
കഥ,തിരക്കഥ,സംഭാഷണം,സംവിധാനം: റാഫിമെക്കാര്ട്ടിന്
നിര്‍മ്മാണം: റാഫി
സംഗീതം: സുരേഷ് പീറ്റഴ്സ്
അഭിനേതാക്കള്‍ : മമ്മൂട്ടി, നവനീത് കൌര്‍,നെടുമുടി,ജയസൂര്യ,സുരാജ്,ബിജുക്കുട്ടന്,സലീം കുമാര്‍ തുടങ്ങിയവര്‍
തെരുവില്‍ പാട്ടപറക്കി നടന്നവനായിരുന്നു മച്ചു(മമ്മൂട്ടി) പിന്നെ അവന് വളര്‍ന്ന് കോടീശ്വരനാകുന്നു അവന് ജനങ്ങളുടെ കണ്ണിലുണ്ണി(കരട്?) ആകുന്നു മച്ചുവിന്റെ കോളനിയില്‍ താമസിക്കാന്‍ വരുന്ന സായിപ്പ്(നെടുമുടി) എന്ന ഷെയര്‍ മാര്‍ക്കറ്റ് കണ്സട്ടെന്റ് മച്ചുവിനെ ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നു പിന്നെ പണമൊക്കെ അടിച്ച് മാറ്റി സിങ്കപ്പോരേക്ക് പോകുന്നു ആ പണമൊക്കെ സായിപ്പിന്റെ മകളുടെ പേരിലാണ് ഉള്ളത് അത് തിരിച്ച് കിട്ടാന്‍ മച്ചു അവളെ മാത്രമേ കല്യാണം കഴിക്കു എന്ന് തീരുമാനിച്ച് സായിപ്പിനെയും മകളെയും കണ്ട് പിടിക്കാന്‍ സിങ്കപ്പോരേക്ക് പോകുന്നു
കണ്ട് പിടിക്കുന്നു ഇതാണ് ചിത്രത്തിന്റെ തീം.....
റാഫിമെക്കാര്ട്ടിന് മാരില്‍ നിന്ന് ഇങ്ങനെ ഒരു ചതി നാട്ടുകാര്‍ ആരും പ്രതീക്ഷിച്ച് കാണില്ല മറ്റാരേയും നിര്‍മ്മിക്കാന്‍ കിട്ടാത്തതുകൊണ്ടായിരിക്കണം റാഫി തന്നെ ആ പാതകം ഏറ്റെടുത്തത് പതിവ് പോലെതന്നെ “ബിജുക്കുട്ടനും സുരാജും ഈ ചിത്രത്തിലും നമ്മെ കോമഡി(?) അപാര തീരത്തേക്ക് കൊണ്ട് പോകുന്നു” ഇവരെ സഹിക്കുക വല്യ കഷ്ട്ടമായിരിക്കുന്നു മമ്മൂട്ടിയുടെ മായാബസാര്‍ കണ്ടിട്ടും അടുത്ത ചിത്രത്തിന് റിലീസ് ദിവസം തന്നെ പോയ എനിക്ക് ഇത് തന്നെ കിട്ടണം
അക്കരെ അക്കരെ അക്കരെയില്‍ മോഹന്‍ലാലും ശ്രീനിവാസനും ഇട്ട തരത്തിലുള്ള കോട്ട് ഇട്ട് ചുമ്മാ നടക്കുക കുറേ കാശ് ചിലവാക്കി ജാക്കറ്റും ഗ്ലാസും വെക്കുക ഇതില്‍ കൂടുതല്‍ ഒന്നും ചിത്രത്തില്‍ ചെയ്തിട്ടില്ല അതും പോട്ടെ നെടുമുടിയില്‍ നിന്നും ഇത്തരം ഒരു കഥാപാത്രം..... അമ്മേ... താടും മുടിയും കളര്‍ ചെയ്ത് ബബള്ഗം ചവച്ച് കോട്ടിട്ടാല്‍ സായിപ്പാകുമോ??????ബാക്കിയുള്ളവരൊക്കെ ചിത്രത്തില്‍ മിന്നിമറയുന്നു എന്നല്ലാതെ കാര്യമായി ആര്‍ക്കും ഒന്നും ചെയ്യാനില്ലാ... ഓര്‍മ്മയില്‍ നില്ക്കുന്ന ഒരു കഥാപാത്രം ചിത്രത്തില്‍ ഉണ്ടെങ്കില്‍ അത് മച്ചു സായിപ്പിന്റെമോളെ പെണ്ണ് കാണുന്ന രംഗത്തിലെ ആ കഥാപാത്രമാണ്
പാട്ടുകളെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം ചുമ്മാ ഒരു കാട്ടിക്കൂട്ടല്... മൂളിനടക്കാന്‍ ഒരു വരിപോലും ഇല്ലാ
ഒരു പാട്ടില്‍ മമ്മൂട്ടി റാമ്പില്‍(?) ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു അല്ല മമ്മൂട്ടിക്ക് ഗാനരംഗങ്ങളില്‍ ചെയ്യാന്‍ അതില്‍ കൂടുതല്‍ ഒന്നും ഇല്ലാല്ലോ??!! എന്തായാലും 2009ലെ മമ്മൂട്ടിയുടെ ആദ്യ ചിത്രം പരാജയപ്പെടാന്‍ തന്നെയാണ് സാധ്യത
റേറ്റിങ്ങ് 1.5
ടി.വിയില്‍ ചില കോമഡി (?) സീന്‍സ് കണ്ടു. അപ്പൊ തന്നെ നിലവാരം മനസ്സിലായി.
ReplyDeleteമമ്മൂട്ടിയും ലാലും ഇത്തരം കഥാപാത്രങ്ങള്‍ ചെയ്തു സ്വയം അപഹാസ്യരാകുകയാണ് .
അടുത്ത ഓസ്കാര്‍ നു അയക്കാന്‍ പാകത്തില്‍ ഉള്ളതാവണം...!! കഷ്ടം... :)
ReplyDeleteഹ ഹ ഹ..
ReplyDeleteറിവ്യൂ ചിരിപ്പിച്ചു.
ഓടോ: വാചകത്തിന്റെ അവസാനം ഫുള്‍ സ്റ്റോപ് ഇടുക എന്നൊരേര്പാട് ഉണ്ട് കെട്ടോ...
നമ്മളീ പോളീടെക്നിക്കിലൊന്നും പോകാത്തതുകൊണ്ട് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചൊന്നും വല്യ പിടിയില്ലേ.... അതാ... കുത്തും കോമയുമൊക്കെ നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ള സ്ഥലത്ത് നിങ്ങള്‍ തന്നെ ഇട്ടോളൂ.... എനിക്ക് യാതൊരു വിരോധവുമുല്ല!! :)
ReplyDeleteചെന്നു കൊണ്ടു കീഴടങ്ങി !!!
ReplyDeleteകണ്ടവര്‍ തെറി പറഞ്ഞു നടക്കുന്നതു കണ്ടു
ReplyDelete1.5.... out of 10 alle???
ReplyDelete