Feb 17, 2010

ഗോവ


കഥ,തിരക്കഥ,സംവിധാനം : വെങ്കിട്ട് പ്രഭു
നിര്‍മ്മാണം : സൌന്ദര്യ രജനീകാന്ത്
സംഗീതം: യുവാന്‍ ശങ്കര്‍ രാജ
അഭിനേതാക്കള്‍ : ജയ്, പ്രേംജി അമരേശന്‍,വൈഭവ്,അരവിന്ദ്,സംമ്പത്ത്,സ്നേഹ,പിയ വാജ്പേയ് തുടങ്ങിയവര്‍...


ചെന്നൈ 600028, സരോജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോവ.. സൌന്ദര്യ രജനീകാന്ത് വാര്‍ണര്‍ബ്രദേര്‍സിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്നു നയന്‍താര,ചിമ്പു,പ്രസന്ന തുടങ്ങിയവര്‍ അഥിതിതാരങ്ങളായി ചിത്രത്തില്‍ എത്തുന്നു എതൊക്കെ കൊണ്ട് ചിത്രം മുന്നേ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

പന്നാപുരത്തിലെ മുന്ന് ചെറുപ്പക്കാരായ സാമിക്കണ്ണ്,വിനായകം,രാമരാജന്‍ എന്നിവര്‍ നാട്ടുകാര്‍ക്ക് സ്ഥിരം തലവേദനയാണ്... അതിനാല്‍ നാട്ടുകൂട്ടം ഇവരെ പരസ്പരം കണുന്നതില്‍ വിലക്കുന്നു... ഇവര്‍ ആരുമറിയാതെ കണ്ടുമുട്ടി മധുരയില്‍ കുറച്ച് ദിവസം അടിച്ച് പൊളിക്കാന്‍ തീരുമാനിക്കുന്നു... അങ്ങനെ ഇവര്‍ മൂന്നുപേരും കൂടി മധുരയിലുള്ള വിനായകത്തിന്റെ കൂട്ടുകാരന്റെ അടുത്ത് പോകുന്നു... എന്നാല്‍ അന്ന് ഒരു വിദേശയുവതിയുമായി കൂട്ടുകാരന്റെ കല്യാണമാണ്.... ഗോവയില്‍ വെച്ചാണ് ആ വിദേശയുവതിയെ പരിചയപ്പെട്ടത് എന്നും കല്യാണത്തിന് ശേഷം പുള്ളി പെണ്ണുമായി ലണ്ടനില്‍ സെറ്റില്‍ ചെയ്യാന്‍ പോവുകയുമാണ് എന്ന് അവര്‍ അറിയുന്നു. അങ്ങനെ അവര്‍ ഗോവയില്‍ പോയി ഓരോ വിദേശയുവതികളെ പ്രേമിച്ച് സെറ്റിലാകാന്‍ തീരുമാനിക്കുന്നു... അങ്ങനെ അവര്‍ ഗോവയിലെക്ക് തിരിക്കുന്നു.... പിന്നെ ഗോവയില്‍ നടക്കുന്ന രസകരമായ കാര്യങ്ങളാണ് ബാക്കി ചിത്രം....


സിനിമയുടെ ക്യാപ്‌ഷനില്‍ പറയുന്നതുപോലെ ശരിക്കും ഒരു ഹോളിഡേ ആണ് ചിത്രം... ഗോവയുടെ സൌന്ദര്യം നിറഞ്ഞ് നില്‍ക്കുന്ന ചിത്രം... ബീച്ചുകളും ടൂപീസ് പെണ്ണുങ്ങളും പാര്‍ട്ടികളും അമ്മേ കിടിലന്‍ സീനുകള്‍... തമിഴ് സിനിമയുടെ പരമ്പരാഗത ലൌസീനുകളെയും ആക്ഷന്‍ രംഗങ്ങളെയും കണക്കിന് കളിയാക്കുന്നുമുണ്ട് ചിത്രത്തില്‍. പ്രേംജിയാണ് ചിത്രത്തില്‍ കലക്കിയിരിക്കുന്നത്... സുബ്രമണ്യപുരത്തിലെ കണ്‍കള്‍ ഇരണ്ടാല്‍ എന്ന ഗാനവും വേട്ടക്കാരനില്‍ പുലി നടുങ്ക്ത് എന്ന ഗാനവും ചിത്രത്തില്‍ പ്രേംജി കലക്കി കയ്യില്‍ കൊടുക്കുന്നു... പുള്ളിയുടെ ആമ്പിയര്‍ ഈ പടത്തിലാണ് ശരിക്കും മനസിലാകുന്നത്...

ഗേ കപ്പിള്‍ ആയിട്ട് വരുന്ന ആകാശും സംബത്തും (സാഗര്‍ ഏലിയാസ് ജാക്കിയിലെ റൊസാരിയോ) നമ്മളെ ചിരിപ്പിക്കും... സംബത്തിന്റെ 'ഡാനി' കലക്കി... അരവട്ടായിവരുന്ന സ്നേഹയും ഇംഗ്ലീഷ് പറയുന്ന ജയും അയ്യോ ശരിക്കും ഒരു സൂപ്പര്‍ കോമഡി ചിത്രമാണ് ഇത്.... രണ്ടരമണിക്കൂര്‍ എല്ലാം മറന്ന് ചിരിക്കണോ?...
എന്നാ ഗോവയ്ക്ക് വിട്ടോ!!!!!

എന്റെ റേറ്റിംഗ് :6/10

12 comments:

  1. രണ്ടരമണിക്കൂര്‍ എല്ലാം മറന്ന് ചിരിക്കണോ?...
    എന്നാ ഗോവയ്ക്ക് വിട്ടോ!!!!!

    ReplyDelete
  2. തമിഴ്‌സിനിമയുടെ മാത്രമേ ഇപ്പോ റിവ്യൂ ഉള്ളോ അളിയാ...???

    ReplyDelete
  3. ഇവിടെ മലയാളം പടം റിലീസ് വരുന്നത് കുറവാ അളിയാ.......

    ReplyDelete
  4. ഇത് വായിച്ച് ഒടുക്കത്തെ പ്രതീക്ഷയായി ട്ടാ എനിക്ക്.
    :)

    ReplyDelete
  5. റിവ്യൂ വായിച്ചപ്പോള്‍ കാണണം എന്ന് തോന്നുന്നു . ബംഗ്ലൂരില്‍ ഇപ്പോഴും ഉണ്ടോ ? ആശാന്‍ എവിടുന്നാണ് കണ്ടത് ?

    ReplyDelete
  6. നീ ഇങ്ങനെയൊക്കെ പറയും.. ചെന്ന് നോക്കുമ്പോ വല്ല കൂതറ പടവുമായിരിക്കും. എനിക്കനുഭവമുണ്ട് :( സി ഡി കിട്ടിയാല്‍ കാണാം..

    ReplyDelete
  7. വിശാലേട്ടാ... സന്തോഷമായി കമന്റ് കിട്ടിയതിന്.... ഞാന്‍ ആദ്യമായി വായിച്ച് തുടങ്ങുന്ന ബ്ലോഗ് വിശാലേട്ടന്റെതാണ്.....

    ഉറപ്പായും കാണ്ടോളൂ... പ്രതീക്ഷ തെറ്റില്ലാ...

    @ Prajithkarumathil

    ഞാന്‍ PVR ല്‍ നിന്നാ കണ്ടേ... സിനിമയും ഞാനും ഇപ്പോഴും ബാങ്കളൂരില്‍ ഉണ്ട്....

    @ അബ്‌കാരി

    ഷമ്മീ ഈ പടം കണ്ടിട്ട് നിനക്ക് ഇഷ്ട്ടപ്പെട്ടില്ലേ.... നാട്ടില്‍ വന്നാ നിനക്ക് 10 സിനിമയ്ക്ക് ടിക്കറ്റ് എടുത്ത് തരും ഞാന്‍...

    ReplyDelete
  8. ഓഹോ എങ്കില്‍ ഈ ആഴ്ച കണ്ടിട്ട് തന്നെ കാര്യം.... എപ്പോഴെങ്ങിലും ഏതെങ്കിലും സിനിമ കൊട്ടകയില്‍ വച്ച് നമ്മളും തമ്മില്‍ കാണും ......‍

    ReplyDelete
  9. ആയിക്കോട്ടെ.... ഈ ഞായറാഴ്ച്ച ഞാന്‍ ശിവാജിനഗറില്‍ സംഗീതില്‍ സിനിമയ്ക്ക് ഉണ്ടാകും 6.45ന്റെ ഷോ!!!! 9740585352 ഇതാണ് എന്റെ നംമ്പര്‍.. പറ്റിയാല്‍ വിളിക്കൂ......

    ReplyDelete
  10. പക്ഷെ ഹാപ്പി ഹസ്ബന്റ് കണ്ടതാണ്....... അതിനാല്‍ സന്ഗീതില്‍ ഈ ആഴ്ച ഉണ്ടാവില്ല..............എന്തായാലും നമ്പര്‍ ഉണ്ടെല്ലോ... അന്ന് വിളിക്കാം

    ReplyDelete
  11. ഒരു നിമിഷം സുഹൃത്തേ,
    നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
    താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

    അമ്മ നഗ്നയല്ല

    ReplyDelete
  12. ഈ പോസ്റ്റ്‌ വായിച്ചത് കൊണ്ട് ഗോവ ഡൌന്‍ലോഡ് ചെയ്തു കണ്ടു.. പറഞ്ഞത് പോലെ തന്നെ അടിപൊളി പടം. ചിരിച്ചു മരിച്ചു .

    ReplyDelete