Dec 28, 2008

ഗജിനി




സംവിധാനം, തിരക്കഥ: എ. ആര്‍ മുരുഗദോസ്
നിര്‍മ്മാണം: അല്ലു അരവിന്ദ്
സംഗീതം: ഏ. ആര്‍ റഹ്മാന്‍
അഭിനേതാക്കള്‍ : ആമിര്‍ ഖാന്‍ അസിന്‍ ജിയ ഖാന്‍


അങ്ങനെ അമീര്‍ ഖാന്റെ ഗജിനി ഒട്ടേറെ കടമ്പകള്‍ ചാടിക്കടന്ന് ഡിസംബര്‍ 25ന് തന്നെ പ്രദര്‍ശനത്തിനെത്തി ഒരു വര്‍ഷം നീണ്ടുനിന്ന ചിത്രീകരണവും അമീറിന്റെ ബോഡിയും ഹെയര്‍ കട്ടും പിന്നെ മലയാളിയായ അസിന്റെ ഹിന്ദി അരങ്ങേറ്റവും പിന്നെ ഒട്ടേറെ വിവാദങ്ങളും കൊണ്ടൊക്കെ തന്നെ റിലീസിനുമുന്നേ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ചിത്രം... തമിഴില്‍ സൂര്യ നായകനായി ഏ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഈ ചിത്രം ഹിന്ദിയിലും മുരുഗദോസ് തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്

തമിഴിലെ വില്ലന്‍ വേഷം അവതരിപ്പിച്ച പ്രദീപ് റാവത്ത് തന്നെയാണ് ഹിന്ദിയിലും വില്ലന്‍ വേഷം ചെയ്തിരിക്കുന്നത് കൂടാതെ റിയാസ് ഖാന്‍,അസിന്‍ എന്നിവരും തമിഴ് ഗജിനിയിലെ കഥാപാത്രങ്ങളെ തന്നെ അവതരിപ്പിക്കുന്നു.. വില്ലന്റെ പേരാണ് സിനിമയുടെ ടൈറ്റില്‍ ആയി വന്നത്... ഒരു പരിധിവരെ തമിഴ് ഗജനിയിലെ സീനുകളും സംഭാഷണങ്ങളും അതേ പടി ഹിന്ദിയിലേക്ക് മാറ്റിയിരിക്കുകയാണ് ക്ലൈമാക്സ് എനിക്ക് തമിഴിനെക്കാള്‍ ഹിന്ദിയിലാണ് ഇഷ്ട്ടപ്പെട്ടത് അമീര്‍ ഖാന്റെ സ്വന്തം ഇഷ്ട്ടപ്രകാരമാണ് ക്ലൈമാക്സ് മറ്റിയത് എന്ന് അമീര്‍ പറഞ്ഞിരുന്നു എന്നാലും തമിഴ് ഗജിനിയില്‍ നിന്നും ഏറെ വെത്യാസം ഒന്നും ചിത്രത്തിന് അവകാശപ്പെടാനില്ല എന്തിന് നായികയെ കൊല്ലാന്‍ ഉപയോഗിക്കുന്നആയുധം വരെ തമിഴില്‍ ഉപയോഗിച്ചത് തന്നെയാണ് വില്ലന്റെ ഇരട്ട വേഷം ഹിന്ദിയില്‍ ഒഴിവാക്കിയിരിക്കുന്നു പിന്നെ ക്ലൈമാക്സില്‍ വില്ലനെ കൊന്നശേഷം കുറച്ച് സീനുകള്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട് അത് തമിഴ് ഗജിനി കണ്ട ഒരാള്‍ക്കും ഇഷ്ട്ടപ്പെടാന്‍ സാധ്യതയില്ല

പിന്നെ അമീന്‍ ഖാന്‍ ചിത്രത്തിനായി നന്നായി കഷ്ട്ടപ്പെട്ടിട്ടുണ്ടെന്ന് ചിത്രം കണ്ടാല്‍ ഏത് ശരാശരി പ്രേക്ഷകനും മനസിലാകും "ഷോര്‍ട്ട് ടൈം മെമ്മറി ലോസ് " എന്ന അസുഖം ഉള്ള സഞ്ചയ് സിങ്ഖാനിയ എന്ന കഥാപാത്രത്തേ അമീറിനാകും വിധം നന്നാക്കിയിട്ടുണ്ട് എന്നാല്‍ തമിഴില്‍ സൂര്യ മനോഹരമായി അഭിനയിച്ച പലരംഗങ്ങളും അമീര്‍ അലറി വിളിച്ച് നശിപ്പിച്ചിട്ടുണ്ട് എന്നാല്‍ സംഘട്ടന രംഗങ്ങളില്‍ സൂര്യയെക്കാള്‍ മികച്ച് നിന്നത് അമീര്‍ ആണെന്ന് സമ്മതിക്കാതെ വയ്യ! ഹിന്ദിയില്‍ അമീറിനല്ലാതെ മറ്റൊരു ഖാനും ഈ കഥാപാത്രം അവതരിപ്പിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല! തമിഴില്‍ നയന്‍ താര അവതരിപ്പിച്ച കഥാപാത്രം ഹിന്ദിയില്‍ അവതരിപ്പിച്ച ജിയാഖാന്‍ കുറച്ച് രംഗങ്ങളില്‍ തല കാണിച്ച് മടങ്ങുന്നു എന്നല്ലാതെ കാര്യമായൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല സാങ്കേതികമായും തമിഴിനെക്കാള്‍ മികച്ച് നിന്നത് ഹിന്ദിയാണ്

ഏ ആര്‍ റഹ്മാന്‍ ഈണം നല്‍കിയ ഗാനങ്ങളില്‍ “ഗുസാരിഷ്” എന്ന ഗാനം മാത്രമാണ് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞത് അതിന്റെ പിക്ചറൈസേഷനും നന്നായി എന്നാല്‍ എനിക്ക് തമിഴ് ഗജനിയിലെ ഗാനങ്ങളാണ് ഹിന്ദിയിലെകാള്‍ ഇഷ്ട്ടമായത്... പല ഗാനങ്ങളും നമുക്ക് ഏച്ച് കെട്ടിയതായി അനുഭപ്പെടും

ചുരുക്കി പറഞ്ഞാല്‍ കണ്ടിരിക്കാം എന്നാല്‍ തമിഴ് ഗജിനി കണ്ട ഒരാളില്‍ വലുതായില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ ആകില്ല ഹിന്ദി ഗജനിക്ക്... എന്നാല്‍ ചിത്രം വന്‍ ഇനീഷ്യല്‍ കലക്ഷനാണ് നേടിയിരിക്കുന്നത് ചിത്രം സൂപ്പര്‍ ഹിറ്റ് ആകും എന്നതില്‍ യാതൊരു സംശയവും ഇല്ല!!!

എന്റെ റേറ്റിങ്ങ് 3.8/5

Dec 16, 2008

റബ് നേ ബനാ ദി ജോഡി

ഷാരുഖ് ഖാന്‍ നായകനായി ആദിത്യ ചോപ്ര സംവിധാനം ചെയ്ത ‘റബ് നേ ബനാ ദി ജോഡി’ കണ്ടു ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായ “ദില്‍‌വാലെ ദുല്‍ഹാനിയ ലേ ജായേംഗെ“, “മൊഹബത്തേൻ” സ്രഷ്ടാക്കള്‍ വീണ്ടും ഒന്നിച്ചിരിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണ ഘടകം.

ഒരു പ്രത്യേക സാഹചര്യത്തിൽ സുരേന്ദർന്(ഷാരൂഖാന്) താനിയയെ (അനുഷ്ക ശര്‍മ) കല്യാണം കഴിക്കേണ്ടി വരുന്നു.. എന്നാൽ തികച്ചും സാധാരണക്കാരനായിരുന്നു സുരേന്ദർ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന വളരെ ചിട്ടയോട് കൂടി കാര്യങ്ങൾ ചെയ്യുന്ന ആളാണ് ഇദ്ദേഹം. താനിയക്ക് വേണ്ടി എന്തും ചെയ്യാൻ ഇദ്ദേഹം തയ്യാറാണ്, ഇദ്ദേഹം താനിയയെ വളരെ അധികം സ്നേഹിക്കുന്നുമുണ്ട് പക്ഷേ ആസ്നേഹം പ്രകടിപ്പിക്കാൻ ഇദ്ദേഹത്തിനു കഴിയുന്നില്ല. എന്നാൽ അടിപൊളിയായി നടന്നിരുന്നവളായിരുന്നു താനിയയെ സുരേന്ദറിനെ വിവാഹം കഴിച്ച ശേഷം വളരെ മൂഡി ആയിട്ടാൺ താനിയ കാണപ്പെടുന്നത് പിന്നീട് താനിയ ആ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്നു..

താനിയക്ക് നഗരത്തിൽ നടക്കുന്ന ഒരു ഡാൻസ് മത്സരത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹം ഉണ്ടാകുന്നു ഇതിന് സുരേന്ദർ സമ്മതിക്കുന്നു സുരേന്ദറിനുമുന്നിൽ വളരെ കുറച്ച് മാത്രം സംസാരിക്കുകയും അടക്കവും ഒതുക്കവും കാണിക്കുന്ന താനിയയെ സന്തോഷവതിയായി കാണാനായി വേഷം മാറി ചെല്ലാൻ സുരേന്ദർ തീരുമാനിക്കുന്നു ഇതിനായി തന്റെ സുഹൃത്തും ബാർബരറുമായ ബോബിയുടെ(വിനയ് പതക്) അടുത്ത് ചെല്ലുന്നു പിന്നീട് വേഷം മാറി വളരെ മോഡേണായി സുരേന്ദർ ഡാൻസ് ക്ലാസിൽ ചെല്ലുന്നു ക്ലാസ് നടത്തുന്നവർ സുരേന്ദർ ക്ലാസിന് വന്നതാണ് എന്ന് തെറ്റ്ധരിച്ച് അവനെയും ഡാൻസിൽ ഉൾപെടുത്തുന്നു പിന്നെ ജോഡികൾ ആയി തിരിക്കുമ്പോൾ സുരേന്ദറും താനിയയും ഒരുമിച്ച് വരുന്നു എന്നാൽ തികച്ചും മോഡേണായി വന്ന സുരേന്ദറിനെ താനിയക്ക് മനസിലായില്ല സുരേന്ദർ രാജ് എന്ന പേരിൽ താനിയയുമായി സുഹൃത്തുക്കളാകുന്നു പിന്നീട് അവളെ സന്തോഷിപ്പിച്ച് നിർത്താൻ ആവേഷം വീണ്ടും വീണ്ടും കെട്ടുന്നു.. സുരേന്ദർ തന്റെ ഭാര്യക്ക് ശരിക്കും തന്നോട് ഇഷ്ട്ടമുണ്ടോ എന്ന് അറിയാനായി രാജ് താനാണ് എന്ന വിഷയം മറച്ച് വെക്കുന്നു പതിയെ രാജിനോട് താനിയക്ക് ഇഷ്ട്ടമാകുന്നു എന്നാൽ ഭർത്താവിനെ ഉപേക്ഷിക്കാനും പറ്റുന്നില്ല അവസാനം താനിയ ആരുടെ കൂടെ പോകുന്നു രാജും സുരേന്ദറും എങ്ങനെ ഒരാളാണ് എന്ന് താനിയയോട് പറയുന്നത് എന്നൊക്കെയാണ് ശേഷം......

ഷാറൂഖാന്റെ അഭിനയം എടുത്ത് പറയേണ്ടതാണ് സുരേന്ദറായും രാജായും രണ്ട് വെത്യസ്ഥ തലത്തിലുള്ള കഥാപാത്രങ്ങളെയും അവരുടെ ബോഡി ലാങ്ക്വേജും തികച്ചും നന്നായി ഷാറൂഖാൻ അവതരിപ്പിച്ചിരിക്കുന്നു പിന്നെ നായികയായി എത്തുന്ന അനുഷ്ക്കയും നമ്മെ നിരാശപ്പെടുത്തില്ല ബാർബർ ബോബിയും എടുത്ത് പറയേണ്ട മറ്റൊരു കഥാപാത്രമാണ് ഈ മൂന്നുപേരുമാണ് ചിത്രം നിറഞ്ഞ് നിൽക്കുന്നത്.. സലീം മർചന്റ് സൽമാൻ മർചന്റ് എന്നിവർ ഈണം നൽകിയ ഗാനങ്ങൾ എല്ലാം ഹൃദ്യമാണ് ഇതിലെ ഹൊലെ ഹൊലെ എന്ന ഗാനമാണ് ഹിറ്റ് ചാർട്ടിൽ മുന്നിട്ട് നിൽക്കുന്നതെങ്കിലും ടൈറ്റിൽ സോങ്ങാണ് ചിത്രത്തിൽ മികച്ച് നിൽക്കുന്നത് ബാഗ്രൌണ്ട് മ്യൂസിക്കും നമ്മളെ വളരെ അധികം ആകർഷിക്കും

സംവിധായകൻ തന്നെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിൽ പാളിപ്പോകാവുന്ന സന്ദർഭങ്ങൾ ഒരുപാടുണ്ടെങ്കിലും ആദിത്യ ചോപ്ര തികച്ചും കയ്യടക്കത്തോടുകൂടി അതൊക്കെ മറികടന്നിരിക്കുന്നു... കജോൾ,ബിപാഷ,റാണിമുഖർജി, പ്രീതി സിന്റ,ലാറദത്ത എന്നിവർ ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിൽ നിലവാരമുള്ള തമാശകൾ ആണ് ഉള്ളത് ഇത് കൈകാര്യം ചെയ്യ്ന്നത് പ്രഥാനമായും ഷാറൂഖ് തന്നെയാണ്

ചിതത്തിന്റെ പ്രഥാന പോരായ്മ ഊഹിക്കാൻ പറ്റുന്ന കഥാഗതിയാണ് കൂടാതെ വേഷം മാറിയാല്‍ കൂടുതല്‍ തിളങ്ങുന്ന.. അല്ലെങ്കില്‍ തിളങ്ങാമെന്ന് ഉറപ്പുള്ള ഒരാള്‍ എന്തിന് അയാളുടെ അറുബോറന്‍ വ്യക്തിത്വത്തില്‍ തന്നെ തുടരുന്നു എന്ന ഒരു ചോദ്യം ഈചിത്രം കണ്ട് ഇറങ്ങുമ്പോ നമ്മളിൽ അവശേഷിക്കും .

എന്തൊക്കെ ആയാലും സിനിമ കാണാൻ പോകുന്ന ഒരാൾക്ക് തന്റെ പ്രശങ്ങൾ എല്ലാം മറന്ന് കുറച്ച് സമയം ഇരിക്കണം... അതിനോട് പൂർണമായും ഈ ചിത്രം നീതി പുലർത്തി എന്ന് തന്നെയാണ് എന്റെ വിശ്വാസം...


എന്റെ റേറ്റിങ്ങ് 3.5/5

നടയടി

പ്രിയ ഭൂലോക വാസികളേ... ഞാൻ ഒരു ഭ്രാന്തൻ സിനിമാ ഭ്രാന്തൻ... താരങ്ങളോടല്ല സിനിമയോടാണ് എനിക്ക് ഭ്രാന്ത്... ഞാൻ കണ്ട സിനിമകളെ കുറിച്ചുള്ള എന്റെ ഭ്രാന്തൻ ചിന്തകൾ ഞാൻ ഇവിടെ പങ്കുവെക്കുകയാണ് ഭ്രാന്തനല്ലേ ചിലപ്പോ പൊട്ടതെറ്റായിരിക്കും വിളിച്ച് പറയുക

എന്നാലും രാജാവ് നഗ്നനാണ് എന്ന് എനിക്ക് ധൈര്യമായി വിളിച്ച് പറയാം ഒരു കോടതിയും എന്നെ ശിക്ഷിക്കില്ല എന്റെ ഇഷ്ട്ടങ്ങൾ ഒരു ഭ്രാന്തന്റെ ഇഷ്ട്ടമാണ് അത് എല്ലാർക്കും ഇഷ്ട്ടപെടണം എന്നില്ല ഇഷ്ട്ടപെട്ടില്ലേൽ എനിക്ക് ഒരു കുന്തോം ഇല്ല.... അപ്പോ ഞാൻ തുടങ്ങുകയാണ്................