സംവിധാനം : ഉമേഷ് ശുക്ല
കഥ : ഗുജറാത്തി നാടകമായ "Kanji Virrudh Kanji"
തിരക്കഥ : ഭാവേഷ് മണ്ടലിയ & ഉമേഷ് ശുക്ല
നിര്‍മ്മാണം : പരേഷ് റാവൽ, അക്ഷയ് കുമാർ & അശ്വിനി
സംഗീതം: ഹീമേഷ് റേഷമിയ
അഭിനേതാക്കള്‍ :പരേഷ് റാവൽ, അക്ഷയ് കുമാർ, ഓം പുരി, മിഥുന്‍ ചക്രവര്‍ത്തി, തുടങ്ങിയവര്‍...
കഥ : ഗുജറാത്തി നാടകമായ "Kanji Virrudh Kanji"
തിരക്കഥ : ഭാവേഷ് മണ്ടലിയ & ഉമേഷ് ശുക്ല
നിര്‍മ്മാണം : പരേഷ് റാവൽ, അക്ഷയ് കുമാർ & അശ്വിനി
സംഗീതം: ഹീമേഷ് റേഷമിയ
അഭിനേതാക്കള്‍ :പരേഷ് റാവൽ, അക്ഷയ് കുമാർ, ഓം പുരി, മിഥുന്‍ ചക്രവര്‍ത്തി, തുടങ്ങിയവര്‍...
കാഞ്ചി ഭായ് ഗുജറാത്തിയായ ഒരു കച്ചവടക്കാരനാണ് മുംബൈയില്‍ ചോരിബസാറില്‍ ദൈവങ്ങളുടെ പ്രതിമയും മറ്റുമാണ് കച്ചവടം. എന്നാല്‍ ദൈവത്തില്‍ വിശ്വാസമില്ലാത്ത ഒരു എ ക്ലാസ് നിരീശ്വരവാദിയാണ് അയാള്‍... തന്റെ ഭാര്യയും മക്കളും ദൈവത്തില്‍ വിശ്വസിക്കുന്നതിനെയും അയാള്‍ കളിയാക്കും. ഒരു ദിവസം മുംബൈ നഗരത്തിൽ ഒരു ഭൂകമ്പം ഉണ്ടാവുകയും ചോരിബസാറില്‍ കാഞ്ചി ഭായുടെ കട മാത്രം നശിക്കുകയും ചെയ്യുന്നു... ദൈവത്തെ കളിയാക്കിയതിനാല്‍ ദൈവം തന്ന് ശിക്ഷയാണിതെന്ന് എല്ലാവരും പറയുന്നു.... നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ സമീപിക്കുന്ന കാഞ്ചി ഭായോട് "ആക്ട് ഓഫ് ഗോഡ്" കാരണം ഉണ്ടാകുന്ന നഷ്ട്ടങ്ങള്‍ക്ക് നഷ്ട്ടപരിഹാരം കിട്ടില്ല എന്ന് പറയുന്നു. എന്നാല്‍ ദൈവം തനിക്ക് നഷ്ട്ടപരിഹാരം തരണം എന്ന് പറഞ്ഞ് കാഞ്ചിഭായ് കോടതിയില്‍ പോകുന്നു. ഇത് അറിഞ്ഞ് ജനങ്ങള്‍ കാഞ്ചിഭായിയെ ആക്രമിക്കുന്നു. ഇതോടെ ഭാര്യയും മക്കളും പിണങ്ങി പോകുന്നു. ദൈവങ്ങളെ കോടതികയറ്റാന്‍ പറ്റാത്തതിനാല്‍ ദൈവങ്ങളുടെ പ്രതിപുരുഷനാണ് എന്ന് അവകാശപ്പെടുന്ന ആള്‍ദൈവങ്ങളെ കോടതി കയറ്റുന്നു... ഇതേ ആക്ടിന്റെ പേരില്‍ നഷ്ട്ടപരിഹാരം കിട്ടാത്ത ആള്‍ക്കാരുടെ പിന്‍തുണയും കാഞ്ചിഭായ്ക്ക് കിട്ടുന്നു... അവര്‍ക്ക് ന്ഷ്ട്ടപരിഹാരം കിട്ടുമോ?.. പിണങ്ങിപോയ ഭാര്യയും മക്കളും തിരിച്ച് വരുമോ... കാഞ്ചിഭായ്ക്ക് പിന്നെ എന്ത് സംഭവിക്കും എന്നൊക്കെയാണ് ബാക്കി കഥ.
പരേഷ് റാവല്‍ തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണം. അദ്ദേഹത്തിന്റെ സ്വാഭാവികമായ അഭിനയം ഡയലോഗ് ഡെലിവറി... ശോ! ഒരു രക്ഷയുമില്ല. പിന്നെ ചെറുതാണെങ്കിലും മിഥുന്‍ ചക്രവര്‍ത്തിയുടെ കഥാപാത്രം... അമ്മേ കിടു... :) ദൈവമായി വന്ന അക്ഷയ് കുമാറാണ് കുറച്ച് ഓവര്‍ എന്ന് പറയാവുന്നത്. മൊത്തത്തില്‍ അഭിനേതാക്കളെ മുഴുവന്‍ സംവിധായകന്‍ സമര്‍ഥമായി ഉപയോഗിച്ചിരിക്കുന്നു.
പാട്ടുകള്‍ ഒന്നും വലിയ ആകര്‍ഷകമല്ലെങ്കിലും പ്രഭുദേവയും സോനാക്ഷിയും വരുന്ന ഗോ ഗോവിന്ദ എന്ന ഗാനം അല്‍പ്പം ഓളം ഒക്കെ ഉണ്ടാക്കുന്നുണ്ട്...
മൊത്തം ഗ്രാഫിക്സും കുഴപ്പമില്ലാതെ ചിത്രത്തോട് ചേര്‍ന്ന് പോകുന്നുണ്ട്.
മൊത്തം ഗ്രാഫിക്സും കുഴപ്പമില്ലാതെ ചിത്രത്തോട് ചേര്‍ന്ന് പോകുന്നുണ്ട്.
ഈ സിനിമ കണ്ടില്ലെങ്കില്‍ നല്ല ഒരു ആക്ഷേപഹാസ്യ സിനിമ നിങ്ങള്‍ക്ക് നഷ്ട്ടമാകും. കൈവിട്ട് പോകാവുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കിലും സംവിധായകന്‍ തികഞ്ഞ കൈയ്യടക്കം പാലിച്ചു. തമാശക്ക് വേണ്ടി കൂട്ടിച്ചേര്‍ത്ത ഒറ്റ രംഗം പോലുമില്ലെന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ചിന്തിപ്പിക്കുന്ന ഒരുപാട് ചോദ്യങ്ങളും ഈ സിനിമ മുന്നോട്ട് വെക്കുന്നു. ഈ ചിത്രം തീര്‍ച്ചയായും കാണണമെന്നുതന്നെയാണ് എന്റെ അഭിപ്രായം.
എന്റെ റേറ്റിങ്ങ് : 8/10
ഒരു ഇടവേളക്ക് ശേഷം വീണ്ടും.
ReplyDeleteഅക്ഷയ കുമാരന്‍ ഇങ്ങനെ പടം നിര്‍മിക്കുമെന്ന് കരുതിയില്ല...
ReplyDeleteനന്നായി എഴുതിയിരിക്കുന്നു ...
ReplyDeleteആശംസകള്‍
നിധീഷ് കൃഷ്ണന്‍
നന്ദി :)
ReplyDeletewelcome back rayappan
ReplyDeletethanx machaa
ReplyDeleteരായപ്പോ ...
ReplyDeleteഎന്തോ...
ReplyDeleteദൈവം ഉണ്ടോ ഇല്ലയോ എന്ന് വര്‍ഷങ്ങളായി മനുഷ്യന്‍ ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യത്തിന് ശരിയായ ഒരു ഉത്തരം ആണ് ഈ ചിത്രം അന്വേഷിക്കുന്നത്.അതിലുപരി ആരാണ് യഥാര്‍ത്ഥ ദൈവ വിശ്വാസി എന്ന ഒരു ചോദ്യവും ഇതുയര്‍ത്തുന്നു. വളരെ ലോലമായ ഒരു വിഷയം ഇത്രയ്ക്ക് നല്ല രീതിയില്‍ അവതരിപ്പിച്ചിട്ടുള്ള അധികം ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല.
ReplyDeleteഇത് കണ്ട അന്ന് തന്നെ ഒരു പോസ്റ്റ് ഇടണമെന്ന് കരുതിയതാണ്. നടന്നില്ല. എന്തായാലും നന്നായി. നല്ല പോസ്റ്റ്
ദുശ്ശൂ... ഡാങ്കൂ...
DeleteENTE RAAAYAPPOOO...... NINTE THIRICHU VARAVU KAAATHIRIKKUKAYAAYIRUNNU....SANTHOSHAMAAAYI
ReplyDeleteരായപ്പന്‍ മുങ്ങീട്ടു ഒരു വര്ഷം കഴിഞ്ഞു...എവിടെയാണോ ആവോ?
ReplyDelete