
സംവിധാനം: സോയ അക്തര്‍
കഥ,തിരക്കഥ: സോയ അക്തര്‍, ഫര്ഹാന് അക്തര്‍
നിര്‍മ്മാണം: ഫര്ഹാന് അക്തര്‍
ഗാനരചന,സംഭാഷണം: ജാവേദ് അക്തര്‍
സംഗീതം: ശങ്കര്‍-ഏസാന്‍-ലോയി
അഭിനേതാക്കള്‍ : ഫര്ഹാന് അക്തര്‍, ഹൃദ്വിക് റോഷന് , കങ്കണ സെന്‍ ,റിഷി കപ്പൂര്‍ , ഡിംബിള്‍ കപാഡിയ ജൂഹി ചവ്ല തുടങ്ങിയവര്‍
റോക്ക് ഓണിനുശേഷം ഫര്ഹാന് അക്തര്‍ നായകനാകുന്ന ചിത്രമാണിത്, ഫര്‍ഹാന്റെ സഹോദരി തന്നെയാണ് ഇതിന്റെ സംവിധായിക ബോളിവുഡിന്റെ ഉള്ളുകളികളാണ് ചിത്രത്തിന്റെ പ്രമേയം എന്നാല്‍ പുതുമയുള്ള ഒരു പ്രമേയമാണ് ഇത് എന്ന് അവകാശപ്പെടാന്‍ പറ്റില്ല. ബോളിവുഡില്‍ ഹീറോ ആകണമെങ്കില്‍ ടാലന്റിന്റെ കൂടെ ഭാഗ്യവും കൂടി വേണം എന്നാണ് ചിത്രത്തിന്റെ ബേസിക് തീം. ഷബാന ആസ്മി, ജാവേദ് അക്തര്‍, അമീര്‍ ഖാന്, ഷാറൂഖാന്, അബിഷേക് ബച്ചന്, ജോണ്‍ എബ്രഹാം, റാണി മുഖര്‍ജി, കരീന,ദിയ,കരണ്‍ ജോഹര്‍, രണ്‍ബീര്‍, വിവേക് ഒബ്രായി, ബൊമ്മന് ഇറാനി, അക്ഷയ് ഖന്ന, രാജ് കുമാര്‍ ഹിറാനി തുടങ്ങിയ വന്‍ താര നിരതന്നെ ചിത്രത്തില്‍ അവരായും അല്ലാതെയും അതിഥി താരങ്ങളായി എത്തുന്നുണ്ട്
ബോളിവുഡില്‍ നായികയാകാനെത്തി ചെറിയ ചെറിയ റോളുകളില്‍ അഭിനയിക്കേണ്ടിവരുന്ന സോന മിശ്ര(കങ്കണ)യില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. അഭിനയം പഠിച്ച് ബോളിവുഡില്‍ നായകനാകാന്‍ ഡല്‍ഹിയില്‍ നിന്നും എത്തുന്ന വിക്രം ജയ്സിങ്ങ് (ഫര്ഹാന്) ഇവര്‍ തമ്മില്‍ പരിചയമാകുന്നു . റോമി റോളി(റിഷി കപ്പൂര്‍) നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ നിന്നും സഫര്‍ ഖാന്(ഹൃദിക്) ഇമേജിന്റെ പേര് പറഞ്ഞ് പിന്മാറുന്നു അതിലേക്ക് റോമി പുതുമുഖത്തെ അന്വേഷിക്കുന്നു സോന വഴി വിക്രമിന്റെ ഫോട്ടോസ് റോണിയുടെ കയ്യില്‍ എത്തുന്നു അവന് ഹീറോ ആകുന്നു. ഹീറോ ആകുന്നതോടെ അവന് എന്തെല്ലാം മാറ്റങ്ങള്‍ വരുന്നു. അവന്റെ ബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഹിന്ദി ഫിലിം ഇന്റ്സ്ട്രിയുടെ ഉള്ളുകളികള്‍ കുതികാല് വെട്ടലുകള്‍ അന്ധവിശ്വാസങ്ങള്‍ തുടങ്ങിയവയും കഥയില്‍ പ്രദിപാതിക്കുന്നുണ്ട്. സോനയില്‍ തുടങ്ങി സോനയില്‍ അവസാനിക്കുന്ന രീതിയിലാണ് കഥ പറഞ്ഞ് പോകുന്നത്
ഫര്ഹാന് ഇത്തവണയും നിരാശപ്പെടുത്തിയില്ല, ഒരു സംവിധായകന് മാത്രമല്ല നല്ല ഒരു നടനും കൂടിയാണ് താന്‍ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. സോനയായി കങ്കണയും തിളങ്ങി. ഹൃദിക് ഇമേജ് നോക്കാതെ അല്‍പ്പം നെഗറ്റീവ് ടെച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു കൂടാതെ നല്ല ഒരു ഡാന്‍സ് നമ്പറും. ശങ്കര്‍-ഏസാന്‍-ലോയുടെ പാട്ടുകള്‍ നന്നായിട്ടുണ്ട് ഒരു ഗാനം ഇതിനോടകം തന്നെ ഹിറ്റായികഴിഞ്ഞു. വലിയ താരനിരയുണ്ടെങ്കിലും ഇവരെ ആരെയും തന്നെ 30 സെക്കന്റില്‍ കൂടുതല്‍ കാണിക്കുന്നില്ല ചില ആള്‍ക്കാര്‍ക്ക് ഡയലോഗ് പോലും ഇല്ല, അമീറിനെയും ഷാറൂഖിനെയും ഹൃദിക്കിനെയും കണ്ട് സിനിമ കാണാന്‍ വന്ന പലരും ഇടയ്ക്ക് വെച്ച് എഴുന്നേറ്റ് പോകുന്നത് കാണാമായിരുന്നു. ചിത്രം പൂര്‍ണമായും കൊമേഷ്യല്‍ വല്ക്കരിച്ചിട്ടില്ല അതുകൊണ്ട് തന്നെ ഒരു തട്ടുപൊളിപ്പന്‍ ഹിന്ദി ചിത്രം കാണാം എന്ന പ്രതീക്ഷയോട്കൂടി ആരും തിയേറ്ററിലേക്ക് പോകേണ്ട. എന്നാല്‍ ഹിന്ദി കുറച്ചെങ്കിലും മനസിലാകുന്ന ഒരാള്‍ക്ക് ബോറഡി കൂടാതെ ഇരുന്ന് കാണാവുന്ന ചിത്രമാണ് ഇത്.
റേറ്റിങ്ങ് : 3.5/5