Mar 3, 2010

വിണ്ണൈ താണ്ടി വരുവായാ


കഥ,തിരക്കഥ,സംവിധാനം : ഗൌതം വാസുദേവ മേനോന്‍
നിര്‍മ്മാണം : മദന്‍ ഗണേഷ്, കുമാര്‍ ജയരാമന്‍
സംഗീതം: എ ആര്‍ റഹ്മാന്‍
അഭിനേതാക്കള്‍ : ചിമ്പു, തൃഷ, ബാബു ആന്റണി, കെ എസ് രവികുമാര്‍ തുടങ്ങിയവര്‍...പച്ചക്കിളി മുത്തുച്ചരം, വാരണം ആയിരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗൌതം മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് "വിണ്ണൈ താണ്ടി വരുവായാ" ഗൌതം മേനോന്റെ സ്ഥിരം മ്യൂസിക്ക് ഡയറക്റ്ററായ ഹാരിസ് ജയരാജിനെ വിട്ട് എ ആര്‍ റഹ്മാനുമായി ചേര്‍ന്നുള്ള ആദ്യ ചിത്രമാണ് "വിണ്ണൈ താണ്ടി വരുവായാ". സൂപ്പര്‍ ഹിറ്റ് ചിത്രമായ വാരണം ആയിരം പുറത്ത് വന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഈ ചിത്രം പുറത്ത് വന്നിരിക്കുന്നത്.


എഞ്ചിനീയറിങ്ങ് കഴിഞ്ഞ് ഒരു സിനിമാ സംവിധായകനാകണം എന്ന് ആഗ്രഹിച്ച് നടക്കുന്ന കാര്‍ത്തിക്ക് എന്ന തമിഴ് യുവാവ് ജസ്സി എന്ന മലയാളി കൃസ്ത്യാനി പെണ്ണിനെ പ്രേമിക്കുന്നു... പതിവുപോലെ വീട്ടുകാര്‍ എതിര്‍ക്കുന്നു ഇതാണ് ചിത്രത്തിന്റെ കഥ... എന്നാല്‍ കഥപറയുന്ന രീതി അതിനാണ് ഗൌതം മേനോന് 100 മാര്‍ക്കും കൊടുക്കേണ്ടത്... കാര്‍ത്തിക്കിന്റെയും ജസ്സിയുടെയും സന്തോഷവും സങ്കടവും പ്രേക്ഷകന്റെയും കൂടിയാകുന്നു... തിയേറ്റര്‍ വിട്ടാലും കാര്‍ത്തിക്കും ജസ്സിയും നമ്മളെ വിട്ട് പോകില്ല... നൊമ്പരപ്പെടുത്തിയ ആദ്യപ്രേമത്തിന്റെ രൂപത്തില്‍ അവര്‍ നമ്മെ പിന്‍തുടരും കുറെ കാലത്തേക്ക്...

ഗാനരംഗങ്ങള്‍ എടുക്കാന്‍ ഗൌതം മേനോനെ കഴിഞ്ഞേ തമിഴില്‍ മറ്റാരും ഉള്ളൂ എന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് ഇതിലെ ഗാനരംഗങ്ങളും... പിക്ചറൈസേഷനും പാട്ടും... അത് കണ്ട് തന്നെ ഫീല്‍ ചെയ്യണം... ഏ ആര്‍ റഹ്മാനെ പറ്റി പ്രത്യേകിച്ച് ഒന്നും പറയേണ്ടല്ലോ... സൂപ്പര്‍ബ്!!! കാര്‍ത്തിക്കിന്റെയും ജസ്സിയുടെയും വികാരങ്ങള്‍ റഹ്മാനിലൂടെ പതിന്‍മടങ്ങായി നമ്മളിലെത്തുന്നു... മനോജ് പരമഹംസയുടെ ക്യാമറവര്‍ക്ക്.. ആംഗിളുകളും ഷോട്ടുകളും അയ്യോ!!! പറയാന്‍ വാക്കുകളില്ല.... കാര്‍ത്തിക്കും ജസ്സിയുമായി ചിമ്പുവും തൃഷയും ജീവിക്കുകയാണ് ചിത്രത്തില്‍.. ചിമ്പു ഇത്രയും നന്നായി അഭിനയിക്കുന്നത് ഞാന്‍ ആദ്യമായി കാണുകയാണ്...
അതുപോലെ തൃഷയെ ഇത്രയും സുന്ദരിയായി ആദ്യമായാണ് ഞാന്‍ കാണുന്നത്... പ്രത്യേകിച്ച് സാരിയില്‍!!! ചിമ്പുവും തൃഷയും നിറഞ്ഞ് നില്‍ക്കുകയാന് ചിത്രത്തില്‍... മറ്റാരെയും സിനിമ കഴിയുമ്പോഴേക്കും നമുക്ക് ഓര്‍മ്മ പോലും ഉണ്ടാകില്ല... അത്രയും കിടിലന്‍ പെര്‍ഫോമെന്‍സ്...


കുറേ ഭാഗങ്ങള്‍ ആലപ്പുഴയിലും ചിത്രീകരിച്ചിട്ടുണ്ട് ഇതില്‍... ഒരുപാട് മലയാളം സംഭാഷണങ്ങളും ഉണ്ട്... കൂടുതല്‍ പറഞ്ഞ് ഞാന്‍ ഓവര്‍ ആക്കുന്നില്ല... ഇത് അനുഭവിച്ച് അറിയാനുള്ള ഒരു ചിത്രമാണ്... നിങ്ങള്‍ ഈ പടം മിസ്സ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ മികച്ച ഒരു പ്രണയ ചിത്രമായിരിക്കും മിസ്സ് ചെയ്യുക എന്ന് ഉറപ്പ്!!!


എന്റെ റേറ്റിങ്ങ് : 9/10

20 comments:

 1. I agree with you.. Pakshe rating kuranju poyi enna oru paraathi mathrame ulloo.. Nammal orumichu kandu.. orumichu feel cheythu.. orumichu karanja padam..!! This is the one of the ever fave movies in ma life.. :)

  ReplyDelete
 2. സെക്കന്റ് ഹാഫില്‍ വല്ലാത്ത് ഒരു ഇഴച്ചല്‍ തോന്നി എനിക്ക്. ബാക്കി എല്ലാം രായപ്പനോട് യോജിക്കുന്നു. പല സ്ഥലങ്ങളിലും ബാക്ക് ഗ്രൌണ്ട് മൂസിക്കും കിടിലനായിട്ടുണ്ട്..

  ReplyDelete
 3. ithu nee webduniayile review copy adichathalle...njan chennaiyil ninnum aanu padam kandathu.. ivide padam van flop aanu

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. @ mammos

  മറ്റൊരു സൈറ്റില്‍ നിന്നോ ബ്ലോഗില്‍ നിന്നോ കോപ്പിയടിച്ച് റിവ്യു എഴുതേണ്ട ഗതികേട് എനിക്കില്ല... അങ്ങനെ ഒരു അവസ്ഥ വന്നാല്‍ അന്ന് ഞാന്‍ ഈ ബ്ലോഗ് നിര്‍ത്തും ഇത്രകാലും ഞാന്‍ ബ്ലോഗെഴുതും എന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടൊന്നുമില്ല....

  പിന്നെ വെബ്‌ലോകത്തിലെ റിവ്യു ഞാനും വായിച്ചു അവസാനത്തെ ഒരു വരിയാണ് എനിക്ക് അതില്‍ സാമ്യമുള്ളതായി തോന്നിയത്... ആ കാര്യം ഇങ്ങനെ അല്ലാതെ മറ്റ് ഏത് വിധത്തിലാണാവോ താങ്കള്‍ എഴുതുക??....

  ReplyDelete
 6. ഇന്നും പോണം എന്നുണ്ടായിരുന്നു. ഗൌതം മേനോന്റെ കഴിഞ്ഞ പടം കണ്ടതിന്റെ ഹാങ്ങ് ഓവര്‍ ഇപ്പോളും മാറാത്തതു കൊണ്ട് പോണോ വേണ്ടയോ എന്ന് ഡിബേറ്റ് ചെയ്തിരുന്നു, ചിമ്പു ആയിരുന്നു ടൈബ്രേക്കര്‍. പോവണ്ട എന്നു തന്നെ തീരുമാനിച്ചു. അതു ശെരിയായില്ല എന്നു ഇപ്പോള്‍ തോന്നുന്നു. മൈലാഞ്ചി ദൈവത്തേ ഓര്‍ത്ത് സിനിമാക്കു കമന്റ്സ് എഴുതാന്‍ വരരുത്!

  ReplyDelete
 7. മൈലാഞ്ചിയല്ല, മൈലാഞ്ചിയുടെ ഇന്‍ഫോ പാര്‍ക്കി വര്‍ക്ക് ചെയ്യുന്ന അനിയനോട് പറഞ്ഞേരു ക്ലൈമാക്സ് പൊളിക്കരുതെന്നു. അതിപ്പം എത്ര കൂത്തറ പടംമാണേലും!

  ReplyDelete
 8. എന്റെ രായപ്പാ,
  കമന്ു മോഡറേഷന്‍ ഏര്‍പ്പെടുത്തിക്കൂടെ..
  കുറഞ്ഞ പക്ഷം ആ കൂതറ മൈ---ന്റെ കമന്റ് ഡിലീറ്റ് ചെയ്യുക എങ്കിലും ചെയ്തൂടേ..
  പണ്ടാരം. ഇതൊക്കെ ഏതുകാട്ടില്‍ നിന്നും കെട്ടിയെടുക്കുന്നു...
  അനിയന്‍ കണ്ടിട്ടിത്രേം...
  ഇനി സ്വന്തമായി കണീട്ട് എന്തു കുന്തമാണോ എഴുന്നെള്ളിക്കാന്‍ പോണേ..

  ReplyDelete
 9. ന്റെ വിന്‍സേ... ചാര്‍ളീ.... ക്ലൈമാക്സ് പറയരുത് എന്നൊക്കെ സ്വയം മനസിലാക്കേണ്ട കാര്യമല്ലേ.... നമ്മളെകൊണ്ട് എന്ത് ചെയ്യാന്‍ പറ്റും?... പിന്നെ മോഡറേഷന്‍ എന്ന് പറയുന്നത് വായനക്കാരെ വിശ്വാസമില്ലാത്തവര്‍ ചെയ്യുന്നതല്ലേ... അല്ലേ പിന്നെ സെലിബ്രിറ്റി ആയിരിക്കണം ഞാന്‍ ആ വകുപ്പിലും പെടില്ല... പോട്ടെ!!! നമുക്ക് അടുത്ത സിനിമയില്‍ പിടിക്കാം...

  ReplyDelete
 10. ഇത്രയും ചെറിയ ഒരു കഥയെ ഒരു സിനിമ ആക്കി മാറ്റിയ ഗൌതം മേനോന്‍ എന്ടായാലും അഭിനന്ദനം അര്‍ഹിക്കുന്നു.
  മനോഹരമായ കാഴ്ചകളും ഇഷ്ടപ്പെടുന്ന ഗാന ചിത്രീകരണങ്ങളും സുന്ദരിയായ തൃഷയും "അഭിനയിക്കാന്‍" കഴിഞ്ഞ ചിമ്പുവും കേരളത്തിന്റെ കാണാ ഭംഗിയും ഒക്കെ ഇതിന്ടെ പ്ലസ്‌ പൊയന്റ്സ് തന്നെ.
  പക്ഷെ സിനിമഭ്രാന്ദന്റെ ഒന്‍പതു മാര്‍ക്ക് ബോറടിപ്പിച്ച ഈ ചിത്രത്തിന് ഇത്തിരി കടുപ്പം തന്നെ.

  ReplyDelete
 11. സിനിമ കണ്ടു ....രോമാഞ്ചത്തോടെ ആണ് സിനിമ ഹാളില്‍ നിന്നും ഇറങ്ങിയത്‌...........അത്രയ്ക് ഇഷ്ടപ്പെട്ടു.......

  അതിശയിപ്പിച്ച മറ്റൊരു സംഗതി പറയട്ടെ........ പൊതുവേ മലയാളികള്‍ ഈ ചിത്രത്തെ കുറിച്ച് വാചാലരയപ്പോള്‍ ‍ ഞാന്‍ അന്വേഷിച്ച‍ ഭൂരിഭാഗം തമിളന്മാരും ഇതൊരു മോശം സിനിമ എന്ന നിലയിലാണ് അഭിപ്രായം പറഞ്ഞത്.....
  എന്റമ്മേ ആസ്വാദനത്തില്‍ ഇത്ര വലിയ അന്തരമോ? ഒരു പക്ഷേ എന്ടെ മാത്രം അനുഭവവും ആകാം..

  രായപ്പാ, കഴിയുമെങ്കില്‍ മൈലാഞ്ചി യുടെ കമന്റ്‌ തല്കാലത്തേക്ക് ഒഴിവാക്കുക ........... ഇല്ലെങ്കില്‍ അത് ഇനിയും സിനിമ കണ്ടിട്ടില്ലാതവരോട് ചെയ്യുന്ന നീതികേടാകും.

  ReplyDelete
 12. • ‘വാരണം ആയിരം’ നവംബര്‍ 2008-ല്‍ ഇറങ്ങി. ഏകദേശം ഒന്നേകാല്‍ വര്‍ഷത്തിനു ശേഷമാണ് ‘വിന്നെത്താണ്ടി വരുവായാ’ ഇറങ്ങുന്നത്.
  • ഗാനരംഗങ്ങള്‍ / പിക്ചറൈസേഷന്‍ - നിരാശപ്പെടുത്തി. പ്രത്യേകിച്ചും ‘വാരണവും ആയിരവു’മായൊക്കെ തട്ടിച്ചു നോക്കിയാല്‍.
  • മനോജ് പരമഹംസയുടെ ക്യാമറ അത്ര നന്നെന്നു തോന്നിയില്ല.

  തൃഷയും സിമ്പുവും തന്നെ ചിത്രത്തിന്റെ ഹൈലൈറ്റ്! :-)
  ഏറെ മികവൊന്നും അവകാശപ്പെടുവാനില്ലെങ്കിലും തരക്കേടില്ലാത്ത ഒരു ചിത്രം.
  --

  ReplyDelete
 13. ഇന്നലെയാണ്‌ ഈ പടം കണ്ടത്, അതും രായപ്പന്‍റെ റിവ്യു കണ്ടതിനു ശേഷം.റിവ്യൂ വായിക്കുന്നതിനു മുന്നേ ഗൌതം മേനോന്‍ നിരാശപ്പെടുത്തില്ലന്ന് ഉറപ്പായിരുന്നു.നായകന്‍റെ മനോവ്യാപാരത്തിലൂടെ കഥ പറയാന്‍ അങ്ങേര്‌ കഴിഞ്ഞേ ഇന്ന് ആളുള്ളു.ചില ഭാഗങ്ങള്‍ കഥാപാത്രങ്ങളില്‍ നിന്ന് മനസിലാക്കാന്‍ നീട്ടി എടുക്കുന്നതിനെക്കാള്‍ നായകന്‍റെ ആത്മഗതമാകുമ്പോള്‍ ഇഴച്ചില്‍ കുറയും.തന്‍റെ എല്ലാ ചിത്രത്തിലും അദ്ദേഹം ഈ രസതന്ത്രം പ്രയോഗിച്ചിട്ടുമുണ്ട്, മൊത്തത്തില്‍ എനിക്ക് ഇഷ്ടമായി

  ReplyDelete
 14. ഇപ്പോതന്നെ എന്റെ അനിയൻ പറഞ്ഞതേയുള്ളൂ ഈ സിനിമയെപ്പറ്റി... അവൻ അതു കണ്ടു വന്ന ഹാങ് ഓവെറിൽ ഇരിക്ക്യാണ്... അടിപൊളി അടിപൊളി എന്നു പറഞ്ഞോണ്ടിരിക്കുന്നു.. അപ്പോഴാ ഈ റിവ്യൂ കണ്ടത്... കമന്റ് ഇട്ടേ പറ്റൂ എന്ന് അവന് നിർബന്ധം...

  അവന്റെ വാക്കുകൾ .... ‘പടം കണ്ട ശേഷം ഒരു മണിക്കൂർ നേരത്തേക്ക് എനിക്കൊന്നും പറയാൻ പറ്റാതായി...

  എനിക്ക് ചുറ്റും എന്തോ ഒരു ഓറ പോലെ എന്തോ ഒന്ന്...
  പറയാൻ എനിക്കറിയില്ല...

  ഏ ആർ റഹ്മാന്റെ മ്യൂസിക് നന്നായി ഉപയോഗിച്ചിട്ടുണ്ട്...
  ഗൌതം മേനോന്റെ അനുഭവം തന്നെ ആവും എന്ന് തോന്നുന്നു.. അല്ലാതെ ഇത്രേം ടച്ചിങ് ആയി ഏടുക്കാൻ പറ്റില്ല...
  ചിമ്പുവിനെപ്പോലും നമ്മൾ ഇഷ്ടപ്പെട്ടുപോകും....
  ത്രിഷ..... സൂപർ...’


  ബൈ ദ് ബൈ.. അനിയൻ വിവേക്...ഇൻഫോപാർക്കിൽ വർക് ചെയ്യുന്നു,...

  ഞാൻ ഫിലിം കണ്ടിട്ട് എന്റെ അഭിപ്രായം പറയാം...

  ReplyDelete
 15. സോറി.. ആദ്യായിട്ടാ ഒരു സിനിമാ കമന്റ് ഇടുന്നേ..അതും അനിയന്റെ ആവേശം കണ്ടപ്പോ അങ്ങെഴുതിപ്പോയി... തിരുത്തീട്ടുണ്ട്..

  ReplyDelete
 16. എന്‍റെ കാഴ്ചപ്പാടില്‍ ഈ സിനിമ http://moviesasisee.blogspot.com/2010/03/vinnai-thaandi-varuvaayaa-as-i-see-it.html

  ReplyDelete
 17. ഒരു കാര്യം സത്യം, തമിഴര്‍ക്കു ഈ പടം ഒട്ടും പിടിച്ചിട്ടില്ല. അല്ല, അവര്‍ക്ക് വാരണം ആയിരവും പിടിചിരുന്നില്ലല്ലോ... എനിക്ക് ഒത്തിരി ഇഷ്ടായി :)

  ReplyDelete
 18. നൂറു ദിവസത്തിന് ശേഷം ഇവടെ ചെന്നൈയില്‍ തിയറ്ററില്‍ സാമാന്യം നല്ല തിരക്കുണ്ട്.
  'ഗൌതം ടച്ച്‌' ഇഷ്ടപ്പെടുന്ന ഒരു തമിഴ് പ്രേഷക സമൂഹവും ഇവടെ ഉണ്ട്.

  ReplyDelete
 19. 10/10 ..superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb superb

  A HARD CORE VTV FAN

  ReplyDelete