
കഥ,തിരക്കഥ,സംവിധാനം: ശ്രീകാന്ത് അടല
സംഭാഷണം: സതീഷ് മുതുകുളം (മലയാളം)
നിര്‍മ്മാണം: ദില്‍ രാജു (ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ്)
സംഗീതം: മിക്കി ഐം മേയര്‍
അഭിനേതാക്കള്‍ : വരുണ്‍ സന്ദേശ്. ശ്വേതാ പ്രസാദും,പ്രകാശ് രാജ്,ജയസുധ തുടങ്ങിയവര്‍
സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രമായാ “കോത്ത ബങ്കരു ലോകം“ മൊഴിമാറി എത്തിയതാണ് ‘ഇത് ഞങ്ങളുടെ ലോകം’. ഈ സൂപ്പര്‍ഹിറ്റ് പ്രണയകഥ ശ്രീകാന്ത് അഡലയുടെ ആദ്യ സംവിധാന സംരംഭമാണ്. ഹാപ്പി ഡേയ്സിലൂടെ ശ്രദ്ധേയനായ വരുണ്‍ സന്ദേശാണ് നായകന്. നായിക ശ്വേതാ പ്രസാദും.രെദഖ് ആര്‍ട്സിന്റെ ബാനറില്‍ കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത് ഖാദര്‍ ഹസനാണ്.
കൃഷ്ണമൂര്‍ത്തിയുടെയും ഭാര്യയുടെയും (പ്രകാശ് രാജ്, ജയസുധ) ഏക മകനാണ് ബാലു (വരുണ്‍ സന്ദേശ്). ബാലുവിന്റെ അച്ഛന് മകനോട്ഒരു സുഹൃത്തിനെ പോലെ ആണ് പെരുമാറുന്നത്. അവന് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു. കോളജിലെത്തുന്ന അവന് ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നു. അവരുടെ സ്വകാര്യ നിമിഷങ്ങള്‍ ഒരു പത്രത്തില്‍ അച്ചടിച്ച് വരുന്നു ഇതറിയുന്ന പെണ്‍കുട്ടിയുടെ അച്ഛന് (അഹുതി പ്രസാദ്) മകള്‍ സ്വപ്നയെ (ശ്വേത). വിവാഹം കഴിപ്പിക്കാന്‍ അച്ഛന് തീരുമാനിക്കുന്നു. സ്വപ്ന ബാലുവുമൊത്ത് ഒളിച്ചോടാന്‍ നിശ്ചയിച്ചെങ്കിലും കൃഷ്ണമൂര്‍ത്തിയുടെ അപകട മരണം മൂലം അവള്‍ക്ക് ബാലുവിനെ കാണാന്‍ കഴിഞ്ഞില്ല. അച്ഛന്റെ സ്വപ്നം സഫലമാക്കാനായി നന്നായി പഠിക്കാന്‍ ബാലു നിശ്ചയിക്കുന്നു. അവന് എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയ ദിവസം സ്വപ്നയുടെ അച്ഛനെ അപ്രതീക്ഷിതമായി കാണുന്നു. സ്വപ്ന തങ്ങളുടെ രണ്ടു പേരുടെയും കൂടെയില്ലെന്ന് അവര്‍ ഇരുവരും അന്നാണ് മനസിലാക്കുന്നത്.പിന്നെ ചെറിയ ഒരു സസ്പെന്‍സ്(?)
ഒരു തെലുങ്ക് പടം അതിന്റെ എല്ലാ സ്വഭാവവും ഇതിലും കാണിച്ചിട്ടുണ്ട്.... എന്ത് പറയാന്‍ നായികയെ കാണാന്‍ കൊള്ളാവുന്നതുകൊണ്ട് കണ്ടിരുന്നു.... ഉള്ളത് പറയണമല്ലേ നല്ല പിക്ചറൈസേഷന്‍ ഗാനങ്ങള്‍(സീനുകള്‍ മാത്രം) നന്നായിട്ടുണ്ട്... പിന്നെ വിനീത് ശ്രീനിവാസന് ആലപിച്ച ഒരു ഗാനവും നന്നായിട്ടുണ്ട്... ഒരു പൈങ്കിളി പ്രേമം അങ്ങനെയെ സിനിമയെ വിശേഷിപ്പിക്കാനാകൂ... തെലുങ്കില്‍ ഇതൊക്കെ നടക്കും മലയാളത്തില്‍ ഇച്ചിരി കഷ്ട്ടപ്പെടും ഹസ്സന് ചേട്ടന്...
നമ്മുടെ ലൈഫ് ഈസ് ബ്യൂട്ടിഫുള്ളിലെ മോഹന്‍ ലാലിന്റെ ക്ലാസില്ലേ??? അത് കോപ്പിയടിച്ചിട്ടുണ്ട് ഈ സിനിമയില്‍
അപ്പോ തെലുങ്കമ്മാരും മലയാളപടം കാണാറുണ്ടല്ലേ???? അതോ ഇനി വല്ല ഹോളീവുഡ് പടത്തില്‍ നിന്നും ആണോ ഫാസിലും ആ സംഭവം പൊക്കിയത്?
എന്തായാലും നമ്മുടെ കളേഴ്സിനെകാളും സിങ്കപ്പൂരിനെകാളും കണ്ടിരിക്കാന്‍ പറ്റിയ പടം ആണ് ഇത്.... ഇച്ചിരി ഓവര്‍ അഭിനയം ആണെന്നേ ഉള്ളൂ വേറെ വല്യ കുഴപ്പം ഒന്നും ഇല്ല പടത്തിന് പിന്നെ മലയാളികള്‍ക്ക് ദഹിക്കാന്‍ പറ്റാത്ത
കഥയും മലയാളികള്‍ക്ക് ഇപ്പോഴും 40വയസ്സ് കഴിഞ്ഞവര്‍ വേണമല്ലോ കോളേജ് പയ്യമ്മാരുടെ വേഷം ചെയ്യാന്‍!!!
റേറ്റിങ്ങ് 2/5