May 28, 2010

കൈറ്റ്സ്


കഥ,തിരക്കഥ,സംവിധാനം : അനുരാഗ് ബസു
നിര്‍മ്മാണം : രാകേഷ് റോഷന്‍
സംഗീതം: രാജേഷ് രോഷന്‍
അഭിനേതാക്കള്‍ : ഹൃഥിക് റോഷന്‍,ബാര്‍ബറ മോറി, കങ്കണ റാവത്ത്‍, കബീര്‍ ബേഡി, നിക്ക് ബ്രൌണ് തുടങ്ങിയവര്‍...

മര്‍ഡര്‍, ഗ്യാങ്ങ്സ്റ്റര്‍ തുടങ്ങിയ മസാല ചിത്രങ്ങളുടെ സംവിധായകനായ അനുരാഗ് ബസുവിന്റെ ഏഴാമത് ചിത്രമാണ് കൈറ്റ്സ്. അതുപോലെ തന്നെ ജോധാ അക്ബറിന് ശേഷം ഹൃഥിക് മുഴുനീള വേഷത്തില്‍ വരുന്ന ചിത്രമാണ് ഇത് (ക്രേസി 4, ലക് ബൈ ചാന്‍സ് എന്നീ ചിത്രങ്ങളില്‍ സ്പെഷല്‍ അപ്പിയറന്‍സില്‍ വന്നിട്ടുണ്ട് പുള്ളി) മെക്സിക്കന്‍ സുന്ദരിയായ ബാര്‍ബറാ മോറിയാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. ഹോളിവുഡ് ടെക്നീഷ്യമാരുടെ ഒരു നീണ്ട നിരതന്നെ ഉണ്ട് ചിത്രത്തിന്റെ പുറകില്‍. ഹിന്ദിയില്‍ അല്ലാതെ ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.


ഇന്ത്യന്‍ വംശജനായ ജെയ് (ഹൃഥിക് റോഷന്‍) അമേരിക്കയില്‍ കൊറിയൊഗ്രാഫറായി പ്രവര്‍ത്തിക്കുകയാണ്. വലിയ പണക്കാരനാകുക എന്നതാണ് ജെയുടെ വലിയ സ്വപനം. അന്യനാടുകളില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ എത്തുന്ന യുവതികളെ വിവാഹം കഴിച്ച് അവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കി പണം സമ്പാദിക്കുന്ന ഏര്‍പ്പാടും അയാള്‍ക്കുണ്ട്.

ജെയുടെ ഡാന്‍സ് സ്കൂളില്‍ വെച്ച് ചൂതാട്ട കേന്ദ്രം ഉടമയായ ബോബിന്റെ (കബീര്‍ ബേഡി) മകള്‍ ജിനയെ (കങ്കണ റാവത്ത്) ജെയ് കാണുന്നു. ജിനയ്ക്ക് ജെയിനോട് പ്രേമം ആണ്. കാശിനായി ജിനയെ വിവാഹം കഴിക്കാന്‍ ജെയ് തയ്യാറാകുന്നു. ജീനയുടെ സഹോദരന്‍ ടോണി (നിക്ക് ബ്രൌണ്‍) പുതിയ കാമുകിയായ നടാഷയുമൊത്ത് (ബാര്‍ബറ മോറി) വരുന്നത് അപ്പോഴാണ്. നടാഷ താന്‍ മുമ്പ് വിവാഹം കഴിച്ച് അമേരിക്കയില്‍ വാസ സൌകര്യം നേടിക്കൊടുത്ത സ്പെയിന്‍കാരി ലിന്‍ഡയാണെന്ന് ജെയ് മനസ്സിലാക്കി. രണ്ടു പേരുടേയും ലക്ഷ്യം സമ്പന്ന ജീവിതം മാത്രം. എന്നാല്‍ ക്രമേണ ജെയും ലിന്‍ഡയും വീണ്ടും അടുത്തു. ടോണി അവരുടെ രഹസ്യം കണ്ടെത്തിയതോടെ അവര്‍ ഒളിച്ചോടി. പിന്തുടര്‍ന്ന് പിടികൂടാന്‍ ടോണിയുടെ വാടക ഗുണ്ടകളും ഒപ്പം പോലീസും.

മനോഹരമായ ലൊക്കേഷന്‍, നല്ല ക്യാമറ, പ്രമുഖ അഭിനേതാക്കള്‍ ഇങ്ങനെ ഒരുപാട് ആകര്‍ഷക ഘടകങ്ങള്‍ ഉണ്ടെങ്കിലും പ്രേക്ഷനെ ചിത്രത്തിലേക്കാകര്‍ഷിക്കുന്ന എന്തോ ഒന്ന് ചിത്രത്തിലില്ല. ഒരു 'മജ' കിട്ടുന്നില്ല ചിത്രത്തില്‍. ചിലപ്പോഴൊക്കെ വല്ലാതെ ഇഴഞ്ഞ് നീങ്ങുന്നുമുണ്ട് ചിത്രം. പിന്നെ മനസിലാകാത്ത സ്പാനിഷ് ഭാഷയും.

കങ്കണ ഹൃഥിക് ജോഡികളുടെ ഒരു കിടിലന്‍ ഡാന്‍സ് നമ്പര്‍ ഉണ്ട് ചിത്രത്തില്‍ ബാക്കി പാട്ടുകളൊന്നും വലിയ മെച്ചം ഇല്ല. ഏറെ കൊട്ടിഘോഷിച്ച് ആക്ഷന്‍ ചേസ് രംഗങ്ങള്‍ തമിഴ് സിനിമയിലെ ആക്ഷന്‍ രംഗങ്ങളെ നാണിപ്പിക്കും. മൊത്തത്തില്‍ കാര്യമായിട്ട് പറയാന്‍ ഒന്നും ഇല്ല. വേണമെങ്കില്‍ കാണാം അത്രമാത്രം അല്ലാതെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമൊന്നുമല്ല ഇത്.

എന്റെ റേറ്റിങ്ങ് : 5/10

9 comments:

 1. സന്തോഷം, രായപ്പാ...!
  അൻപതു രൂപ ലാഭിച്ചു!

  ReplyDelete
 2. അല്ലെങ്കിലും കാണാന്‍ വിചാരിച്ചിട്ടില്ല..

  ReplyDelete
 3. എനിക്കും അബദ്ധം പറ്റിപ്പോയി. മൂന്ന് മണിക്കൂര്‍ സഹിച്ചതിന് ഇങ്ങോട്ട് പൈസ തരണം. ദയവായി ആരും പൈസയും സമയവും കളയരുത്.

  ReplyDelete
 4. പന്നപടമാണെന്നു കൂട്ടുകാർ പറഞ്ഞു. :)

  ReplyDelete
 5. ഹൃതിക്,കങ്കണ ജോഡി യുടെ ഒരു ഡാന്‍സ് ഉണ്ട്.India's no:1 stylish സ്റ്റാര്‍ ഹൃതിക് തന്നെ എന്ന്, ഹൃതിക് ആരാധകര്‍ക്ക് സമാധാനിക്കാം എന്നല്ലാതെ മറ്റൊന്നും ഇല്ല.ബാര്‍ബര വല്ലാതെ നിരാശപ്പെടുത്തി......ഉറങ്ങി പോകാതെ മുഴുവന്‍ കാണാന്‍ സാധിച്ചാല്‍ ഭാഗ്യം....

  ReplyDelete
 6. കൊള്ളില്ല എന്നൊരു സുഹൃത്ത്‌ കണ്ടിട്ട് പറഞ്ഞിരുന്നു. മുന്‍പ് ബ്ലൂ എന്ന ഹിന്ദി സിനിമ കണ്ടിറങ്ങിയപ്പോള്‍ വിചാരിച്ചതാണ്, ഇത്തരം ഹൈപ്‌ ഉള്ള പടങ്ങള്‍ വെറുതെ കാശ് വാരാന്‍ മാത്രം കെട്ടിയുണ്ടാക്കിയതാണ് എന്ന്...

  ReplyDelete
 7. സമയവും പണവും നഷ്ടം.. ഒന്നും ഇല്ല പടത്തില്‍...ഒന്നും..മഹാ ബോര്‍

  ReplyDelete
 8. യു.എസ്. ഹിറ്റ് ചാര്‍ട്ടില്‍ ആദ്യത്തെ പത്തില്‍ സ്ഥാനം നേടിയ ആദ്യ ഇന്ത്യന്‍ സിനിമ....

  സ്പാനിഷ് ഭാഷയും മനസ്സിലാക്കാന്‍ സബ്‌ടൈറ്റിത്സ് ഉണ്ടല്ലോ!!!!
  ഇനി അതും മനസ്സിലായില്ലെങ്കില്‍ ഇന്ത്യയില്‍ റിലീസ് ചെയ്തവരെ കുറ്റം പറഞ്ഞാല്‍ മതി....

  പടം എനിക്കിഷ്ടപ്പെട്ടു.
  ഋത്വികിന്റെ മറ്റൊരു ഹോളിവുഡ് സ്റ്റൈല്‍ ക്ലാസ് പടം...

  ReplyDelete
 9. ഇത് എങ്ങനുണ്ട് കാണണമോ എന്ന് നല്ലപാതിയോട് രണ്ട്ട് ദിവസം മുന്നേ ചോദിച്ചതായിരുന്നു. ഇനിയിപ്പോ കാണണ്ടാല്ലോ :)

  ReplyDelete