Dec 4, 2009

ദേ ധനാ ധന്‍


കഥ, തിരക്കഥ, സംവിധാനം : പ്രിയദര്‍ശന്‍
നിര്‍മ്മാണം : ഗണേഷ് ജയിന്‍
സംഗീതം: പ്രീതം
അഭിനേതാക്കള്‍ : അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, കത്രീന കൈഫ്, സമ്മീറ റെഡ്ഡി, പരേഷ് റാവല്‍, രാജ്പാല്‍ യാദവ് തുടങ്ങിയവര്‍...


പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹിന്ദി സിനിമയാണ് "ദേ ധനാ ധന്‍‍". അദ്ദേഹത്തിന്റെ തന്നെ "വെട്ടം" എന്ന മലയാളം സിനിമയുടെ ഇടവേളക്ക് ശേഷമുള്ള കഥയാണ് "ദേ ധനാ ധന്‍‍" എന്ന ഹിന്ദി ചിത്രമായി ഇപ്പൊള്‍ പുറത്ത് വന്നിരിക്കുന്നത്.. പ്രിയന്റെ സ്ഥിരം ഫോര്‍മുല ആയ ലോജിക്ക് ഇല്ലാത്ത സിറ്റുവേഷന്‍ കോമഡി തന്നെയാണ് ഈ ചിത്രത്തിന്റെയും പ്രത്യേകത.


വളര്‍ത്തുനായയെ അമിതമായി സ്നേഹിക്കുന്ന ഒരു സമ്പന്ന സ്ത്രീയുടെ ഡ്രൈവറായി ജോലി നോക്കുന്ന നിതിന്‍ ബാങ്കര്‍ (അക്ഷയ് കുമാര്‍), കൊറിയന്‍ ജീവനക്കാരനായി തൊഴിലെടുക്കുന്ന രാം മിശ്ര (സുനില്‍ ഷെട്ടി) സുഹൃത്തുക്കളായ അവര്‍ക്ക് കാമുകിമാരെ (കത്രിനാ കെയ്ഫ്, സമീറാ റെഡ്ഢി) വിവാഹം കഴിക്കാനും അടിച്ച് പൊളിച്ച് ജീവിക്കാനും ഒരുപാട് പണം വേണം. യജമാനത്തിയുടെ വളര്‍ത്തുനായയെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യമായി പണം നേടാന്‍ അവര്‍ തീരുമാനിച്ചു. പക്ഷെ നായ വഴിയില്‍ വെച്ച് ഓടിപ്പോയി വീട്ടില്‍ തിരിച്ചെത്തുന്നു. തട്ടിക്കൊണ്ട് പോകപ്പെട്ടത് നിതിനാണെന്ന് പൊലീസ് തെറ്റിദ്ധരിച്ചു. നിധിനും രാമും ഹോട്ടല്‍ പാന്‍ ഇന്റര്‍നാഷണലില്‍ റൂം എടുക്കുന്നു. ആ ഹോട്ടലില്‍ തന്നെ ആണ് റാമിന്റെ കാമുകിയായ മന്‍പ്രീതിന്റെ (സമ്മീറ) വിവാഹച്ചടങ്ങ് നടക്കുന്നത്. നിധിന്റെ കാമുകിയായ അഞ്ചലിയും ഹോട്ടലില്‍ എത്തുന്നു. വിവാഹത്തിന് എത്തിയിട്ടുള്ള അതിഥികള്‍ പലതരക്കാര്‍. കൂട്ടത്തില്‍ വാടക കൊലയാളിയും ഉണ്ട്. തെറ്റിദ്ധാരണകള്‍, ആശയക്കുഴപ്പം, കൂട്ടത്തല്ല് അങ്ങനെ ഒരു പ്രിയന്‍ ക്ലൈമാക്സ്.....


'വെട്ടം' "ദേ ധനാ ധന്‍‍" ആയപ്പോള്‍ പണം വാരും ഉറപ്പ്... അക്ഷയും ഷെട്ടിയും കൈഫും റെഡ്ഡിയും പരേഷും എല്ലാവരും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്. വെട്ടം കണ്ട് കരഞ്ഞ അനുഭവം ഉണ്ടായിട്ട് പോലും ഞാന്‍ നന്നായി ആസ്വദിച്ചു... "പൈസാ" എന്ന് തുടങ്ങുന്ന ഗാനവും കലക്കി കാശ് എറിഞ്ഞ് പാട്ട് പിടിക്കാന്‍ പ്രിയന്‍ പണ്ടേ മിടുക്കനാണല്ലോ... ഒരുപാട് കഥാപാത്രങ്ങളും അവരെയൊക്കെ വിഗദ്ധമായി കൂട്ടിക്കുരുക്കാനും ആ കുരുക്കഴിക്കാനും പ്രിയന്‍ പണ്ടേ മിടുക്കനാല്ലോ... ഇതും ഒട്ടും വെത്യസ്തമല്ല...

ക്ലൈമാക്സില്‍ വെട്ടത്തിലെ ഷോക്കിന് പകരം പ്രിയന്‍ ഇതില്‍ വെള്ളത്തിനെയാണ് കൂട്ടുപിടിച്ചിരിക്കുന്നത് ഈ ചിത്രത്തിലെ ക്ലൈമാക്സ് ചിത്രീകരിക്കാന്‍ പ്രിയന്‍ 700 ടാങ്ക് വെള്ളം ഉപയോഗിച്ചു എന്ന് വാര്‍ത്ത ഉണ്ടായിരുന്നു വെള്ളത്തില്‍ വെച്ച് കൂട്ടയടിയോടെ ആണ് സിനിമ അവസാനിക്കുന്നത്...

പ്രിയന്റെ പഴയ ഹിന്ദി ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ധൈര്യമായി ഇതിന് കേറിക്കോ... വെട്ടം കണ്ടിട്ടുണ്ടെങ്കിലും ഇല്ലേലും ഇങ്ങള്‍ക്ക് ഈ സിനിമ ഇഷ്ട്ടപ്പെടും...

എന്റെ റേറ്റിങ്ങ് : 3/5

14 comments:

  1. എന്റിഷ്ടാ വെട്ടം ഒക്കെ അസഹനീയമായിരുന്നു..

    ReplyDelete
  2. എന്റിഷ്ടാ വെട്ടം ഒക്കെ അസഹനീയമായിരുന്നു...

    ReplyDelete
  3. @cALviN::കാല്‍‌വിന്‍

    വെട്ടം കണ്ട് ഞാനും നെഞ്ചത്തടിച്ച് കരഞ്ഞതാ... വെട്ടം മാത്രമല്ല കിളിച്ചുണ്ടന്‍ മാമ്പഴവും... പക്ഷേ ഇത് എനിക്ക് ഇഷ്ട്ടായി... പ്രിയന്റെ ഗരംമസാല, ഹേരാഫേരി ഒക്കെ ഇഷ്ട്ടപ്പെട്ട ആള്‍ക്കാര്‍ക്ക് ഇതും ഇഷ്ട്ടാകും... :)

    ReplyDelete
  4. :-) ‘വെട്ടം’ തലയില്‍ വെട്ടമില്ലാത്തവര്‍ക്ക് പറ്റുന്ന ഒരു പടമായിരുന്നു! ചില രംഗങ്ങളിലെ കോമഡികള്‍ ചിരിപ്പിച്ചിട്ടുണ്ട്, അത്രമാത്രം. പിന്നെയാണ് ഞാന്‍ അതിന്റെ ഒറിജിനല്‍ 'French Kiss' കണ്ടത്. സത്യം പറഞ്ഞാല്‍ ഇതു കണ്ടിട്ടാണല്ലോ ‘വെട്ട’മുണ്ടാക്കിയതെന്നോര്‍ത്ത് കരഞ്ഞു പോയി!

    (സായിപ്പിനെ പൊക്കി, ഇന്ത്യക്കാരനായതുകൊണ്ട് താഴ്ത്തി... സോറി ആ തര്‍ക്കത്തിനു ഞാനില്ല. :-)
    --

    ReplyDelete
  5. ഹിന്ദിക്കാര്‍ക്ക് ചിരിക്കാന്‍ കോമഡി ഒന്നും വേണ്ട അതുകൊണ്ടല്ലേ പ്രിയദര്‍ശന്റെ ചള്ള് പടങ്ങള്‍ അവിടെ തകര്‍ത്ത് ഓടുന്നത്..... വെട്ടം കണ്ട് പുറത്തിറങ്ങിയപ്പോ ഞാന്‍ പ്രിയനെ വെട്ടും എന്ന അവസ്ഥയില്‍ ആയിരുന്നു...

    ReplyDelete
  6. @ Haree

    വെട്ടത്തെകുറിച്ച് എനിക്കും എതിരഭിപ്രായം ഇല്ലാ.... 'French Kiss' ഞാന്‍ കണ്ടില്ലാ.. ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ട് കാണണം... :)

    സായിപ്പിനെ പൊക്കേണ്ടടുത്ത് പൊക്കിയേ പറ്റൂ... തര്‍ക്കത്തിന് ഞാനും ഇല്ലാ... :)

    @ Anonymous

    ഹിന്ദിയിലും നല്ല പടങ്ങള്‍ ഇറങ്ങാറുണ്ട് മാഷേ..
    അപ്പറഞ്ഞതിനോട് ഞാന്‍ വിയോജിക്കുന്നു...

    പിന്നെ വെട്ടം... :)

    ReplyDelete
  7. നല്ല കഥ കിട്ടിയാല്‍ മായ ജാലം കാണിക്കാന്‍ പ്രിയനറിയാം...കഥ കി..ട്ട...ണം...

    ReplyDelete
  8. അടടാ...ഇന്നലെ ഞാനും കണ്ടു ‘ദേ ധനാ ധൻ’
    അടിപൊളി..കാശ് വസൂൽ...
    സംശയം വേണ്ട ഇത് സൂപ്പർ ഹിറ്റാണു !!
    സംഗതി ലോജിക്ക് ഇല്ലാത്ത കോമഡിയാണെങ്കിലും ഇത്രയും കഥാപാത്രങ്ങളെ നിരത്തി വളരെയധികം കൺഫ്യൂഷനുകളുണ്ടാക്കാൻ സാധ്യതയുള്ള ഒരു സബ്ജക്റ്റ് ആവശ്യത്തിലധികം കോമഡി ചേർത്ത് കൈകാര്യം ചെയ്ത പ്രിയദർശനെ സമ്മതിക്കാതെ വയ്യ !!

    ReplyDelete
  9. edo raaayappaaa
    nee veendum ezhuthu thudangiyo?
    joli kitti ini sinima kaannaan pattilla ennu paranju poyathalle?
    ini update correct post cheyyannam..
    ente blog il onnu kayaru, samayam kittumboll...
    - koovilan -

    ReplyDelete
  10. @ poor-me/പാവം-ഞാന്‍

    അതെ... പക്ഷേ..കഥ കി..ട്ട...ണം... :)

    @ VEERU

    അതെ പ്രിയദർശനെ സമ്മതിക്കാതെ വയ്യ !!
    സമ്മതിച്ചില്ലേ.. പ്രിയന്‍ സമ്മതിക്കില്ല....

    @ കൂവിലന്‍
    സിനിമ നമ്മടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുവല്ലേ... കാണാതിരിക്കാന്‍ പറ്റണില്ല... കണ്ടാല്‍ എഴുതാതിരിക്കാനും... ഞാന്‍ ആ വഴി വരാറുണ്ടല്ലോ... :)

    ReplyDelete
  11. ഫ്രഞ്ച് കിസ്സ് കാണൂ രായപ്പാ.. അപ്പോഴേ വെട്ടത്തോടുള്ള ദേഷ്യം പൂർണമാവൂ

    ReplyDelete
  12. ഒരുപാട് കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ആകെ ഊരാക്കുടുക്കുകള്‍ ഉണ്ടാക്കി കോമഡി ഒരുക്കുന്നതില്‍ പ്രിയന് ഒരു പ്രത്യേക കഴിവു തന്നെ ഉണ്ട്.

    കോപ്പി ആണെങ്കിലും മിക്കവാറും ചിത്രങ്ങള്‍ ഹിറ്റ് ആക്കാനും പറ്റുന്നുണ്ടല്ലോ :)

    ReplyDelete
  13. @ കാല്‍വിന്‍
    ഫ്രഞ്ച് കിസ്സ് കണ്ട്... അയ്യോ വെട്ടം!!!... ഫ്രഞ്ച് കിസ്സ് മാനനഷ്ട്ടത്തിന് കേസ് കൊടുക്കണം...

    എന്നാലും പ്രീയന്‍ വെട്ടം, കിളിച്ചുണ്ടന്‍ തുടങ്ങിയ കൂതറകളൊക്കെ എങ്ങനെ ഉണ്ടാക്കുന്നു?? അതും കിലുക്കം, ചിത്രം തുടങ്ങിയ കിടുക്കന്‍ പടങ്ങള്‍ ഉണ്ടാക്കിയ ഒരാള്‍... അതും ഒരു പ്രത്യേക കഴിവാ....

    @ശ്രീ

    ഹിറ്റ് ആകുന്നതുകൊണ്ടാണല്ലോ അടുത്ത കോപ്പി ഒരുക്കാന്‍ പ്രീയന് അവസരം കിട്ടുന്നത്.... :)

    ReplyDelete
  14. EE padathinu 3/5 marku koduthal vijayude vettaikaranu 4/5 kodukendi varum,,,,,,

    priyadarshante moshanam adhirukaviyunnu

    swantham bharyaye balsankam cheyunna
    reethi priyadarshann nirtharayille
    kashtamm

    ReplyDelete