Apr 1, 2009

2 ഹരിഹര്‍ നഗര്‍


കഥ,തിരക്കഥ,സംവിധാനം: ലാല്‍
നിര്‍മ്മാണം: ലാല്‍ ക്രിയേഷന്‍സ്
സംഗീതം: അലക്സ് പോള്‍
അഭിനേതാക്കള്‍ : മുകേഷ്, സിദ്ധിഖ്, ജഗദീഷ്, അശോകന്‍, അപ്പഹാജ, വിനീത്, സലിംകുമാര്‍, ജനാര്‍ദ്ദനന്‍, ലക്ഷ്മി റായ്, രോഹിണി തുടങ്ങിയവര്‍...


സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി നടനും നിര്‍മ്മാതാവുമൊക്കെയായ ലാല്‍ ആദ്യമായി സ്വന്ത്രസംവിധായകനാകുന്ന ചിത്രമാണ് “2 ഹരിഹര്‍ നഗര്‍”. സംവിധായകനായ ലാലിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും.


ജോണ്‍ ഹോനയും മായയും പ്രശ്നങ്ങളും എല്ലാം തീര്‍ന്നിട്ട് വര്‍ഷം പതിനെട്ട്‌ കഴിഞ്ഞു. മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദന്‍ കുട്ടിയും തോമസ്സ്‌ കുട്ടിയുമൊക്കെ ഇന്ന്‌ നല്ല നിലയില്‍ ജീവിയ്‌ക്കുന്നു.


നാല്‍വര്‍ സംഘത്തിലെ പ്രധാനിയായ മഹാദേവന്‍ ഇന്ന്‌ ഗള്‍ഫിലാണ്‌. ഭാര്യ സുലുവുമായി അത്ര രസത്തിലല്ല ഏക മകള്‍ മീനു. അപ്പുക്കുട്ടന്‍ ഇന്ന്‌ ഡോക്ട്ടര്‍ ആണ് ഡോ:അപ്പുക്കുട്ടന്‍ ബോംബെയില്‍ ഡെന്റിസ്റ്റാണ്‌. ഭാര്യ ജാനകിയും ഒപ്പം ഇരട്ടക്കുട്ടികളും.

സംഘത്തിലെ മൂന്നാമന്‍ ഗോവിന്ദന്‍ കുട്ടി നാട്ടില്‍ തന്നെ ബിസ്സിനസ്സുമായി കഴിയുന്നു. കണ്‍സ്ട്രക്ഷന്‍ വര്‍ക്കാണ്

എന്നാല്‍ പഴയ പെണ്‍ വിഷയത്തില്‍ ആര്‍ക്കും ഒരു മാറ്റവും വന്നിട്ടില്ല...

തോമസ് കുട്ടിയുടെ വിവാഹ നിശ്ചയത്തിന് ഇവര്‍ ഒത്തുകൂടുന്നു‌. വിവാഹം വരെ പഴയ പോലെ അടിച്ചു പൊളിയ്ക്കാന്‍ ഇവര്‍ തീരുമാനിച്ചതോടെ ‍ഹരിഹര്‍ നഗറിലെക്ക് വീണ്ടും വരുന്നു

ഇതിനിടയില്‍ അവര്‍ ഒരു പെണ്‍കുട്ടിയെ കണ്ടു മുട്ടി. “മായ“. അവരുടെ വില്ലയ്‌ക്ക്‌ മുന്നില്‍ തന്നെയാണ്‌ മായയും താമസിയ്‌ക്കുന്നത്‌. പെണ്ണ്‌ ഇപ്പോഴും വീക്ക്നസ് ആയി കൊണ്ടുനടക്കുന്ന നാല്‍വര്‍ കൂട്ടം മായയുടെ പിന്നാലെ കൂടുന്നു...പിന്നീട് അവര്‍ ചെയ്ത് കൂട്ടുന്ന തമാശകളും ഉണ്ടാക്കുന്ന പ്രശ്നങ്ങളും ഇച്ചിരി സസ്പെന്‍സും ഒക്കെയാണ് ബാക്കി...


ഫസ്റ്റ് ഹാഫില്‍ തിയേറ്ററില്‍ ചിരിയൊഴിഞ്ഞിട്ട് നേരമില്ലാ... സെക്കന്റ് ഹാഫ് കുഴപ്പമില്ല ഫസ്റ്റ് ഹാഫിന്റെ ആ ഒരു ഒരു ‘മജ’ സെകന്റ് ഹാഫിനില്ലാ പക്ഷേ അപ്രതീക്ഷിതമായ പല സസ്പെന്‍സുകളും സെക്കന്റ് ഹാഫിലുണ്ട് ... നിലവാരമുള്ള അനവധി തമാശകള്‍ ഉണ്ട് ചിത്രത്തില്‍. ജഗദീഷിനാണ് ഏറ്റവും കൂടുതല്‍ കയ്യടി... മുകേഷും സിദ്ധിക്കും അശോകനും ഒപ്പത്തിനൊപ്പം ഉണ്ട്... ഇന്‍ ഹരിഹര്‍ നഗറിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളായ ഏകാന്ത ചന്ദ്രികയും ഉന്നം മറന്നുമൊക്കെ ഇതില്‍ റീമിക്സ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്... സിനിമയുടെ അവസാനമുള്ള ഗാനത്തില്‍ ഇന്‍ ഹരിഹര്‍ നഗറിലെ കഥാപാത്രങ്ങള്‍ എത്തുന്നുണ്ട്.. ഒപ്പം ഈ സിനിമയിലെ കഥാപാത്രങ്ങളും.... പടത്തിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലാ കണ്ടില്ലെങ്കില്‍ ഒരു നഷ്ട്ടമായിരിക്കും...




റേറ്റിങ്ങ് 4.5/5

18 comments:

  1. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ലാല്‍

    ReplyDelete
  2. സത്യമാണല്ലോ നാളെ കാണാന്‍ പോവുകയാ

    ReplyDelete
  3. ആ കു‌ട്ടുക്കെട്ടില്‍ രസമുള്ള ചിത്രങ്ങളെ ഉണ്ടാകു

    ReplyDelete
  4. പതിനെട്ടുവർഷം മുമ്പുള്ള സമപ്രായക്കാരായ നായകന്മാരുടെ ലീലവിലാസങൽകണ്ട് കോരിതരിച്ചിരുന്നനിമിഷങൽ...അവരോടൊപ്പം വളർന്ന,യുവത്വം വിട്ട ഞങളുടെ കഥയാണിത്.........വിശകലനത്തിനു നന്ദി...
    സി.ഡി.ഇറങുമ്പൊൽ പടം കാണണം..കണ്ടിരിക്കും.

    ReplyDelete
  5. വിശ്വസിച്ചൊട്ടെ രായപ്പാ? 4.5 എന്നാല്‍ എക്സപ്ഷനലി ഗുഡ് എന്നാണ്...

    ReplyDelete
  6. ഹാവൂ... സമാധാനമായി.
    എന്നാല്‍ ഒന്നു കാണണമല്ലോ
    :)

    ReplyDelete
  7. കണ്ണൂം പൂട്ടി വിശ്വസിക്കാം... ഈ സിനിമ കണ്ടിട്ട് മോശമാണ് എന്ന് ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അവര്‍ക്ക് അവരുടെ ടിക്കറ്റിന്റെ കാശ് ഞാന്‍ കൊടുക്കാം......

    ReplyDelete
  8. രായപ്പന് നന്ദി...*
    പടം തീര്‍ച്ചയായും കാണണം...
    പറ്റുമെങ്കില്‍ ഇന്നുതന്നെ.....

    ReplyDelete
  9. രായപ്പാ.. ഇത്രയും നല്ല അഭിപ്രായം പറഞ്ഞ സ്ഥിതിയ്ക്ക് കണ്ടല്ലേ പറ്റോ.. അല്ലെങ്കിലും കാണും..
    സിദ്ധിക്ക് ലാലിന്റെ പഴയ ശൌര്യം തിരിച്ചു കിട്ടി അല്ലെ ? കുറെ നാളായി അവര്‍ ഫോമില്‍ അല്ലായിരുന്നു..
    ദുഫായില്‍ ിലീസ് ദിവസം തന്നെ കാണാന്‍ ശ്രമിക്കാം.

    ReplyDelete
  10. രായപ്പാ... ഞാനൊരു രണ്ടു ദിവസം കൂടി നാട്ടിൽ നിന്നു വന്നിരുന്നേൽ എനിക്കും കാണാരുന്നു...!! ങ്ഹീ‍ീ....!!! എന്തായാലും ബോംബെ വരുന്ന ദിവസം തന്നെ കാണണം...!!!

    ReplyDelete
  11. ലാല്‍ പണ്ടേ നല്ലൊരു സിനിമാ സെന്‍സുള്ള ആളായിരുന്നു .. അങ്ങേരുടെ പടങ്ങളെല്ലാം തന്നെ വിജയിച്ചവയും ആണ്. സൊ, ഒരു മിനിമം ലെവല്‍ ക്വാളിറ്റി ഉണ്ടാവുമെന്നറിയാമായിരുന്നു .. രായപ്പന്റെ റിവ്യു കൊള്ളാം .. ഞാനും അടുത്ത ദിവസം തന്നെ പടം കാണാന്‍ പോകുന്നു, തീയറ്ററില്‍ തന്നെ.. :)

    ReplyDelete
  12. ശ്രീ പറഞ്ഞപോലെ, സമാധാ‍നമായി. എങ്ങിനെയാവുമോ എന്ന പേടിയും നന്നാവണേ എന്ന ആഗ്രഹവും ആയിരുന്നു. എല്ലാവര്‍ക്കും അങ്ങിനെയൊക്കെ തന്നെയായിരിക്കും.

    ReplyDelete
  13. നന്നായി എന്ന് അറിയുന്നതിൽ സന്തോഷം...ഇതു പൊളിഞിരുന്നെങ്കിൽ ഒരു പക്ഷെ ഇനി ഇത്തരം ചിത്രങ്ങളുടെ നല്ല രണ്ടാം ഭാഗങ്ങൾ ഉണ്ടാകില്ല. എന്നാൽ ഈ ഗാപിൽ ഇനിയും ലാൽ-ശ്രീനി കൂട്ടുകെട്ടിന്റെ ദാസനും വിജയനും വന്ന് മലയാളിക്ക് ബോറടി നൽകാത്റ്റിരുന്നാൽ മതിയായിരുന്നു.

    ReplyDelete
  14. nannayittundu.... Adutha kalathirangiya nalla padangalil onnu...

    Enkilum, jagadeeshinte thamasakal edakkokke valare bore aayi feel cheyyunnu..

    ReplyDelete
  15. ithokke oru cinema aano...? kashtam....

    ReplyDelete