Jan 30, 2009

വില്ല്

സംവിധാനം,തിരക്കഥ:പ്രഭുദേവ
കഥ: ശ്യാം, സച്ചിന്‍ ഭൌമിക്
നിര്‍മ്മാണം: ഐങ്കരന്‍ ഇന്റര്‍നാഷ്ണല്‍
സംഗീതം: ദേവി ശ്രീ പ്രസാദ്
അഭിനേതാക്കള്‍ : വിജയ്,പ്രകാശ് രാജ്,നയന്‍ താര ,വടിവേലു,മനോജ് കെ ജയന്‍ തുടങ്ങിയവര്‍പോക്കിരി എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിനുശേഷം വിജയിനെ പ്രധാന കഥാപാത്രമാക്കി പ്രഭുദേവ ഒരുക്കിയ ചിത്രമാണ്‌ വില്ല്‌.
വിജയുടെ നായികയായി നയന്‍ താര ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കുഷ്ബുവും പ്രബുദേവയും ഒരു ഗാനരംഗത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. മലയാള നടിയായ മമത മോഹന്ദാസ് ചിത്രത്തില്‍ ഒരു പാട്ട് പാടിയിട്ടുണ്ട്. അഴകിയ തമിഴ് മകനുശേഷം വിജയ് ഡബിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വില്ലിനുണ്ട്.

അച്ഛന്‍റെ കൊലപാതകികളോട് പ്രതികാരം ചെയ്യാന്‍ നടക്കുന്ന മകന്‍റെ വീര ചെയ്തികളാണ് വില്ല്. അതിനായി അവന്‍ വില്ലന്റെ മകളെ പ്രേമിക്കുന്നു പ്രതികാരം ചെയ്യുന്നു, തന്റെ അഛനെ രാജ്യദ്രോഹി എന്ന് മുദ്രകുത്തി വധിച്ചു എന്ന ഒരു ഉപകഥയും വില്ലമ്മാര്‍ക്കെതിരെ നായകനുണ്ട് ഹിന്ദിയില്‍ ബോബൊഡിയോള്‍ അഭിനയിച്ച് ഹിറ്റാക്കിയ സോള്‍ജ്യര്‍ എന്ന ചിത്രത്തിന്റെ മൂലകഥയാണ് വിജയിലെ ഒരു തമിഴ് ജെയിംസ് ബോണ്ട് ആക്കി മാറ്റാന്‍ പ്രഭുദേവ ഉപയോഗിച്ചിരിക്കുന്നത്
നയന്‍ താരയ്ക്ക് ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ ഉപരി കാര്യമായൊന്നും ചെയ്യാനില്ലാ

കുറ്റം പറയരുതല്ലോ പ്രഭുദേവ നല്ലൊരു ഡാന്‍സര്‍ ആയതുകൊണ്ട് ചിത്രത്തിലെ ഗാനരംഗങ്ങള്‍ എല്ലാം “കണ്ടിരിക്കബിള്‍” ആണ് കൂടാതെ നയന്‍ താരയും നന്നായി സഹകരിച്ചിരിക്കുന്നതുകൊണ്ട് നയനാനന്ദകരമാണ് ഗാനരംഗങ്ങള്‍. ദേവി ശ്രീ പ്രസാദിന്റെ ഗാനങ്ങളും വലിയ കുഴപ്പമില്ല. പതിവ് പോലെ തന്നെ വടിവേലു ചളിയില്‍ വീഴുന്നതും ചൂടുവെള്ളത്തില്‍ വീഴുന്നതു ഷോക്കടിക്കുന്നതും പെയിന്റ് ബക്കറ്റ് തലയില്‍ വീഴുന്നതുമൊക്കെയാണ് ഇതിലും കോമഡി എന്ന് പറയുന്നത്. പോക്കിരിയിലെ ഹാങ്ങോവര്‍ ആണോ എന്നറിയില്ല ഒരു വൃത്തികെട്ട ഹെയര്‍ സ്റ്റയിലും ഉണ്ട് വടിവേലുവിന് ഇതില്‍.
സംഘട്ടനങ്ങളെ പറ്റി പറയാതിരിക്കുന്നതാണ് ഭേദം 50 പേരെ ഒറ്റക്ക് അടിച്ച് വീഴ്ത്തുക ഒരു പ്ലെയിനില്‍ നിന്നുള്ള ഫൈറ്റ് പത്തമ്പത് കാറുകള്‍ പൊട്ടിക്കുക അതിനിടയിലൂടെ സ്ലോമോഷനില്‍ നടക്കുക പിന്നെ കുറേ “പഞ്ച് ഡയലോഗ്സും”.


ചുരുക്കത്തില്‍ ഒരു ഡപ്പാങ്കൂത്ത് പാണ്ടി തമിഴ് പടം എന്ന് പറയാം വില്ലിനെ. നയന്‍ താര ചേച്ചിയെ കണ്‍കുളിരെ കാണണമെങ്കില്‍ പൊയ്ക്കൊള്ളു ചിത്രത്തിന് പക്ഷേ ബാക്കിയൊക്കെ സഹിക്കാനുള്ള മനക്കരുത്തുണ്ടെങ്കില്‍ മാത്രം.

റേറ്റിങ്ങ് : 1

6 comments:

 1. ചിത്രം മുഴുവന്‍ കണ്ടിരിക്കാന്‍ ക്ഷമ സമ്മതിക്കതതിനാല്‍ ഇന്റര്‍വല്‍ ആയപ്പോള്‍ രക്ഷപെട്ടു. പിന്നെ ഒരു കൂട്ടുകാരന്‍ പറഞ്ഞാണ് ചിത്രത്തില്‍ വിജയ് ടാബില്‍ റോള്‍ ആണെന്ന് അരിഞ്ഞത്. നയന്‍ താരയ്ക്ക് ഒരു കോടി ഒന്നും കൊടുത്താല്‍ പോര. പാവം.

  ReplyDelete
 2. ഇനി സിനിമയെന്ന് പറഞ്ഞാല്‍ തല്ലാ.. ങാ ... !!

  :)

  ReplyDelete
 3. തീയറ്ററില്‍ പോയി കാണാനുള്ള മനക്കരുത്തില്ല. ഇവിടെ ലോക്കല്‍ ചാനലില്‍ വൈകാതെ വരും...
  :)

  ReplyDelete
 4. മോനെ നന്നായിട്ടുണ്ട് വിശകലനം

  ReplyDelete