Feb 16, 2010

അസ്സല്‍


സംവിധാനം : സരണ്‍
കഥ,തിരക്കഥ: സരണ്‍, അജിത്ത്, യോഗി സേതു
നിര്‍മ്മാണം : പ്രഭു(ശിവാജി പ്രൊഡക്ഷന്‍സ്)
സംഗീതം: ഭരധ്വാജ്
അഭിനേതാക്കള്‍ : അജിത്ത്, പ്രഭു, സമീറ, ഭാവന, സമ്പത്, സുരേഷ് തുടങ്ങിയവര്‍...


പാരീസിലെ അന്താരാഷ്ട്ര ആയുധ ഇടപാടുകാരനാണ് ജീവാനന്ദം (അജിത്) ആദ്യ ഭാര്യയിലുള്ള മക്കളായ സാം (സമ്പത്ത്), വിക്കി (രാജീവ്)രണ്ടാം ഭാര്യയിലുള്ള മകന്‍ ശിവ (അജിത്) എന്നിവരും ജീവാനന്ദത്തിന്റെ കൂടെ ഉണ്ട്. സാമിനും വിക്കിക്കും ശിവയോട് പകയാണ്.. തങ്ങളുടെ പിതാവിന് ശിവയോടാണ് കൂടുതല്‍ സ്നേഹം എന്നതുകൊണ്ട് തന്നെ. ഇന്ത്യയിലെക്ക് ആയുധം എത്തിച്ച് മയക്കുമരുന്ന് പ്രതിഫലം വാങ്ങാവുന്ന ഒരു കരാര്‍ ശിവ എതിര്‍ത്തതുകൊണ്ട് ജീവാനന്ദം നിരസിക്കുന്നു എന്നാല്‍ സാമും വിക്കിയും അമ്മാവന്‍ കാളിമാമയും (പ്രദീപ് റാവത്ത്)കൂടി ജീവാനന്ദം അറിയാതെ ഈ കരാര്‍ ഏറ്റെടുക്കുന്നു. ഇതിനിടയില്‍ ജീവാനന്ദം മരിക്കുന്നു. ശിവ ഇവരുടെ ഇടയില്‍ ഒറ്റപ്പെടുന്നു.

മുംബയ് അധോലോക നായകനായ ഷെട്ടി(കെല്ലി ദോര്‍ജി) ആയിരുന്നു ഈ കരാര്‍ ആദ്യം നടത്തിയിരുന്നത് ഷെട്ടിയുടെ ആള്‍ക്കാര്‍ വിക്കിയെ തട്ടിക്കൊണ്ട് പോയി. രക്ഷപെടുത്താന്‍ ശിവ മുംബയിലെത്തി. അച്ഛന്റെ പഴയ സുഹൃത്ത് മിറാസ് (പ്രഭു) സഹായത്തിനുണ്ട്. വിക്കിയെ രക്ഷപ്പെടുത്താനായെങ്കിലും വിക്കിയും സാമും ശിവയെ വഞ്ചിച്ച് അയാളെ വെടിവെക്കുന്നു ശിവ പുഴയില്‍ വീഴുന്നു. രക്ഷപെട്ടുവന്ന ശിവ പകരം വീട്ടുന്നതുമാണ് കഥ.
പാരീസില്‍ നായകനെ പ്രേമിക്കാനും പാട്ടുപാടി നടക്കാനും അവിടെ എംബസിയില്‍ ഉദ്യോഗസ്ഥയായ ജീവാനന്ദത്തിന്റെ സഹായത്താല്‍ പഠിച്ച് വളര്‍ന്ന സാറയും (സമീറാ റെഡ്ഢി) മുംബയില്‍ പ്രേമിക്കാന്‍ മിറാസിന്റെ സുഹൃത്തിന്റെ മകളുമായ സുലഭ (ഭാവന) എന്ന യുവതിയുമുണ്ട്.


ബില്ലയുടെ സെക്കന്റ് പാര്‍ട്ട് എന്ന് വേണമെങ്കില്‍ അസ്സലിനെ വിശേഷിപ്പിക്കാം... സ്റ്റൈലന്‍ ഡ്രസ്സ് കളര്‍ഫുള്‍ ലൊക്കേഷന്‍... ഒടുക്കത്തെ തല്ല് പക്ഷേ നനഞ്ഞ പടക്കം.... അജിത്തിന്റെ കടുത്ത ആരാധകര്‍ പോലും ആവറേജ് പടം എന്നല്ലാതെ ഇതിനെ പറ്റി പറയില്ല... അര്‍മാനി സ്യൂട്ടും ഇട്ട് ബിഗ് ബി മോഡലില്‍ മസില് പിടിച്ച് നടക്കുന്ന അജിത്ത് പാട്ടില്‍ തനി പാണ്ടി ആകും ഡാന്‍സ് കെട്ടിപ്പിടി ആകെ ജകപൊക... അമ്മേ സഹിക്കാന്‍ കുറേ കഷ്ട്ടപ്പെടണം... പോരാത്തതിന് ചുരുട്ട് വായില്‍നിന്ന് എടുക്കണില്ല പുള്ളി ഒടുക്കത്തെ വലി...


പാട്ടുകള്‍ വലിയ കുഴപ്പം ഇല്ല എങ്കിലും അജിത്ത് ഡാന്‍സ് കളിച്ച് കൊളമാക്കിയിട്ടുണ്ട്.... ആക്ഷന്‍ രംഗങ്ങള്‍ കുഴപ്പമില്ല വിജയ് 10 പേര്‍ ഒരുമിച്ച് അടിച്ച് തെറിപ്പിക്കുന്നപോലെ കത്തി വലുതായി ഇല്ല എന്നതുതന്നെ വലിയ ആശ്വാസം. ഹിന്ദി സിനിമയായ 'റെയിസ്' അവിടെം ഇവിടെയും ഒക്കെ നമുക്ക് ഫീല്‍ ചെയ്യും...അജിത്ത് അസിസ്റ്റന്റ് ഡയരക്റ്ററായും ഈ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് ടൈറ്റിലില്‍ കണ്ട് ഒട്ടുമിക്ക എല്ലാസീനിലും അജിത്ത് ഉണ്ട് പിന്നെ എപ്പോഴാ പുള്ളി ഈ പണിയെടുത്തത് എന്ന് ഒരു പിടിയും ഇല്ല. യോഗി സേതു വിന്റെ "ഡോണ്‍ സല്‍സ" അല്‍പ്പം ഒക്കെ ചിരിപ്പിക്കുണ്ട് എന്നാലും മൊത്തത്തില്‍ ഓവറാണ്...

എന്താ പറയുക പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞിട്ട് വന്നപ്പോ എലിപോലും അല്ല എന്ന അവസ്ഥ.


എന്റെ റേറ്റിങ്ങ് : 4/10

9 comments:

 1. സീഡി കിട്ടുമ്പൊ കാണാം :)

  ReplyDelete
 2. net'l ninnu print kitty

  kozhappamilla

  ReplyDelete
 3. തമിഴ് സിനിമ വെറൈറ്റി എന്നൊക്കെ പറയുമെങ്കിലും അത് വളരെ അപൂര്‍വമായേ സംഭവിക്കുന്നുള്ളൂ..മിക്കതും കണ്ടു മടുത്ത കത്തികള്‍ ആവും.

  ReplyDelete
 4. ഉം ശരിയാ അബ്കാരി.... എല്ലാപടത്തിലും കാണും ഒരു ഇന്റ്ട്രോ സോങ്ങ്... പിന്നെ നായകനെ സപ്പോട്ട് ചെയ്യാന്‍ 4 പേര്... കുറച്ച് സെന്റി....

  ReplyDelete
 5. Ummm.. dey.. njan e padam kandilla.. kanan pattiyillaa.. njaan ninde aduthekku varrunnundu.. show me the movie in your lappiee.. :)

  ReplyDelete
 6. ആദ്യം ഒരു ഫ്ലാഷ്ബാക്ക്. പിന്നെ ഒരു ലോക്കല്‍ rouഡിയെ ഇടിച്ചു ചതക്കുന്ന നായകന്‍ . ഇടി കഴിഞ്ഞ പാടെ intro song .(പിന്നെ നായിക, മിക്കവാറും വില്ലന്റെ മകള്‍ ആയിരിക്കും)അവസാനം ഒരു തൂത്ത് വാരിയിട്ടിടി. നായകന്‍റെ ജയം ഇതാണ് ഇപ്പൊ തമിള്‍ സിനിമയുടെ ഫോര്‍മാറ്റ്‌ .

  ReplyDelete
 7. "അവസാനം ഒരു തൂത്ത് വാരിയിട്ടിടി"-athenikkishtayi.. :-)

  ReplyDelete
 8. അപ്പ-അമ്മ-തങ്കച്ചി സെന്റിമെന്‍സ് ആവശ്യത്തിന്.... ഒന്നോ രണ്ടോ ഐറ്റം സോങ്ങ്... അത് വില്ലന് കൊടുക്കുന്നതാണ് പുതിയ ട്രെന്റ്... നായകന് വേണ്ടി മരിക്കുന്ന ഒരു കൂട്ടുകാരനും കൂടിയുണ്ടേല്‍ ഭംഗിയായി!!!!!!!!!!

  ReplyDelete