
സംവിധാനം,തിരക്കഥ: സത്യന് അന്തിക്കാട്
കഥ: രാജേഷ് ജയരാമന്
നിര്‍മ്മാണം: ഹംസ
സംഗീതം: ഇളയരാജ
അഭിനേതാക്കള്‍ :ജയറാം, നരേന്, കനിഹ, ഇന്നസെന്റ്, മാമുക്കോയ, നെടുമുടി വേണു, വേണു നാഗവള്ളി, പി. ശ്രീകുമാര്‍ തുടങ്ങിയവര്‍...
ഇന്നത്തെ ചിന്താവിഷയത്തിന് ശേഷം സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഭാഗ്യദേവത” “മനസിനക്കരെ” എന്ന ചിത്രത്തിന് ശേഷം ജയറാമും സത്യന് അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഇടത്തരം ക്രിസ്ത്യന്‍ കുടുംബത്തിന്റെ കുടുംബനാഥനാന് സ്റ്റാര്‍ ഷൈന്‍ കേബിള്‍ നടത്തുന്ന ബെന്നി. കേബിള്‍ ടിവി കൊണ്ട് ബെന്നിയ്ക്ക് കാര്യമായ വരുമാനമൊന്നും ലഭിയ്ക്കുന്നില്ല. കൂടെ പഠിച്ചവരും കൂട്ടുകാരുമെല്ലാം ഇന്ന് സമ്പന്നരാണ്. ജീവിത പ്രാരാബന്ധം കൂടിയപ്പോള്‍ അയാള്‍ ഒരു ഫിഷിങ്ങ് ബോട്ട് വാങ്ങാനായി ശ്രമിക്കുന്നു.. അതിനായി കണ്ടെത്തിയ വഴിയോ 5 ലക്ഷം സ്ത്രീധനം വാങ്ങി കല്യാണം കഴിക്കുക. എന്നാല്‍ കല്യാണം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് സ്ത്രീധനം കിട്ടിയില്ല... മൂന്നുമാസത്തെ അവധിയും കഴിഞ്ഞപ്പോള്‍ ബെന്നി ഭാര്യയായ ഡേയ്സിയെ അവളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി... ഭാര്യാപിതാവുമായി വഴക്കും വക്കാണവുമായി... ഇനി ഈ വീടിന്റെ പടി ചവിട്ടില്ല എന്നും പറഞ്ഞ് ബെന്നി ഭാര്യവീട്ടീന്ന് ഇറങ്ങി.... പിറ്റേന്ന് രാവിലെ ബെന്നീടെ ഭാര്യക്ക് 2 കോടിരൂപ ലോട്ടറി അടിച്ചു എന്ന വാര്‍ത്ത കേട്ടാണ് ബെന്നി ഉറക്കമെഴുന്നേല്‍ക്കുന്നത്..... പിന്നീട് ഭാര്യയെ തിരിച്ച് വിളിക്കാന്‍ ബെന്നി നടത്തുന്ന പരാക്രമങ്ങളാണ് ചിത്രത്തിന്റെ ബാക്കി കഥ....
ലളിതമായ കഥ ലളിതമായ കഥപറച്ചില്‍ എന്ന സ്ഥിരം സത്യന് അന്തിക്കാട് സ്റ്റൈലില്‍ തന്നെയാണ് ഈ ചിത്രവും സത്യന് അന്തിക്കാട് ഒരുക്കിയിരിക്കുന്നത്... ബെന്നിയായി ജയറാമും ഭാര്യയായി കനിഹയും തകര്‍ത്ത് അഭിനയിച്ചിരിക്കുന്നു... എടുത്ത് പറയേണ്ട ഒരു കാര്യം തമാശ ഉണ്ടാക്കാനായി ഒരു രംഗത്തും ഒന്നും കുത്തിക്കേറ്റിയിട്ടില്ല സ്വാഭാവികമായ തമാശകളാണ് ചിത്രത്തില്‍... ആള്‍ക്കാരെ പൊട്ടിച്ചിരിപ്പിക്കും തലകുത്തി മറിയിക്കും എന്നൊന്നും അവകാശപ്പെടാനില്ല എന്നാല്‍ ഒരു ചെറു ചിരിയോടെ മാത്രമേ മിക്ക രംഗങ്ങളും നമുക്ക് കണ്ടിരിക്കാന്‍ സാധിക്കൂ... ഇളയരാജ ഈണം നല്കിയ ഈ ചിത്രത്തില്‍ ഗാനങ്ങള്‍ മനോഹരങ്ങളാണ്.... അവ വിണ്ടും വീണ്ടും കേള്‍ക്കാന്‍ നമ്മളെ പ്രേരിപ്പിക്കും... ചുരുക്കത്തില്‍ ഈ മധ്യവേനല്‍ അവധിയില്‍ കുടുംബപ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ എത്താന്‍ മറ്റൊരു കാരണം കൂടി.
എന്റെ റേറ്റിങ്ങ് : 3/5