കഥ,തിരക്കഥ,സംവിധാനം : ലിങ്കുസാമി
നിര്‍മ്മാണം : സുഭാഷ് ചന്ദ്ര ബോസ്
സംഗീതം: യുവാന്‍ ശങ്കര്‍ രാജാ
അഭിനേതാക്കള്‍ : കാര്‍ത്തി, തമന്ന,മിലിന്ദ് സോമന്‍,സോണിയാ ദീപ്തി തുടങ്ങിയവര്‍...
ഭീമ എന്ന പരാജയചിത്രത്തിന് ശേഷം സംവിധായകന്‍ ലിങ്കുസാമിയും ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിയും ഒന്നിച്ച ചിത്രമാണ് പയ്യ. ഭീമ കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ലിങ്കുസാമിയുടെ അടുത്ത ചിത്രം വെളിയില്‍ വന്നിരിക്കുന്നത്. ഒരു റോഡ് മൂവി എന്ന വിശേഷണവും ഉണ്ട് ചിത്രത്തിന്.
ബാംഗ്ലൂരില്‍ ജോലി അന്വേഷിച്ച് വന്ന യുവാവാണ് ശിവ(കാര്‍ത്തി). അങ്ങനെ സുഹൃത്തുക്കളുടെ കൂടെ ചുറ്റിനടക്കുമ്പോഴാണ് ചാരുലതയെ(തമന്ന) കാണുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ അവന്‍ പ്രണയിക്കാന്‍ തുടങ്ങുന്നു. ഒരു കൂട്ടുകാരനെ പിക്ക് ചെയ്യാനായി റെയില്‍വേ സ്റ്റേഷനിലെത്തുന്ന ശിവയോട് കാര്‍ ഡ്രൈവറാണെന്ന് തെറ്റിദ്ധരിച്ച് ചാരുവും കൂടെയുള്ള ആളും ചെന്നെയിലെക്ക് ട്രിപ്പ് വിളിക്കുന്നു. ചാരൂള്ളതിനാല്‍ ശിവ പോകുന്നു വഴിയില്‍ കൂടെയുള്ള ആളില്‍നിന്ന് രക്ഷിക്കാനും മുംബൈയില്‍ എത്തിക്കാനും ചാരു ആവശ്യപ്പെടുന്നു.... അങ്ങനെ ആ ബാങ്കളൂരില്‍നിന്നും മുംബൈയിലെക്കുള്ള യാത്രയും അതിനിടയില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും അവര്‍ക്കിടയിലുണ്ടാകുന്ന പ്രണയവും ആണ് ബാക്കി കഥ.
നല്ല ക്യാമറാവര്‍ക്ക്, സൂപ്പര്‍ പാട്ടുകള്‍, നല്ല എഡിറ്റിങ്ങ് കാര്‍ത്തിയുടെയും തമന്നയുടെയും അഭിനയം അങ്ങനെ പ്ലസ്സുകള്‍ ഒരുപാടുണ്ടെങ്കിലും മൊത്തത്തില്‍ മൈനസ്സ് ആണ് ചിത്രം. എന്തോ ഒരു ഒരു വല്ലായിക... ഒരു ആക്ഷന്‍ മൂവിക്ക് വേണ്ട മൂഡ് ഉണ്ടാക്കാന്‍ ചിത്രത്തിന് കഴിയുന്നില്ല. പിന്നെ കാര്‍ത്തി 20-30 പേരെ ഇടിച്ചിടുന്നത് നമ്മളുടെ സങ്കല്‍പ്പത്തിനപ്പുറമുള്ള കാര്യങ്ങളായിപ്പോയി... പിന്നെ ഫൈറ്റുകള്‍ ലിങ്കുസാമിടെ സ്ഥിരം ഫോര്‍മ്മാറ്റില്‍ തന്നെ...
പാട്ടുകളെ പറ്റി പറയാതിരിക്കാന്‍ പറ്റില്ല എല്ലാം നല്ല മനോഹരമായ പാട്ടുകള്‍ നല്ല കോറിയോഗ്രാഫി പക്ഷേ കേറിവരുന്നത് മാത്രം അനവസരത്തില്‍... നല്ല തിരക്കഥയുടെ അഭാവമാണ് ചിത്രത്തിന്റെ മെയിന്‍ പ്രശ്നം വില്ലനും നായകനുമായുള്ള പകയ്ക്ക് പോലുമില്ല ശക്തമായ ഒരു കാരണം... പച്ചക്കിളി മുത്തുച്ചരം എന്ന ചിത്രത്തിലെ വില്ലനെ കിടുക്കന്‍ ആക്കിയ മിലിന്ദ് സോമന്‍ ആണ് ഇതിലും വില്ലന്‍ പക്ഷേ അവസാനം നായകന്‍ കണ്ണുരുട്ടിപേടിപ്പിക്കുമ്പോ ഓടിപ്പോകുന്ന ടൈപ്പ് ഒരുമാതിരി കൂതറവില്ലനായി... സിനിമ കാണണോ വേണ്ടയോ എന്ന് ചോദിച്ചാ ഞാന്‍ പറയും വേണ്ടാ എന്ന... ബാക്കി നിങ്ങടെ ഇഷ്ട്ടം
തിയേറ്ററില്‍ കേട്ടത്- ഇത് സൂര്യാ തമ്പി കിടയാത്പ്പാ വിജയ് തമ്പി ( ഇവന്‍ സൂര്യയുടെ അനിയനല്ല വിജയുടെ അനിയനാണെന്ന് )
എന്റെ റേറ്റിങ്ങ് : 4/10
രായപ്പാ
ReplyDeleteഒറ്റ സിലിമയും വിടുന്നില്ല അല്ലേ ?
ഈ സിനിമയുടെ ഏറ്റവും വലിയ പരാജയം കാര്‍ത്തി ആണെന്നു തോന്നുന്നു. യാതൊരു സ്ക്രീന്‍ പ്രെസന്‍സും ഇല്ലാത്ത നടന്‍!!!
ReplyDeleteഎന്താടാ വിജയ്ക്ക് ഒരു കുഴപ്പം ? :x
ReplyDeleteതിയേറ്ററില്‍ കേട്ടത്- ഇത് സൂര്യാ തമ്പി കിടയാത്പ്പാ വിജയ് തമ്പി ( ഇവന്‍ സൂര്യയുടെ അനിയനല്ല വിജയുടെ അനിയനാണെന്ന് )
ReplyDeleteപയ്യാ മുതല്‍നാള്‍ തന്നെ പാത്തിട്ടേന്‍! സൂപ്പര്‍ഡാ..!
ReplyDelete@ മാണിക്യം
ReplyDeleteഅങ്ങനെ വിടാന്‍ പറ്റുമോ?
@ വിന്‍സ്
തമിഴിലെ നായകമ്മാരെ വെച്ച് നോക്കുമ്പോ തമ്മില്‍ ഭേദമാണ് കാര്‍ത്തി എന്നാണ് എനിക്ക് തോന്നുന്നത്
@ അബ്‌കാരി
വിജയുടെ കഴിഞ്ഞ 4-5 പടങ്ങള്‍ റിലീസിന് കണ്ട ഒരുത്തനാണ് ഞാന്‍... ഇനിയും എന്നെകൊണ്ട് വയ്യ!!! (ഇവിടെ പ്രചരിക്കുന്ന ഒരു SMS കര്‍ണ്ണാടകാ മുഖ്യമന്ത്രി കര്‍ണ്ണാടകയിലെ എല്ലാ ഹോസ്പ്പിറ്റലുകള്‍ക്കും കൂടുതല്‍ ബെഡ്ഡും ഡോക്ട്ടര്‍മ്മാരെയും വരുന്ന 30ന് മുന്നേ സജ്ജമാക്കന്‍ ഓഡറിട്ടു... കാരണം അന്നാണ് വിജയുടെ "സുറ" റിലീസാകുന്നത്)
@ perooran
ReplyDelete:)
@ ഏറനാടന്‍
സൂപ്പറാ??!!!!!!!!!!!!! സമ്മതിച്ചു അണ്ണാ!!!
Thanks Da :)
ReplyDeleteWhen will u be a Director. Hope it will be soon. We expect more from uuuuuuuuuuuuuuuuuuuuuu.
ReplyDeleteKarthi is a HUGE disappointment... Even Dhanush could have done a better job in this movie
ReplyDelete