Mar 3, 2010

വിണ്ണൈ താണ്ടി വരുവായാ


കഥ,തിരക്കഥ,സംവിധാനം : ഗൌതം വാസുദേവ മേനോന്‍
നിര്‍മ്മാണം : മദന്‍ ഗണേഷ്, കുമാര്‍ ജയരാമന്‍
സംഗീതം: എ ആര്‍ റഹ്മാന്‍
അഭിനേതാക്കള്‍ : ചിമ്പു, തൃഷ, ബാബു ആന്റണി, കെ എസ് രവികുമാര്‍ തുടങ്ങിയവര്‍...



പച്ചക്കിളി മുത്തുച്ചരം, വാരണം ആയിരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗൌതം മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് "വിണ്ണൈ താണ്ടി വരുവായാ" ഗൌതം മേനോന്റെ സ്ഥിരം മ്യൂസിക്ക് ഡയറക്റ്ററായ ഹാരിസ് ജയരാജിനെ വിട്ട് എ ആര്‍ റഹ്മാനുമായി ചേര്‍ന്നുള്ള ആദ്യ ചിത്രമാണ് "വിണ്ണൈ താണ്ടി വരുവായാ". സൂപ്പര്‍ ഹിറ്റ് ചിത്രമായ വാരണം ആയിരം പുറത്ത് വന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഈ ചിത്രം പുറത്ത് വന്നിരിക്കുന്നത്.


എഞ്ചിനീയറിങ്ങ് കഴിഞ്ഞ് ഒരു സിനിമാ സംവിധായകനാകണം എന്ന് ആഗ്രഹിച്ച് നടക്കുന്ന കാര്‍ത്തിക്ക് എന്ന തമിഴ് യുവാവ് ജസ്സി എന്ന മലയാളി കൃസ്ത്യാനി പെണ്ണിനെ പ്രേമിക്കുന്നു... പതിവുപോലെ വീട്ടുകാര്‍ എതിര്‍ക്കുന്നു ഇതാണ് ചിത്രത്തിന്റെ കഥ... എന്നാല്‍ കഥപറയുന്ന രീതി അതിനാണ് ഗൌതം മേനോന് 100 മാര്‍ക്കും കൊടുക്കേണ്ടത്... കാര്‍ത്തിക്കിന്റെയും ജസ്സിയുടെയും സന്തോഷവും സങ്കടവും പ്രേക്ഷകന്റെയും കൂടിയാകുന്നു... തിയേറ്റര്‍ വിട്ടാലും കാര്‍ത്തിക്കും ജസ്സിയും നമ്മളെ വിട്ട് പോകില്ല... നൊമ്പരപ്പെടുത്തിയ ആദ്യപ്രേമത്തിന്റെ രൂപത്തില്‍ അവര്‍ നമ്മെ പിന്‍തുടരും കുറെ കാലത്തേക്ക്...

ഗാനരംഗങ്ങള്‍ എടുക്കാന്‍ ഗൌതം മേനോനെ കഴിഞ്ഞേ തമിഴില്‍ മറ്റാരും ഉള്ളൂ എന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് ഇതിലെ ഗാനരംഗങ്ങളും... പിക്ചറൈസേഷനും പാട്ടും... അത് കണ്ട് തന്നെ ഫീല്‍ ചെയ്യണം... ഏ ആര്‍ റഹ്മാനെ പറ്റി പ്രത്യേകിച്ച് ഒന്നും പറയേണ്ടല്ലോ... സൂപ്പര്‍ബ്!!! കാര്‍ത്തിക്കിന്റെയും ജസ്സിയുടെയും വികാരങ്ങള്‍ റഹ്മാനിലൂടെ പതിന്‍മടങ്ങായി നമ്മളിലെത്തുന്നു... മനോജ് പരമഹംസയുടെ ക്യാമറവര്‍ക്ക്.. ആംഗിളുകളും ഷോട്ടുകളും അയ്യോ!!! പറയാന്‍ വാക്കുകളില്ല.... കാര്‍ത്തിക്കും ജസ്സിയുമായി ചിമ്പുവും തൃഷയും ജീവിക്കുകയാണ് ചിത്രത്തില്‍.. ചിമ്പു ഇത്രയും നന്നായി അഭിനയിക്കുന്നത് ഞാന്‍ ആദ്യമായി കാണുകയാണ്...
അതുപോലെ തൃഷയെ ഇത്രയും സുന്ദരിയായി ആദ്യമായാണ് ഞാന്‍ കാണുന്നത്... പ്രത്യേകിച്ച് സാരിയില്‍!!! ചിമ്പുവും തൃഷയും നിറഞ്ഞ് നില്‍ക്കുകയാന് ചിത്രത്തില്‍... മറ്റാരെയും സിനിമ കഴിയുമ്പോഴേക്കും നമുക്ക് ഓര്‍മ്മ പോലും ഉണ്ടാകില്ല... അത്രയും കിടിലന്‍ പെര്‍ഫോമെന്‍സ്...


കുറേ ഭാഗങ്ങള്‍ ആലപ്പുഴയിലും ചിത്രീകരിച്ചിട്ടുണ്ട് ഇതില്‍... ഒരുപാട് മലയാളം സംഭാഷണങ്ങളും ഉണ്ട്... കൂടുതല്‍ പറഞ്ഞ് ഞാന്‍ ഓവര്‍ ആക്കുന്നില്ല... ഇത് അനുഭവിച്ച് അറിയാനുള്ള ഒരു ചിത്രമാണ്... നിങ്ങള്‍ ഈ പടം മിസ്സ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ മികച്ച ഒരു പ്രണയ ചിത്രമായിരിക്കും മിസ്സ് ചെയ്യുക എന്ന് ഉറപ്പ്!!!


എന്റെ റേറ്റിങ്ങ് : 9/10