Nov 9, 2009

കണ്ടേന്‍ കാതലൈ






തിരക്കഥ, സംവിധാനം : ആര്‍ കണ്ണന്‍
നിര്‍മ്മാണം: വി എം ലളിത, ജി ധനഞയന്‍
അഭിനേതാക്കള്‍ :ഭരത്, തമന്ന, സന്താനം, മുന്ന തുടങ്ങിയവര്‍..



ആര്‍ കണ്ണന്‍ സംവിധാനം ചെയ്ത് ഭരത്, തമന്ന എന്നിവര്‍ നായികാ നായകന്മാരാകുന്ന "കണ്ടേന്‍ കാതലൈ" എന്ന ചിത്രം സണ്‍ പിച്ചേഴ്സ് ആണ് തിയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത് "ജബ് വീ മെറ്റ്" എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ഇത്. ആര്‍ കണ്ണന്‍ എന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രമാണ് ഇത് ജയം കൊണ്ടേന്‍ എന്ന ആദ്യചിത്രം ഒരു ശരാശരി വിജയം മാത്രമായിരുന്നു... മുനിയാണ്ടി വിളങ്ങിയല്‍ മൂണ്ട്രാമാണ്ട്, സേവല്‍, ആറുമുഖം എന്നീ തുടര്‍പരാജയ ചിത്രങ്ങള്‍ക്ക് ശേഷം പുറത്ത് വരുന്ന ഭരത് ചിത്രം എന്നതിനാലും സംവിധായകനും നായകനും ഏറെ പ്രധാനപ്പെട്ട ചിത്രമാണ് ഇത്.....


ജബ് വി മെറ്റിന്റെ കാര്‍ബണ്‍ കോപ്പിയാണ് "കണ്ടേന്‍ കാതലൈ" എന്ന ഈ ചിത്രം ജബ് വി മെറ്റില്‍ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ പോലും 90% ഇതിലും കോപ്പി അടിച്ചിരിക്കുന്നു അപരിചിതരായ രണ്ട് വ്യക്തികള്‍ ഒരു യാത്രക്കിടയില്‍ കണ്ടുമുട്ടുന്നതും അവര്‍ പരസ്പരം അവരുടെ ജീവിതത്തില്‍ സ്വാധീനിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ.

ജബ് വി മെറ്റ് കണ്ട ഒരാളില്‍ ഒരു ചലനവും സൃഷ്ട്ടിക്കാന്‍ കണ്ടേന്‍ കാതലെ എന്ന ഈ ചിത്രത്തിന് കഴിയില്ല.. ഭതത്തിന്റെയും തമന്നയുടെയും അഭിനയം പോലും ഷാഹിദ്-കരീന ജോഡികള്‍ കോപ്പി ചെയ്തിരിക്കുന്നതാണ്.. ഭരത് തമന്ന സ്വന്തമയി ഒന്നും ചിത്രത്തില്‍ ചെയ്തിട്ടില്ല... എല്ലാം ഷാഹിദ്-കരീന ജോഡികളെ ഈച്ചക്കോപ്പി ചെയ്തിരിക്കുന്നു... സന്താനത്തിന്റെ കഥാപാത്രം മാത്രമാണ് തമിഴില്‍ ഉള്ള പുതുമ ഹിന്ദിയില്‍ നിന്നും വെത്യസ്തമായി തമിഴില്‍ തമന്നയെ പെണ്ണ് കാണാന്‍ വരുന്ന ബാല്യകാലസുഹൃത്തിന്റെ റോളില്‍ ഉള്ള സന്താനം ആണ്... അതും ചിലസ്തലങ്ങളില്‍ അരോചകമാണ് സന്താനത്തിന്റെ തമാശ... തമന്നയുടെ കാമുകനായി വരുന്ന മുന്നയും നമ്മളെ അത്യാവശ്യം ബോറഡിപ്പിക്കാം...

ഗാനങ്ങള്‍ വലിയ കുഴപ്പം...... ഇല്ലാ കേട്ടിരിക്കബിള്‍ ആണ് ഗാനങ്ങള്‍........ സണ്‍ പിച്ചേഴ്സ് ആണ് വിതരണത്തിന് എടുത്തിരിക്കുന്നത് എന്നതിനാല്‍ ചിത്രം ഹിറ്റാകും എന്ന കാര്യത്തില്‍ വല്യ സംശയത്തിന് ഇടമില്ലാ.... ഏത് കൂതറപ്പടവും സണ്‍ ടിവിയില്‍ പരസ്യം ഇട്ട് ഹിറ്റാക്കാന്‍ അവര്‍ക്ക് പ്രത്യേക മിടുക്കുണ്ട്.... ഇംത്യാസ് അലിയുടെ കഥയാണ് ചിത്രത്തിലെ നായകന്‍... കഥ നമ്മളെ ബോറഡിപ്പിക്കില്ല.... ജബ് വി മെറ്റ് കാണാത്ത് ഒരാള്‍ക്ക് കാണാവുന്ന ഒരു പടം ആണ് ഇത്.....

എന്റെ റേറ്റിങ്ങ് : 2.5 (ഇംത്യാസ് അലിയുടെ കഥക്ക്)

5 comments:

  1. ഞാൻ ഇവിടെ വന്നിട്ടില്ലേ...!!

    ReplyDelete
  2. ഞാനും !!!

    ReplyDelete
  3. ജബ് വി മെറ്റ് എന്ന സിനിമ തന്നെ ഏതാണ്ടൊക്കെ കൊറിയന്‍ സിനിമകളുടെ കോപ്പി പോലെയുണ്ട്.
    ഇത്തരം കഥകളുള്ള കുറെ പടങ്ങള്‍ കൊറിയയില്‍ ഈ ദശകത്തില്‍ ഇറങ്ങിയിട്ടുണ്ട്.
    നല്ലസിനിമകളുടെ മുഖം മൂടിയിട്ട ഒരു സാധാരണ പൈങ്കിളി സിനിമയായിട്ടാണ് ‘ജബ് വി മെറ്റി’നെക്കുറിച്ച് എനിക്ക് തോന്നിയത്.

    ReplyDelete
  4. Jab We Met കണ്ടതാണ്. അപ്പോപ്പിന്നെ, ഇത് കാണേണ്ടതില്ല അല്ലേ?
    :)

    ReplyDelete