Dec 27, 2010

മന്‍ മദന്‍ അമ്പ്


കഥ,,സംവിധാനം : കെ. എസ്. രവികുമാര്‍
തിരക്കഥ : കമല്‍ഹാസന്‍
നിര്‍മ്മാണം : ഉദയ്നിധി സ്റ്റാലിന്‍
സംഗീതം: ദേവി ശ്രീ പ്രസാദ്
അഭിനേതാക്കള്‍ :കമല്‍ഹാസന്‍, മാധവന്‍, രമേഷ് അരവിന്ദ്, തൃഷ, സംഗീത, ഉര്‍വ്വശി തുടങ്ങിയവര്‍...

തെന്നാലി, പഞ്ചതന്ത്രം, ദശാവതാരം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം കമലും രവികുമാറും ഒന്നിക്കുന്ന ചിത്രമാണ് മന്‍ മദന്‍ അമ്പ്. കമല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഗാനരചനയും. കെ എസ് രവികുമാറും സൂര്യയും ചിത്രത്തില്‍ ഗസ്റ്റ് റോളുകളിലെത്തുന്നുണ്ട്. യൂറോപ്പിലും കൊഡെക്കനാലിലും പിന്നെ ഒരു ആഡംബരക്കപ്പലിലുമായാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തില്‍നിന്നും കുഞ്ചനും മഞ്ജുപിള്ളയും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഭൂരിഭാഗം ചിത്രവും കപ്പലില്‍ ചിത്രീകരിച്ചിരിക്കുന്നതിനാല്‍ കപ്പലില്‍ വെച്ച് ഓഡിയോ റിലീസ് നടത്തിയും ചിത്രം വാര്‍ത്തകളിലിടം പിടിച്ചിരുന്നു.

പണക്കാരനായ മദനഗോപാല്‍/മദന്‍(മാധവന്‍) സിനിമാനടിയായ അമ്പുജാക്ഷി/നിഷ/അമ്പ്(തൃഷ)വിവാഹം കഴിക്കാനുള്ള പുറപ്പാടിലാണ്. ഷൂട്ടിങ്ങ് കാണാന്‍ തന്റെ മാതാപിതാക്കളുമായി എത്തുന്ന മദന്‍ സൂര്യയുടെ കൂടെ ഒരു ഗാനരംഗത്തില്‍ അഭിനയിക്കുന്ന നിഷയെ തെറ്റിധരിക്കുന്നു. പിന്നീട് അവധിക്കാലം ചിലവഴിക്കാനായി പാരീസില്‍ എത്തുന്ന നിഷയെ പിന്‍തുടരാന്‍ മേജര്‍ രാജ മന്നാര്‍/മേജര്‍(കമല്‍)എന്ന പ്രൈവെറ്റ് ഡിക്റ്ററ്റീവിനെ ഏര്‍പ്പാട് ചെയ്യുന്നു. പാരീസില്‍ എത്തുന്ന നിഷ തന്റെ സുഹൃത്തായ ദീപയുടെയും(സംഗീത) മക്കളുടെയും കൂടെ യൂറോപ്പ് ചുറ്റിക്കാണാന്‍ പോകുന്നു. തന്റെ സുഹൃത്തായ രാജന്‍ന്റെ(രമേഷ് അരവിന്ദ്) ക്യാന്‍സര്‍ ചികില്‍സയ്ക്ക് പണത്തിനായാണ് മേജര്‍ നിഷയെ പിന്‍തുടരുന്ന ജോലി ഏറ്റെടുത്തത് എന്നാല്‍ പണം കൊടുക്കാതെ പറ്റിക്കാന്‍ ശ്രമിക്കുന്ന മദനെ പറ്റിക്കാനായി നിഷയെ പറ്റി മേജര്‍ മോശം റിപ്പോര്‍ട്ട് കൊടുക്കുന്നു.... ഇങ്ങനെ കള്ളത്തരങ്ങളുടെയും നുണകളുടെയും ഊരാക്കുടുക്കാണ് ബാക്കി ചിത്രം.

കമല്‍ഹാസന്‍,മാധവന്‍, തൃഷ, സംഗീത ഇവര്‍ നിറഞ്ഞ് നില്‍ക്കുകയാണ് ചിത്രത്തില്‍. കുഞ്ചനും മഞ്ജുപിള്ളയും മോശമാക്കിയില്ല... സൂര്യ ഗസ്റ്റ് റോളിലെത്തി ഒരു പാട്ട് അടിച്ച് പൊളിച്ചിരിക്കുന്നു... എന്നാല്‍ "നീല വാനം" എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.... അതിന്റെ ചിത്രീകരണവും പുതുമയും നന്നായിരുന്നു. സൂര്യ അഭിനയിച്ച "ഒയ്യാലെ ഒയ്യാലെ" എന്ന പാട്ടും നന്നായിരുന്നു. പഞ്ചതന്ത്രം, തെന്നാലി എന്നീ ചിത്രങ്ങളിയെതുപോലെ ഒരു സംഭാഷണങ്ങളിലൂന്നിയുള്ള തമാശക്കാണ് ഇതില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് എന്നാ ഈ ചിത്രങ്ങളിലെതുപോലെ ഒരു ഫ്ലോ ചിത്രത്തിന് അവകാശപ്പെടാനില്ല പക്ഷേ ഇപ്പോ ഇറങ്ങുന്ന പടങ്ങളുടെ നിലവാരം വെച്ച് നോക്കുമ്പോ ചിത്രത്തിന് "സംഗതികള്‍" ഉണ്ട്... ഗാനങ്ങള് എല്ലാം ശരാശരി നിലവാരം പുലര്‍ത്തുന്നതാണ്. മരുന്നിനേ ഉള്ളെങ്കിലും ആക്ഷന്‍രംഗങ്ങള്‍ നല്ല നിലവാരം പുലര്‍ത്തി.

ചുരുക്കിപ്പറഞ്ഞാ ആക്ഷനും വയലന്‍സും ഒന്നും ഇല്ലാതെ ഫാന്‍സിന്റെ കൂക്കുവിളികളും കയ്യടിയും ഒന്നും ഇല്ലാതെ സ്വസ്തമായി ഇരുന്ന് കാണാന്‍ പറ്റുന്ന ഒരു ക്ലീന്‍ സിനിമയാണ് ഇത്. കൊടുത്ത കാശ് മൊതലാകും ഇക്കാലത്ത് അങ്ങനെ ഒരു പടം കിട്ടുന്നത് തന്നെ ഭാഗ്യമല്ലേ.....

എന്റെ റേറ്റിങ്ങ് : 6/10

4 comments:

  1. കുറേ കാലത്തിന് ശേഷമാണ് വീണ്ടും ഒരു അപരാധം ചെയ്യുന്നത്... തല്ലിക്കൊല്ലരുത്.... പേടിപ്പിച്ചാമതി ഞാന്‍ നന്നാവും......

    ReplyDelete
  2. കഥ കേട്ടിട്ട് പണ്ട് ഹിന്ദിയില്‍ ഗോവിന്ദ- റാണി മുഖര്ജീ അഭിനയിച്ച ഒരു പടത്തിന്റെ കോപ്പി പോലെ തോന്നുന്നു. "ഹദ് കര്‍ ദി ആപ്നേ" എന്നോ മറ്റോ ആണ് പേര് . അപ്പൊ പടം ബോര്‍ ആക്കിയില്ല ല്ലേ ?

    ReplyDelete
  3. ബോറീങ്ങ് ആയ ചിത്രം. കമലിന്റെ ആരാധകരെപ്പോലും നിരാശപ്പെടുത്തുന്നു. കമലിന്റെ ബ്ലാഷ് ബാക്ക് കാണികുന്ന സോങ്ങ് സീനാണ് ഒരേയൊരു നല്ല ഘടകം. അത് അത് ഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട്.
    സിനിമ അവസാനിപ്പിക്കാന്‍ പാടുപെടൂന്ന സംവിധായകനെപ്പോലെത്തന്നെയായി പ്രേക്ഷകനും. എങ്ങിനെയെങ്കിലും ഇത് അവസാനിച്ചു കിട്ടിയെങ്കില്‍ എന്ന്.

    കമലിന്റെ സ്ഥിരം കോമഡി ഫോര്‍മാറ്റായ ഡയലോഗ് കണ്‍ഫ്യൂഷന്‍ തന്നെ ഇതും!!

    ReplyDelete