
സംവിധാനം,: കുമാരവേലു
കഥ: ജെയിംസ് ആല്‍ബര്‍ട്ട്
നിര്‍മ്മാണം: ചരണ്‍
സംഗീതം: വിജയ് ആന്റണി
അഭിനേതാക്കള്‍ : പൃഥ്വിരാജ്, ശക്തി,കാര്‍ത്തിക്ക്,പ്രിയാമണി തുടങ്ങിയവര്‍......
കഥ ഒന്നും പറയേണ്ട ആവശ്യം ഇല്ലല്ലോ? മൂലകഥയായ ക്ലാസ്മേറ്റ്സില്‍ നിന്നും ഏറെ ഒന്നും വെത്യാസം വരുത്തിയിട്ടില്ല തമിഴിലും എന്നാല്‍ മലയാളത്തില്‍ കഥ പറയുമ്പോള്‍ ഉണ്ടായിരുന്ന ശക്തമായ രാഷ്ട്രീയ പശ്ച്ചാത്തലം തമിഴില്‍ ഇല്ല അത് ചിത്രത്തിന് ഏറെ ദോഷം ചെയ്തു... മലയാളത്തില്‍ ചിത്രത്തിന്റെ എല്ലാ ട്വിസ്റ്റ് & ടേണ്‍സും രാഷ്ട്രീയമായ കാര്യങ്ങളിലാണ് തമിഴില്‍ അവിടെ എത്തിക്കാനായി ഏച്ച് കെട്ടിയ എല്ലാ സംഭവങ്ങളും മുഴച്ച് നിക്കുന്നു...
ഗാനങ്ങള്‍ എല്ലാം തന്നെ കേള്‍ക്കാന്‍ സുഖമുള്ളതാണെങ്കിലും ചിത്രത്തില്‍ അസമയത്താണ് പ്രത്യക്ഷപ്പെടുന്നത് കൂടാതെ 2 ഗാനങ്ങള്‍ തിരുകിക്കയറ്റിയിട്ടുമുണ്ട്. പിക്ചറൈസേഷന്‍ വല്യകുഴപ്പം ഇല്ലെങ്കിലും മലയാളികള്‍ക്ക് വല്ലാതെ കല്ലുകടിക്കും...
മലയാളത്തില്‍ തുല്യ പ്രാഥാന്യത്തില് ഉണ്ടായിരുന്ന 5 കഥാപാത്രങ്ങള്‍ തമിഴില്‍ 2 കഥാപാത്രങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നു
ശരിക്ക് പറഞ്ഞാല്‍ പൃഥ്വിരാജിന്റെയും ശക്തിയുടെയും കഥാപാത്രങ്ങളിലേക്ക്... പയസ്സ്, പഴംതുണി എന്നീ കഥാപാത്രങ്ങളെ നമുക്ക് ശെരിക്ക് മിസ്സ് ചെയ്യും ചിത്രത്തില്‍....
റസിയ-മുരളി പ്രണയം തമിഴില്‍ കാണുമ്പോ കൂവാന്‍ തോന്നും... അയ്യോ അതൊക്കെ സഹിച്ച എന്നെ സമ്മതിക്കണം...
ജയസൂര്യയുടെ സതീശന് കഞ്ഞിക്കുഴി എന്ന കഥാപാത്രം തമിഴില്‍ എത്തുമ്പോ പൃഥ്വിരാജിന്റെ തല്ലുമേടിക്കാനുള്ള ഒരു ഉപകരണം മാത്രമാകുന്നു....
മലയാളിയുടെ സ്വകാര്യ അഹങ്കാരം എന്ന് പറയാവുന്ന "ക്ലാസ്മേറ്റ്സ്" എന്ന ചിത്രം തമിഴില്‍ പന്ന പാണ്ടിപടമായത് കണ്ട് കണ്ണ് നിറഞ്ഞ് പോയി.... "ക്ലാസ്മേറ്റ്സ്" കാണുമ്പോ നമുക്ക് തോന്നുന്ന ഒരു നൊസ്റ്റാള്‍ജിയ ഈ ചിത്രം കണ്ടാല്‍ ഗോപി!!!
"ക്ലാസ്മേറ്റ്സ്" നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടിരുന്നു എങ്കില്‍ ദയവായി ഈ ചിത്രം കാണരുത്....
എന്റെ റേറ്റിങ്ങ് : 2/5