Jan 29, 2010

പോള്‍ ഫലങ്ങള്‍

മലയാളത്തില്‍ 2009ല്‍ ഇറങ്ങിയ മികച്ച സിനിമ



2009ലെ ഏറ്റവും കൂതറ മലയാളം പടം....



ഇനി പ്രത്യേകിച്ച് ഒന്നും പറയേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ... രണ്ട് പോളിലും ഒന്നാമതായി മോഹന്‍ലാല്‍ ഉണ്ട്... രണ്ടിലും വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞ് തൊട്ടുപുറകേ മമ്മൂട്ടിയും ഉണ്ട്.... 2010ല്‍ എങ്കിലും രണ്ട് സൂപ്പര്‍സ്റ്റാര്‍സും നന്നാവണേ എന്ന പ്രാര്ഥനയോടെ!!!!!!!!!!!!

Jan 20, 2010

ആയിരത്തില്‍ ഒരുവന്‍






കഥ,തിരക്കഥ,സംവിധാനം : സെല്‍വരാഘവന്‍
നിര്‍മ്മാണം : ആര്‍. രവീന്ദ്രന്‍
സംഗീതം: ജി വി പ്രകാശ്
അഭിനേതാക്കള്‍ : കാര്‍ത്തി, റീമാസെന്‍, ആന്ഡ്രിയ,പാര്‍ഥിപന്‍ തുടങ്ങിയവര്‍...


മൂന്ന് വര്‍ഷത്തിലേറെയായി ചിത്രീകരണം നടന്നുവന്ന ചിത്രമായ ആയിരത്തില്‍ ഒരുവന്‍ പൊങ്കലിന് തിയേറ്ററുകളിലെത്തി... സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്നു എന്നതും പരുത്തിവീരന് ശേഷം കാര്‍ത്തി അഭിനയിക്കുന്നു എന്നതും ചിത്രത്തിന് ഏറെ വാര്‍ത്താപ്രാധാന്യം നേടിക്കൊടുത്തു. 40 കോടി ബഡ്ജറ്റുമ്മായി "ഹോളിവുഡിനെ ഞെട്ടിക്കാന്‍ ഇതാ ഒരു ഇന്‍ഡ്യന്‍ സിനിമ" എന്ന പരസ്യവാചകവുമായി ആണ് ചിത്രം വന്നത്. ഓവര്‍ വയലന്‍സും 'മറ്റ്' സീനുകളും ചിത്രത്തിന് A സര്‍ട്ടിഫിക്കറ്റ് ആണ് നേടിക്കൊടുത്തിരിക്കുന്നത്


പതിമൂന്നാം നൂറ്റാണ്ടില്‍ ചോള-പാണ്ഡ്യ പോരാട്ടത്തിനൊടുവില്‍ നാട് വിട്ട് പോയ ചോളരാജകുമാരനെ പിന്‍തുടരുന്ന ഗവേഷകസംഘത്തിന്റെ കഥ പറയുന്നതാണ് ഈ സിനിമ


എഡി 1279 ചോളസാമ്രാജ്യത്തിന്റെ അവസാനകിരീടാവകാശിയെ പാണ്ഡ്യമ്മരുടെ ആക്രമണം മൂലം രഹസ്യതാവളത്തില്‍ അയയ്ക്കുന്നു. ആരും പിന്‍തുടരാതിരിക്കാന്‍ 7 ആപത്തുകളെ കാവല്‍ നിര്‍ത്തിയാണ് ചോളമ്മാന്‍ പുതിയ സ്ഥലത്ത് എത്തിയത്. കാലങ്ങള്‍ക്ക് ശേഷം ചോളസാമ്രജ്യത്തിലെ അവസാനകണ്ണികള്‍ താമസിച്ചിരുന്ന ഇടം തേടി ഗവേഷകര്‍ പോകുകയായി. വിശ്രുതചോളസംസ്ക്കാരത്തേക്കുറിച്ച് പഠിക്കാന്‍ നിയുക്തരായ ശാസ്ത്രജ്ഞനും പുരാവസ്തു ഗവേഷകനും (പ്രതാപ് പോത്തന്‍) അപ്രത്യക്ഷരായി. അതെപ്പറ്റി അനേഷിക്കാനുള്ള രഹസ്യദൌത്യവുമായി പുരാവസ്തു ഗവേഷക അനിതാ പാണ്ഡ്യനെയും(റിമാസെന്‍) സൈനിക ഉദ്യോഗസ്ഥന്‍ രവിയേയും(അഴകം പെരുമാള്‍) സര്‍ക്കാര്‍ നിയോഗിച്ചു. രഹസ്യനഗരത്തിലെത്താന്‍ സാഹയിക്കുന്നതിന് അപ്രത്യക്ഷനായ പുരാവസ്തുഗവേഷകന്റെ മകള്‍ ലാവണ്യയും ഈ സംഘത്തില്‍ എത്തി. സംഘത്തിന്റെ ഉപകരണങ്ങളും മറ്റും കഠിന കാട്ടുവഴികളിലൂടെയും കടലിലൂടെയുമുള്ള യാത്രയില്‍ കൊണ്ടുപോകാന്‍ മുത്തു(കാര്‍ത്തി)വിന്റെ നേതൃത്വത്തിലുള്ള കൂലികളുടെ സംഘവും എത്തി.വഴിയില്‍ കൂട്ടാളികളെ നഷ്ട്ടപ്പെട്ട് അപകടങ്ങള്‍ തരണം ചെയ്ത് അവര്‍ ആ സ്ഥലം കണ്ടുപിടിക്കുകയാണ്..
അവിടെ അവരെ കാത്ത് വലിയ ഒരു അപകടം ഇരിക്കുകയാണ്....




ചരിത്രവും വര്‍ത്തമാനവും ഇഴചേര്‍ത്താണ് സെല്‍വരാഘവന്‍ തിരക്കഥതയ്യാറാക്കിയിരിക്കുന്നത്... അദ്ദേഹത്തിന്റെ "മാസ്റ്റര്‍പീസ്" എന്ന് തന്നെ ഈ സിനിമയെ വിശേഷിപ്പിക്കാം.. സിനിമയ്ക്ക് വേണ്ടി അഭിനേതാക്കള്‍ എല്ലാവരും നല്ലവണ്ണം കഷ്ട്ടപ്പെട്ടിട്ടുണ്ട് എന്ന് സ്ക്രീനില്‍ മനസിലാക്കാം പ്രത്യേകിച്ച് റീമാസെന്‍, പാര്ഥിപന്‍ എന്നിവരുടെ പര്‍ഫോമന്‍സ് പറയാതിരിക്കാന്‍ പറ്റില്ല... ആയിരത്തില്‍ ഒരുവന്‍ എന്നതിനു പകരം ആയിരത്തില്‍ ഒരുത്തി എന്നും ചിത്രത്തിന് പേരിടാമായിരുന്നു അത്രക്ക് ചിത്രത്തില്‍ റീമാസെന്‍ നിറഞ്ഞ് നില്‍ക്കുന്നു. മുത്തുവായി കാര്‍ത്തിയും ഒട്ടും വിട്ടുകൊടുക്കുന്നില്ല...


ചിത്രത്തിന്റെ ആദ്യപകുതി വളരെ വേഗത്തില്‍ ഒരു ത്രില്ലര്‍ സിനിമ കാണുന്ന സുഖത്തില്‍ പോകുന്നു. ഇന്ത്യാനാജോണ്‍സുമായി വിദൂരസാമ്യും ചിലസീനുകള്‍ക്ക് ഉണ്ട്... എന്നാല്‍ രണ്ടാം പകുതിയിലാണ് ശരിക്കും സസ്പെന്‍സ് രണ്ടാം പകുതിയിലെ പുരാതനതമിഴ് മനസിലാക്കാന്‍ കുറച്ച് പാട് പെടേണ്ടിവരും(അതിനാല്‍ തമിഴ്നാട്ടില്‍ സബ്‌ടൈറ്റില്‍ ഇടാന്‍ തീരുമാനിച്ചു... തമിഴ് ഡയലോഗിന് തമിഴ് സബ്‌ടൈറ്റില്‍ കാലം പോയ പോക്കേ)




ഗ്രാഫിക്സ് ആണ് എനിക്ക് ദയനീയമായി തോന്നിയത് പലതമിഴ് സിനിമകളിന്‍ തന്നെ ഇതിലും നന്നായി ഗ്രാഫിക്സ് ഞാന്‍ കണ്ടിട്ടുണ്ട് ഈ പൊങ്ക്ലിനെങ്കിലും റിലീസ് ചെയ്യണം എന്നതിനാല്‍ വളരെ തിരക്ക് പിടിച്ച് ഗ്രാഫിസ് വര്‍ക്ക് ചെയ്യുകയായിരുന്നു എന്ന് സെല്‍വരാഘവന്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പക്ഷേ ചിത്രത്തിലെ സെറ്റുകള്‍ മനോഹരമായിരുന്നു കലാസംവിധായകനെ സമ്മതിച്ചേ പറ്റൂ... രാംജിയുടെ സിനിമോട്ടോഗ്രാഫിയും വളരെ നന്നായിട്ടുണ്ട്.


ചിത്രത്തില്‍ ആദ്യരണ്ട് ഗാനങ്ങള്‍ അനാവശ്യമായി കുത്തിക്കേറ്റിയതായി തോന്നി എന്നാല്‍ "നെല്ലാടിയ" എന്ന് തുടങ്ങുന്ന പാര്‍ഥിപനും റീമാസെന്നും അഭിനയിച്ച ഗാനം സൂപ്പര്‍ എന്നല്ലതെ പറയാനില്ല.. ധനുഷ് ആലപിച്ച "ഉന്‍മേലെ ആസതാന്‍" എന്ന ഗാനവും കുഴപ്പമില്ല... എന്നാല്‍ ജി വി പ്രാകാശിന്റെ ബാഗ്രൌണ്ട് മ്യൂസിക്കാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്... സിനിമയുടെ മുഴുവന്‍ മൂഡും മ്യൂസിക്കില്‍ കൊണ്ടുവന്ന ഇതുപോലെ ഒരു ചിത്രം ഞാന്‍ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. ഗ്ലാഡിയേറ്റര്‍,ട്രായി,300 തുടങ്ങിയ ചിത്രങ്ങളില്‍ കണ്ടതാണേലും ഇതിലെ ആക്ഷന്‍ രംഗങ്ങളും കുഴപ്പമില്ല... ഗ്ലാഡിയേറ്റര്‍മോഡല്‍ ഫൈറ്റ് എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു...




ഈ ഒരു ശ്രമത്തെ നമ്മള്‍ അംഗീകരിച്ചേ പറ്റൂ... മലയാളത്തില്‍ ഒരിക്കലും നമുക്ക് ഇതുപോലെ ഒരു ചിത്രം സങ്കല്‍പ്പിക്കാന്‍ കൂടിയാകില്ല... തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ഇത് എന്നാണ് എന്റെ അഭിപ്രായം.


എന്റെ റേറ്റിങ്ങ് : 7/10




Jan 6, 2010

2009ലെ ഏറ്റവും കൂതറ മലയാളം പടം....

ലിസ്റ്റ് ഇവിടൊന്നും നിക്കില്ലാന്ന് അറിയാം... എന്നാലും ഒരുവിധം ഒപ്പിച്ചു.... നിങ്ങടെ അഭിപ്രായം എഴുതാനും സ്ഥലം ഇട്ടിട്ടുണ്ട്.... പിന്നെ അനോണി ഓപ്ഷന്‍ അടക്കുന്നു... ഒന്നു രണ്ടു കൂതറ കമന്റുകള്‍ വന്നു... അപ്പോ ഞാനായിട്ടെന്തിനാ വേലീരിക്കുന്ന പാമ്പിനെ എടുത്ത് ജോക്കിടെ(നോട്ട് ദ പോയന്റ് ) ഉള്ളീവെക്കണേ....


ഈ പോളിന് കടപ്പാട് നമ്മടെ സ്വന്തം വിനുസേവിയര്‍(vinuxavier) അവനാ ഇങ്ങനെ ഒരു കൂതറ ഐഡിയ തന്നത്... അപ്പോ കൊടുക്കാനുള്ളതൊക്കെ അങ്ങോട്ട് കൊടുത്തോളൂ.....


Jan 5, 2010

മലയാളത്തില്‍ 2009ല്‍ ഇറങ്ങിയ മികച്ച സിനിമ

ലിസ്റ്റ് മുഴുവനല്ല എന്ന് അറിയാം... എന്നാലും എനിക്ക് ഇഷ്ട്ടപ്പെട്ട 10 സിനിമകളാണ് കൊടുത്തിരിക്കുന്നത്...
കൂട്ടത്തില്‍ നിങ്ങളുടെ അഭിപ്രായത്തിലുള്ള സിനിമയും ഉള്‍പെടുത്താം.....