Jun 2, 2010

സിങ്കം


കഥ,തിരക്കഥ,സംവിധാനം : ഹരി
നിര്‍മ്മാണം : ഗംഗവേല്‍ രാജ
സംഗീതം: ദേവി ശ്രീ പ്രസാദ്
അഭിനേതാക്കള്‍ :സൂര്യ, അനുഷ്ക, പ്രകാശ് രാജ്, വിവേക്, നാസര്‍ തുടങ്ങിയവര്‍...

ആറു, വേല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും ഹരിയും ഒന്നിക്കുന്ന ചിത്രമാണ് സിങ്കം. സണ്‍, ബിഗ് പിക്ചേഴ്സ് എന്നിവരാണ് ഈ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്. കാക്ക കാക്ക എന്ന ചിത്രത്തിന് ശേഷം സൂര്യ പോലീസ് വേഷത്തില്‍ വരുന്ന ചിത്രമാണ് ഇത്. സൂര്യയുടെ 25മത് ചിത്രം എന്ന പ്രത്യേകതയും ഉണ്ട്.

തിരുനല്‍വേലിയിലെ നല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടറാണ് ദൊരൈ സിങ്കം(സൂര്യ). അത് അച്ഛന്റെ ആഗ്രഹം മാനിച്ച് മാത്രമാണ് സിങ്കം പൊലീസില്‍ ചേരുന്നത്. കുടുംബവകയായി കിട്ടിയ പലവ്യഞ്ജനക്കട നടത്തിക്കൊണ്ട് പോകാനായിരുന്നു സിങ്കത്തിന്റെ ഇഷ്ട്ടം. ആ ഗ്രാമത്തിലേക്ക് അവധിക്കാലം ചിലവഴിക്കാന്‍ ചെന്നെയില്‍ നിന്ന് വരുന്ന കാവ്യ(അനുഷ്ക)ദൊരൈ സിങ്കവുമായി പ്രണയത്തിലാകുന്നു.

ആളുകളെ തട്ടിക്കൊണ്ട് പോകല്‍, റിയല്‍ എസ്റ്റേറ്റ് ഇടപാട് തുടങ്ങിയ ഇടപാടുകളുള്ള മയില്‍ വാഹനന്‍ (പ്രകാശ് രാജ്) ഒരു കേസില്‍ പെട്ട് നെല്ലൂര്‍ സ്റ്റേഷനില്‍ ഒപ്പിടാന്‍ കോടതി ജാമ്യ വ്യവസ്ഥ വെക്കുന്നു. മയില്‍ വാഹനന്‍ ഡ്യൂപ്പിനെ വിടുന്നു ഇത് കണ്ടുപിടിക്കുന്ന സിങ്കം മയില്‍ വാഹനനെ ഇവിടെ 3 മണിക്കൂറിനുള്ളില്‍ കണ്ടില്ലേ ചെന്നെയില്‍ വന്ന് പിടിച്ചുകൊണ്ട് വരും എന്ന് പറഞ്ഞ് വന്നവരെ വിരട്ടുന്നു. അങ്ങനെ അവിടെ വരുന്ന മയില്‍ വാഹനന്‍ ആ പകയില്‍ സിങ്കത്തിനെ ചെന്നെയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിക്കുന്നു. പകരം വീട്ടാന്‍ തുടങ്ങുന്ന മയില്‍ വാഹനന് നേരേ സിങ്കവും പ്രതികരിക്കുന്നതോടെ പടം ചൂടുപിടിക്കുന്നു അവസാനം പതിവുപോലെ തിന്‍മയ്ക്ക് മുകളില്‍ നന്‍മയുടെ വിജയം.

ഒരു കിടിലന്‍ മാസ് ആക്ഷന്‍ ചിത്രമാണ് ഹരി ഇത്തവണ ഒരുക്കിയിരിക്കുന്നത്. സൂര്യ ആദ്യമായാണ് ഇങ്ങനെ ഒരു മസാല മാസ് ചിത്രത്തില്‍ വരുന്നത്. ഇതിനുമുന്നെയും മാസ് ചിത്രങ്ങളില്‍ വന്നിട്ടുണ്ടേലും ഇങ്ങനെ ഒരു വിജയ് മസാല ചിത്രത്തോട് സാമ്യപ്പെടുത്താവുന്ന ഒരു മസാല ചിത്രം ആദ്യമായിട്ടാണ്. തമിഴ് മാസ് ഓഡിയന്‍സിനെ തൃപ്തിപ്പെടുത്താവുന്ന എല്ലാം ഉണ്ട് ചിത്രത്തില്‍ അതുകൊണ്ടുതന്നെ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ഈ ചിത്രം മാറും എന്ന് ഉറപ്പ്. കൂടാതെ സണ്‍ പിക്ചേഴ്സ് കണ്ട കൂതറ പടങ്ങളെപോലും ഹിറ്റാക്കാന്‍ കഴിവുള്ള പരസ്യ വിഭാഗമാണ് സണ്‍ പിക്ചേഴ്സിന് അപ്പോ ഇതുരണ്ടും ഒത്ത് ചേരുമ്പോ ഹിറ്റില്‍ കുറച്ച് ചിന്തിക്കാന്‍ പറ്റില്ല.

പടത്തിന്റെ ഏറ്റവും വലിയ പോരായ്മ കഥയാണ്. ഒരു പുതുമയും ഇല്ലാത്ത കഥയാണ് ഇതില്‍. ഹരിയുടെ തന്നെ സാമി, വേല്‍ എന്നീ ചിത്രങ്ങളിലെ നായകമ്മാരെ ഒന്നിച്ച് കണ്ടാല്‍ എങ്ങനെ ഉണ്ടാകും അതാണ് ഇതിലെ ദൊരൈ സിങ്കം. വിവേകിന്റെ കോമഡിയും പതിവ് ട്രാക്കില്‍ തന്നെ ഒരു പുതുമയും ഇല്ല. പാട്ടുകളും ഡപ്പാങ്കൂത്ത്-ഫാസ്റ്റ് ബീറ്റ് ഇട്ട് വാറ്റിയെടുത്ത പതിവ് ഐറ്റം തന്നെ. എന്നാല്‍ ഒരിക്കല്‍ പോലും ബോര്‍ അടിക്കാതെ ഇഴയാതെ ത്രില്ലിങ്ങായി ഈ പടം ഒരുക്കിയത്തില്‍ ഹരിക്ക് 100 മാര്‍ക്കും കൊടുക്കണം.

സൂര്യ ദൊരൈ സിങ്കമായി തകര്‍ത്തിട്ടുണ്ട് കിടിലന്‍ ആക്ഷന്‍, പഞ്ച് ഡയലോഗ്, ഡാന്‍സ് അങ്ങനെ എല്ലാ മേഖലയിലും സൂര്യ സിങ്കം തന്നെ. പിന്നെ അനുഷ്ക പതിവ് തമിഴ് നായികതന്നെ നായകനെ പ്രേമിക്കാനും കൂടെ ഡാന്‍സ് ചെയ്യാനും പിന്നെ വില്ലന് ഉപദ്രവിക്കാനും. ഗില്ലിക്ക് ശേഷം പ്രകാശ് രാജിന്റെ നയകനുമായി കട്ടക്ക് കട്ട നിക്കുന്ന വില്ലന്‍ വേഷം പലപ്പോഴും നായകനെക്കാള്‍ സ്ക്രീനില്‍ നിറഞ്ഞ് നിക്കുന്നത് വില്ലനായ പ്രകാശ് രാജ് ആണ്.

പോക്കിരി രാജയൊക്കെ ഹിറ്റാക്കിയ മലയാളി ഈ പടവും ഹിറ്റാക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല. കൊടുത്ത കാശ് മുതലാകുന്ന ഒരു മാസ് എന്റര്‍ടേയിനര്‍ എന്ന് ഇതിനെ കണ്ണും പൂട്ടിപ്പറയാം.

എന്റെ റേറ്റിങ്ങ് : 6/10


9 comments:

  1. raayappante review-nu 100 mark. padam kandu... mass entertainer... kadhayum koppum nokkenda karyamilla. :)

    ReplyDelete
  2. ഉം. പേരും റിവ്യൂവും ഒക്കെ കേമമായിട്ടുണ്ട് .. ചെന്ന് നോക്കുമ്പോ കൂതറ പടമായിരിക്കും. നിരനിരയായി വരുന്ന വെളുത്ത ടാറ്റാ സുമോകളും അതില്‍ ആക്രോശിക്കുന്ന വില്ലനും. കൂടെ നീളമുള്ള കൊടുവാള്‍ പിടിച്ചു വരുന്ന കുളിക്കാത്ത കുറെ ജന്തുക്കളും. ഇതിനെ എല്ലാം ഒറ്റ അടിക്കു ഒന്നര കിലോമീറ്റര്‍ പറപ്പിക്കുന്ന നായകനും ഇടയ്ക്ക് പൊക്കിള്‍ കാണിക്കാന്‍ ഒരു നായികയും .. ഇത് തന്നെ പ്രതീക്ഷിക്കാം. .

    ReplyDelete
  3. നല്ല ടൈം പാസ് ആണെന്ന് കേട്ടു.കണ്ടിട്ട് പറയാം :)

    ReplyDelete
  4. അല്ലേലും രായപ്പാ നിനക്ക് തമിഴന്മാരോട് ഒരു ഇത് ഉണ്ട് .. ഏത് ? അത് തന്നെ...!
    നീ മുല്ലപ്പെരിയാറീന്ന് വെള്ളം ബോട്ടിലിലാക്കി അവര്‍ക്ക് കൊടുക്കുമോ എന്ന് വരെ എനിക്ക് തമിശയം ഉണ്ട്..! അടി.. അടി ..!

    എന്തായാലും പ്രാന്തന്‍ കലക്കുന്നുണ്ട് ട്ടോ .. എല്ലാം കണ്ട് അഫിപ്രായം പറ..! പൈസാ ലാഫിക്കാലോ ..!

    ReplyDelete
  5. എനിക്ക് തമിഴമ്മാരോട് പ്രേമം മൂത്തിട്ടൊന്നുമില്ല. മലയാളപടം ഇവിടെ എത്തുമ്പോ ചൂടാറിയിട്ടുണ്ടാകും ചൂടില്ലാത്ത റിവ്യു ആര്‍ക്ക് വേണം?... പിന്നെ ഇവിടെ ചൂടോടെ കിട്ടുക ഹിന്ദിയും തമിഴുമൊക്കെയാണ് അപ്പോ കിട്ടുന്നത് അങ്ങ് കഴിക്കുക അത്രമാത്രം.

    ReplyDelete
  6. എന്റെ സഹായത്തൊടെ അല്ലേടാ നീ ഈ റിവ്യു എഴുതിയതു??? എന്നിട്ടു ഇപ്പോ ഞാന്‍ തന്നെ അതിനു കമ്മെന്റ് ഇടണമെന്നു പറഞ്ഞാല്‍!!! ഹിഹിഹി.. ഹും എന്തായാലും കൊള്ളാം.. നന്നായിട്ടുണ്ട്. പടം വലിയ കുഴപ്പമില്ലാ.. ഒരിടത്തും ബോറടിക്കുന്നില്ല.

    ReplyDelete
  7. ഡേയ് പടം എങ്ങനുണ്ട് എന്ന് ചോദിച്ചാ അത് സഹായമാകുമോഡേ... വാളിന് മൂര്‍ച്ചയില്ലാതായിപ്പോയി അല്ലേ തല്ലിക്കൊന്നേനേ...

    ReplyDelete
  8. സിങ്കത്തിനെ പറ്റി എഴുതുമ്പോള്‍ എന്തിനാ പോക്കിരിരാജയെ ഇതിലേക്ക് വലിച്ചിട്ടത്.... റിവ്യൂ മാത്രം എഴുതിയാല്‍ മതി... തരതമ്യം വേണ്ടാ...

    ReplyDelete
  9. സിങ്കം കണ്ടു... ആക്ഷന്‍ പടം ആയി അല്ലാതെ കോമഡി പടം ആയി കണ്ടു നോക്കൂ ഇഷ്ടപ്പെടും ;)

    ReplyDelete