു ഇവരെ രക്ഷിക്കാന്‍ ഒ എം ആര്‍ വരുന്നു. ഇതാണ് ബേസിക്ക് തീം....

മോഹന്‍ ലാലിനെ മാക്സിമം സ്റ്റൈലിഷ് ആക്കാന്‍ ഷാജി കൈലാസ് കണിഞ്ഞ് പരിശ്രമിച്ചിട്ടുണ്ട് എന്നാല്‍ “ടൈഗര്‍“, “ചിന്താമണി” എന്നീ ചിത്രങ്ങളില്‍ കൈലാസ് കാണിച്ച ആങ്കിളുകള്‍, സ്ലോമോഷന്‍,ഷോട്ട്സ് ഇതില്‍ കൂടുതല്‍ ഒന്നും പുള്ളിക്ക് ഇതിലും ചെയ്യാന്‍ പറ്റിയിട്ടില്ല എന്നാല്‍ മോഹന്‍ലാലിന്റെ സ്ക്രീന്‍ പ്രസന്‍സ് ഈ കുറവുകള്‍ നികത്തുന്നു.
ഒരു ഹാഷ് ബുഷ് കഥ. കുറേ ശരീരം കാണിച്ച് ഇംഗ്ലീഷും ചവച്ച് തുപ്പി നടക്കുന്ന പെണ്‍ കുട്ടികള്‍. ഓവര്‍ സെന്റി. ഇതൊക്കെ നമ്മള്‍ ചിന്താമണിയിലും കണ്ടതാണല്ലോ അതൊക്കെതന്നെ ഇതിലും. എം ജയചന്ദ്രന്റെ പാട്ട് പോര... പടത്തിന്റെ സ്പീഡിനോടും ഷോട്ട്സിനൊടും ഒത്ത് പോകുന്നില്ല പാ‍ട്ട്... എന്നാല്‍ രാജാമണിയുടെ പശ്ചാത്തല സംഗീതം കിടുക്കന്‍... (ബോണ്ട് തീമും ചോര വീണ മണ്ണില്‍നിന്നും ഒക്കെ കട്ടിട്ടുണ്ടേലും) ഒരു ഹാഷ് ബുഷ് കഥയും പറഞ്ഞ് ഒടുക്കം കൊന്നവന്‍ തന്നെ ചത്തത് എന്നപോലെ ഒരു യമകണ്ടന്‍ സസ്പെന്‍സും കൊണ്ട് വെച്ചാല്‍ പടം കലക്കും എന്നാണോ സാജന്‍ ചേട്ടനും കൈലാസന്‍ ചേട്ടനും ധരിച്ച് വച്ചിരിക്കുന്നത് ????

കൈപ്പും ഉപ്പും മൊളകും പുളിപ്പും മധുരവും ഒക്കെ ചേര്‍ത്തപ്പോ കുഴപ്പമില്ലാത്ത ഒരു ടേസ്റ്റ് കിട്ടുന്നത് പോലെ ഈ “ചുവന്ന മുളക്” വല്യ കുഴപ്പമില്ല....

എന്തായാലും ലാലും മമ്മൂട്ടിയും തമ്മിലുള്ള ഈ യുദ്ധത്തിലും വിജയം ലാലിന് തന്നെ. ലാലിന്റെ ആരാധകന്മാര്‍ക്ക് ആഘോഷിക്കാന്‍ പഞ്ച് ഡയലോഗ്സും ഡബിള്‍ മീനിങ്ങ് ഡയലോഗ്സും ചിത്രത്തില്‍ ധാരാളാം ഉണ്ട് .

ലൌ ഇന്‍ സിങ്കപ്പോര്‍ കണ്ട തിയേറ്ററില്‍ നിന്ന് തന്നെയാണ് ഞാന്‍ ചില്ലീസും കണ്ടത്...
ലൌ ഇന്‍ സിങ്കപ്പോറിന് തിയേറ്റര്‍ പകുതിയില്‍ അധികവും കാലിയായി കിടന്നപ്പോള്‍ ചില്ലീസിന് എനിക്ക് ഫസ്റ്റ് ഷോക്ക് ടിക്കറ്റ് കിട്ടിയില്ല എന്റെ ജീവിതത്തില്‍ ആദ്യമായി റിലീസ് പടത്തിന് ടിക്കറ്റ് കിട്ടാതെ അടുത്ത ഷോക്ക് ക്യൂ നിന്ന് പടം കണ്ടു..

എന്റെ റേറ്റിങ്ങ് 2.5/5

18 comments:

 1. അണ്ണാ..താഴത്തെ ഫോട്ടോയിലേത് പയ്യന്നൂര്‍ ആരാധനയാണാ അണ്ണാ..?
  ആണെങ്കീ...തള്ളേ..നൊസ്റ്റാള്‍ജിയ നൊസ്റ്റാള്‍ജിയാ !!

  ReplyDelete
 2. അതെ അണ്ണാ പയ്യന്നൂര്‍ ആരാധന തന്നെ.....

  ReplyDelete
 3. കട്ട !!

  5 വര്‍ഷം എന്തോരം നെരങ്ങിയിരിക്കുന്നു ആ ചുറ്റുവട്ടത്ത്... എത്ര മൂട്ടയ്ക്ക് ബ്ലഡ് ഡൊനേറ്റ് ചെയ്തിരിക്കുന്നു... പയ്യന്നൂര്‍ കോ ഓപ്പറെറ്റിവില് നൈറ്റ് ജി.പി അടിച്ച് പ്രാന്തായിക്കഴിയുമ്പം ഒന്ന് “റിലാക്സാന്‍” ആരാധനയും രാജധാനിയും തന്നെ ശരണം :))

  ReplyDelete
 4. അപ്പം ഇതും കാണാന്‍ പറ്റില്ലെന്ന്...!!
  അവസാന പടം കലക്കി...
  :)

  ReplyDelete
 5. ചിലവാകുന്ന വിഷയം ആവശ്യമുള്ളതുപോലെ വെടക്കാക്കുന്നു... അത്രേയുമേ ഉള്ളൂ .

  ReplyDelete
 6. :-)ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ അതു കാണുന്നതിന്റെ ഒരു ത്രില്‍ ഒന്നു വേറെ തന്നെയാ, അല്ലേ? പടം തല്ലിപ്പൊളിയാണേലും, ആ ഒരു ത്രില്ലില്‍ കണ്ടിരിക്കാന്‍ ഒരു രസമാണ്...
  --

  ReplyDelete
 7. ആ ത്രില്ലല്ലേ അണ്ണാ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോക്ക് കേറാന്‍ പ്രേരിപ്പിക്കുന്നത്.... പ്രത്യേകിച്ച് ആര്‍പ്പ് വിളികളും കൂക്കിവിളീകളും ഒക്കെ കേട്ട് കൂവിയും കയ്യടിച്ചും ഹൊ!!!!!

  ReplyDelete
 8. hoo.. i miss my theatres...:( padam 2 abhiprayam kelkkunnallo ehtaa shari ?

  ReplyDelete
 9. എനിക്കിഷ്ടപ്പെട്ടില്ലാ...........
  കുറച്ചുകൂടി ഓവര്‍ ആക്കാമായിരുന്നു....

  ReplyDelete
 10. തല്ലേ നീയൊരു പുലിയാടാ ഒരു ഒന്നൊന്നര പുലി..
  എന്നെമാതിരിയുള്ള പ്രവാസികൾക്ക് ഫ്രീയായ് സിലിമകൾ കാണിച്ചുതരുന്ന മുത്ത്...!!

  ഇ ഡബ്ല്യൂ ഡാ ഇനി അടുത്തപടൻ നിന്റെ ഈ തീയറ്ററിൽ വരുന്നദിവസത്തിനായ് നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരിക്കുന്നു...

  ReplyDelete
 11. 'ലവ് ഇന്‍ സിങ്കപ്പോര്‍' പോലെ ഒരു ചവറു പടം ചവറായാല്‍ അതില്‍ അതിശയപ്പെടാന്‍ ഒന്നുമില്ല. 'റെഡ് ചില്ലീസ്' പോലെ എന്തോ വലിയ സംഭവം എന്ന മട്ടില്‍ വരുന്നൊരു പടം ചവറാകുമ്പോള്‍ താങ്ങാനാവില്ല. ഞാന്‍ ലവ് ഇന്‍ സിംഗപ്പോറിന്റെ കൂടെയാണ്. :-P

  ReplyDelete
 12. രായപ്പാ... എത്രയെത്ര ഷക്കിലകള്‍... ഈ തീയേറ്റര്‍....

  ReplyDelete
 13. ഒരു ഹാഷ് ബുഷ് കഥയും പറഞ്ഞ് ഒടുക്കം കൊന്നവന്‍ തന്നെ ചത്തത് എന്നപോലെ ഒരു യമകണ്ടന്‍ സസ്പെന്‍സും കൊണ്ട് വെച്ചാല്‍ പടം കലക്കും എന്നാണോ സാജന്‍ ചേട്ടനും കൈലാസന്‍ ചേട്ടനും ധരിച്ച് വച്ചിരിക്കുന്നത് ????

  ReplyDelete
 14. ee adutha kaalathonnum lalettanteyo, mammookkayudeyo oru average ennu polum parayaan pattunna oru padam irangiyittilla. red chillies polulla thara padam kandu athu hittaakkunna nammale polulla aaradhakare venam thallan - chumma super starsine kuttam paranjittendu karyam

  ReplyDelete
 15. എന്തോ എനിക്ക് ഈ പടം ഒത്തിരി ഇഷ്ടപ്പെട്ടു. ലാലേട്ടന്‍ തന്നെ താരം... അതോ സീഡീ എടുത്തു കണ്ടത് കൊണ്ടാണോ...

  ReplyDelete