
കഥ,തിരക്കഥ,സംഭാഷണം:വി സി അശോകന്
നിര്‍മ്മാണം: അരോമ മണി
സംഗീതം: സുരേഷ് പീറ്റഴ്സ്
അഭിനേതാക്കള്‍ :ദിലീപ്, വിനു മോഹന്‍, റോമ, ഭാമ,ശരണ്യ, ഇന്നസെന്റ്, ഹരിശ്രീ അശോകന്, കൊച്ചിന് ഹനീഫ തുടങ്ങിയവര്‍
കങ്കാരു എന്ന ചിത്രത്തിനുശേഷം രാജ്ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത് ചെസ്സ് എന്ന ചിത്രത്തിന്് ശേഷം ദിലീപും രാജ്ബാബുവും വീണ്ടും ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നു(എന്തിന്?) സുനിതാപ്രൊഡക്ഷന്സിന്റെ ബാനറില്‍ അരോമ മണി നിര്‍മ്മിക്കുന്ന ഈ ചിത്രം അരോമയുടെ 58മത്തെ ചിത്രമോ മറ്റോ ആണ്
ചുരുക്കിപ്പറഞ്ഞാല്‍(അത്രയേ പറ്റൂ) ലഫ്നന്റ് കേണല്‍ ഡോ:രാജലക്ഷ്മിയും(ശരണ്യ) അവരുടെ രണ്ട് മക്കളായ പിങ്കി(റോമ)യുടെയും പൂജ(ഭാമ)യുടെയും കഥ(?)യാണ് ഇത്. ആണിന്റെ സ്വഭാവവും പെണ്ണിന്റെ രൂപവുമുള്ള പിങ്കി അവള് കളേസ് എന്ന പറ്റിക്കത്സ് ഷോയുടെ ആങ്കര്‍ ആണ് പൂജ ഒരു സ്കൂള്‍ ടീച്ചറും. പിങ്കിയുടെ ഷോയുടെ ക്യാമറാമാനും കൂട്ടുകാരനുമാണ് വിനുമോഹന്റെ കഥാപാത്രം ഇവരുടെ ഇടയിലെക്ക് സഞ്ചു(ദിലീപ്) വരുന്നു
പിങ്കിയും സഞ്ചുവും കീരിയും പാമ്പും പോലെ പിന്നെ ഒരു ഫൈറ്റ് അത് കഴിഞ്ഞ് ലൌ ഇതറിയാതെ അമ്മ പൂജയും സഞ്ചുവുമായുള്ള കല്യാണം ഉറപ്പിക്കുന്നു പിന്നെ ഇച്ചിരി സെന്റിയും ഒരു ഫൈറ്റും അങ്ങനെ ഒരു കൂതറ കഥ.
ദിലീപാണ് നായകന് എന്ന് ഒരു വിശ്വാസം മാത്രമാണ് ഇന്റര്‍വെല്ലിന് തൊട്ടുമുന്‍പാണ് അദ്ദേഹം വരുന്നത് റോമയുടെ ചോക്ലേറ്റിലും മറ്റും കണ്ട് മടുത്ത ആണത്വമുള്ള പെണ് വേഷം ഈ ചിത്രത്തിലും നല്ല കൂതറയായി റോമ അവതരിപ്പിച്ചിരിക്കുന്നു ഭാമയും ഒരു നായികയാണ് എന്നൊക്കെ പറയുന്നുണ്ടേലും അവിടെയും ഇവിടെയും വന്ന് പോകുന്നതല്ലതെ കാര്യമായി ഒന്നും ചെയ്യാനില്ലാ ആര്‍ക്കും കോമഡിയാണെന്ന പേരില്‍ കുറേ ചവറ് (അത് എത്രയോ ഭേദം)
കാട്ടിക്കൂട്ടി ഒപ്പിച്ചീരിക്കുന്നു പാട്ടിന്റെ കാര്യമാണേല്‍ പറയാനില്ല സുരേഷ് പീറ്റേഴ്സ് ഈ പണി നിര്‍ത്തി അറിയാവുന്ന വല്ല പണിക്കും പോകുന്നതാണ് നല്ലത്.. കൂടുതല്‍ പറഞ്ഞ് ഞാന്‍ എന്റെ തൊണ്ടയിലെ വെള്ളം വറ്റിക്കുന്നില്ല. ഇല്ലേല്തന്നെ രണ്ട് മണിക്കൂര്‍ കൂവി തൊണ്ട അടഞ്ഞിരിക്കുകയാ.... പണ്ടാരമടങ്ങാന്‍ ഇത്രയും കേട്ടിട്ടും നിങ്ങള്‍ക്ക് പടത്തിന് പോകണം എന്ന് തോന്നുന്നുണ്ടേല്‍ അത് നിങ്ങളുടെ വിധി “മുജ്ന്മപാപം“ ...
റേറ്റിങ്ങ് : 0(മൈനസ് കൊടുക്കാന്‍ പറ്റുമെങ്കില്‍ ഞാന്‍ അതു കൊടുത്തേനേ)
ആ പളോം...അപ്പൊ അതും തീരുമാനമായി അല്ലെ. അല്ലേലും ഇതിന്റെ ഒരു പാട്ടു കണ്ടപോഴേ തോന്നിയതാ..ഈ പടം ഒക്കെ എടുക്കുന്ന നേരം യെവന്മാര്ക് വല്ല വന്ചി കുത്താനും പോയ്കൂടെ എന്ന്
ReplyDelete:)
ReplyDeleteha ha ha he he
ReplyDelete