Apr 24, 2010

പയ്യാ


കഥ,തിരക്കഥ,സംവിധാനം : ലിങ്കുസാമി
നിര്‍മ്മാണം : സുഭാഷ് ചന്ദ്ര ബോസ്
സംഗീതം: യുവാന്‍ ശങ്കര്‍ രാജാ
അഭിനേതാക്കള്‍ : കാര്‍ത്തി, തമന്ന,മിലിന്ദ് സോമന്‍,സോണിയാ ദീപ്തി തുടങ്ങിയവര്‍...

ഭീമ എന്ന പരാജയചിത്രത്തിന് ശേഷം സംവിധായകന്‍ ലിങ്കുസാമിയും ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിയും ഒന്നിച്ച ചിത്രമാണ് പയ്യ. ഭീമ കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ലിങ്കുസാമിയുടെ അടുത്ത ചിത്രം വെളിയില്‍ വന്നിരിക്കുന്നത്. ഒരു റോഡ് മൂവി എന്ന വിശേഷണവും ഉണ്ട് ചിത്രത്തിന്.

ബാംഗ്ലൂരില്‍ ജോലി അന്വേഷിച്ച് വന്ന യുവാവാണ് ശിവ(കാര്‍ത്തി). അങ്ങനെ സുഹൃത്തുക്കളുടെ കൂടെ ചുറ്റിനടക്കുമ്പോഴാണ് ചാരുലതയെ(തമന്ന) കാണുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ അവന്‍ പ്രണയിക്കാന്‍ തുടങ്ങുന്നു. ഒരു കൂട്ടുകാരനെ പിക്ക് ചെയ്യാനായി റെയില്‍വേ സ്റ്റേഷനിലെത്തുന്ന ശിവയോട് കാര്‍ ഡ്രൈവറാണെന്ന് തെറ്റിദ്ധരിച്ച് ചാരുവും കൂടെയുള്ള ആളും ചെന്നെയിലെക്ക് ട്രിപ്പ് വിളിക്കുന്നു. ചാരൂള്ളതിനാല്‍ ശിവ പോകുന്നു വഴിയില്‍ കൂടെയുള്ള ആളില്‍നിന്ന് രക്ഷിക്കാനും മുംബൈയില്‍ എത്തിക്കാനും ചാരു ആവശ്യപ്പെടുന്നു.... അങ്ങനെ ആ ബാങ്കളൂരില്‍നിന്നും മുംബൈയിലെക്കുള്ള യാത്രയും അതിനിടയില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും അവര്‍ക്കിടയിലുണ്ടാകുന്ന പ്രണയവും ആണ് ബാക്കി കഥ.

നല്ല ക്യാമറാവര്‍ക്ക്, സൂപ്പര്‍ പാട്ടുകള്‍, നല്ല എഡിറ്റിങ്ങ് കാര്‍ത്തിയുടെയും തമന്നയുടെയും അഭിനയം അങ്ങനെ പ്ലസ്സുകള്‍ ഒരുപാടുണ്ടെങ്കിലും മൊത്തത്തില്‍ മൈനസ്സ് ആണ് ചിത്രം. എന്തോ ഒരു ഒരു വല്ലായിക... ഒരു ആക്ഷന്‍ മൂവിക്ക് വേണ്ട മൂഡ് ഉണ്ടാക്കാന്‍ ചിത്രത്തിന് കഴിയുന്നില്ല. പിന്നെ കാര്‍ത്തി 20-30 പേരെ ഇടിച്ചിടുന്നത് നമ്മളുടെ സങ്കല്‍പ്പത്തിനപ്പുറമുള്ള കാര്യങ്ങളായിപ്പോയി... പിന്നെ ഫൈറ്റുകള്‍ ലിങ്കുസാമിടെ സ്ഥിരം ഫോര്‍മ്മാറ്റില്‍ തന്നെ...

പാട്ടുകളെ പറ്റി പറയാതിരിക്കാന്‍ പറ്റില്ല എല്ലാം നല്ല മനോഹരമായ പാട്ടുകള്‍ നല്ല കോറിയോഗ്രാഫി പക്ഷേ കേറിവരുന്നത് മാത്രം അനവസരത്തില്‍... നല്ല തിരക്കഥയുടെ അഭാവമാണ് ചിത്രത്തിന്റെ മെയിന്‍ പ്രശ്നം വില്ലനും നായകനുമായുള്ള പകയ്ക്ക് പോലുമില്ല ശക്തമായ ഒരു കാരണം... പച്ചക്കിളി മുത്തുച്ചരം എന്ന ചിത്രത്തിലെ വില്ലനെ കിടുക്കന്‍ ആക്കിയ മിലിന്ദ് സോമന്‍ ആണ് ഇതിലും വില്ലന്‍ പക്ഷേ അവസാനം നായകന്‍ കണ്ണുരുട്ടിപേടിപ്പിക്കുമ്പോ ഓടിപ്പോകുന്ന ടൈപ്പ് ഒരുമാതിരി കൂതറവില്ലനായി... സിനിമ കാണണോ വേണ്ടയോ എന്ന് ചോദിച്ചാ ഞാന്‍ പറയും വേണ്ടാ എന്ന... ബാക്കി നിങ്ങടെ ഇഷ്ട്ടം

തിയേറ്ററില്‍ കേട്ടത്- ഇത് സൂര്യാ തമ്പി കിടയാത്പ്പാ വിജയ് തമ്പി ( ഇവന്‍ സൂര്യയുടെ അനിയനല്ല വിജയുടെ അനിയനാണെന്ന് )

എന്റെ റേറ്റിങ്ങ് : 4/10

Mar 3, 2010

വിണ്ണൈ താണ്ടി വരുവായാ


കഥ,തിരക്കഥ,സംവിധാനം : ഗൌതം വാസുദേവ മേനോന്‍
നിര്‍മ്മാണം : മദന്‍ ഗണേഷ്, കുമാര്‍ ജയരാമന്‍
സംഗീതം: എ ആര്‍ റഹ്മാന്‍
അഭിനേതാക്കള്‍ : ചിമ്പു, തൃഷ, ബാബു ആന്റണി, കെ എസ് രവികുമാര്‍ തുടങ്ങിയവര്‍...



പച്ചക്കിളി മുത്തുച്ചരം, വാരണം ആയിരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗൌതം മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് "വിണ്ണൈ താണ്ടി വരുവായാ" ഗൌതം മേനോന്റെ സ്ഥിരം മ്യൂസിക്ക് ഡയറക്റ്ററായ ഹാരിസ് ജയരാജിനെ വിട്ട് എ ആര്‍ റഹ്മാനുമായി ചേര്‍ന്നുള്ള ആദ്യ ചിത്രമാണ് "വിണ്ണൈ താണ്ടി വരുവായാ". സൂപ്പര്‍ ഹിറ്റ് ചിത്രമായ വാരണം ആയിരം പുറത്ത് വന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഈ ചിത്രം പുറത്ത് വന്നിരിക്കുന്നത്.


എഞ്ചിനീയറിങ്ങ് കഴിഞ്ഞ് ഒരു സിനിമാ സംവിധായകനാകണം എന്ന് ആഗ്രഹിച്ച് നടക്കുന്ന കാര്‍ത്തിക്ക് എന്ന തമിഴ് യുവാവ് ജസ്സി എന്ന മലയാളി കൃസ്ത്യാനി പെണ്ണിനെ പ്രേമിക്കുന്നു... പതിവുപോലെ വീട്ടുകാര്‍ എതിര്‍ക്കുന്നു ഇതാണ് ചിത്രത്തിന്റെ കഥ... എന്നാല്‍ കഥപറയുന്ന രീതി അതിനാണ് ഗൌതം മേനോന് 100 മാര്‍ക്കും കൊടുക്കേണ്ടത്... കാര്‍ത്തിക്കിന്റെയും ജസ്സിയുടെയും സന്തോഷവും സങ്കടവും പ്രേക്ഷകന്റെയും കൂടിയാകുന്നു... തിയേറ്റര്‍ വിട്ടാലും കാര്‍ത്തിക്കും ജസ്സിയും നമ്മളെ വിട്ട് പോകില്ല... നൊമ്പരപ്പെടുത്തിയ ആദ്യപ്രേമത്തിന്റെ രൂപത്തില്‍ അവര്‍ നമ്മെ പിന്‍തുടരും കുറെ കാലത്തേക്ക്...

ഗാനരംഗങ്ങള്‍ എടുക്കാന്‍ ഗൌതം മേനോനെ കഴിഞ്ഞേ തമിഴില്‍ മറ്റാരും ഉള്ളൂ എന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് ഇതിലെ ഗാനരംഗങ്ങളും... പിക്ചറൈസേഷനും പാട്ടും... അത് കണ്ട് തന്നെ ഫീല്‍ ചെയ്യണം... ഏ ആര്‍ റഹ്മാനെ പറ്റി പ്രത്യേകിച്ച് ഒന്നും പറയേണ്ടല്ലോ... സൂപ്പര്‍ബ്!!! കാര്‍ത്തിക്കിന്റെയും ജസ്സിയുടെയും വികാരങ്ങള്‍ റഹ്മാനിലൂടെ പതിന്‍മടങ്ങായി നമ്മളിലെത്തുന്നു... മനോജ് പരമഹംസയുടെ ക്യാമറവര്‍ക്ക്.. ആംഗിളുകളും ഷോട്ടുകളും അയ്യോ!!! പറയാന്‍ വാക്കുകളില്ല.... കാര്‍ത്തിക്കും ജസ്സിയുമായി ചിമ്പുവും തൃഷയും ജീവിക്കുകയാണ് ചിത്രത്തില്‍.. ചിമ്പു ഇത്രയും നന്നായി അഭിനയിക്കുന്നത് ഞാന്‍ ആദ്യമായി കാണുകയാണ്...
അതുപോലെ തൃഷയെ ഇത്രയും സുന്ദരിയായി ആദ്യമായാണ് ഞാന്‍ കാണുന്നത്... പ്രത്യേകിച്ച് സാരിയില്‍!!! ചിമ്പുവും തൃഷയും നിറഞ്ഞ് നില്‍ക്കുകയാന് ചിത്രത്തില്‍... മറ്റാരെയും സിനിമ കഴിയുമ്പോഴേക്കും നമുക്ക് ഓര്‍മ്മ പോലും ഉണ്ടാകില്ല... അത്രയും കിടിലന്‍ പെര്‍ഫോമെന്‍സ്...


കുറേ ഭാഗങ്ങള്‍ ആലപ്പുഴയിലും ചിത്രീകരിച്ചിട്ടുണ്ട് ഇതില്‍... ഒരുപാട് മലയാളം സംഭാഷണങ്ങളും ഉണ്ട്... കൂടുതല്‍ പറഞ്ഞ് ഞാന്‍ ഓവര്‍ ആക്കുന്നില്ല... ഇത് അനുഭവിച്ച് അറിയാനുള്ള ഒരു ചിത്രമാണ്... നിങ്ങള്‍ ഈ പടം മിസ്സ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ മികച്ച ഒരു പ്രണയ ചിത്രമായിരിക്കും മിസ്സ് ചെയ്യുക എന്ന് ഉറപ്പ്!!!


എന്റെ റേറ്റിങ്ങ് : 9/10

Feb 17, 2010

ഗോവ


കഥ,തിരക്കഥ,സംവിധാനം : വെങ്കിട്ട് പ്രഭു
നിര്‍മ്മാണം : സൌന്ദര്യ രജനീകാന്ത്
സംഗീതം: യുവാന്‍ ശങ്കര്‍ രാജ
അഭിനേതാക്കള്‍ : ജയ്, പ്രേംജി അമരേശന്‍,വൈഭവ്,അരവിന്ദ്,സംമ്പത്ത്,സ്നേഹ,പിയ വാജ്പേയ് തുടങ്ങിയവര്‍...


ചെന്നൈ 600028, സരോജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോവ.. സൌന്ദര്യ രജനീകാന്ത് വാര്‍ണര്‍ബ്രദേര്‍സിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്നു നയന്‍താര,ചിമ്പു,പ്രസന്ന തുടങ്ങിയവര്‍ അഥിതിതാരങ്ങളായി ചിത്രത്തില്‍ എത്തുന്നു എതൊക്കെ കൊണ്ട് ചിത്രം മുന്നേ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

പന്നാപുരത്തിലെ മുന്ന് ചെറുപ്പക്കാരായ സാമിക്കണ്ണ്,വിനായകം,രാമരാജന്‍ എന്നിവര്‍ നാട്ടുകാര്‍ക്ക് സ്ഥിരം തലവേദനയാണ്... അതിനാല്‍ നാട്ടുകൂട്ടം ഇവരെ പരസ്പരം കണുന്നതില്‍ വിലക്കുന്നു... ഇവര്‍ ആരുമറിയാതെ കണ്ടുമുട്ടി മധുരയില്‍ കുറച്ച് ദിവസം അടിച്ച് പൊളിക്കാന്‍ തീരുമാനിക്കുന്നു... അങ്ങനെ ഇവര്‍ മൂന്നുപേരും കൂടി മധുരയിലുള്ള വിനായകത്തിന്റെ കൂട്ടുകാരന്റെ അടുത്ത് പോകുന്നു... എന്നാല്‍ അന്ന് ഒരു വിദേശയുവതിയുമായി കൂട്ടുകാരന്റെ കല്യാണമാണ്.... ഗോവയില്‍ വെച്ചാണ് ആ വിദേശയുവതിയെ പരിചയപ്പെട്ടത് എന്നും കല്യാണത്തിന് ശേഷം പുള്ളി പെണ്ണുമായി ലണ്ടനില്‍ സെറ്റില്‍ ചെയ്യാന്‍ പോവുകയുമാണ് എന്ന് അവര്‍ അറിയുന്നു. അങ്ങനെ അവര്‍ ഗോവയില്‍ പോയി ഓരോ വിദേശയുവതികളെ പ്രേമിച്ച് സെറ്റിലാകാന്‍ തീരുമാനിക്കുന്നു... അങ്ങനെ അവര്‍ ഗോവയിലെക്ക് തിരിക്കുന്നു.... പിന്നെ ഗോവയില്‍ നടക്കുന്ന രസകരമായ കാര്യങ്ങളാണ് ബാക്കി ചിത്രം....


സിനിമയുടെ ക്യാപ്‌ഷനില്‍ പറയുന്നതുപോലെ ശരിക്കും ഒരു ഹോളിഡേ ആണ് ചിത്രം... ഗോവയുടെ സൌന്ദര്യം നിറഞ്ഞ് നില്‍ക്കുന്ന ചിത്രം... ബീച്ചുകളും ടൂപീസ് പെണ്ണുങ്ങളും പാര്‍ട്ടികളും അമ്മേ കിടിലന്‍ സീനുകള്‍... തമിഴ് സിനിമയുടെ പരമ്പരാഗത ലൌസീനുകളെയും ആക്ഷന്‍ രംഗങ്ങളെയും കണക്കിന് കളിയാക്കുന്നുമുണ്ട് ചിത്രത്തില്‍. പ്രേംജിയാണ് ചിത്രത്തില്‍ കലക്കിയിരിക്കുന്നത്... സുബ്രമണ്യപുരത്തിലെ കണ്‍കള്‍ ഇരണ്ടാല്‍ എന്ന ഗാനവും വേട്ടക്കാരനില്‍ പുലി നടുങ്ക്ത് എന്ന ഗാനവും ചിത്രത്തില്‍ പ്രേംജി കലക്കി കയ്യില്‍ കൊടുക്കുന്നു... പുള്ളിയുടെ ആമ്പിയര്‍ ഈ പടത്തിലാണ് ശരിക്കും മനസിലാകുന്നത്...

ഗേ കപ്പിള്‍ ആയിട്ട് വരുന്ന ആകാശും സംബത്തും (സാഗര്‍ ഏലിയാസ് ജാക്കിയിലെ റൊസാരിയോ) നമ്മളെ ചിരിപ്പിക്കും... സംബത്തിന്റെ 'ഡാനി' കലക്കി... അരവട്ടായിവരുന്ന സ്നേഹയും ഇംഗ്ലീഷ് പറയുന്ന ജയും അയ്യോ ശരിക്കും ഒരു സൂപ്പര്‍ കോമഡി ചിത്രമാണ് ഇത്.... രണ്ടരമണിക്കൂര്‍ എല്ലാം മറന്ന് ചിരിക്കണോ?...
എന്നാ ഗോവയ്ക്ക് വിട്ടോ!!!!!

എന്റെ റേറ്റിംഗ് :6/10