Dec 28, 2008

ഗജിനി




സംവിധാനം, തിരക്കഥ: എ. ആര്‍ മുരുഗദോസ്
നിര്‍മ്മാണം: അല്ലു അരവിന്ദ്
സംഗീതം: ഏ. ആര്‍ റഹ്മാന്‍
അഭിനേതാക്കള്‍ : ആമിര്‍ ഖാന്‍ അസിന്‍ ജിയ ഖാന്‍


അങ്ങനെ അമീര്‍ ഖാന്റെ ഗജിനി ഒട്ടേറെ കടമ്പകള്‍ ചാടിക്കടന്ന് ഡിസംബര്‍ 25ന് തന്നെ പ്രദര്‍ശനത്തിനെത്തി ഒരു വര്‍ഷം നീണ്ടുനിന്ന ചിത്രീകരണവും അമീറിന്റെ ബോഡിയും ഹെയര്‍ കട്ടും പിന്നെ മലയാളിയായ അസിന്റെ ഹിന്ദി അരങ്ങേറ്റവും പിന്നെ ഒട്ടേറെ വിവാദങ്ങളും കൊണ്ടൊക്കെ തന്നെ റിലീസിനുമുന്നേ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ചിത്രം... തമിഴില്‍ സൂര്യ നായകനായി ഏ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഈ ചിത്രം ഹിന്ദിയിലും മുരുഗദോസ് തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്

തമിഴിലെ വില്ലന്‍ വേഷം അവതരിപ്പിച്ച പ്രദീപ് റാവത്ത് തന്നെയാണ് ഹിന്ദിയിലും വില്ലന്‍ വേഷം ചെയ്തിരിക്കുന്നത് കൂടാതെ റിയാസ് ഖാന്‍,അസിന്‍ എന്നിവരും തമിഴ് ഗജിനിയിലെ കഥാപാത്രങ്ങളെ തന്നെ അവതരിപ്പിക്കുന്നു.. വില്ലന്റെ പേരാണ് സിനിമയുടെ ടൈറ്റില്‍ ആയി വന്നത്... ഒരു പരിധിവരെ തമിഴ് ഗജനിയിലെ സീനുകളും സംഭാഷണങ്ങളും അതേ പടി ഹിന്ദിയിലേക്ക് മാറ്റിയിരിക്കുകയാണ് ക്ലൈമാക്സ് എനിക്ക് തമിഴിനെക്കാള്‍ ഹിന്ദിയിലാണ് ഇഷ്ട്ടപ്പെട്ടത് അമീര്‍ ഖാന്റെ സ്വന്തം ഇഷ്ട്ടപ്രകാരമാണ് ക്ലൈമാക്സ് മറ്റിയത് എന്ന് അമീര്‍ പറഞ്ഞിരുന്നു എന്നാലും തമിഴ് ഗജിനിയില്‍ നിന്നും ഏറെ വെത്യാസം ഒന്നും ചിത്രത്തിന് അവകാശപ്പെടാനില്ല എന്തിന് നായികയെ കൊല്ലാന്‍ ഉപയോഗിക്കുന്നആയുധം വരെ തമിഴില്‍ ഉപയോഗിച്ചത് തന്നെയാണ് വില്ലന്റെ ഇരട്ട വേഷം ഹിന്ദിയില്‍ ഒഴിവാക്കിയിരിക്കുന്നു പിന്നെ ക്ലൈമാക്സില്‍ വില്ലനെ കൊന്നശേഷം കുറച്ച് സീനുകള്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട് അത് തമിഴ് ഗജിനി കണ്ട ഒരാള്‍ക്കും ഇഷ്ട്ടപ്പെടാന്‍ സാധ്യതയില്ല

പിന്നെ അമീന്‍ ഖാന്‍ ചിത്രത്തിനായി നന്നായി കഷ്ട്ടപ്പെട്ടിട്ടുണ്ടെന്ന് ചിത്രം കണ്ടാല്‍ ഏത് ശരാശരി പ്രേക്ഷകനും മനസിലാകും "ഷോര്‍ട്ട് ടൈം മെമ്മറി ലോസ് " എന്ന അസുഖം ഉള്ള സഞ്ചയ് സിങ്ഖാനിയ എന്ന കഥാപാത്രത്തേ അമീറിനാകും വിധം നന്നാക്കിയിട്ടുണ്ട് എന്നാല്‍ തമിഴില്‍ സൂര്യ മനോഹരമായി അഭിനയിച്ച പലരംഗങ്ങളും അമീര്‍ അലറി വിളിച്ച് നശിപ്പിച്ചിട്ടുണ്ട് എന്നാല്‍ സംഘട്ടന രംഗങ്ങളില്‍ സൂര്യയെക്കാള്‍ മികച്ച് നിന്നത് അമീര്‍ ആണെന്ന് സമ്മതിക്കാതെ വയ്യ! ഹിന്ദിയില്‍ അമീറിനല്ലാതെ മറ്റൊരു ഖാനും ഈ കഥാപാത്രം അവതരിപ്പിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല! തമിഴില്‍ നയന്‍ താര അവതരിപ്പിച്ച കഥാപാത്രം ഹിന്ദിയില്‍ അവതരിപ്പിച്ച ജിയാഖാന്‍ കുറച്ച് രംഗങ്ങളില്‍ തല കാണിച്ച് മടങ്ങുന്നു എന്നല്ലാതെ കാര്യമായൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല സാങ്കേതികമായും തമിഴിനെക്കാള്‍ മികച്ച് നിന്നത് ഹിന്ദിയാണ്

ഏ ആര്‍ റഹ്മാന്‍ ഈണം നല്‍കിയ ഗാനങ്ങളില്‍ “ഗുസാരിഷ്” എന്ന ഗാനം മാത്രമാണ് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞത് അതിന്റെ പിക്ചറൈസേഷനും നന്നായി എന്നാല്‍ എനിക്ക് തമിഴ് ഗജനിയിലെ ഗാനങ്ങളാണ് ഹിന്ദിയിലെകാള്‍ ഇഷ്ട്ടമായത്... പല ഗാനങ്ങളും നമുക്ക് ഏച്ച് കെട്ടിയതായി അനുഭപ്പെടും

ചുരുക്കി പറഞ്ഞാല്‍ കണ്ടിരിക്കാം എന്നാല്‍ തമിഴ് ഗജിനി കണ്ട ഒരാളില്‍ വലുതായില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ ആകില്ല ഹിന്ദി ഗജനിക്ക്... എന്നാല്‍ ചിത്രം വന്‍ ഇനീഷ്യല്‍ കലക്ഷനാണ് നേടിയിരിക്കുന്നത് ചിത്രം സൂപ്പര്‍ ഹിറ്റ് ആകും എന്നതില്‍ യാതൊരു സംശയവും ഇല്ല!!!

എന്റെ റേറ്റിങ്ങ് 3.8/5

13 comments:

  1. 3.8/5 ഹിഹിഹിഹി....എന്റെ രായപ്പാ...ഈ ദശാംശസംഖ്യകള്‍ ഇട്ട് നീ വല്യ പുലി ആയീന്നു തെളിയിക്കുവാണോ....

    ReplyDelete
  2. കാര്യമില്ലെന്നു പറഞ്ഞ പടത്തിന് 3.8 ആണ് റേറ്റിംഗ് എങ്കി കൊള്ളാവുന്ന പടത്തിന് അഞ്ചില്‍ പത്തുകൊടുക്കേണ്ടിവരുമല്ലാ രായപ്പണ്ണാ..

    ReplyDelete
  3. പ്രിയപ്പെട്ട കൂട്ടുകാരാ
    പുതുവരാശംസകള്‍...

    ReplyDelete
  4. ഗുപ്തൻ ഭായ്....
    റേറ്റിങ്ങിന് ഞാൻ എന്റെ ഇഷ്ട്ടാനിഷ്ട്ടങ്ങൾ നോക്കാറില്ല!!! അതാ ഇത്രയും റേറ്റിങ്ങ് വന്നത്.... പിന്നെ സിനിമ നല്ലതല്ലാ എന്ന് ഞാൻ പറഞ്ഞില്ലാ തമിഴ് ഗജിനിയാണ് എനിക്ക് കൂടുതൽ ഇഷ്ട്ടമായത് എന്നേ പറഞ്ഞുള്ളൂ... തമിഴ് കാണാത്ത ഏതൊരാൾക്കും ഹിന്ദി ഇഷ്ട്ടപ്പെടും!!!!

    കിനാവൻ ചേട്ടോ നന്ദി!!!

    കുറുക്കാ... നിനക്ക് ഞാൻ താൻ തന്നോളാം....

    ReplyDelete
  5. അവസാന ചില രംഗങ്ങളിലൊഴികെ പുതിയ ഒരു രംഗം പോലും ഹിന്ദി പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. എന്തിനധികം, നായികയെ കൊല്ലാന്‍ ഉപയോഗിച്ചിരിക്കുന്ന ആയുധം പോലും തമിഴില്‍ ഉപയോഗിച്ചതു തന്നെയാണ്. ആമിര്‍ ഖാനിനു തമിഴ് ഗജിനിയുടെ ക്ലൈമാക്സ് ഇഷ്ടമായില്ലെന്നും അവസാന അര മണിക്കൂര്‍ ആമിര്‍ഖാന്‍ മാറ്റിയെഴുതിച്ചുവെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ക്ലൈമാക്സില്‍ കാര്യമാത്രപ്രസക്തമായ വ്യത്യാസങ്ങളൊന്നും ഹിന്ദി ഗജിനിയിലില്ല.

    എ. ആര്‍ റഹ്മാന്റെ ഗാനങ്ങളില്‍ “ഗുസാരിഷ്” എന്ന ഗാനമാണ് ഏറ്റവും ശ്രദ്ധേയം. ഈ ഗാനത്തിന്റെ ചിത്രീകരണവും നന്നായിട്ടുണ്ട്. മറ്റ് ഗാനങ്ങള്‍ അത്ര മികച്ചവയല്ലെന്ന് മാത്രമല്ല, അവയുലുള്ള നൃത്തവും ചിത്രീകരണവും മികച്ചതായിരുന്നില്ല.


    തമിഴ് ഗജിനി കാണാത്ത ആര്‍ക്കും ഈ സിനിമ ഇഷ്ടമാകും. എന്നാല്‍ രണ്ടിലൊന്ന് കണ്ടാല്‍ മതി എന്നാഗ്രഹിക്കുന്ന പ്രേക്ഷന്, തമിഴ് ഗജിനി തിരഞ്ഞെടുക്കുന്നതാവും ബുദ്ധി.

    എന്റെ റേറ്റിങ്ങ്: 4/5
    Posted by ശ്രീജിത്ത്‌ കെ at 12:50 PM
    ----


    ഒരു തംശം:
    ശ്രീജിത്ത് തന്നെ രായപ്പന്‍?

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. രായപ്പാ എന്നാലും നീ...

    ഹൊ ഒരു ഒന്നൊന്നര സംഭവമട നിന്റെ മുടിഞ്ഞ റേട്ടിംഗ്‌ കപ്പാസിറ്റി...

    3.8/5 ഹി ഹി...

    ReplyDelete
  8. കൈതമുള്ളൻ ചേട്ടാ.... തമിഴ് ഗജിനി കണ്ട ആർക്കും ഇങ്ങനെയേ വിലയിരുത്താൻ പറ്റൂ....

    ReplyDelete
  9. I haven't watched Hindi version yet. But listened to the songs. And I cannot agree with you that the songs are not upto Tamil. Guzarish is like love at first sight, everyone will like it in first time itself. But if you think Behka is not a good song listen again. It has a total new feel and sound. Let it sink in and you will start loving it... The songs deserve a second listening dear Rayappan...

    ReplyDelete
  10. അത് താങ്കളുടെ അഭിപ്രായം ഓരോരാള്‍ക്കും ഓരോ ഇഷ്ട്ടം ഉണ്ടാകില്ലേ??? എനിക്ക് തമിഴ് ഗാനങ്ങളാണ് കൂടുതല്‍ ഇഷ്ട്ടമായത്..

    ReplyDelete
  11. കണ്ടു. തമിഴാണ് കൂടുതല്‍ ഇഷ്ടമായത്

    ReplyDelete
  12. rearfavappy [url=http://manatee-boating.org/members/Order-cheap-Cipro-online.aspx]Order cheap Cipro online[/url] [url=http://wiki.openqa.org/display/~buy-zithromax-without-no-prescription-online]Buy Zithromax without no prescription online[/url]

    ReplyDelete