
സംവിധാനം, തിരക്കഥ: എ. ആര് മുരുഗദോസ്
നിര്‍മ്മാണം: അല്ലു അരവിന്ദ്
സംഗീതം: ഏ. ആര് റഹ്മാന്
അഭിനേതാക്കള്‍ : ആമിര്‍ ഖാന് അസിന് ജിയ ഖാന്
അങ്ങനെ അമീര്‍ ഖാന്റെ ഗജിനി ഒട്ടേറെ കടമ്പകള്‍ ചാടിക്കടന്ന് ഡിസംബര്‍ 25ന് തന്നെ പ്രദര്‍ശനത്തിനെത്തി ഒരു വര്‍ഷം നീണ്ടുനിന്ന ചിത്രീകരണവും അമീറിന്റെ ബോഡിയും ഹെയര്‍ കട്ടും പിന്നെ മലയാളിയായ അസിന്റെ ഹിന്ദി അരങ്ങേറ്റവും പിന്നെ ഒട്ടേറെ വിവാദങ്ങളും കൊണ്ടൊക്കെ തന്നെ റിലീസിനുമുന്നേ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ചിത്രം... തമിഴില്‍ സൂര്യ നായകനായി ഏ ആര് മുരുഗദോസ് സംവിധാനം ചെയ്ത ഈ ചിത്രം ഹിന്ദിയിലും മുരുഗദോസ് തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്
തമിഴിലെ വില്ലന്‍ വേഷം അവതരിപ്പിച്ച പ്രദീപ് റാവത്ത് തന്നെയാണ് ഹിന്ദിയിലും വില്ലന്‍ വേഷം ചെയ്തിരിക്കുന്നത് കൂടാതെ റിയാസ് ഖാന്,അസിന് എന്നിവരും തമിഴ് ഗജിനിയിലെ കഥാപാത്രങ്ങളെ തന്നെ അവതരിപ്പിക്കുന്നു.. വില്ലന്റെ പേരാണ് സിനിമയുടെ ടൈറ്റില്‍ ആയി വന്നത്... ഒരു പരിധിവരെ തമിഴ് ഗജനിയിലെ സീനുകളും സംഭാഷണങ്ങളും അതേ പടി ഹിന്ദിയിലേക്ക് മാറ്റിയിരിക്കുകയാണ് ക്ലൈമാക്സ് എനിക്ക് തമിഴിനെക്കാള്‍ ഹിന്ദിയിലാണ് ഇഷ്ട്ടപ്പെട്ടത് അമീര്‍ ഖാന്റെ സ്വന്തം ഇഷ്ട്ടപ്രകാരമാണ് ക്ലൈമാക്സ് മറ്റിയത് എന്ന് അമീര്‍ പറഞ്ഞിരുന്നു എന്നാലും തമിഴ് ഗജിനിയില്‍ നിന്നും ഏറെ വെത്യാസം ഒന്നും ചിത്രത്തിന് അവകാശപ്പെടാനില്ല എന്തിന് നായികയെ കൊല്ലാന്‍ ഉപയോഗിക്കുന്നആയുധം വരെ തമിഴില്‍ ഉപയോഗിച്ചത് തന്നെയാണ് വില്ലന്റെ ഇരട്ട വേഷം ഹിന്ദിയില്‍ ഒഴിവാക്കിയിരിക്കുന്നു പിന്നെ ക്ലൈമാക്സില്‍ വില്ലനെ കൊന്നശേഷം കുറച്ച് സീനുകള്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട് അത് തമിഴ് ഗജിനി കണ്ട ഒരാള്‍ക്കും ഇഷ്ട്ടപ്പെടാന്‍ സാധ്യതയില്ല
പിന്നെ അമീന് ഖാന് ചിത്രത്തിനായി നന്നായി കഷ്ട്ടപ്പെട്ടിട്ടുണ്ടെന്ന് ചിത്രം കണ്ടാല്‍ ഏത് ശരാശരി പ്രേക്ഷകനും മനസിലാകും "ഷോര്‍ട്ട് ടൈം മെമ്മറി ലോസ് " എന്ന അസുഖം ഉള്ള സഞ്ചയ് സിങ്ഖാനിയ എന്ന കഥാപാത്രത്തേ അമീറിനാകും വിധം നന്നാക്കിയിട്ടുണ്ട് എന്നാല്‍ തമിഴില്‍ സൂര്യ മനോഹരമായി അഭിനയിച്ച പലരംഗങ്ങളും അമീര്‍ അലറി വിളിച്ച് നശിപ്പിച്ചിട്ടുണ്ട് എന്നാല്‍ സംഘട്ടന രംഗങ്ങളില്‍ സൂര്യയെക്കാള്‍ മികച്ച് നിന്നത് അമീര്‍ ആണെന്ന് സമ്മതിക്കാതെ വയ്യ! ഹിന്ദിയില്‍ അമീറിനല്ലാതെ മറ്റൊരു ഖാനും ഈ കഥാപാത്രം അവതരിപ്പിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല! തമിഴില്‍ നയന്‍ താര അവതരിപ്പിച്ച കഥാപാത്രം ഹിന്ദിയില്‍ അവതരിപ്പിച്ച ജിയാഖാന് കുറച്ച് രംഗങ്ങളില്‍ തല കാണിച്ച് മടങ്ങുന്നു എന്നല്ലാതെ കാര്യമായൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല സാങ്കേതികമായും തമിഴിനെക്കാള്‍ മികച്ച് നിന്നത് ഹിന്ദിയാണ്
ഏ ആര് റഹ്മാന് ഈണം നല്കിയ ഗാനങ്ങളില്‍ “ഗുസാരിഷ്” എന്ന ഗാനം മാത്രമാണ് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞത് അതിന്റെ പിക്ചറൈസേഷനും നന്നായി എന്നാല്‍ എനിക്ക് തമിഴ് ഗജനിയിലെ ഗാനങ്ങളാണ് ഹിന്ദിയിലെകാള് ഇഷ്ട്ടമായത്... പല ഗാനങ്ങളും നമുക്ക് ഏച്ച് കെട്ടിയതായി അനുഭപ്പെടും
ചുരുക്കി പറഞ്ഞാല്‍ കണ്ടിരിക്കാം എന്നാല്‍ തമിഴ് ഗജിനി കണ്ട ഒരാളില്‍ വലുതായില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ ആകില്ല ഹിന്ദി ഗജനിക്ക്... എന്നാല്‍ ചിത്രം വന്‍ ഇനീഷ്യല്‍ കലക്ഷനാണ് നേടിയിരിക്കുന്നത് ചിത്രം സൂപ്പര്‍ ഹിറ്റ് ആകും എന്നതില്‍ യാതൊരു സംശയവും ഇല്ല!!!
എന്റെ റേറ്റിങ്ങ് 3.8/5