Aug 25, 2009

കന്തസാമി



കഥ, തിരക്കഥ, സംവിധാനം,: സുസി ഗണേശന്‍
നിര്‍മ്മാണം: കലൈപ്പുലി എസ് താണു
സംഗീതം: ശ്രീ ദേവീപ്രസാദ്
അഭിനേതാക്കള്‍ : വിക്രം, ശ്രേയ, വടിവേലു, പ്രഭു, ആശിശ് വിദ്യാര്‍ഥി തുടങ്ങിയവര്‍......


ആഗസ്റ്റ്‌ 21ന്‌ ലോകമൊട്ടുക്കുമുള്ള ആയിരത്തോളം തിയറ്ററുകളില്‍ കന്തസ്വാമി പ്രദര്‍ശനത്തിനെത്തി... ചിത്രത്തിന്‌ വേണ്ടി നിര്‍മാതാവ്‌ കലൈപുലി താണു ഇതുവരെ മുടക്കിയത്‌ അറുപത്‌ കോടിയോളം രൂപയാണ്‌. ചിത്രത്തിന്റെ പൂജക്ക് തയ്യാറാക്കിയ പതിഞ്ചായിരം രൂപവിലവരുന്ന ചിത്രത്തിന്റെ 8 മിനിറ്റ് ട്രയലറോട് കൂടിയ ഡിജിറ്റല്‍ ക്ഷണക്കത്തും ചിത്രത്തെ വെത്യസ്തമാക്കി. പണക്കൊഴുപ്പും രണ്ട് വര്‍ഷത്തെ വിക്രമിന്റെ തയ്യാറെടുപ്പും കൊണ്ടുതന്നെ റിലീസിന് മുന്നേതന്നെ ശ്രദ്ധയാകര്ഷിക്കാനായി ചിത്രത്തിന്


കന്തസാമി എന്നത് മുരുകഭഗവാന്റെ പര്യായങ്ങളില്‍ ഒന്നാണ്. കന്തസാമി ക്ഷേത്രത്തിലുള്ള മരത്തിന്റെ ചില്ലകളില്‍ പരാതികള്‍ എഴുതിയ കടലാസ് കെട്ടിയാല്‍ ഭഗവാന്‍ രക്ഷക്കെത്തും എന്നത് ഒരു വിശ്വാസമാണ്. പെട്ടെന്ന് ഒരു ദിവസം മുതല്‍ കന്തസാമി ജനങ്ങളുടെ രക്ഷക്ക് എത്തുകയാണ്... പറക്കാന്‍ കഴിയുന്ന, മുഖം‌മൂടിയിട്ട, പോര് കോഴിയുടെ ചലനങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ഫാന്റസിടെച്ചുള്ള കഥാപാത്രമായാണ് കന്തസാമി വരുന്നത്. തങ്ങളെ സഹായിക്കാന്‍ എത്തുന്നത് ഭഗവാനാണെന്ന് ജനങ്ങള്‍ കരുതുമ്പോഴും പൊലീസ് ഡി‌ഐജിക്ക് ഇതില്‍ വിശ്വാസം വരുന്നില്ല. ഡി‌ഐജി ഇതിനെ പറ്റി അന്വേഷിക്കുന്നു

പിന്നെ കാണുന്നത് കന്തസാമിയെന്ന സി‌ബി‌ഐ ഓഫീസറെയാണ്. സത്യസന്ധനായ ഓഫീസറാണ് കന്തസാമി. പണക്കാര്‍ മറച്ച് വച്ചിരിക്കുന്ന ‘ബ്ലാക്ക് മണി’ വേട്ടയാടിപ്പിടിച്ച് പുറത്തുകൊണ്ടുവന്നാല്‍ ഇന്ത്യ വന്‍ സാമ്പത്തികശക്തിയായി മാറുമെന്നും ഇന്ത്യയിലെ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്നും എന്ന വിശ്വാസക്കാരനാണ് കന്തസാമി. "PPP"(പള്ളൂര്‍ പരമജ്യോതി പൊന്നുസ്വാമി) എന്ന ബിസിനസ്സുകാരനെ റെയ്ഡ് ചെയ്ത് കള്ളപ്പണം എല്ലാം കന്തസാമി കണ്ടെത്തുന്നു.
റെയ്‌ഡ് കഴിഞ്ഞതോടെ പൊന്നുസ്വാമിക്ക് സ്ട്രോക്ക് വരുന്നു. ഇതറിഞ്ഞ പൊന്നുസ്വാമിയുടെ മകള്‍ സുബ്ബലക്ഷ്മി കന്തസാമിയോട് പ്രതികാരം ചെയ്യാന്‍ തുടങ്ങുന്നു, അതിനായി കന്തസാമിയെ പ്രണയിക്കുന്നതായി അഭിനയിക്കുന്നു.
കന്തസാമിക്ക് പ്രബലമ്മാരായ ശത്രുക്കള്‍ കൂടിവരുന്നു....

കന്തസാമി ആരാണ്? സിബിഐ കന്തസാമിയും ജനങ്ങളെ സഹായിക്കുന്ന കന്തസാമിയും തമ്മിലുള്ള ബന്ധം എന്താണ്? ഡി‌ഐജി കന്തസാമിയെ കണ്ടെത്തുമോ? സുബ്ബലക്ഷ്മി പ്രതികാരം ചെയ്യുമോ? എന്നൊക്കയാണ് ബാക്കി കഥ.....

അങ്ങനെ വന്നു.. ആര്?? കന്തസാമി.... വന്നപ്പോഴോ... നനഞ്ഞ പടക്കം... എന്നേ എനിക്ക് പറയാനുള്ളൂ... അങ്ങനെ ഹോളീവുഡ് കോപ്പ് ഗ്രാഫിക്സ് എന്നൊക്കെ പറഞ്ഞ് തമിഴമ്മാരെ പറ്റിക്കാം പക്ഷേ നല്ലപടങ്ങള്‍ ചുരുക്കമേ ഇറങ്ങുന്നുള്ളൂ എങ്കിലും മലയാളിയെ പറ്റിക്കാന്‍ ഇത് പോരാ മോനേ സൂസി ഗണേശാ......

ഒന്നാമത് കെട്ടുറപ്പില്ലാത്ത കഥ(അന്യന്‍,ശിവാജി+മസാല) പിന്നെ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചിരിക്കുന്ന ഗ്രാഫിക്സ്.. പലസ്ഥലത്തും മിസ്സിങ്ങ് തോന്നുന്ന എഡിറ്റിങ്ങ്( ഇനി ഞാന്‍ കണ്ട തിയേറ്ററിലെ എഡിറ്ററുടെ പണിയാണോ എന്നറിയില്ല) അനാവശ്യമായ വടിവേലുവിന്റെ വളിച്ച തമാശ(?)... അമ്മോ!!!

എന്തൊക്കെയാനെങ്കിലും വിക്രമിന് ഞാന്‍ 100 മാര്‍ക്കും നല്‍കും.. വിവിധ ഗറ്റപ്പുകളിലെ അഭിനയും,(പ്രത്യേകിച്ചും കന്തസാമി ആയും പെണ്‍വേഷത്തിലും) ആക്ഷന്‍,പിന്നെ പാടിയ 4 പാട്ടും കുഴപ്പമില്ല.... 'DSP'യുടെ മ്യൂസിക്കും കുഴപ്പമില്ല... ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റാണ്.. എല്ലാം നല്ല അടിച്ച് പൊളി പാട്ടുകളാണ്....

പിന്നെ പൈസ മൊതലാകുന്നത് നമ്മുടെ ശ്രേയകൊച്ചിനെ കാണുമ്പോഴാണ്.... 4.5 കോടി രൂപയുടെ വസ്ത്രങ്ങളാത്രേ ഈ പടത്തില്‍ പുള്ളിക്കാരി ഇട്ടത്.. എന്നാ ആസീനൊക്കെ വെട്ടികളഞ്ഞ് കാണും ഞാന്‍ കണ്ട സീനിലൊന്നും ആകൊച്ചിന് 4.5 ലക്ഷത്തിന്റെ വസ്ത്രങ്ങള്‍ പോലും ഉണ്ടായിരുന്നില്ല...

പിന്നെ മലയാളത്തില്‍ നിന്നും ഇന്ദ്രജിത്ത് പടത്തില്‍ അഭിനയിച്ചെന്ന് കേട്ടു പക്ഷേ ഞാനൊന്നും കണ്ടില്ല.. ഇനി അതും ഞാന്‍ കണ്ട തിയേറ്ററിലെ എഡിറ്ററുടെ പണിയാണോ എന്നറിയില്ല...

എന്തൊക്കെ ആയാലും ഒന്ന് കണ്ടാല്‍ വല്യ കുഴപ്പം വരില്ലാ എന്നാണ് എന്റെ അഭിപ്രായം.. ആക്ഷന്‍ സീനുകളൊക്കെ കിടിലന്‍.. ഗാനങ്ങള്‍ എല്ലാം "ദൃശ്യസമ്പന്നം" ശ്രേയയുടെ എന്തും തുറന്ന് കാട്ടാനുള്ള തന്റേടം... എല്ലാം കൂടി ഒരു മസാല മിക്സ് ആണ് ചിത്രം..
സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്....

എന്റെ റേറ്റിങ്ങ് : 3.2

20 comments:

  1. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പൊളിപ്പടം കൂടി അല്ലേ

    ReplyDelete
  2. കുഞ്ഞിക്കണ്ണൻAugust 25, 2009 at 12:44 AM

    നല്ലപടങ്ങള്‍ ചുരുക്കമേ ഇറങ്ങുന്നുള്ളൂ എങ്കിലും മലയാളിയെ പറ്റിക്കാന്‍ ഇത് പോരാ മോനേ സൂസി ഗണേശാ...

    മലയാളിയെന്നാൽ ഇത്ര വലിയ മണ്ണാങ്കട്ട ആണോ?
    തമിഴിലെ പേട്ടു സിനിമകളൊക്കെ കേരളത്തിലല്ലേ കാശു വാരുന്നത്? ഉദാ:അജിത്ത്, വിജയ് എന്നിവരുടെ അടുത്തകാലത്ത് പൊളിഞ്ഞ സിനിമകൾ

    തമിഴ്നാട്ടിൽ ജനപ്രീതി നേടിയ നല്ല സിനിമകളൊന്നും കേരളത്തിൽ ഓടിയില്ല. ഉദാ: സുബ്രമണ്യപുരം

    തമിഴൻ ചവറും കാണും നല്ല സിനിമ വന്നാൽ അതും കാണും. മലയാളി ചവറു മാത്രമേ കാണൂ

    ReplyDelete
  3. ഇപ്പോഴാണ് കണ്ടത്... വിശാലേട്ടന്റെ ഫേവറേറ്റ്സ് ലിസ്റ്റില്‍ എന്റെ ബ്ലോഗും... എനിക്ക് വയ്യ!!! സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ!!!!

    ഇവിടെ നോക്കൂ

    ReplyDelete
  4. അപ്പോ പ്രതീക്ഷകളൊക്കെ വെറുതേയായോ?

    ReplyDelete
  5. sariya ....indrajithine enikkum kanan pattiyilla.....yathoru vidha thillum thonnatha padammm

    ReplyDelete
  6. @ രഞ്ജിത്‌ വിശ്വം

    പൊളിപ്പടം എന്ന് പറയാന്‍ പറ്റില്ല... പ്രതീക്ഷകള്‍ ഒരുപാട് നല്കി അതിനൊത്ത് വരാന്‍ പറ്റിയില്ല അതാ പ്രശ്നം...

    @ കുഞ്ഞിക്കണ്ണൻ

    അങ്ങനെ അടച്ച് ആക്ഷേപിക്കാന്‍ പറ്റില്ല... അത്തരം സിനിമകള്‍ക്കും കേരളത്തില്‍ പ്രേക്ഷകര്‍ ഉണ്ട്...

    @മലയാ‍ളി

    :)

    @ ശ്രീ

    ആയോ?? ആവാതിരിക്കില്ല.....
    എന്തായാലും ഒരിക്കല്‍ കാണാം....

    @ Anonymous

    അപ്പോ ഞാന്‍ സിനിമകണ്ട തിയേറ്ററിലെ എഡിറ്ററുടെ കലാവിരുത് അല്ലാ അല്ലേ??

    ReplyDelete
  7. Indrajith ee cinemayil ninnum pinmari ennathu valiya vartha aayirunnu.. aa sambavam Blogger arnjille... Indrajith padathil abinayichittilla..

    ReplyDelete
  8. @ Anonymous

    സത്യമായും ഞാന്‍ അറിഞ്ഞില്ല.....

    @ junaith

    കണ്ടോ എത്ര കൂതറ മലയാള പടം കാണുന്നതാ.....

    ReplyDelete
  9. ശരിക്കും ഒരു പീഡനം ആയിട്ടാ എനിക്കു തോന്നിയേ...

    ReplyDelete
  10. ഞാനും കണ്ടു ഈ പടം..
    ഇന്ദ്രജിത്തിനെ ഞാനും കണ്ടില്ല. ആക്ഷന്‍സ്??? അടിക്കാന്‍ വരുമ്പൊ കുനിഞ്ഞ് കൊടുക്കുന്നതാണോ ആക്ഷന്‍ എന്ന് ഉദേശിച്ചത്.. ശ്രയക്ക് എവിടെ ഡ്രസ്സ്? ഹ്മ്മ്മ്മ്......... വത്യസ്ത വേഷം :) അതും പറയാതിരിക്കുകയാ നല്ലത്.. അന്ന്യന്‍ വേണേല്‍ ഒന്നും കൂടെ കാണാം.. പക്ഷെ ഇത്..

    ReplyDelete
  11. ഈ പടത്തെ പറ്റി എന്താ അഭിപ്രായം എന്ന് ചോദിച്ചാല്‍ ഒരു മറുപടിയും പറയാന്‍ പറ്റാത്ത അവസ്ഥ.
    ആകെ ബ്ലിങ്ങസ്സ്യ ആയി ഇരുന്നു കണ്ടു.
    മൂന്നര മണിക്കൂര്‍ .
    ടെക്നിക്കല്‍ എഫ്ഫെക്ട്സിന്ടെ ഓവര്‍ ഡോസ്.
    ഒരു കഥയുമില്ല.തിരകഥ എന്ന സാധനം എഴുതിയിട്ടേ ഇല്ല എന്ന് തോന്നുന്നു.
    പടം കണ്ടു കഴിഞ്ഞപ്പോ ആകെ മൊത്തം മന്ദിപ്പ്.
    പക്ഷെ ചില സീനുകളൊക്കെ കിടിലന്‍.
    വിക്രം പാവം രണ്ടു മൂന്നു വര്‍ഷങ്ങള്‍ ഓരോ സിനിമക്കും നല്‍കി പണ്ടാരമാടങ്ങിക്കൊണ്ടിരിക്കുന്നു.
    *ഈ ചിത്രം കാണുന്നുന്ടെങ്ങില്‍ തീയറ്ററില്‍ പോയി കാണുക.

    ഇന്ദ്രജിത് ഇതിലുന്ടെന്നോ ഏതോ മല മരിക്കുന്ന സീനുന്ടെന്നോ ഒക്കെ കേട്ടിരുന്നു.എവിടെ പോയോ ആവോ?ഇപ്പൊ വരും ഇപ്പൊ വരും എന്ന് നോക്കി ഇരുന്നത് മാത്രം മിച്ചം.
    മൂന്നര മണിക്കൂര്‍ ,അതും വടി വേലുവിന്റെ ഇരുപതു മിനിട്ട് വളിപ്പുകള്‍ മുറിച്ചു നീക്കിയതിന് ശേഷം. .

    ReplyDelete
  12. @ കണ്ണന്‍...

    ഇതിലും വല്യ പീഡനം സഹിച്ചിട്ടുണ്ട് അതുകൊണ്ട് ഇത് ഏശിയില്ല...

    @ രമേഷ്

    താങ്കള്‍ ആക്ഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ അടിയും ഏറ്റുവാങ്ങി ചോരയും ഒലിപ്പിച്ച് അവസാനം എഴുന്നേറ്റ് എല്ലാ വില്ലമ്മാരെയും അടിച്ച് പറപ്പിക്കുന്നതിനെയാണോ???

    അതോ വില്ലമ്മാര്‍ക്ക് അടിക്കാന്‍ കൂടെ സമയം കൊടുക്കാതെ ഒരടിയില്‍ എല്ലാവമ്മരെയും പറപ്പിച്ച് സ്ലോമോഷനില്‍ നടക്കുമ്പോ പിറകില്‍ വില്ലമ്മാര്‍ മഴപൊലെ വീഴുന്നതിനെ ആണോ??

    ആക്ഷന്‍ എന്നതിന് താങ്കളുടെ നിര്‍വ്വചനം അറിഞ്ഞാല്‍ കൊള്ളാമായിരുന്നു..

    @ cloth merchant

    :)

    ReplyDelete
  13. പടം കണ്ടു.. ക്ലൈമാക്സ് ആയപ്പോള്‍ ഞാന്‍ ലേശം ഉറങ്ങിപ്പോയി...എന്തിനാണാവോ ആ പ്രൊഡ്യൂസര്‍ ഇത്രേം കാശ് കളഞ്ഞു എന്നു പറയുന്നേ..അതിനും മാത്രം ഒന്നും സിനിമേല്‍ കണ്ടില്ല.. വിക്രം കോഴിയെ അനുകരിച്ചിരിക്കുന്നത് കാണാന്‍ രസമുണ്ട്..ഇതിനാണോ രണ്ട് വര്‍ഷം മെനക്കെട്ടത്???
    ശ്രേയയെ പിന്നെ എത്ര കണ്ടാലും എനിക്ക് മടുക്കൂല...

    ReplyDelete
  14. Let them make,

    let us see,

    let some enjoy,

    something is missing some where.. thats all---

    ReplyDelete
  15. padam kandilla kananam ennum illa.tamil bore bore

    ReplyDelete
  16. നല്ലപടങ്ങള്‍ ചുരുക്കമേ ഇറങ്ങുന്നുള്ളൂ എങ്കിലും മലയാളിയെ പറ്റിക്കാന്‍ ഇത് പോരാ മോനേ സൂസി ഗണേശാ...

    itha malayalide kuzhappam.
    swanthamaayittu onnum illelum aduthavane aakkaan mathram oru koosalumilla.

    Thamil naatil polinja "villu" movie-ku ivide bayankara thirakkaanallo.

    athu kanunnathu koothara malayalikalallathe pinne aarada?

    ReplyDelete
  17. sreyakku 4.5 lakshathinte dresso.... ente maashe atila aake oru 100 roopakku tikachulla dress illallo avalkku... kure cut piece allaathe...

    ReplyDelete
  18. review parajathokke kollam but rating 3.2 koduthathu oru kadanna kaii aaayi poyiiii


    -10 kodukunnathanu nallathu, varshangall eduthu undakiya oru film ,,,,,
    but athinte oru gunavumm illa,,,


    parayumpol ellam parayanamallo
    nayikaaa ennooooru concept thanne marrruuu

    athu pole vikramm enthokeeyo kaatunnu

    introduction scene 2 pravashyamm
    kkaaanunnavanu
    vattakum

    ReplyDelete