Dec 16, 2008

റബ് നേ ബനാ ദി ജോഡി

ഷാരുഖ് ഖാന്‍ നായകനായി ആദിത്യ ചോപ്ര സംവിധാനം ചെയ്ത ‘റബ് നേ ബനാ ദി ജോഡി’ കണ്ടു ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായ “ദില്‍‌വാലെ ദുല്‍ഹാനിയ ലേ ജായേംഗെ“, “മൊഹബത്തേൻ” സ്രഷ്ടാക്കള്‍ വീണ്ടും ഒന്നിച്ചിരിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണ ഘടകം.

ഒരു പ്രത്യേക സാഹചര്യത്തിൽ സുരേന്ദർന്(ഷാരൂഖാന്) താനിയയെ (അനുഷ്ക ശര്‍മ) കല്യാണം കഴിക്കേണ്ടി വരുന്നു.. എന്നാൽ തികച്ചും സാധാരണക്കാരനായിരുന്നു സുരേന്ദർ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന വളരെ ചിട്ടയോട് കൂടി കാര്യങ്ങൾ ചെയ്യുന്ന ആളാണ് ഇദ്ദേഹം. താനിയക്ക് വേണ്ടി എന്തും ചെയ്യാൻ ഇദ്ദേഹം തയ്യാറാണ്, ഇദ്ദേഹം താനിയയെ വളരെ അധികം സ്നേഹിക്കുന്നുമുണ്ട് പക്ഷേ ആസ്നേഹം പ്രകടിപ്പിക്കാൻ ഇദ്ദേഹത്തിനു കഴിയുന്നില്ല. എന്നാൽ അടിപൊളിയായി നടന്നിരുന്നവളായിരുന്നു താനിയയെ സുരേന്ദറിനെ വിവാഹം കഴിച്ച ശേഷം വളരെ മൂഡി ആയിട്ടാൺ താനിയ കാണപ്പെടുന്നത് പിന്നീട് താനിയ ആ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്നു..

താനിയക്ക് നഗരത്തിൽ നടക്കുന്ന ഒരു ഡാൻസ് മത്സരത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹം ഉണ്ടാകുന്നു ഇതിന് സുരേന്ദർ സമ്മതിക്കുന്നു സുരേന്ദറിനുമുന്നിൽ വളരെ കുറച്ച് മാത്രം സംസാരിക്കുകയും അടക്കവും ഒതുക്കവും കാണിക്കുന്ന താനിയയെ സന്തോഷവതിയായി കാണാനായി വേഷം മാറി ചെല്ലാൻ സുരേന്ദർ തീരുമാനിക്കുന്നു ഇതിനായി തന്റെ സുഹൃത്തും ബാർബരറുമായ ബോബിയുടെ(വിനയ് പതക്) അടുത്ത് ചെല്ലുന്നു പിന്നീട് വേഷം മാറി വളരെ മോഡേണായി സുരേന്ദർ ഡാൻസ് ക്ലാസിൽ ചെല്ലുന്നു ക്ലാസ് നടത്തുന്നവർ സുരേന്ദർ ക്ലാസിന് വന്നതാണ് എന്ന് തെറ്റ്ധരിച്ച് അവനെയും ഡാൻസിൽ ഉൾപെടുത്തുന്നു പിന്നെ ജോഡികൾ ആയി തിരിക്കുമ്പോൾ സുരേന്ദറും താനിയയും ഒരുമിച്ച് വരുന്നു എന്നാൽ തികച്ചും മോഡേണായി വന്ന സുരേന്ദറിനെ താനിയക്ക് മനസിലായില്ല സുരേന്ദർ രാജ് എന്ന പേരിൽ താനിയയുമായി സുഹൃത്തുക്കളാകുന്നു പിന്നീട് അവളെ സന്തോഷിപ്പിച്ച് നിർത്താൻ ആവേഷം വീണ്ടും വീണ്ടും കെട്ടുന്നു.. സുരേന്ദർ തന്റെ ഭാര്യക്ക് ശരിക്കും തന്നോട് ഇഷ്ട്ടമുണ്ടോ എന്ന് അറിയാനായി രാജ് താനാണ് എന്ന വിഷയം മറച്ച് വെക്കുന്നു പതിയെ രാജിനോട് താനിയക്ക് ഇഷ്ട്ടമാകുന്നു എന്നാൽ ഭർത്താവിനെ ഉപേക്ഷിക്കാനും പറ്റുന്നില്ല അവസാനം താനിയ ആരുടെ കൂടെ പോകുന്നു രാജും സുരേന്ദറും എങ്ങനെ ഒരാളാണ് എന്ന് താനിയയോട് പറയുന്നത് എന്നൊക്കെയാണ് ശേഷം......

ഷാറൂഖാന്റെ അഭിനയം എടുത്ത് പറയേണ്ടതാണ് സുരേന്ദറായും രാജായും രണ്ട് വെത്യസ്ഥ തലത്തിലുള്ള കഥാപാത്രങ്ങളെയും അവരുടെ ബോഡി ലാങ്ക്വേജും തികച്ചും നന്നായി ഷാറൂഖാൻ അവതരിപ്പിച്ചിരിക്കുന്നു പിന്നെ നായികയായി എത്തുന്ന അനുഷ്ക്കയും നമ്മെ നിരാശപ്പെടുത്തില്ല ബാർബർ ബോബിയും എടുത്ത് പറയേണ്ട മറ്റൊരു കഥാപാത്രമാണ് ഈ മൂന്നുപേരുമാണ് ചിത്രം നിറഞ്ഞ് നിൽക്കുന്നത്.. സലീം മർചന്റ് സൽമാൻ മർചന്റ് എന്നിവർ ഈണം നൽകിയ ഗാനങ്ങൾ എല്ലാം ഹൃദ്യമാണ് ഇതിലെ ഹൊലെ ഹൊലെ എന്ന ഗാനമാണ് ഹിറ്റ് ചാർട്ടിൽ മുന്നിട്ട് നിൽക്കുന്നതെങ്കിലും ടൈറ്റിൽ സോങ്ങാണ് ചിത്രത്തിൽ മികച്ച് നിൽക്കുന്നത് ബാഗ്രൌണ്ട് മ്യൂസിക്കും നമ്മളെ വളരെ അധികം ആകർഷിക്കും

സംവിധായകൻ തന്നെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിൽ പാളിപ്പോകാവുന്ന സന്ദർഭങ്ങൾ ഒരുപാടുണ്ടെങ്കിലും ആദിത്യ ചോപ്ര തികച്ചും കയ്യടക്കത്തോടുകൂടി അതൊക്കെ മറികടന്നിരിക്കുന്നു... കജോൾ,ബിപാഷ,റാണിമുഖർജി, പ്രീതി സിന്റ,ലാറദത്ത എന്നിവർ ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിൽ നിലവാരമുള്ള തമാശകൾ ആണ് ഉള്ളത് ഇത് കൈകാര്യം ചെയ്യ്ന്നത് പ്രഥാനമായും ഷാറൂഖ് തന്നെയാണ്

ചിതത്തിന്റെ പ്രഥാന പോരായ്മ ഊഹിക്കാൻ പറ്റുന്ന കഥാഗതിയാണ് കൂടാതെ വേഷം മാറിയാല്‍ കൂടുതല്‍ തിളങ്ങുന്ന.. അല്ലെങ്കില്‍ തിളങ്ങാമെന്ന് ഉറപ്പുള്ള ഒരാള്‍ എന്തിന് അയാളുടെ അറുബോറന്‍ വ്യക്തിത്വത്തില്‍ തന്നെ തുടരുന്നു എന്ന ഒരു ചോദ്യം ഈചിത്രം കണ്ട് ഇറങ്ങുമ്പോ നമ്മളിൽ അവശേഷിക്കും .

എന്തൊക്കെ ആയാലും സിനിമ കാണാൻ പോകുന്ന ഒരാൾക്ക് തന്റെ പ്രശങ്ങൾ എല്ലാം മറന്ന് കുറച്ച് സമയം ഇരിക്കണം... അതിനോട് പൂർണമായും ഈ ചിത്രം നീതി പുലർത്തി എന്ന് തന്നെയാണ് എന്റെ വിശ്വാസം...


എന്റെ റേറ്റിങ്ങ് 3.5/5

4 comments:

  1. റബ് നേ ബനാ ദി ജോഡി നിങ്ങൾക്ക് വേണ്ടി...

    ReplyDelete
  2. താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ...!!

    എന്തായാലും 3.5 സ്റ്റാര്‍ കൊടുക്കാന്‍ മാത്രം ഇല്ലാ “റബ് നേ ബനാ ദി ജോഡി” എന്നാണ് എനിക്ക് തോന്നിയത്. മാത്രമല്ല... ഈ പടത്തിന്റെ റിവ്യൂ എഴുതിയവരില്‍, ഗ്ലംഷാമിനു വേണ്ടി എഴുതിയ മാര്‍ട്ടിന്‍ ഡിസൂസ 5 ല്‍ 4 മാര്‍ക്കും കൊടുത്തപ്പോള്‍.... സി.എന്‍.എന്‍./ഐ.ബി.എന്‍., റ്റൈംസ് ഓഫ് ഇന്‍ഡ്യ, ബോളീവുഡ് ഹംഗമാ, മുംബയ് മിറര്‍, എഓഎല്‍.ഇന്‍ തുടങ്ങിയവരുടെ റിവ്യൂവില്‍ കിട്ടിയത് 5 ല്‍ 2 മുതല്‍ 2.5 മാര്‍ക്ക് വരെ മാത്രമാണ്.

    പടം ഞാനും കണ്ടതാ... ഒരു 2.5 കൊടുക്കാം മാക്സിമം.

    എന്തായാലും... പുതിയ സംരംഭത്തിന് ആശംസകള്‍...!!!

    ReplyDelete
  3. I agree with josemon... its just 2.5 out of 5.. but entertained...

    ReplyDelete