Jun 6, 2009

കാഞ്ചീപുരത്തെ കല്യാണം



സംവിധാനം: ഫാസില്‍- ജയകൃഷ്ണ
തിരക്കഥ: ജെ പള്ളാശേരി
നിര്‍മ്മാണം: സോമന്‍ പല്ലാട്ട്
സംഗീതം: എം.ജയചന്ദ്രന്
അഭിനേതാക്കള്‍ : സുരേഷ് ഗോപി, മുകേഷ്, ജഗതി, ഇന്നസെന്‍റ്, ഹരിശ്രീ അശോകന്‍, ജഗദീഷ്, തുടങ്ങിയവര്‍...


നവാഗതരായ ഫാസില്‍- ജയകൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് കാഞ്ചീപുരത്തെ കല്യാണം

സുഹൃത്തുക്കളായ അച്യുതന്‍‌കുട്ടിയും നജീബും ചേര്‍ന്ന് നടത്തിയ ഫ്രണ്‍സ് ഇവന്റ് മാനേജ്‌മെന്റ് കമ്പനി അച്യുതന്‍‌കുട്ടിയുടെ സഹോദരിയെ നജീബ്‌ പ്രേമിച്ച് വിവാഹം കഴിക്കുന്നതോടെ രണ്ടു കമ്പനികളായി മാറുന്നു .ഇവര്‍ പുറമേ ശത്രുക്കളായി ഭാവിക്കുമെങ്കിലും ഉള്ളില്‍ നിറയെ സ്നേഹം കൊണ്ട് നടക്കുന്നവരാണ് .വിവാഹം വേണ്ടെന്നു പറഞ്ഞു നടക്കുന്ന അച്യുതന്‍‌കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ നജീബ്‌ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ കാതല്‍ .അച്യുതന്‍‌കുട്ടിയുടെ സഹായിയായി പി എം പ്രേമചന്ദ്രനും നജീബിന്റെ സഹായിയായി സി എം പ്രേമചന്ദ്രനും ഉണ്ട്. മീനാക്ഷി എന്ന പെണ്‍കുട്ടിയുടെ കല്യാണത്തിന്റെ ഇവന്റ് മാനേജേഴ്‌സ് ആയി ഇവര്‍ രണ്ടു പേരും കാഞ്ചീപുരത്ത് എത്തുന്നു പിന്നീട് അവിടെ നടക്കുന്ന സംഭവ വികാസങ്ങളാണ് കഥ...


പുതുമയില്ലാത്ത കഥ,ഊഹിക്കാവുന്ന കഥാഗതി,സുരേഷ് ഗോപിയുടെ അമിതാഭിനയം,ഒരുമാതിരി വൃത്തികെട്ടതമിഴ്(മലയാളികള്‍ക്ക് തമിഴ് അറിയില്ലെന്നാണോ ഇവരുടെയൊക്കെ വിചാരം... സുബ്രമണ്യപുരവും പോക്കിരിയും ഗജനിയുമൊക്കെ കേരളത്തില്‍ 100 ദിവസം തികച്ച് ഓടിയത് ഇവമ്മാരൊന്നും അറിഞ്ഞില്ലേ???)
ഗാനങ്ങളും ഓര്‍മ്മയില്‍ നില്‍ക്കാന്‍ സാധ്യതയില്ല... എന്നാലും ചില തമാശകളൊക്കെ നമ്മളെ ചിരിപ്പിക്കും ആദ്യ പകുതി സാമാന്യം കുഴപ്പമില്ലാതെ കണ്ടിരിക്കാം..ഇതൊക്കെ ആണെങ്കിലും ഒന്നും പ്രതീക്ഷിക്കാതെ മറ്റൊരു പണിയും ഇല്ലെങ്കില്‍ ഈ സിനിമ കണ്ടാല്‍ ചിലപ്പോ മുഷിയില്ല.....


എന്റെ റേറ്റിങ്ങ് : 2/5

4 comments:

  1. ഈ നായകന്മാരെയെല്ലാം മറക്കേണ്ടകാലം അതിക്രമിച്ചു എന്നുതോന്നുന്നൂ...

    ReplyDelete
  2. "മലയാളികള്‍ക്ക് തമിഴ് അറിയില്ലെന്നാണോ ഇവരുടെയൊക്കെ വിചാരം... സുബ്രമണ്യപുരവും പോക്കിരിയും ഗജനിയുമൊക്കെ കേരളത്തില്‍ 100 ദിവസം തികച്ച് ഓടിയത് ഇവമ്മാരൊന്നും അറിഞ്ഞില്ലേ???" alla arijille?

    ReplyDelete
  3. :)
    സിനിമ കണ്ടിട്ട് പറയാം...കേട്ടിടത്തോളം വെറും തട്ട് പൊളിപ്പനാണ്

    ReplyDelete