Jun 23, 2010

ദ കരാട്ടേ കിഡ്സംവിധാനം : ഹറാള്‍ സ്വാര്‍ട്ട്
നിര്‍മ്മാണം : വില്‍ സ്മിത്ത്
അഭിനേതാക്കള്‍ :ജാക്കി ചാന്‍, ജേഡന്‍ സ്മിത്ത് തുടങ്ങിയവര്‍...

1984ല്‍ ഇറങ്ങിയ കരാട്ടേ കിഡ് എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് പുതിയ കരാട്ടേ കിഡ്. ഇതില്‍ നായകനായി അഭിനയിക്കുന്ന ജേഡന്‍ സ്മിത്തിന്റെ പിതാവായ വില്‍ സ്മിത്താണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹോളിവിഡ് ആക്ഷന്‍ ഹീറോ ജാക്കി ചാന്‍ ആണ് ഇതില്‍ മാസ്റ്റര്‍ ആയി വേഷമിടുന്നത്. ആദ്യത്തെ കരാട്ടേ കിഡില്‍നിന്നും വ്യത്യസ്തമായി കുങ്ഫു ആണ് ഇതില്‍ പഠിപ്പിക്കുന്നത്.

പന്ത്രണ്ടുകാരന്‍ ഡ്രെ പാര്‍ക്കറിനെ ചുറ്റിപ്പറ്റിയാണു കഥ പുരോഗമിക്കുന്നത്. അമ്മയ്ക്കു ചൈനയിലേക്കു ട്രാന്‍സ്ഫര്‍ കിട്ടുന്നതോടെ ബ്രിട്ടനില്‍ നിന്നു ചൈനയില്‍ എത്തപ്പെടുന്നു ഡ്രെ പാര്‍ക്കര്‍. പുതിയ നാടും രീതികളുമായി പാര്‍ക്കറിന് പൊരുത്തപ്പെടാനാകുന്നില്ല. കളിസ്ഥലത്ത് വെച്ച് കുങ്ഫു അറിയാവുന്ന ചെങ് പാര്‍ക്കറെ പ്രകോപിപ്പിക്കുന്നു. ചിങ്ങും പാര്‍ക്കറുമായി വഴക്കാകുന്നു പിന്നെ ചിങ്ങും കൂട്ടുകാരും പാര്‍ക്കറെ നിരന്തരം ശല്യപ്പെടുത്തുന്നു. പാര്‍ക്കറെ പിന്‍തുടര്‍ന്ന് അക്രമിക്കുന്ന ചിങ്ങിന്റെയും കൂട്ടുകാരുടെയും കയ്യില്‍നിന്ന് പാര്‍ക്കറുടെ അപ്പാര്‍ട്ട്മെന്റിലെ മെയ്ന്‍റനന്‍സ് മാന്‍ ആയ മിസ്റ്റര്‍ ഹാന്‍ പാര്‍ക്കറെ രക്ഷപെടുത്തുന്നു. അവരുടെ കയ്യില്‍നിന്ന് രക്ഷപെടണമെങ്കില്‍ അവരെ എതിര്‍ക്കണമെന്നും എതിര്‍ക്കണമെങ്കില്‍ കുങ്ഫു പഠിക്കണമെന്നും ഹാന്‍ പാര്‍ക്കറോട് പറയുന്നു. അങ്ങനെ മി.ഹാന്‍ പാര്‍ക്കറുടെ കുങ്ഫു മാസ്റ്റര്‍ ആകുന്നു. അങ്ങനെ അവിടെ നടക്കുന്ന ഓപ്പണ്‍ കുങ്ഫു ടൂര്‍ണമെന്റില്‍ പാര്‍ക്കര്‍ ചിങ്ങിനെയും കൂട്ടുകാരെയും നേരിട്ട് വിജയിക്കുന്നത് എങ്ങനെ എന്നതാണ് കഥ.

ജാക്കി ചാന്‍റെ അഭിനയജീവിതത്തിലെ വ്യത്യസ്തമായ സിനിമ. ജാക്കിചാന്റെ സ്ഥിരം ശൈലിയായ ആക്ഷന്‍ കോമഡിയില്‍ നിന്നും മാറി അല്‍പ്പം സീരിയസ്സ് ആയ ഒരു വേഷമാണ് ജാക്കി ചാന് ഇതില്‍ അദ്ദേഹം ആക്ഷന്‍ രംഗങ്ങളില്‍ നിന്നും വിട്ടുനിന്നു. ജേഡന്‍ സ്മിത്തിനെ പറ്റി പറയാതിരിക്കാന്‍ വയ്യ... എന്തൊരു പഹയനാ അത് ഒരു നെരന്ത് പോലുള്ള പയ്യന്‍ കാണിച്ചുകൂട്ടുന്നത് കണ്ടാ അമ്മച്ചിയാണെ കണ്ണ് തള്ളും. ഈ പടം പയ്യന് ഒട്ടേറെ ആരാധകന്‍മ്മാരേ നേടിക്കൊടുക്കും എന്ന കാര്യത്തില്‍ സംശയമില്ല. മൊത്തത്തില്‍ കൊടുത്ത കാശ് മൊതലാകുന്ന നല്ല കിടുക്കന്‍ പടം എന്നേ പറയാനുള്ളൂ... പിന്നെ തിയേറ്ററില്‍ കണ്ടാലേ അതിന്റെ ഒരു സുഖം കിട്ടൂ എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യം ഇല്ലല്ലോ....


എന്റെ റേറ്റിങ്ങ് : 6/10

7 comments:

 1. ജാക്കി ചാന്റെ ആക്ഷന്‍ രംഗങ്ങളൊന്നും കാണാനാവാത്തത് അല്‍പം നിരാശപ്പെടുത്തി. ഒടുവിലെ ലൊക്കേഷന്‍ തമാശകളും മിസ്സിംഗ്. ഇത് ഒരു ജാക്കി ചാന്‍ ചിത്രമേയല്ല; അദ്ദേഹം ഒരു സപ്പോര്‍ട്ടിംഗ് റോളിലാണ്‌. സിനിമയ്ക്കും അതു തന്നെയാണ്‌ ആവശ്യം. കണ്ടിരിക്കാവുന്ന ഒരു പടം എന്നേ തോന്നിയുള്ളൂ. ജേഡന്‍ സ്മിത്ത് രസമായിട്ടുണ്ട്.
  --

  ReplyDelete
 2. രായപ്പാ... സൂപ്പർ...!! എനിക്കും പടം നന്നായിട്ടങ്ങട് പിടിച്ചു...!! കരാട്ടേ കിഡ് പലതും കണ്ടതാണെങ്കിലും ജക്കിച്ചാൻ + ജേഡൻ സ്മിത്ത് കോമ്പനീഷനിൽ പടം സൂപ്പറായിട്ട് തോന്നി...!! ഫുൾ ടൈം ജേഡൻ സ്മിത്ത് നമ്മളെ ഇങ്ങനെ കണ്ണെടുപ്പിക്കാൻ അവസരം തരാതെ സൂപ്പർ അഭിനയം കാഴ്ച്ച വച്ചിരിക്കുന്നു...!!! (അപ്പന്റെ മോൻ തന്നെ...!!!)

  അവസാനം എന്താണെന്ന് കറക്റ്റായിട്ട് അറിയാമായിരുന്നിട്ടും... എൻഡിംഗ് കാണാനുള്ള ആ ആകാംക്ഷ നിലനിന്നു...!!!

  നല്ല പടം... നല്ല റിവ്യൂ...!!

  (രാവണൻ കണ്ടില്ലേ അളിയാ...???)

  ReplyDelete
 3. കണ്ടു നോക്കട്ടെ

  ReplyDelete
 4. ഇതും അപ്പോള്‍ കാണണം. ഞാന്‍ ഗ്രീന്‍ സോണ്‍ കണ്ടു. ബോണ്‍ സീരീസിന്റെ ടീം ആണ്. കണ്ടിരിക്കാവുന്ന, നല്ലോരു പടം.

  കൂടെ, ദി മെസ്സഞ്ചര്‍ എന്ന പടം ഇന്നലെ കണ്ടു. യുദ്ധത്തില്‍ മരിക്കുന്ന പട്ടാളക്കരുടെ വീട്ടില്‍ വിവരം അറിയിക്കാന്‍ പോവുന്ന മെസ്സഞ്ചേസിന്റെ കഥ പറയുന്ന ഒരു ടച്ചിങ്ങ് ആയിട്ടുള്ള പടം. കണ്ടു നോക്കൂ.

  ReplyDelete
 5. കണ്ടടേ കണ്ട്.ഒരു മാതിരി പടം തന്നെ :)

  ReplyDelete